To listen you must install Flash Player.

Wednesday, 29 April 2015

ജപ്പാനില്‍ നടന്ന ഒരു സംഭവകഥ (A Must read !)
-------------------------------------------------------------------
ഒരു ജാപ്പനീസ് ഭവനം പൊളിച്ചു പണിയുന്നതിന്‍റെ ഭാഗമായി ജോലിക്കാരന്‍ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ജപ്പാനിലെ വീടുകളുടെ മരംകൊണ്ടുണ്ടാക്കിയ ഭിത്തികള്‍ക്കിടയില്‍ ചൂടും തണുപ്പും നിയന്ത്രിക്കാനായി പൊള്ളയായ ഭാഗമുണ്ടായിരിക്കും.
ഭിത്തി പൊളിച്ചു കൊണ്ടിരുന്ന ജോലിക്കാരന്‍ ആ കാഴ്ചകണ്ട്‌ ഒരുനിമിഷം ശ്രദ്ധിച്ചു. കാലില്‍ ഒരു ആണി തുളച്ചു കയറിയതിനാല്‍ മതിലില്‍ കുടുങ്ങിപ്പോയ ഒരു പല്ലി.
അയാള്‍ക്ക്‌ സഹതാപം തോന്നി, അതിനെ രക്ഷിക്കാന്‍ ആലോചിക്കുന്ന സമയത്താണ് അഞ്ചു വര്‍ഷം മുന്‍പ് - വീട് പണിത സമയത്ത് - ഭിത്തിയില്‍ അടിച്ചു കയറ്റിയ ആണിയായിരുന്നല്ലോ അതെന്നോര്‍ത്തത് !
എന്ത് ? നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ഇരുണ്ട ഈ ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ കാല്‍ അനക്കാനാവാതെ ഇതേ അവസ്ഥയില്‍ ഈ പല്ലി ജീവിച്ചിരുന്നെന്നോ - അവിശ്വസനീയം !!
പല്ലിയുടെ ആശ്ചര്യകരമായ അതിജീവനത്തിന്‍റെ രഹസ്യമറിയാനായി അയാള്‍ ജോലി നിര്‍ത്തി പല്ലിയെത്തന്നെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.
കുറെ സമയം കഴിഞ്ഞപ്പോള്‍ എവിടെനിന്നെന്നറിയാതെ മറ്റൊരു പല്ലി പ്രത്യക്ഷപ്പെട്ടു. അതിന്‍റെ വായില്‍ കുറച്ചു ഭക്ഷണമുണ്ടായിരുന്നു. വന്ന പല്ലി വായില്‍ കരുതിയിരുന്ന ഭക്ഷണം കാല്‍കുരുങ്ങിയ പല്ലിക്ക് നല്‍കി.
'ആഹ് !' വികാരവിക്ഷോഭത്താല്‍ അയാളൊരു നിമിഷം പുളഞ്ഞുപോയി.
കേവലം നിസ്സാരനായ ഒരു പല്ലി ആണിയില്‍ കാല്‍കുടുങ്ങി അനങ്ങാനാവാത്ത - രക്ഷപ്പെടുമെന്നു യാതൊരു പ്രതീക്ഷയുമില്ലാത്ത - മറ്റൊരു പല്ലിക്ക് വേണ്ടി നീണ്ട അഞ്ചുവര്‍ഷങ്ങള്‍ - ഒരു ദിവസം പോലും മുടങ്ങാതെ - ഭക്ഷണം കൊണ്ട് വന്നു നല്‍കുന്നു.
സവിശേഷ ബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടു എന്നഹങ്കരിക്കുന്ന മനുഷ്യന് പോലും സാധിക്കാത്ത ഒരു മനസ്സോ നിസ്സാരമെന്നു കരുതപ്പെടുന്ന ഈ കൊച്ചു ജീവിക്ക് ?
മാറാരോഗിയായ പങ്കാളിയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്ന മനുഷ്യരുള്ള ഇക്കാലത്ത് നിസ്സാരനായ ഒരു പല്ലിയുടെ നിസ്വാര്‍ത്ഥമായ സ്നേഹം ഒരു പാഠമാകേണ്ടതാണ്.
നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒരിക്കലും കൈവെടിയാതിരിക്കുക.
അടുപ്പമുള്ളവര്‍ നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുമ്പോള്‍ ഒരിക്കലും തിരക്കാണെന്ന് കാരണം പറഞ്ഞ് അവരില്‍ നിന്നൊഴിഞ്ഞു മാറാതിരിക്കുക.
ലോകം മുഴുവനും നിങ്ങളുടെ കാല്‍ക്കീഴിലായിരിക്കാം , പക്ഷെ അവരുടെ ലോകമെന്നത് നിങ്ങള്‍ മാത്രമായിരിക്കും !
ഒരുനിമിഷത്തെ അവഗണന മതി, ഒരു യുഗം കൊണ്ട് പടുത്തുയര്‍ത്തിയ സ്നേഹവും വിശ്വാസവും തകര്‍ത്തു കളയാന്‍ !
അതുകൊണ്ട് ചിന്തിക്കൂ - നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം മതി , നേടാന്‍ ജന്മം മുഴുവനും പോരാതെ വന്നേക്കാം !


