To listen you must install Flash Player.

Thursday, 5 February 2015

വാട്സ് ആപ്പ് ഉപയോഗം സുരക്ഷിതമാക്കാൻ എട്ടു ടിപ്പുകൾ

മെസേജിങ് ആപ്ളിക്കേഷനായ വാട്സ് ആപ്പ് സുരക്ഷിതമാണെന്നു പൊതുവെ ഒരു ധാരണയുണ്ട്. 70 കോടി ഉപയോക്താക്കളുള്ള വാട്സ് ആപ്പിൽ ഒരു മാസം മൂവായിരം കോടി മെസേജുകളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പലരും മെസേജ്, ചിത്രങ്ങൾ, വിഡിയോകൾ കൈമാറ്റം ചെയ്യാൻ വാട്സ് ആപ്പ് ആണ് ആശ്രയിക്കുന്നത്. എന്നാൽ പൂർണമായും സുരക്ഷിതമായൊരു ആപ്പല്ല ഇത്. ചില കരുതലുകൾ എടുത്തില്ലെങ്കിൽ ചതിക്കുഴിയിൽ വീഴാനിടയുണ്ട്.
വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പൂർണ സുരക്ഷ ഉറപ്പു വരുത്താൻ ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങൾ.
1 വാട്സ് ആപ്പ് ഒരു പിൻ നമ്പറോ പാസ് വേർഡോ ഉപയോഗിച്ച് ലോക്ക് ചെയ്യുക. നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും മറ്റൊരാൾക്കു വാട്സ് ആപ്പ് ദുരുപയോഗം ചെയ്യാനാകില്ല. സുരക്ഷിതമായൊരു ലോക്കിങ് ആപ്ളിക്കേഷൻ ഉപയോഗിച്ചു വേണം ലോക്ക് ചെയ്യാൻ
2 വാട്ട്‌സ് ആപ്പ് ഫോട്ടോകള്‍ ഫോട്ടോറോളില്‍ നിന്നും ബ്ലോക്ക് ചെയ്യുക
ചിത്രങ്ങൾ അയക്കാൻ ഏറ്റവും സൗകര്യം വാട്സ് ആപ്പ് ആയതിനാൽ നൂറു കണക്കിനു ഫോട്ടോകളാണ് പലരുടേയും ഫോണിൽ വന്നു നിറയുന്നത്. ഇവ തുറക്കുമ്പോൾ ഫോട്ടോ ഗാലറിയിലേക്കും പോകും. ഇതു തടയുന്നതാണ് സുരക്ഷയ്ക്കു നല്ലത്. ഒരു തേർഡ് പാർട്ടി ഫയൽ ആപ് ഉപയോഗിച്ച് ബ്ളോക്ക് ചെയ്യാം.
3 ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്റെ ആവശ്യമില്ല
ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ നമ്മുടെ വാട്ട്‌സ്ആപ്പ് ഉപയോഗവും ഇടപാടുകളും മറ്റുള്ളവർ മനസിലാക്കാനിടയാകും. പ്രൊഫൈലിലെ പ്രൈവസി സെറ്റിംഗ്‌സില്‍ ടേണ്‍ ഓഫ് ചെയ്താൽ പരിഹാരമായി.
4 പ്രൊഫൈല്‍ ചിത്രത്തിന്റെ ആക്‌സസ് നിയന്ത്രണ വിധേയമാക്കുക
പ്രോഫൈല്‍ ചിത്രം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലുള്ളതാണ്. പ്രൈവസി മെനുവില്‍ പോയി കോണ്‍ടാക്റ്റ് ഓണ്‍ലി എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്താൽ നിങ്ങളുടെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ ചിത്രം കാണാനാകൂ.
5 വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ശ്രദ്ധിക്കുക
വാട്സ് ആപ്പിന്റേതായി വരുന്ന വരുന്ന മെസേജുകളും ചാറ്റുകളും ഫോട്ടോകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവ വ്യാജമാകാൻ ഇടയുണ്ട് . വാട്സ് ആപ്പ് കമ്പനി ഇ -മെയിൽ വഴി മാത്രമേ നിങ്ങളോടു ബന്ധപ്പെടുകയുള്ളൂ.
6 ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്സ് ആപ്പ് ഡീആക്ടീവേറ്റ് ചെയ്യുക
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടൻ നെറ്റ് വർക്ക് പ്രൊവൈഡറുമായി ബന്ധപ്പെട്ട് സിം കാർഡ് ബ്ളോക്ക് ചെയ്യുക. ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പിന്നീട് റീ- ആക്ടിവേറ്റ് ചെയ്യുക. ഒരു നമ്പർ ഉപയോഗിച്ച് ഒരാൾക്കു മാത്രമേ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനാകൂ.
7 കത്തിയടി ഒഴിവാക്കുക
കാടുകയറിയുള്ള അനാവശ്യമായ ചാറ്റിങ് ഒഴിവാക്കുക. നിങ്ങളുടെ ഫോൺ നമ്പർ, മേൽവിലാസം തുടങ്ങിയ വ്യക്തിപരമായ വിഷയങ്ങള്‍ കൈമാറാതിരിക്കുക. ഫോട്ടോകളും വിഡിയോകളും കൈമാറുമ്പോൾ ശ്രദ്ധിക്കുക.
8 വെബില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ലോഗ് ഔട്ട് ചെയ്യണം
ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ്ആപ്പ് ലോഗ് ഇന്‍ ചെയ്യാനുള്ള സംവിധാനം അടുത്തിടെയാണ് പുറത്തിറക്കിയത്. അതിനാല്‍ തന്നെ ഇതിന്റെ സുരക്ഷയെക്കുറിച്ച് പലരും പല അഭിപ്രായങ്ങൾ പറയുന്നുണ്ട്. എന്തായാലും ഒരിക്കല്‍ ലോഗ് ഇന്‍ ചെയ്താല്‍ ഡെസ്‌ക്ടോപ്പ് പതിപ്പ് ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്.