To listen you must install Flash Player.

Sunday, 22 September 2013


സുഖജീവിതത്തിന് 101 ഒറ്റമൂലികള്‍


ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.
കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്ന് തൊടിയിലേക്കു നോക്കിയാല്‍ എണ്ണമറ്റ ഔഷധ സസ്യങ്ങളെ കണ്െടത്താം.

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ
പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം
ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.

അസുഖങ്ങള്‍ ശമിക്കാന്‍

ചുമ

*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.

*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.

*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.

പനി

*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.

*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.

*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

രക്താതിസമ്മര്‍ദം

*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.

*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.

*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.

ആസ്തമ

*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.

*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.

കഫശല്യം

*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.

*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.

*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.

കൊടിഞ്ഞി

*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.

*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്

*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.

*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.

അമിതവണ്ണം

*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)

*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.

പ്രമേഹം

*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.

*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.

*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.

കൃമിശല്യം

*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.

*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.

*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.

ഗാസ്ട്രബിള്‍

*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.

*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.

*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

ദഹനക്കേട്

*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.

*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.

*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

പുളിച്ചുതികട്ടല്‍

*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.

*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.

ഗര്‍ഭകാല ഛര്‍ദി

* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.

വേദനയ്ക്ക് വിട

പല്ലുവേദന

*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.

*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

*പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

തലവേദന

*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.

*ചന്ദനം പനിനീരില്‍ കുഴച്ച് നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.

തൊണ്ടവേദന

*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.

*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.

വയറുവേദന

* ഒരൌണ്‍സ് ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.

*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.

തിളങ്ങും സൌന്ദര്യത്തിന്

കണ്ണിനുതാഴെയുള്ള കറുത്തപാടുകള്‍

*കണ്ണിനു ചുവടേ തേന്‍ പുരട്ടി ഒരു മണിക്ക1;ൂറിനുശേഷം കഴുകിക്കളയുക.

*പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കണ്ണിനു താഴെ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയണം.

*ചെറുനാരങ്ങാനീരും തക്കാളിനീരും സമംചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടി പതിനഞ്ചുമിനിറ്റിനുശേഷം കഴുകിക്കളയുക.

മുഖക്കുരു

*തുളസിയില തിരുമ്മി നീരെടുത്ത് മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവിന് കുറവുണ്ടാകും.

*ചെറുനാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക.

*വേപ്പിലയും മഞ്ഞളും കൂടി അരച്ച് മുഖത്തു പുരട്ടുക.

*തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുക.

മുഖത്തെ രോമവളര്‍ച്ച

*പച്ചമഞ്ഞള്‍ അരച്ച് മുഖത്തുപുരട്ടി ഒന്നോ രണ്േടാ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മുഖത്തെ രോമവളര്‍ച്ച തടയാന്‍ സാധിക്കും.

*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ഒപ്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക.

*രക്തചന്ദനം അരച്ച് വെള്ളരിക്കാനീരില്‍ പതിവായി പുരട്ടിയാല്‍ മുഖത്തെ രോമവളര്‍ച്ച തടയാം.

മുഖത്തെപാടുകള്‍

*പശുവിന്‍പാല്‍ ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി, ഒരുനുള്ള് ഉപ്പ് എന്നിവ യോജിപ്പിച്ച് പതിവായി മുഖത്തുപുരട്ടുക. കടലമാവും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക. രണ്ടാഴ്ചയോളം ഇങ്ങനെ ചെയ്താല്‍ മുഖത്തെ പാടുകള്‍ മാഞ്ഞ് മുഖം സുന്ദരമാകും.

*പച്ചമോര് മുഖത്തു പുരട്ടി ഉണങ്ങിയതിനുശേഷം പച്ചവെള്ളത്തില്‍ കഴുകിക്കളയുക.

താരന്‍

*തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു തലയില്‍ പുരട്ടുക.

*ആഴ്ചയില്‍ ഒരിക്കല്‍ കടുക് അരച്ച് തലയില്‍ പുരട്ടി അഞ്ചുമിനിറ്റിനുശേഷം നന്നായി കഴുകിക്കളയുക.

*തുളസിയില, വെറ്റില, ചെത്തിപ്പൂവ് എന്നിവ ചതച്ചിട്ട വെളിച്ചെണ്ണ കാച്ചി പുരട്ടുക.

*ഒലിവെണ്ണ ചൂടാക്കി ചെറുചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കുളിക്കുക.

അകാലനര

*മൈലാഞ്ചി അരച്ച് തണലില്‍ ഉണക്കിയെടുത്തശേഷം വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.

*ചെറുപയറുപൊടി പതിവായി തലയില്‍ തേച്ചു കുളിക്കുക.

*കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേച്ച് കുളിക്കുന്നത് അകാല നരയ്ക്ക് ഉത്തമ പരിഹാരമാണ്.

മുടിക്കു നിറം ലഭിക്കാന്‍

*മൈലാഞ്ചിയില അരച്ച് വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി അരിച്ചെടുത്ത് പതിവായി തലയില്‍ പുരട്ടിയാല്‍ മുടിക്ക് നല്ല കറുപ്പുനിറം ലഭിക്കും.

* നെല്ലിക്ക ചതച്ച് തൈരില്‍ കലക്കി തലമുടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. ഒരുമാസം തുടര്‍ച്ചയായി ചെയ്താല്‍ തലമുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായിത്തീരും.

മുടികൊഴിച്ചില്‍ അകറ്റാന്‍

*മൈലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കും.

*പച്ചക്കര്‍പ്പൂരം പൊടിച്ച്, വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുക.

*ചെമ്പരത്തി വെളിച്ചെണ്ണയിലിട്ട് കാച്ചി നിത്യവും പുരട്ടുക.

ത്വക്രോഗങ്ങള്‍

അടിവയറിലെ പാടുകള്‍

*അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച് ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരഭാഗങ്ങളില്‍ പുരട്ടിയശേഷം കുളിക്കുക.

*ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരത്തില്‍ ഒലിവെണ്ണ തേച്ചു കുളിക്കുക.