  കടപ്പാട്--------------------അബ്ദുസമദ് വടകര‎ 

Friday, 24 April 2015


അഗ്രചർമ്മത്തിന്റെ(foreskin) ധർമ്മമെന്ത്?


പരിണാമപരമായി പുരുഷലിംഗത്തിന്റെ ആകൃതിയ്ക്ക് ലൈംഗികതയ്ക്കും, പ്രതുല്പാദനക്ഷമതയ്ക്കുമുള്ള പങ്ക് വളരെ വലുതാണ്. ലൈംഗികതയിൽ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തിന് ശരിയായരീതിയിൽ തെന്നിനീങ്ങാൻ വേണ്ടത്ര അഗ്രചർമ്മമാണ് ഓരോ പുരുഷനിലും ഉള്ളത്. അതോടൊപ്പം സ്ത്രീയ്ക്കുണ്ടാകുന്ന ലൂബ്രിക്കേഷൻ പുറത്തോട്ട് വരാതെ യോനിക്കുള്ളിൽ തന്നെ നിലനിർത്തുന്നതിനും അഗ്രചർമ്മം അത്യാവശ്യമാണ്.
അഗ്രചർമ്മം ഇല്ലാത്തവരുമായി ബന്ധപ്പെടുമ്പോൾ സ്ത്രീയ്ക്ക് വല്ലാത്ത ഘർഷണം അനുഭവപ്പെടുകയും തന്മൂലം ലൈംഗികബന്ധം വേദനാജനകമായിത്തീരുകയും ചെയ്യുന്നു, അതിനാൽ തന്നെ മിക്കവാറും പ്രത്യേക ലൂബ്രിക്കന്റുകൾ ഉപയോഗിക്കേണ്ടിവരുന്നതാണ്. ഇത്തരക്കാരുമായി ബന്ധപ്പെടുമ്പോൾ ലിംഗത്തിന്റെ പുറകോട്ടുള്ള ചലനം മൂലം സ്ത്രീയ്ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ലൂബ്രിക്കേഷൻ പുറത്തേയ്ക്ക് വരികയും ബാഷ്പീരിച്ച് നഷ്ടമാവുകയും ചെയ്യുന്നതിനാൽ കൂടുതൽ ലൂബ്രിക്കേഷൻ ആവശ്യമായി വരുന്നു. അഗ്രചർമ്മം ഇല്ലാത്ത പുരുഷന്മാർക്ക് പക്ഷെ അവരുടെ സംവേദന ഞെരമ്പുകൾ മുറിഞ്ഞുപോയതിനാൽതന്നെ ഇതൊന്നും അനുഭവപ്പെടില്ല, പക്ഷെ സ്ത്രീകൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.
അഗ്രചർമ്മം ഉള്ളവരിൽ ലിംഗം പുറകോട്ട് വലിക്കുമ്പോളും ചർമ്മം ഉള്ളിൽ തന്നെ നിൽക്കുന്നതിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും അനുഭവിക്കേണ്ടതില്ല.
ലിംഗയോനീസംയോഗത്തിലെ മറ്റൊരു പ്രധാനസവിശേഷത ബീജത്തെ വേണ്ടരീതിയിൽ നിക്ഷേപിക്കാനുള്ള ലിംഗത്തിന്റെ കഴിവ് ആണ്. ലിംഗത്തിന്റെ മുന്നോട്ടുള്ള ചലനം ബീജത്തെ മുന്നോട്ട് തള്ളുന്നുവെങ്കില്പോലും അതിന്റ് പുറകോട്ടുള്ള ചലനം മൂലം ബീജം പുറകോട്ട് വരാതേയും നോക്കേണ്ടതുണ്ട്.
അഗ്രചർമ്മം ഇല്ലാത്തവരുടെ മറ്റൊരു പ്രശ്നം അവരുടെ ലിംഗം യോനിയ്ക്കുള്ളിൽ മർദ്ദവ്യതിയാനം ഉണ്ടാക്കുന്നു എന്നതാണ്. അതായത് പുറകോട്ടുള്ള ചലനം അവരുടെ ബീജത്തേയും യോനിക്കുള്ളിൽ നിന്ന് പുറകോട്ട് വലിക്കുന്നു. തന്മൂലം ഇത്തരക്കാരുമായി ബന്ധപ്പെടുമ്പോൾ ശുക്ലം പുറത്തോട്ട് വരാൻ സാധ്യത ഉണ്ട്. അഗ്രചർമ്മം ഉള്ളവരിൽ അവരുടെ അഗ്രചർമ്മം യോനിയിലെ ഈ മർദ്ദവ്യതിയാനം ഉണ്ടാകാതെ നോക്കുന്നതിനാൽ അവരുടെ ബീജത്തിന് കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകാനാകും. ആയതിനാൽ അവർക്ക് പ്രത്യുല്പാദനക്ഷമത കൂടുതൽ ആയിരിക്കും.

കടപ്പാട്------Aarabhi Devi Lakshman