To listen you must install Flash Player.

Tuesday, 10 September 2013



 Print Friendly and PDF
ശരീരഭാരം ചില അടിസ് ഥാന വിവരങ്ങൾ :


നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന ഊര്ജ്ജത്തിന്റെ അളവ് ആണ് "കലോറി". (വിവിധ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള കലോറിയും വിവിധ ശാരീരിക വ്യായാമാങ്ങൾക്ക് ചിലവാകുന്ന കലോറിയും താഴെ കൊടുക്കുന്നു.)

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറി ശരീരം വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന കലോറിയേക്കാൾ കൂടുതലാകുമ്പോൾ ശരീര ഭാരം കൂടുന്നു. (അധികം വരുന്ന കലോറി കൊഴുപ്പായി ശരീരത്തിൽ  സംഭരിക്കപെടുന്നു.തത്ഫലമായി ഭാരം കൂടുന്നു)

നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി  ശാരീരിക പ്രവര്തനങ്ങൾക്ക്  വേണ്ടി ചിലവഴിക്കപ്പെടുമ്പോൾ ശരീര ഭാരം കുറയുന്നു.

നമ്മുടെ ശരീരത്തിലെ വിവിധ ആന്തരീക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒരു ദിവസം ഏകദേശം 1500 മുതൽ 1800 കലോറി വരെ ആവശ്യമുണ്ട്.

ഒരാൾക്ക്‌ ഒരു കിലോ ഭാരം കുറക്കാൻ ഏകദേശം 7000 കലോറിയുടെ കുറവ്  വരുത്തണം. അത് കഴിക്കുന്ന കലോറി കുറച്ചോ അല്ലെങ്കിൽ ചിലവഴിക്കുന്ന കലോറി കൂട്ടിയോ ആകാം. തീരെ ഭക്ഷണം കഴിക്കാ തിരുന്നോ ഭാരിച്ച അധ്വാനം ചെയ്തോ ഒറ്റയടിക്ക് ഭാരം കുറക്കുന്നത് നല്ലതല്ല.

................................................................................................................

ഏറ്റവും അനുയോജ്യമായ ഭാരം :

നിങ്ങളുടെ സെന്റി മീറ്ററിലുള്ള   ഉയരത്തിൽ  നിന്നും 100 കുറച്ചാൽ കിട്ടുന്ന സംഖ്യ എത്രയാണോ അത്രയും കിലോഗ്രാമാണ് നിങ്ങള്ക്ക് യോജിച്ച തൂക്കം.അതിൽ നിന്ന് 10 കിലോ കൂടി കുറച്ചാൽ ഏറ്റവും അനുയോജ്യമായ ഭാരവും 10 കിലോ കൂടിയാൽ പൊണ്ണ തടിയും ആകും.

ഉദാ:-  നിങ്ങളുടെ ഉയരം 175 സെ.മി ആണെങ്കിൽ 

           അനുയോജ്യമായ തൂക്കം : 175 - 100 = 75

           ഏറ്റവും യോജിച്ച തുക്കം : 75 - 10 = 65


           പൊണ്ണതടി  : 75 + 10 = 85
................................................................................................................