ആണിരോഗം

*ആണിയുള്ള ഭാഗങ്ങളില്‍ എരിക്കിന്‍പാല്‍ ഇറ്റിക്കുന്നത് വളരെ ഫലപ്രദമാണ്.

*ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ആണിയുള്ള ഭാഗത്തു പുരട്ടുക.

ചുണങ്ങ്

*ചെറുനാരങ്ങാനീരില്‍ ഉപ്പിട്ട് ചുണങ്ങില്‍ പുരട്ടുക.

*വെറ്റിലനീരില്‍ വെളുത്തുള്ളി അരച്ച് ചുണങ്ങുള്ള ഭാഗത്തു പുരട്ടുക.

*കടുക് അരച്ച് തുടര്‍ച്ചയായി ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

അരിമ്പാറ

*ഒരല്ലി വെളുത്തുള്ളി കനലില്‍ ചുട്ട് അരിമ്പാറയ്ക്കുമേല്‍ വെയ്ക്കുക.

*ചുണ്ണാമ്പും കാരവും സമംചേര്‍ത്ത് കുഴച്ച് അരിമ്പാറയ്ക്കുമുകളിലായി മാത്രം പുരട്ടുക.

* ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പാറയില്‍ ഉരസുക.

കുഴിനഖം

*മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴിനഖത്തിന് ചുറ്റും വെച്ചുകെട്ടുക.

*ചുണ്ണാമ്പും ശര്‍ക്കരയും കുഴച്ചു പുരട്ടുക.

*ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ കടത്തി വെയ്ക്കു

വിഷബാധയേറ്റാല്‍

*ചെവിയില്‍ ചെറുകീടങ്ങള്‍ പോയാല്‍ ഉപ്പിട്ട് തിളപ്പിച്ചാറിയ വെള്ളം ചെവിയില്‍ ഒഴിക്കുക.

*എട്ടുകാലിവിഷം ഏറ്റാല്‍ മഞ്ഞളും തുളസിയിലയും അരച്ചു കടിയേറ്റഭാഗത്തുപുരട്ടുകയും ഇവ പാലില്‍ അരച്ചുകലക്കി കുടിക്കുകയും ചെയ്യുക.

*പച്ചമഞ്ഞള്‍ ഇടിച്ചുപിഴിഞ്ഞ നീരില്‍ കായം ചാലിച്ചുപുരട്ടിയാല്‍ പഴുതാര വിഷത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാകും.

*ഭക്ഷ്യവിഷബാധയേറ്റാല്‍ കഞ്ഞിവെള്ളത്തില്‍ ഇഞ്ചിയും കുരമുളകും ചതച്ചിട്ട് തുടരെ കുടിക്കുക. വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉരുളയാക്കി വിഴുങ്ങുന്നതും ഭക്ഷ്യവിഷബാധകൊണ്ടുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.

സ്ത്രീകള്‍ക്കു വേണ്ടി മാത്രം

ആര്‍ത്തവപ്രശ്നങ്ങള്‍

*ഉലുവ വറുത്തിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് കുറവുണ്ടാകും.

*മാങ്ങായണ്ടി ഉണക്കിപ്പൊടിച്ച്, അല്‍പം തേനില്‍ ചാലിച്ച് കഴിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്.

വെള്ളപോക്ക്

*ഒരു ഗ്ളാസ് കാരറ്റ്നീരില്‍ തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും 15 ദിവസം തുടര്‍ച്ചയായി കഴിക്കുക.

*നെല്ലിക്കാനീര്, തേന്‍, പഞ്ചസാര ഇവചേര്‍ത്തു കദളിപ്പഴം കഴിക്കുക.

മുലപ്പാല്‍ വര്‍ധിക്കാന്‍

*അര ഔണ്‍സ് തേന്‍ ദിവസവും കഴിക്കുക.

*പഴുത്ത പപ്പായ ഭക്ഷണത്തിനുശേഷം കഴിക്കുക.

*തവിടും ശര്‍ക്കരയും ചേര്‍ത്തു കുറുക്കി പതിവായി കഴിക്കുകക.

*തേങ്ങ നല്ലവണ്ണം ചേര്‍ത്ത് മുരിങ്ങയിലത്തോരന്‍ ഉണ്ടാക്കി കഴിക്കുക.

*ഉഴുന്ന് വേവിച്ച് മൂന്നു നേരം കഴിക്കുക.



കമ്പ്യൂട്ടര്‍ വേഗത കൂട്ടാന്‍


കമ്പ്യൂട്ടര്‍ കുറേയേറെനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കഴിയുമ്പോള്‍ അതിന്റെ വേഗത ക്രമേണ കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാറില്ലേ..? ബൂട്ട് ചെയ്യാന്‍ താമസം...ഫയലുകള്‍ ഓപണ്‍ ചെയ്യാന്‍ അതിലേറെ താമസം...ഇടയ്ക്കിടെ 'ഹാംങ് 'ആകല്‍...ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.... ഇങ്ങനെ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറില്ലേ? വൈറസ് ബാധയാണെന്ന സംശയത്താല്‍ സ്കാന്‍ ചെയ്തു നോക്കിയാല്‍ ഒരു വൈറസിനെപ്പോലും കണ്ടില്ലെന്നും വരാം. അവസാനം ഗത്യന്തരമില്ലാതെ ഹാര്‍ഡ് ഡിസ്ക് മൊത്തം ഫോര്‍മാറ്റ്‌ ചെയ്ത് ഓപറേറ്റിംഗ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ശ്രമകരമായ കൃത്യത്തിന് നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു.ഇത്തരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെയെങ്കിലും ദൂരീകരിക്കാന്‍ സഹായകമായ ഒരു സോഫ്റ്റ്വെയറാണ് 'സീക്ലീനര്‍'. ദീര്‍ഘകാലത്തെ ഉപയോഗത്തിനിടയില്‍ പലപ്പോഴായി ഹാര്‍ഡ്ഡിസ്ക്കില്‍ അടിഞ്ഞുകൂടുന്ന ടെമ്പററി ഫയലുകള്‍ പോലുള്ള ഉപയോഗശൂന്യമായ ഫയലുകളുടെ ആധിക്യമാകാം പ്രശ്നത്തിനുള്ള മുഖ്യ കാരണം. കണ്ടമാനം ഡിസ്ക് സ്പേസ് അപഹരിക്കുന്ന ഇത്തരം ചപ്പുചവറുകളെ യഥാകാലം തിരഞ്ഞുപിടിച്ചു കണ്ടെത്തി നശിപ്പിക്കുകയാണെങ്കില്‍ സിസ്റ്റം ഫോറ്റിമാറ്റിംഗും ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ ഇടക്കിടെയുള്ള റീ-ഇന്‍സ്റ്റലേഷനും കൂടാതത്തന്നെ ദീര്‍ഘകാലം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ആവശ്യമെന്ന് തോന്നുംപോയെല്ലാം ഈ ശുദ്ധീകരണപ്രക്രിയ വളരെ വേഗത്തിലും കാര്യക്ഷമമായും നിര്‍വഹിക്കുക എന്നതാണ് സീക്ലീനറിന്റെ സുപ്രധാന ധര്‍മം. ശുചീകരണത്തിനു പുറമെ ഇന്റര്‍നെറ്റ് ഹിസ്റ്ററി ഫയലുകള്‍ പോലെ ഓണ്‍ലൈന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സൂചനകളും ആവശ്യാനുസരണം സീക്ലീനര്‍ തുടച്ചുമാറ്റുമെന്നതിനാല്‍ സര്‍ഫിംഗിന്റെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു.ആഡ്വെയറുകളോ സ്പൈവെയറുകളോ ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഈ സോഫ്റ്റ്വെയര്‍ http://www.ccleaner.com/ എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം


