വീടുനിര്‍മാണം ആയാസരഹിതമാക്കാന്‍ 10 നിര്‍ദേശങ്ങള്‍
സ്വന്തമായി ഒരു വീടെന്നത് എല്ലാവരുടെയും
സ്വപ്‌നം തന്നെയാണ്. പക്ഷേ കാരണങ്ങള്‍ കൊണ്ട് വീടുപണി തുടങ്ങുവാനോ, തുടങ്ങിയാല്‍ തന്നെ തീര്‍ക്കാനോ
കഴിയാത്തവരാണ് പലരും. വീടു പണി ആയാസകരമാക്കാന്‍ സഹായിക്കുന്ന 10 നിര്‍ദേശങ്ങള്‍ ഇതാ:
1. വീട് സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നിര്‍മിക്കുന്നതെന്ന
പൂര്‍ണ ബോധ്യം ഉണ്ടായിരിക്കുക.സ്വന്തം വീട്ടുകാരുടെ ആവശ്യങ്ങളും സൗകര്യങ്ങളും
പരിഗണിച്ചുവേണം വീടു പ്ലാന്‍ ചെയ്യേണ്ടത്. ബന്ധുക്കളുടെയോ അയല്‍വാസിയുടെയോ വീട്
മാതൃകയാക്കിയാവരുത് വീട് നിര്‍മാണം. പലരുടെയും ആവശ്യങ്ങളും അഭിരുചിയും
വ്യത്യസ്തമായിരിക്കും.
2. ബജറ്റ് അനുസരിച്ച് വീട് പ്ലാന്‍ ചെയ്യുക.
നിര്‍മിക്കാനുദ്ദേശിക്കുന്ന വീട് ബജറ്റില്‍ ഒതുങ്ങുന്നതായിരിക്കണം. വീട് നിര്‍മാണം
തുടങ്ങി മുഴുമിക്കാന്‍ കഴിയാത്ത ഒരു പാട് വീടുകള്‍ നമുക്ക് കാണാന്‍ കഴിയും. ബജറ്റ്
താളം തെറ്റുന്നതുമൂലമാണ് ഇങ്ങനെ പലപ്പോഴും സംഭവിക്കുക. ആ അവസ്ഥ നിങ്ങള്‍ക്കും
വരാതിരിക്കാന്‍ ശ്രദ്ധിക്കുക
3. പ്ലോട്ട് അനുസരിച്ച വീട് പ്ലാന്‍ ചെയ്യുക.
പ്ലോട്ടിന്റെ ഘടനക്കനുസരിച്ച് വിദഗ്ദനായ ആര്‍കിടെക്ടിനെക്കൊണ്ട് വീട് പ്ലാന്‍
ചെയ്യിക്കാം. പ്ലോട്ടിലുള്ള മരങ്ങളെല്ലാം വെട്ടി നിരത്തിയാലേ സൗന്ദര്യമുള്ള
വീടുകളുണ്ടാക്കാന്‍ സാധിക്കൂ എന്ന വിശ്വാസം മണ്ടത്തരമാണ്. പരമാവധി മരങ്ങള്‍
നിലനിര്‍ത്തി മനോഹരമായ വീടുകള്‍ ഡിസൈന്‍ ചെയ്യാം
.4. വീടുപണി പെട്ടെന്ന് തീര്‍ക്കാന്‍
ശ്രദ്ധിക്കുക. വീടുപണി കഴിയും വിധം പെട്ടെന്ന് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇതു
നിര്‍മാണചെലവ് കുറക്കാന്‍ സാധിക്കും.സംഭരിച്ചുവെക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉദാ:
മണല്‍,
കല്ല്
തുടങ്ങിയവ പണി തുടങ്ങും മുമ്പുതന്നെ സംഭരിച്ചുവെക്കുക
.5. പ്ലാനില്‍ അന്തിമ തീരുമാനമെടുത്ത ശേഷം മാത്രം
പണി തുടങ്ങുക. വീടിന്റെ പ്ലാന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടാല്‍ മാത്രം പണി
തുടങ്ങുക. അന്ധവിശ്വാസങ്ങളുടെയും മറ്റും പേരില്‍ പൊളിച്ചു പണിയുന്നത് നിര്‍മാണച്ചെലവ്
വര്‍ദ്ധിപ്പിക്കുമെന്നുമാത്രമല്ല, വീടു പണിക്ക് കാല താമസം നേരിടാന്‍ കാരണമാകുകയും ചെയ്യും
6. നിര്‍മാണ സാമഗ്രികളുടെ ധാരാളിത്തം
ഒഴിവാക്കുക. വീടു നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ മിതമായി ഉപയോഗിക്കുക.
ഗുണമേന്മയുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക
.7. പരിസ്ഥിതി സൗഹാര്‍ദ്ദമായ ( Eco friendly) വീട് നിര്‍മിക്കാന്‍ ശ്രദ്ധിക്കുക. പരമാവധി
പ്രകൃതിക്കനുയോജ്യമായ രീതിയില്‍ വീട് നിര്‍മിക്കാന്‍ ശ്രദ്ധിക്കുക.
ചുറ്റുപാടുകളില്‍ നിന്ന് കിട്ടുന്ന നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുക.പ്രകൃതിയിലെ
കാറ്റും വെളിച്ചവും പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ വീട് ഡിസൈന്‍ ചെയ്യുക.
പരിസ്ഥിതിയോടും പ്രകൃതിയോടും നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍ക്കുക
8. അജ്ഞതയെ
അകറ്റി നിര്‍ത്തുക. നിര്‍മിക്കാനുദ്ദേശിക്കുന്ന വീടിനെക്കുറിച്ചു പഠിച്ച ശേഷം മതി
വീടുപണി തുടങ്ങാന്‍. എവിടെ നിന്നൊക്കെയോ കിട്ടുന്ന അപക്വമായ വിവരങ്ങള്‍
അടിസ്ഥാനമാക്കി വീട് നിര്‍മിക്കാതിരിക്കുക. പല പാകപ്പിഴവുകളും സംഭവിക്കും.
9.ഇന്റീരിയര്‍
അറിഞ്ഞു ചെയ്യുക. ഇന്റീരിയര്‍ ഡിസൈനിങ് എന്നു വെച്ചാല്‍ കണ്ണില്‍ കണ്ടതെല്ലാം
വാരിവലിച്ച് കൊണ്ടുവന്ന് റൂമില്‍ നിറക്കുക എന്നല്ല. വീട്ടിലുള്ളവരുടെയും വീട്ടില്‍
വരുന്നവരുടെയും മനസ്സില്‍ കുളിര്‍മയും ഉന്മേഷവും നിറക്കുന്ന തരത്തില്‍ റൂം
ക്രമീകരിക്കുകയാണ് വേണ്ടത്.
10. വീട്
ഉപയോഗിക്കാനുള്ളതാണ്,
കാഴ്ചവസ്തുവല്ല.
ക്രമീകരണങ്ങള്‍ അലങ്കോലമാകുമെന്നു വിചാരിച്ച് തൊടാനും പിടിക്കാനുമെല്ലാം
നിയന്ത്രണങ്ങള്‍ വെക്കാതിരിക്കുക. അതിനനുസരിച്ച് വേണം ഇന്റീരിയറിന്റെ
ക്രമീകരണങ്ങള്‍ ചെയ്യേണ്ടത്. ജീവീതം ആയാസത്തോടെ ആസ്വദിച്ചു ജീവിക്കുക
കടപ്പാട്----------Dream home