To listen you must install Flash Player.

Tuesday, 11 June 2013

6. Lock your screen or device

നിങ്ങൾ വീടിനുപുറത്ത് പോകുമ്പോൾ മുൻഭാഗത്തെ വാതിൽ തുറന്നിട്ട് പോകില്ലെന്നത് ശരിയല്ലേ? സ്‌ക്രീൻ അല്ലെങ്കിൽ ഉപകരനം ലോക്കുചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കണ്ടെത്തുക.

നിങ്ങളുടെ സ്‌ക്രീൻ അല്ലെങ്കിൽ ഉപകരണം ലോക്കുചെയ്യുക

നിങ്ങൾ വീടിനുപുറത്ത് പോകുമ്പോൾ മുൻഭാഗത്തെ വാതിൽ തുറന്നിട്ട് പോകില്ലെന്നത് ശരിയല്ലേ? അതേ നയം തന്നെയാണ് നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും ബാധകം. നിങ്ങൾ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഫോൺ ഉപയോഗിച്ചുകഴിഞ്ഞാൽ എല്ലായ്‌പ്പോഴും സ്‌ക്രീൻ ലോക്കുചെയ്യുക. അധിക സുരക്ഷയ്‌ക്കായി, നിങ്ങളുടെ ഉപകരണം നിദ്രാമോഡിലേക്ക് പോകുമ്പോൾ യാന്ത്രികമായി ലോക്കുചെയ്യുന്നതിന് സജ്ജമാക്കുകയും ചെയ്യേണ്ടതാണ്. ഇത് പ്രത്യേകിച്ചും ഫോണുകൾക്കോ ടാബ്‌ലെറ്റുകൾക്കോ ചെയ്യേണ്ടത് പ്രധാനമാണ്, കാരണം ഇവയാണ് മിക്കപ്പോഴും എവിടെയെങ്കിലും വയ്‌ക്കുകയും നിങ്ങളുടെ വിവരങ്ങൾ ആക്‌സസ്സ് ചെയ്യാൻ പാടില്ലാത്ത ആളുകൾ അവ കണ്ടെത്തുകയും ചെയ്യുന്നത്. അതുപോലെ തന്നെ പൊതു ഇടങ്ങളിലുള്ള ഹോം കമ്പ്യൂട്ടറുകൾക്കും ഇത് ബാധകമാണ്.
മിക്ക കമ്പ്യൂട്ടറുകളിലും നിങ്ങളുടെ കമ്പ്യൂട്ടറുകളുടെ സിസ്റ്റം മുൻഗണനകളിലേക്ക് പോയി സ്‌ക്രീൻ ലോക്കുചെയ്യാൻ കഴിയും. നിങ്ങളുടെ ഫോണിനായി അല്ലെങ്കിൽ ടാബ്‌ലൈറ്റിനായി, ഒരു PIN അല്ലെങ്കിൽ പാറ്റേൺ ഉപയോഗിച്ച് ഉപകരണം ലോക്കുചെയ്യുന്നത് നിങ്ങളുടെ ഡാറ്റയ്‌ക്ക് ഒരു അധിക സുരക്ഷതലം നൽകുന്നു. Android ഉപകരണങ്ങളിൽ, ലളിതമായ ഈ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ലോക്ക് സജ്ജമാക്കാൻ കഴിയും.

0 comments:

Post a Comment