കടപ്പാട് --------M.G University Employees Union


നൂറു യൂണിറ്റ് വൈദ്യുതി സ്വന്തമാക്കുന്ന വിധം


. അല്പം ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ലിന്റെ ഷോക്കില്‍ നിന്നു രക്ഷപ്പെടാം.

അനാവശ്യമായി തെളിഞ്ഞുനില്‍ക്കുന്ന ലൈറ്റുകള്‍. ഓഫീസിലേക്കു പുറപ്പെടും മുമ്പ് ഒരു ഷര്‍ട്ടുമായി തേപ്പുപെട്ടി ഓടുന്ന വീട്ടുകാര്‍, സാധനങ്ങള്‍ കുത്തിനിറച്ച് ശ്വാസം മുട്ടുന്ന ഫ്രിഡ്ജുകള്‍, കാണികള്‍ ആരുമില്ലെങ്കിലും അവിരാമമായി പാടിത്തകര്‍ക്കുന്ന ടിവി... പല വീട്ടിലും ഇതൊരു നിത്യക്കാഴ്ചയാണ്.
അല്പം ശ്രദ്ധയോടെയും വിവേകത്തോടെയും ഉപയോഗിച്ചാല്‍ പാഴാകുന്ന വൈദ്യുതി മിച്ചംപിടിക്കാം.
നൂറു യൂണിറ്റ് വൈദ്യുതി സ്വന്തമാക്കുന്ന വിധം

സാധാരണ കുടുംബത്തില്‍ രണ്ടുമാസംകൊണ്ട് നൂറു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ ചില പൊടിക്കൈകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി.

1) ഫ്രിഡ്ജ് തരും ഇരുപതു യൂണിറ്റ് വൈദ്യുതി

വൈകിട്ട് ആറുമണി മുതല്‍ പത്തുവരെ ഫ്രിഡ്ജ് ഉറപ്പായും ഓഫ് ചെയ്തിടണം. ഇത് വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാക്കും. ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുളള ആഹാരസാധനങ്ങള്‍ക്ക് കേടുവരില്ല. അതിനു പുറമെ കൂടുതല്‍ തവണ ഫ്രിഡ്ജ് തുറന്ന് അടയ്ക്കുന്നത് വൈദ്യുതി നഷ്ടത്തിനിടയാക്കും. ഈ കരുതലിലൂടെ മാത്രം ഒരു സാധാരണ കുടുംബത്തിന് ഇരുപതു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. മാത്രമല്ല ഈ സംവിധാനം ഫ്രിഡ്ജിന്റെ ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യും. ഫ്രിഡ്ജ് പത്തുമണിക്ക് ഓണാക്കാന്‍ മറന്നുപോകും എന്നു പേടിയുള്ളവര്‍ക്ക് മൊബൈലില്‍ അലാറം സെറ്റുചെയ്യാവുന്നതാണ്.

ഫ്രിഡ്ജില്‍ ആഹാരസാധനങ്ങള്‍ തരം തിരിച്ച് തണുപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ വേണ്ടതനുസരിച്ച് തട്ടുകളായി തിരിക്കുക. വലിയ കറിച്ചട്ടികള്‍ ഫ്രിഡ്ജില്‍ കുത്തിനിറയ്ക്കാതെ, കറികള്‍ ചെറിയ ബൌളുകളിലായി ക്രമീകരിക്കുക. ഫ്രഡ്ജുകള്‍ യഥാസമയം ഡിഫ്രോസ്റ് ചെയ്യുന്നതിലും ശ്രദ്ധിക്കണം.

2) എയര്‍കണ്ടീഷ്ണറെ തൊടുമ്പോള്‍ പേടിക്കണം

വീടുകളിലെ കറന്റുതീനിയാണ് എയര്‍കണ്ടീഷ്ണര്‍. ഒരു ടണ്ണിന്റെ എസി ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും. അതിനാല്‍ എസി ഉപയോഗത്തില്‍ വളരെയേറെ കരുതല്‍ വേണം. എസി ഉപയോഗിക്കുന്നതിനു മുമ്പുതന്നെ ജനാലകള്‍ തുറന്ന് മുറിക്കുള്ളിലെ ചൂടുവായു പുറത്തുകളയണം. മുറിയില്‍നിന്നും തണുപ്പു പുറത്തുപോകുന്ന ദ്വാരങ്ങള്‍ അടയ്ക്കുക. മുറി നന്നായി തണുത്തതിനുശേഷം ഫാന്‍ ഉപയോഗിക്കുക. ഇത്തരം ശ്രദ്ധയിലൂടെ ഇരുപതു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. സൂര്യപ്രകാശം നേരിട്ടുവീഴാത്ത ഇടത്തുവേണം എയര്‍കണ്ടീഷ്ണര്‍ ഘടിപ്പിക്കാനും.

