To listen you must install Flash Player.

Friday, 7 June 2013



*****പാസ്പോര്‍ട്ട്‌ നഷ്ടപെട്ടാല്‍********************
പാസ്പോര്‍ട്ട്‌ നഷ്ടപെട്ടാല്‍ സ്ഥലത്തെ സബ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കണം.പരാതിയുടെ അടിസ്ഥാനത്തിലുള്ള എഫ്ഐആര്‍ ന്‍റെ പകര്‍പ്പോട് കൂടി വേണം ഡ്യൂപ്ലിക്കെറ്റ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍.പാസ്പോര്‍ട്ട്‌ നഷ്ട്ടപെട്ട വിവരം പത്രത്തില്‍ പരസ്യം ചെയിത് ഒരുമാസത്തിന് ശേഷം തിരികെ ലഭിചില്ലെങ്കില്‍ മാത്രമേ പുതിയ പാസ്പോര്‍ട്ടിന് അനുവധിക്കുകയുള്ള്.

വിദേശത്ത് വെച്ച് പാസ്പോര്‍ട്ട്‌ കളഞ്ഞു പോയാല്‍ അവിടെ നിന്ന് പകരം ലഭിക്കുന്ന ഔട്ട്‌ പാസ് ഇവിടുത്തെ വിമാനതാവലത്തിലോ തുറമുഖത്തോ കൊടുത്തു വാങ്ങുന്ന സ്ലിപ് സഹിതം ഡ്യൂപ്ലിക്കെറ്റ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍. പഴയ പാസ്പോര്‍ടിലെ വിവരങ്ങളും രേഖപ്പെടുത്തണം. 50 രൂപ മുദ്ര പത്രത്തില്‍ പഴയ പാസ്പോര്‍ട്ട്‌ കളഞ്ഞു പോയതായി സത്യവാങ്ങ് മൂലം നല്‍കണം.
കടപ്പാട്- Nammude Thrissur Jilla

കടപ്പാട്-സുഹൃത്ത്.

Thursday, 6 June 2013


48 അടി നീളവും കാറിന്റെയത്ര ഭാരവും; പാമ്പുകളുടെ രാജാവിനെ പരിടയപ്പെടാം

ടിറ്റനോബുവ-48 അടി നീളവും 2,500 പൗണ്ട് ഭാരവുമുള്ള പാമ്പ്! ഇതുവരെ കണ്ടെത്തിയ ഹിംസ്രജന്തുക്കളില്‍ വെച്ച് ഏറ്റവും ഭീകരന്‍ ഇവന്‍ തന്നെയായിരിക്കും. കൊളംമ്പിയയിലെ കല്‍ക്കരി ഖനിയില്‍ നിന്നുമാണ് കണ്ടെത്തിയ ഫോസിലുകള്‍ വെച്ച് നടത്തിയ വിശകലനത്തില്‍ നിന്നും ഈ പാമ്പ് ഇന്ന് ഭൂമിയില്‍ നിന്നുമില്ലാതായ ഭീകരജീവികളെ ഓര്‍മപ്പെടുത്തുന്നു. ഈ ഭീമാകാരനായ പാമ്പിനെ കാണണോ? എങ്കില്‍ നിങ്ങള്‍ക്ക് കുറച്ചുദൂരം സഞ്ചരിക്കേണ്ടി വരും, ദിനോസറുകള്‍ക്ക് ഭൂമിയില്‍ വിനാശം വന്ന കാലം വരെ!
2009ലാണ് സെര്‍ജോനില്‍ നിന്നും ടിറ്റനോബുവ ഫോസിലുകള്‍ കണ്ടെത്തിയത്. ദിനോസറുകള്‍ക്ക് വിനാശം വന്നതിനുശേഷം അഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവ നിലനിന്നിരുന്നത്. അനാക്കോണ്ട പോലെയിരിക്കുന്ന ഇവ ചീങ്കണ്ണിയെ പോലെയാണ് ഇര പിടിച്ചിരുന്നത്.




എല്‍ഇഡി ലൈറ്റുകള്‍ നിങ്ങളെ അന്ധരാക്കും!

പരിസ്ഥിതി സൗഹാര്‍ദമായ എല്‍ ഇ ഡി ലൈറ്റുകള്‍ നിങ്ങളുടെ കാഴ്ചശക്തിക്ക് കോട്ടം വരുത്തിയേക്കാം. സ്പാനിഷ് ഗവേഷകസംഘമാണ് എല്‍ ഇ ഡി ലൈറ്റുകള്‍ കണ്ണിലെ റെറ്റിനയെ അപരിഹാര്യമായ വിധം അപകടത്തിലാക്കുമെന്ന് കണ്ടെത്തിയത്. പത്ത് വര്‍ഷത്തോളം നിലനില്ക്കുമെന്നതിനാലും പരമ്പരാഗത ബള്‍ബുകള്‍ക്ക് പകരം വെക്കാനാവുന്നത് എന്നതിനാലും എല്‍ ഇ ഡി ലൈറ്റുകളുടെ ഉപയോഗം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. 85 ശതമാനം മാത്രമേ ഊര്‍ജമാവശ്യമുള്ളൂ എന്നതാണ് എല്‍ ഇ ഡി ബള്‍ബുകളുടെ പ്രത്യേകത.
ലോകത്തിലെ ഏറ്റവും വലിയ ലൈറ്റിംഗ് നിര്‍മാതാക്കളായ ഫിലിപ്‌സ് കമ്പനിയ്ക്ക് കഴിഞ്ഞ വര്‍ഷം എല്‍ ഇ ഡി ലൈറ്റുകളുടെ വില്‍പനയില്‍ 38 ശതമാനം വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്‍ ഇ ഡി ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചം ക്രമേണ കണ്ണിലേക്ക് പതിക്കുന്നത് റെറ്റിനയ്ക്ക് കേടുപാടു സംഭവിക്കാന്‍ കാരണമാകുമെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ ഡോ.സെലിയ സാന്‍ഷസ്-റാമോസ് പറഞ്ഞു.വെളിച്ചത്തിലേക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കാന്‍ പാടില്ലെന്നും ഡോ. സെലിയ നിര്‍ദ്ദേശിക്കുന്നു.


TOP 10__________MOST DANGERS ANIMALS