ഒരു മണിക്കൂർ വിവിധ വ്യായാമം ചെയ്യുന്നതിലൂടെ ചിലവഴിക്കപ്പെടുന്ന കലോറികൾ -

പതുക്കെയുള്ള നടത്തം - 270

വേഗത്തിലുള്ള നടത്തം - 410

പതുക്കെയുള്ള ഓട്ടം -  650

വേഗത്തിലുള്ള ഓട്ടം -  1225

പതുക്കെയുള്ള നീന്തൽ - 570

വേഗത്തിലുള്ള നീന്തൽ - 820

പതുക്കെയുള്ള സൈക്കിൾ ചവിട്ടൽ - 490

വേഗത്തിലുള്ള സൈക്കിൾ ചവിട്ടൽ - 820

ഫുട് ബോൾ കളി - 650

വോളി ബോൾ കളി - 245

ബാട്മിന്റാൻ കളി - 360

വീട്ടു ജോലികൽ(വൃത്തിയാക്കൽ, അലക്കൽ തുടങ്ങിയവ) - 280





             കടപ്പാട് -------------melparamb

Monday, 9 September 2013



ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന 10 കാര്യങ്ങള്‍


ഇന്‍ര്‍വ്യൂ എന്ന് പറയുന്നത് തന്നെ പലര്‍ക്കും ബാലികേറാമലയാണ്. എന്നാല്‍ കൃത്യമായ രൂപത്തോടെ ചിട്ടയോടെ മുന്നോട്ട് പോയാല്‍ എളുപ്പം തിളങ്ങാന്‍ പറ്റുന്ന ഒന്നാണ് ഇന്റര്‍വ്യൂ. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ തയ്യാറാകുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇവ.

* നിങ്ങള്‍ അപേക്ഷിച്ച തൊഴില്‍ മേഖലയെ കുറിച്ച് നന്നായി ഗവേഷണം നടത്തുക. കമ്പനിയാണെങ്കില്‍ അവരെക്കുറിച്ചും നടത്തുന്ന ബിസിനസിനെപ്പറ്റിയുമൊക്കെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുക

* വീട്ടിലെ കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് പരിശീലനം തുടങ്ങുക. ഇന്റര്‍വ്യൂ അഭിമുഖീകരിക്കുകയാണെന്ന മട്ടില്‍ സ്വയം അവതരിപ്പിച്ച് പരിശീലിക്കുക

* മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക. നേരത്തെ ഇന്റര്‍വ്യൂകളില്‍ മികവ് കാട്ടിയവരെയും ഇതിന് ആശ്രയിക്കാം. അവരുടെ അനുഭവം കേള്‍ക്കുക. അതിനനുസരിച്ച് പരിശീലിക്കുക.

* ഓണ്‍ലൈനില്‍ യുട്യൂബ് പോലുള്ള സൈറ്റുകളില്‍ ഇന്റര്‍വ്യൂകളുടെ വീഡിയോ ലഭ്യമാണ്. ഇവ കാണുക. ഇന്റര്‍വ്യൂകളില്‍ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് അവ കണ്ടുപിടിക്കുക.

* ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടാകണം. നിര്‍ദേശിച്ച സമയത്തിന് അരമണിക്കൂറെങ്കിലും മുന്‍പേ അവിടെ എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണം.

* ഇന്റര്‍വ്യൂന് ആവശ്യമായ രേഖകളും മറ്റും നേരത്തെ തയ്യാറാക്കി വെയ്ക്കുക. ഇതെല്ലാം കൈവശമുണ്ടെന്ന് പുറപ്പെടും മുന്‍പ് ഒന്നുകൂടി ഉറപ്പാക്കുക. ഒപ്പം പേനയും എഴുതാനുള്ള പാഡും കരുതുക.

* നേരത്തെ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലത്തെത്താനായാല്‍ ആശങ്കയും ടെന്‍ഷനും ഒരു പരിധി വരെ കുറയ്ക്കാനാകും. പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിക്കുക.

* ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വാചകകസര്‍ത്തുകളും തര്‍ക്കങ്ങളും ഒഴിവാക്കുക. അറിയാത്ത ഉത്തരങ്ങള്‍ അറിയില്ലെന്ന് തുറന്ന് പറയണം.

* ഇന്റര്‍വ്യൂയില്‍ നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളാണ് വേണ്ടത്..