3) എപ്പോഴും ലൈറ്റുകള്‍ തെളിയേണ്ട

എല്ലാ വീട്ടിലും ഏറ്റവുമധികം അശ്രദ്ധ ലൈറ്റുകള്‍ ഓഫ് ചെയ്യുന്ന കാര്യത്തിലാണ്. ആളില്ലാതെയും അനാവശ്യമായും ലൈറ്റുകള്‍ തെളിച്ചിടുന്നത് പലരുടെയും ശീലമാണ്. ബാത്ത്റൂമുകളിലെ ലൈറ്റുകള്‍ പലപ്പോഴും പകല്‍നേരം മുഴുവന്‍ തെളിഞ്ഞുനില്‍ക്കും. തുടരെ തുടരെ ലൈറ്റുകള്‍ തെളിക്കുകയും അണയ്ക്കുകയും ചെയ്യുന്നതും വൈദ്യുതി നഷ്ടത്തിന് ഇടയാക്കും. ലൈറ്റുകള്‍ വിവേകത്തോടെ ഉപയോഗിച്ചാല്‍ മാത്രം ഇരുപതു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

4) ഫാനില്‍ നിന്ന് അഞ്ചു യൂണിറ്റ് വൈദ്യുതി

ഫാനുകളുടെ ഉപയോഗത്തിലും ശ്രദ്ധ ആവശ്യമാണ്. ഒരു സാധാരണ കുടുംബത്തില്‍ മൂന്നുഫാനുകള്‍ നിത്യവും കറങ്ങിക്കൊണ്ടിരിക്കുന്നവയാണ്. മുറിയില്‍ നിന്നു പുറത്തുപോകുമ്പോള്‍ ഫാന്‍ ഓഫ് ചെയ്തുവെന്ന് ഉറപ്പുവരുത്തുക. പഴയ ഫാനുകള്‍, ഭാരം കൂടിയ ഫാനുകള്‍ എന്നിവയെല്ലാം അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു. ഫാനിന്റെ ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കും. സ്പീഡ് കുറച്ചാല്‍ വൈദ്യുതി ലാഭിക്കാം.ഇതിലൂടെയും അഞ്ചു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

5) ഇസ്തിരിയിടാം, ബുദ്ധിപൂര്‍വം

ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടി ഉപയോഗിക്കുക. തുണികളെല്ലാം പലപ്പോഴായി ഇസ്തിരിയിടാതെ ഒന്നിച്ച് ഇസ്തിരിയിടുക. ഇസ്തിരിയിടുന്നതിനായി വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയം ഒഴിവാക്കുക. ഇതിലൂടെ പത്തു യൂണിറ്റ് വൈദ്യുതി ലാഭിക്കാവുന്നതാണ്.

6) മിക്സി ഓവര്‍ ലോഡ് ആവേണ്ട

മിക്സി ഉപയോഗിക്കുമ്പോള്‍ സമയം ലാഭിക്കുന്നതിനായി ശേഷിയിലുമധികം സാധനങ്ങള്‍ കുത്തിനിറയ്ക്കും. ഇത് വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കുന്നു എന്നുമാത്രമല്ല മിക്സിയുടെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു. അരയ്ക്കുമ്പോള്‍ ആവശ്യത്തിന് വെള്ളമൊഴിക്കണം. യഥാസമയം ബെയറിംഗ് ലൂബ്രിക്കേറ്റ് ചെയ്യുക. മിക്സിയുടെ കാര്യക്ഷമമായ വിനിമയത്തിലൂടെ അഞ്ചു യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവും.

7) ടിവി ആവശ്യത്തിനു മാത്രം

ആവശ്യമുള്ളപ്പോഴും കാണാന്‍ ആളുള്ളപ്പോഴും മാത്രം ടിവി ഓണ്‍ ചെയ്യുക. പലപ്പോഴും അടുക്കള ജോലികള്‍ ചെയ്യുമ്പോഴും ടിവി ഓണ്‍ചെയ്ത് ശബ്ദം കേള്‍ക്കുന്നത് സ്ത്രീകളുടെ ശീലമാണ്. ഇത് ഒഴിവാക്കുക. റിമോട്ടില്‍ മാത്രം ടിവി ഓഫ് ചെയ്യാതെ സ്വിച്ച് ഓഫ് ചെയ്യുന്നത് ശീലമാക്കുക.

8) വാഷിംഗ് മെഷീന് ആയുസ് നല്‍കാം

വാഷിംഗ് മെഷീന്‍ നിര്‍ദ്ദിഷ്ട ശേഷിയില്‍ മാത്രം ഉപയോഗിക്കുക. തുണികള്‍ കുത്തിനിറയ്ക്കുന്നത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിക്കും. വാഷിംഗ് മെഷീന്റെ ആയുസ് കുറയ്ക്കും. വേനല്‍ക്കാലങ്ങളില്‍ ഡ്രയര്‍ ഒഴിവാക്കുക. അത്യാവശ്യമാണെങ്കില്‍ മാത്രം ഡ്രയര്‍ ഉപയോഗിക്കുക. ടോപ്പ് ഓപ്പണ്‍ വാഷിംഗ് മെഷീനെക്കാള്‍ നല്ലത് ഫ്രണ്ട് ഓപ്പണ്‍ വാഷിംഗ് മെഷീനുകളാണ്.

9) അരി കുതിര്‍ത്ത് അരയ്ക്കുക

ഗ്രൈന്‍ഡര്‍ ഉപയോഗിക്കുമ്പോള്‍ അരിയും ഉഴുന്നും 2 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം മാത്രം ആട്ടുക. എളുപ്പം അരഞ്ഞുകിട്ടുന്നതുകൊണ്ട് 15 ശതമാനം ഊര്‍ജം ലാഭിക്കാം.

10) കംപ്യൂട്ടറിന് സ്റാന്‍ഡ് ബൈ വേണ്ട

കമ്പ്യൂട്ടര്‍ ഉപയോഗം കഴിഞ്ഞാല്‍ സ്റാന്റ് ബൈയില്‍ ഇടാതെ ഷട്ട് ഡൌണ്‍ ചെയ്യുക. ചാര്‍ജറുകള്‍ ഉപയോഗിക്കാത്തപ്പോള്‍ പ്ളഗില്‍ കുത്തിയിടരുത്. അതുപോലെ ചാര്‍ജര്‍ വെറുതെ കുത്തിവയ്ക്കരുത്, വൈദ്യുതി നഷ്ടമാവും.

മിക്സി, വാഷിംഗ് മെഷീന്‍, ഗ്രൈന്‍ഡര്‍, ടി.വി എന്നിയുടെ വിവേകപൂര്‍ണമായ ഉപയോഗത്തിലൂടെ ഇരുപതു യൂണിറ്റു വൈദ്യുതി ലാഭിക്കാനാവും.

വൈദ്യുതി ലാഭിക്കാന്‍ ഇനിയും മാര്‍ഗങ്ങള്‍

സീറോ വാട്ട് ബള്‍ബുകള്‍ യഥാര്‍ത്ഥത്തില്‍ 15 വാട്ട് ആണ്. ഇതിനു പകരം ഒരു വാട്ടിന്റെ എല്‍ഇഡി ലാമ്പുകള്‍ ഉപയോഗിക്കുക.

ടെലിവിഷന്‍ 100 വാട്ടിന്റെ ആണെങ്കില്‍ അതിനോടൊപ്പം ഇടുന്ന ഫാന്‍, ലൈറ്റ്, ഇവയെല്ലാം കൂടി ഇരുന്നൂറോ അതിലധികമോ വാട്ടിന്റെ വൈദ്യുതിച്ചെലവ് ഉണ്ടാകും. ടിവി മുറിയിലെ ലൈറ്റ് 8 വാട്ട് സിഎഫ്എല്‍ ആക്കാം. ഇതു കാരണം റേഡിയേഷന്‍ കുറയും. കണ്ണിനും ആരോഗ്യത്തിനും ഇതു നല്ലതാണ്.

പല ഉപകരണങ്ങളുടേയും സന്ധ്യാ സമയങ്ങളിലുള്ള ഉപയോഗം കുറക്കുക. പകല്‍ സമയം മുക്കാല്‍ യൂണിറ്റ് കൊണ്ട് പമ്പു ചെയ്യുന്ന വെള്ളം സന്ധ്യാസമയത്ത് പമ്പു ചെയ്യാന്‍ ഒരു യൂണിറ്റ് വൈദ്യുതി വരെ ചെലവാകും. ഹീറ്റര്‍, മിക്സി, തേപ്പുപെട്ടി, ഓവന്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയവയ്ക്ക് എല്ലാം ഇതു ബാധകമാണ്.

ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കണം. കൂടുതല്‍ സ്റാറുകളുള്ള ഉപകരണങ്ങള്‍ കൂടുതല്‍ ലാഭം നല്‍കും.

വയറിംഗ് പ്രശ്നങ്ങള്‍ ഒഴിവാക്കാം

വൈദ്യുതീകരണത്തിനായി വീട് വയറിംഗ് നടത്തുമ്പോള്‍ ഗുണമേന്മയുള്ള ഉപകരണങ്ങളും സാധനസാമഗ്രികളും മാത്രം ഉപയോഗിക്കുക. വയറിംഗ് ജോലികള്‍ ലൈസന്‍സുള്ള വയര്‍മാന്‍മാരെകൊണ്ടു മാത്രം ചെയ്യിക്കുക. വീട് വയറിംഗ് ചെയ്യുമ്പോള്‍ നിയമാനുസൃതമായ എര്‍ത്തിംഗ് കൃത്യമായി ചെയ്യുക. ഇതിനായി രണ്ടര മീറ്റര്‍ നീളമുള്ള ചുരുങ്ങിയത് 2ജിഐ പൈപ്പുകളെങ്കിലും തമ്മില്‍ തമ്മില്‍ അഞ്ചുമീറ്റര്‍ അകലത്തില്‍ കുഴിയെടുത്ത് സ്ഥാപിക്കണം. കെട്ടിടത്തില്‍ നിന്ന് കുറഞ്ഞത് ഒന്നരമീറ്റര്‍ ഈ പൈപ്പുകള്‍ക്ക് അകലമുണ്ടായിരിക്കണം. വയറിംഗ് മൂലമുള്ള ലീക്കേജ് തടയാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) മെയിന്‍ സ്വിച്ചിനോടു ചേര്‍ന്ന് സ്ഥാപിക്കുക.

വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ എളുപ്പവഴികള്‍

പകല്‍ സമയം ലൈറ്റും ഫാനും ഉപയോഗിക്കേണ്ടിവരാത്തവിധം വീടിന് ആവശ്യത്തിന് ജനലുകളും വാതിലുകളും ഉണ്ടായിരിക്കണം.

*സാധാരണ ബള്‍ബുകള്‍ക്കു പകരം സിഎഫ്എല്‍, എല്‍ഇഡി ലാമ്പുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുക. അതു തന്നെ സ്ളിം ട്യൂബാക്കിയാല്‍ കൂടുതല്‍ ലാഭിക്കാം. ട്യൂബ് ലൈറ്റുകളില്‍ ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക.

*കൂടുതല്‍ ഉപയോഗിക്കുന്ന അടുക്കള, പൂമുഖം, സന്ദര്‍ശകമുറി എന്നിവിടങ്ങളില്‍ സിഎഫ്എല്‍ മാത്രം ഉപയോഗിക്കുക.

*രാത്രി മുഴുവന്‍ പുറം ലൈറ്റ് ഉപയോഗിക്കുന്നുണ്െടങ്കില്‍ അവിടെ സി.എഫ്.എല്‍ മാത്രം ഉപയോഗിക്കുക.

*ചിത്രങ്ങളില്‍ ചാര്‍ത്തുന്ന ഫാന്‍സി ലൈറ്റുകള്‍ ഒഴിവാക്കുക.