* വസ്ത്രധാരണത്തിലും ശ്രദ്ധവേണം. കടുംനിറത്തിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ലളിതവും ആകര്‍ഷകവുമായ വസ്ത്രമാണ് അഭികാമ്യം. അമിതമായ ആഭരണങ്ങളും രൂക്ഷമായ ഗന്ധമുള്ള പെര്‍ഫ്യൂമുകളും വേണ്ടെന്ന് വെയ്ക്കുക.
.കടപ്പാട്‌--,..-------.സൗഹൃദമാകുന്ന ജീവിതം

Tuesday, 3 September 2013

ഭൂമിയുടെ അകക്കാമ്പിലെ താപനില 6000 ഡിഗ്രി - പഠനം
Posted on: 28 Apr 2013



മുന്‍പരീക്ഷണങ്ങളില്‍ കണ്ടതിലും ഉയര്‍ന്ന താപനിലയിലാണ് ഭൂമിയുടെ അകക്കാമ്പ് സ്ഥിതിചെയ്യുന്നതെന്ന് പുതിയൊരു പഠനം പറയുന്നു. പുതിയ വിവരങ്ങള്‍ പ്രകാരം, ഭൂമിയുടെ അകക്കാമ്പിന്റെ താപനില 6000 സെല്‍ഷ്യസ് ആണ്. സൗരപ്രതലത്തിന്റെ താപനിലയ്ക്ക് തുല്യമാണിത്.

ഭൂമിയുടെ അകക്കാമ്പില്‍ ഒരുഭാഗം ഇരുമ്പ് പരലുകളാണ്. എത്ര ഉയര്‍ന്ന താപനിലയില്‍ ഇരുമ്പ് പരലുകള്‍ രൂപപ്പെടുമെന്ന അന്വേഷണമാണ്, പുതിയ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.

അസാധാരണ സമ്മര്‍ദമുള്ള സാഹചര്യത്തില്‍ എങ്ങനെ ഇരുമ്പ് പരലുകള്‍ രൂപപ്പെടുന്നുവെന്നും, ഉരുകുന്നുവെന്നും മനസിലാക്കാന്‍ എക്‌സ്‌റേയുടെ സഹായമാണ് ഗവേഷകര്‍ തേടിയതെന്ന്, പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലില്‍ പ്രിസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഭൂകമ്പവേളയിലുണ്ടാകുന്ന ഭൂകമ്പ തരംഗങ്ങള്‍ ഭൂഗോളമാകെ സഞ്ചരിക്കുന്നതിനാല്‍, ഭൗമപാളികളുടെ കനം, സാന്ദ്രത തുടങ്ങിയ സംഗതികളെക്കുറിച്ച് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ അത് നല്‍കാറുണ്ട്. എന്നാല്‍, ഭൂമിക്കുള്ളിലെ താപനിലയെക്കുറിച്ച് ഒരു സൂചനയും ഭൂകമ്പ തരംഗങ്ങള്‍ നല്‍കുന്നില്ല.

ഇക്കാര്യത്തില്‍ കമ്പ്യൂട്ടര്‍ മാതൃകാപഠനങ്ങളോ, പരീക്ഷണശാലയില്‍ നടത്തുന്ന മാതൃകാപഠനങ്ങളോ മാത്രമാണ് ആശ്രയം.

ഇരുമ്പിന്റെ ഉരുകലുമായി ബന്ധപ്പെട്ട് ഭൂമിയുടെ അകക്കാമ്പിലെ താപനിലയെപ്പറ്റി 1990 കളില്‍ ചില പഠനങ്ങള്‍ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 5000 ഡിഗ്രിയാണ് അകക്കാമ്പിന്റെ താപനിലയെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയിരുന്നു.

ആ ദിശയില്‍ നടന്ന പഠനമാണ് 6000 ഡിഗ്രി സെല്‍ഷ്യസ് എന്ന പുതിയ നിഗമനത്തില്‍ എത്താന്‍ ഇപ്പോള്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ഫ്രഞ്ച് ഗവേഷണ ഏജന്‍സിയായ സി.ഇ.എ.യിലെ ആഗ്നസ് ഡിവേലിയാണ് പുതിയ പഠനം ഏകോപിപ്പിച്ചത്. 









  കടപ്പാട്-------keraladay






  കടപ്പാട്-------keraladay





  കടപ്പാട്-------keraladay





  കടപ്പാട്-------keraladay