സാധാരണ ബള്‍ബുകളില്‍ 20 ശതമാനം മാത്രമാണ് പ്രകാശമായി ലഭിക്കുന്നത്. ബാക്കി 80 ശതമാനം ചൂടായി മാറുകയാണ്. എന്നാല്‍ സിഎഫ്എല്‍ ഉപയോഗിക്കുമ്പോള്‍ 80 ശതമാനം പ്രകാശമാണ് ലഭ്യമാകുന്നത്. ഒരു 40 വാട്ട് ബള്‍ബിന് തുല്യമാണ് 8 വാട്ടിന്റെ 5 സിഎഫ്എല്‍ ബള്‍ബ്. 40 വാട്ടിന്റെ സാധാരണ ബള്‍ബിനു പകരം 8 വാട്ടിന്റെ സിഎഫ്എല്‍ ഉപയോഗിച്ചാല്‍ ഒരു വര്‍ഷം 215 രൂപയുടെ കുറവു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വൈദ്യുതി അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം

*മെയിന്‍ സ്വിച്ച് പ്രവര്‍ത്തനക്ഷമമായി വയ്ക്കുക.

*മെയിന്‍ സ്വിച്ചിലെ ഫ്യൂസിനേക്കാള്‍ ശേഷി കുറഞ്ഞ ഫ്യൂസ് ഉപസര്‍ക്യൂട്ടില്‍ ഉപയോഗിക്കുക.

*ഒരു സര്‍ക്യൂട്ടില്‍ ലൈറ്റ്, ഫാന്‍, പ്ളഗ് മുതലായ പോയിന്റുകള്‍ 10 എണ്ണത്തിലും ലോഡ് 800 വാട്സിലും കവിയരുത്.

*മൂന്ന് പിന്‍ ഉളള പ്ളഗുകള്‍ മാത്ര മേ ഉപയോഗിക്കാവൂ.

*പ്ളഗ് സോക്കറ്റില്‍ ഒരുപകരണം മാത്രം ഘടിപ്പിക്കുക.പ്ളഗ് സോക്കറ്റുകള്‍ക്ക് സ്വിച്ച് ഘടിപ്പിക്കുക.

*ശരിയായ രീതിയില്‍ എര്‍ത്തിംഗ് ചെയ്യുക.

*വൈദ്യുതി വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനു മുമ്പ് വൈദ്യുതിബന്ധം വിച്ഛേദിക്കുക.

*വൈദ്യുതി ഉപകരണങ്ങളുടേയും സുരക്ഷാ ഉപകരണങ്ങളുടേയും ഗുണമേന്മ ഉറപ്പുവരുത്തുക.

*വില കുറഞ്ഞതും താഴ്ന്ന നിലവാരമുള്ളതുമായ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

*ഐഎസ്ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിംഗിന് ഉപയോഗിക്കുക.

*വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിന് ശേഷം അവയുടെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കുകയും സോക്കറ്റില്‍ നിന്നും പ്ളഗ് പിന്‍ ഊരി മാറ്റുകയും ചെയ്യുക.

*കേടായ വൈദ്യുതി ഉപകരണങ്ങള്‍ ഉടന്‍ തന്നെ നന്നാക്കുകയോ പകരം മറ്റൊന്ന് ഉപയോഗിക്കുകയോ ചെയ്യുക.

*വൈദ്യുതി വയറിംഗില്‍ എന്തെങ്കിലും മാറ്റം വരുത്തുമ്പോഴും കൂടുതല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുമ്പോഴും സെക്ഷന്‍ ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങുക.

*കുട്ടികള്‍ക്ക് കൈയെത്തുംവിധം വൈദ്യുതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്.

*പഴകിയതും ചീത്തയായതുമായ ഉപകരണങ്ങളും വയറുകളും ഉപയോഗിക്കരുത്. ഇലക്ട്രിക് പോസ്റിലോ സ്റേ വയറിലോ ചാരി നില്‍ക്കരുത്. അതില്‍ ചെടി പടരുവാന്‍ അനുവദിക്കരുത്.

*വീടിന്റെ പരിസരത്ത് വളര്‍ത്തുന്ന വൃക്ഷങ്ങളുടെ ശാഖകള്‍ തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുത കമ്പികളുമായി ബന്ധപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.

*കമ്പിവേലിയില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.

*ഫ്യൂസ് മാറ്റിയിടുമ്പോള്‍ ഫ്യൂസ് വയറിനു പകരം ചെമ്പുകമ്പി ഉപയോഗിക്കാതിരിക്കുക.

*പൊട്ടിക്കിടക്കുന്ന വൈദ്യുതികമ്പികളില്‍ തൊടരുത്.

മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍

വൈദ്യുതി ബില്ലില്‍ കുറവു വരുത്തുന്നതിന് മീറ്ററില്‍ കൃത്രിമം കാണിക്കുകയല്ല മാര്‍ഗം. എന്നാല്‍ പുതിയ ഇലക്ട്രോണിക് മീറ്ററുകളില്‍ കൃത്രിമം തിരിച്ചറിയാനുള്ള സംവിധാനങ്ങളുണ്ട്. മീറ്ററില്‍ മാഗ്നറ്റ് ഘടിപ്പിച്ചിട്ടുണ്െടങ്കില്‍ അത് മീറ്ററില്‍ രേഖപ്പെടുത്തും.

ശിക്ഷാനടപടി

മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍ ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷന്‍ 135 പ്രകാരം ശിക്ഷാ വിധേയരാകും. 3 വര്‍ഷം ജാമ്യമില്ലാ തടവും പിഴയും ലഭിച്ചേക്കാം. 1 കിലോവാട്ടിന് 4000 രൂപ തോതില്‍ മോഷണം നടത്തിയ വൈദ്യുതിക്ക് തുല്യമായ കോമ്പൌണ്ടിംഗ് ചാര്‍ജ് നല്‍കിയാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കാം. ഇത് വീടുകളില്‍ മാത്രം. വ്യാപാരസ്ഥാപനങ്ങളില്‍ 1 കിലോവാട്ടിന് 10,000 രൂപ തോതിലായിരിക്കും പിഴ.

വൈദ്യുതി ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. അനാവശ്യമായ പാഴ്ച്ചെലവുകള്‍ കുറച്ച് നമുക്ക് ഊര്‍ജം സംരക്ഷിക്കാവുന്നതാണ്. ദുരുപയോഗം കുറച്ചാല്‍ വൈദ്യുതി സംരക്ഷിക്കുന്നതിനു പുറമെ വെദ്യുതി നിരക്കും കുറയ്ക്കാമെന്നത് മറക്കാതിരിക്കുക.



കടപ്പാട് ---------M.G University Employees Union 

Friday, 20 September 2013






  കടപ്പാട്-------keraladay

Tuesday, 10 September 2013



 Print Friendly and PDF
ശരീരഭാരം ചില അടിസ് ഥാന വിവരങ്ങൾ :


നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന ഊര്ജ്ജത്തിന്റെ അളവ് ആണ് "കലോറി". (വിവിധ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള കലോറിയും വിവിധ ശാരീരിക വ്യായാമാങ്ങൾക്ക് ചിലവാകുന്ന കലോറിയും താഴെ കൊടുക്കുന്നു.)

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറി ശരീരം വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന കലോറിയേക്കാൾ കൂടുതലാകുമ്പോൾ ശരീര ഭാരം കൂടുന്നു. (അധികം വരുന്ന കലോറി കൊഴുപ്പായി ശരീരത്തിൽ  സംഭരിക്കപെടുന്നു.തത്ഫലമായി ഭാരം കൂടുന്നു)

നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി  ശാരീരിക പ്രവര്തനങ്ങൾക്ക്  വേണ്ടി ചിലവഴിക്കപ്പെടുമ്പോൾ ശരീര ഭാരം കുറയുന്നു.

നമ്മുടെ ശരീരത്തിലെ വിവിധ ആന്തരീക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒരു ദിവസം ഏകദേശം 1500 മുതൽ 1800 കലോറി വരെ ആവശ്യമുണ്ട്.

ഒരാൾക്ക്‌ ഒരു കിലോ ഭാരം കുറക്കാൻ ഏകദേശം 7000 കലോറിയുടെ കുറവ്  വരുത്തണം. അത് കഴിക്കുന്ന കലോറി കുറച്ചോ അല്ലെങ്കിൽ ചിലവഴിക്കുന്ന കലോറി കൂട്ടിയോ ആകാം. തീരെ ഭക്ഷണം കഴിക്കാ തിരുന്നോ ഭാരിച്ച അധ്വാനം ചെയ്തോ ഒറ്റയടിക്ക് ഭാരം കുറക്കുന്നത് നല്ലതല്ല.

................................................................................................................

ഏറ്റവും അനുയോജ്യമായ ഭാരം :

നിങ്ങളുടെ സെന്റി മീറ്ററിലുള്ള   ഉയരത്തിൽ  നിന്നും 100 കുറച്ചാൽ കിട്ടുന്ന സംഖ്യ എത്രയാണോ അത്രയും കിലോഗ്രാമാണ് നിങ്ങള്ക്ക് യോജിച്ച തൂക്കം.അതിൽ നിന്ന് 10 കിലോ കൂടി കുറച്ചാൽ ഏറ്റവും അനുയോജ്യമായ ഭാരവും 10 കിലോ കൂടിയാൽ പൊണ്ണ തടിയും ആകും.

ഉദാ:-  നിങ്ങളുടെ ഉയരം 175 സെ.മി ആണെങ്കിൽ 

           അനുയോജ്യമായ തൂക്കം : 175 - 100 = 75

           ഏറ്റവും യോജിച്ച തുക്കം : 75 - 10 = 65


           പൊണ്ണതടി  : 75 + 10 = 85
................................................................................................................

ഒരു മണിക്കൂർ വിവിധ വ്യായാമം ചെയ്യുന്നതിലൂടെ ചിലവഴിക്കപ്പെടുന്ന കലോറികൾ -

പതുക്കെയുള്ള നടത്തം - 270

വേഗത്തിലുള്ള നടത്തം - 410

പതുക്കെയുള്ള ഓട്ടം -  650

വേഗത്തിലുള്ള ഓട്ടം -  1225

പതുക്കെയുള്ള നീന്തൽ - 570

വേഗത്തിലുള്ള നീന്തൽ - 820

പതുക്കെയുള്ള സൈക്കിൾ ചവിട്ടൽ - 490

വേഗത്തിലുള്ള സൈക്കിൾ ചവിട്ടൽ - 820

ഫുട് ബോൾ കളി - 650

വോളി ബോൾ കളി - 245

ബാട്മിന്റാൻ കളി - 360

വീട്ടു ജോലികൽ(വൃത്തിയാക്കൽ, അലക്കൽ തുടങ്ങിയവ) - 280





             കടപ്പാട് -------------melparamb

Monday, 9 September 2013



ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന 10 കാര്യങ്ങള്‍


ഇന്‍ര്‍വ്യൂ എന്ന് പറയുന്നത് തന്നെ പലര്‍ക്കും ബാലികേറാമലയാണ്. എന്നാല്‍ കൃത്യമായ രൂപത്തോടെ ചിട്ടയോടെ മുന്നോട്ട് പോയാല്‍ എളുപ്പം തിളങ്ങാന്‍ പറ്റുന്ന ഒന്നാണ് ഇന്റര്‍വ്യൂ. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ തയ്യാറാകുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇവ.

* നിങ്ങള്‍ അപേക്ഷിച്ച തൊഴില്‍ മേഖലയെ കുറിച്ച് നന്നായി ഗവേഷണം നടത്തുക. കമ്പനിയാണെങ്കില്‍ അവരെക്കുറിച്ചും നടത്തുന്ന ബിസിനസിനെപ്പറ്റിയുമൊക്കെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുക

* വീട്ടിലെ കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് പരിശീലനം തുടങ്ങുക. ഇന്റര്‍വ്യൂ അഭിമുഖീകരിക്കുകയാണെന്ന മട്ടില്‍ സ്വയം അവതരിപ്പിച്ച് പരിശീലിക്കുക

* മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക. നേരത്തെ ഇന്റര്‍വ്യൂകളില്‍ മികവ് കാട്ടിയവരെയും ഇതിന് ആശ്രയിക്കാം. അവരുടെ അനുഭവം കേള്‍ക്കുക. അതിനനുസരിച്ച് പരിശീലിക്കുക.

* ഓണ്‍ലൈനില്‍ യുട്യൂബ് പോലുള്ള സൈറ്റുകളില്‍ ഇന്റര്‍വ്യൂകളുടെ വീഡിയോ ലഭ്യമാണ്. ഇവ കാണുക. ഇന്റര്‍വ്യൂകളില്‍ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് അവ കണ്ടുപിടിക്കുക.

* ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടാകണം. നിര്‍ദേശിച്ച സമയത്തിന് അരമണിക്കൂറെങ്കിലും മുന്‍പേ അവിടെ എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണം.

* ഇന്റര്‍വ്യൂന് ആവശ്യമായ രേഖകളും മറ്റും നേരത്തെ തയ്യാറാക്കി വെയ്ക്കുക. ഇതെല്ലാം കൈവശമുണ്ടെന്ന് പുറപ്പെടും മുന്‍പ് ഒന്നുകൂടി ഉറപ്പാക്കുക. ഒപ്പം പേനയും എഴുതാനുള്ള പാഡും കരുതുക.

* നേരത്തെ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലത്തെത്താനായാല്‍ ആശങ്കയും ടെന്‍ഷനും ഒരു പരിധി വരെ കുറയ്ക്കാനാകും. പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിക്കുക.

* ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വാചകകസര്‍ത്തുകളും തര്‍ക്കങ്ങളും ഒഴിവാക്കുക. അറിയാത്ത ഉത്തരങ്ങള്‍ അറിയില്ലെന്ന് തുറന്ന് പറയണം.

* ഇന്റര്‍വ്യൂയില്‍ നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളാണ് വേണ്ടത്..

* വസ്ത്രധാരണത്തിലും ശ്രദ്ധവേണം. കടുംനിറത്തിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ലളിതവും ആകര്‍ഷകവുമായ വസ്ത്രമാണ് അഭികാമ്യം. അമിതമായ ആഭരണങ്ങളും രൂക്ഷമായ ഗന്ധമുള്ള പെര്‍ഫ്യൂമുകളും വേണ്ടെന്ന് വെയ്ക്കുക.
.കടപ്പാട്‌--,..-------.സൗഹൃദമാകുന്ന ജീവിതം

Tuesday, 3 September 2013

ഭൂമിയുടെ അകക്കാമ്പിലെ താപനില 6000 ഡിഗ്രി - പഠനം
Posted on: 28 Apr 2013



മുന്‍പരീക്ഷണങ്ങളില്‍ കണ്ടതിലും ഉയര്‍ന്ന താപനിലയിലാണ് ഭൂമിയുടെ അകക്കാമ്പ് സ്ഥിതിചെയ്യുന്നതെന്ന് പുതിയൊരു പഠനം പറയുന്നു. പുതിയ വിവരങ്ങള്‍ പ്രകാരം, ഭൂമിയുടെ അകക്കാമ്പിന്റെ താപനില 6000 സെല്‍ഷ്യസ് ആണ്. സൗരപ്രതലത്തിന്റെ താപനിലയ്ക്ക് തുല്യമാണിത്.

ഭൂമിയുടെ അകക്കാമ്പില്‍ ഒരുഭാഗം ഇരുമ്പ് പരലുകളാണ്. എത്ര ഉയര്‍ന്ന താപനിലയില്‍ ഇരുമ്പ് പരലുകള്‍ രൂപപ്പെടുമെന്ന അന്വേഷണമാണ്, പുതിയ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.

അസാധാരണ സമ്മര്‍ദമുള്ള സാഹചര്യത്തില്‍ എങ്ങനെ ഇരുമ്പ് പരലുകള്‍ രൂപപ്പെടുന്നുവെന്നും, ഉരുകുന്നുവെന്നും മനസിലാക്കാന്‍ എക്‌സ്‌റേയുടെ സഹായമാണ് ഗവേഷകര്‍ തേടിയതെന്ന്, പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലില്‍ പ്രിസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഭൂകമ്പവേളയിലുണ്ടാകുന്ന ഭൂകമ്പ തരംഗങ്ങള്‍ ഭൂഗോളമാകെ സഞ്ചരിക്കുന്നതിനാല്‍, ഭൗമപാളികളുടെ കനം, സാന്ദ്രത തുടങ്ങിയ സംഗതികളെക്കുറിച്ച് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ അത് നല്‍കാറുണ്ട്. എന്നാല്‍, ഭൂമിക്കുള്ളിലെ താപനിലയെക്കുറിച്ച് ഒരു സൂചനയും ഭൂകമ്പ തരംഗങ്ങള്‍ നല്‍കുന്നില്ല.

ഇക്കാര്യത്തില്‍ കമ്പ്യൂട്ടര്‍ മാതൃകാപഠനങ്ങളോ, പരീക്ഷണശാലയില്‍ നടത്തുന്ന മാതൃകാപഠനങ്ങളോ മാത്രമാണ് ആശ്രയം.

ഇരുമ്പിന്റെ ഉരുകലുമായി ബന്ധപ്പെട്ട് ഭൂമിയുടെ അകക്കാമ്പിലെ താപനിലയെപ്പറ്റി 1990 കളില്‍ ചില പഠനങ്ങള്‍ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 5000 ഡിഗ്രിയാണ് അകക്കാമ്പിന്റെ താപനിലയെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയിരുന്നു.

ആ ദിശയില്‍ നടന്ന പഠനമാണ് 6000 ഡിഗ്രി സെല്‍ഷ്യസ് എന്ന പുതിയ നിഗമനത്തില്‍ എത്താന്‍ ഇപ്പോള്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ഫ്രഞ്ച് ഗവേഷണ ഏജന്‍സിയായ സി.ഇ.എ.യിലെ ആഗ്നസ് ഡിവേലിയാണ് പുതിയ പഠനം ഏകോപിപ്പിച്ചത്. 









  കടപ്പാട്-------keraladay






  കടപ്പാട്-------keraladay





  കടപ്പാട്-------keraladay





  കടപ്പാട്-------keraladay