To listen you must install Flash Player.

Sunday, 24 November 2013


പ്രകൃതിദത്തമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം . സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.

പ്രകൃതിദത്തമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം .
സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.

പ്രഭാതത്തില്‍ തുടങ്ങി അന്തി വരെ ഉള്ള ഭഷണ ക്രമീകരണം .

ഒന്നാം ഭാഗം .

രാവിലെ മല്ലി കാപ്പി .
1.
മല്ലി ....................................250 gm
2.
ഉലുവ ...................................50gm.
3.
ജീരകം ..................................10 gm
4.
ഏലക്ക ...................................5gm
5.
കുരുമുളക് ............................25gm
മല്ലി ,ഉലുവ ,രണ്ടും ബ്രൌന്‍ കളര്‍ ആകുന്നതു വരെ വറുക്കുക ,ജീരകം, ഏലക്ക ചെറുതായി ചൂടാക്കുക ,ഈ അഞ്ചും കൂടി കാപ്പി പൊടിക്കും പോലെ പൊടിച്ചു തണുത്തതിനു ശേഷം കുപ്പിയില്‍ ആക്കുക . ബെഡ് കോഫീ ക്ക് പകരം ഈ കാപ്പി കുടിക്കാം .
ഫലം ......ഗ്യാസ് ,കൊളോസ്ട്രോള്‍ ,ഷുഗര്‍ എന്നിവയെ നിയന്ത്രിക്കുന്നു .
രണ്ടാം ഭാഗം

മല്ലി കാപ്പി കുടിച്ചതിനും , പ്രഭാത കര്‍മ്മത്തിനും ശേഷം
ഒഴിഞ്ഞ വയറില്‍ ,യോഗ -മേടിട്ടെഷെന്‍ ,or വ്യായാമം ,നടത്തം ഇതില്‍ നിത്യന ചെയുന്നത് ഏതോ അത് ചെയ്യുക ,ചെയ്യാത്തവര്‍ ഒരു യോഗ അദ്ധ്യാപകന്റെ നിര്ദേശപ്രകാരം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക .
അവനവന്റെആരോഗ്യ സ്ഥിതി അനുസരിച്ച് വേണം മുകളില്‍ പറഞ്ഞ മുറകള് ചെയ്യേണ്ടത്.കുളിച്ചതിനു ശേഷം കുമ്പളങ്ങ ജ്യുസ്കഴിക്കുക..

തയ്യാര്‍ ചെയുന്ന വിതം .
1.
കുമ്പളങ്ങ /തടിയങ്ങ ....100 gm (തൊലി ,കുരു, കളഞ്ഞത് )
2.
തഴുതാമ ....15 ഇല
3.
തുളസി ഇല ..... 15 ഇല
4.
കൂവളത്തിന്റെ ഇല ....15 ഇല
5.
കറുകപുല്ല് ......10 ഇല

അഞ്ചു കൂട്ടം വെള്ളവും ഒഴിച്ച് മിക്സിയില്‍ കുഴമ്പു പരുവത്തില്‍ അരച്ച് കുടിക്കുക. (അരച്ച് കഴിയുബോള്‍ ഒരു ഗ്ലാസ് കിട്ടത്തക്ക രീതിയില്‍ വെള്ളംചേര്‍ക്കുക )
ഫലം ....ഭാരം കുറക്കുന്നു ,രക്തം ശുദ്ധികരിക്കുന്നു ,കൊളോസ്ട്രോള്‍, ഷുഗര്‍ നിയന്ത്രിക്കുന്നു ,ശരീര ഭംഗി കൂട്ടുന്നു .
പ്രഭാത ഭഷണം-----------/ 2 ഇഡ്ഡലി ,സാമ്പാര്‍ /രണ്ടു ചപ്പാത്തി ,സാമ്പാര്‍,/അര കുറ്റി ഗോതമ്പ് പുട്ട് ,ഒരു പച്ചപഴം .
കൊഴുപ്പ് കുറഞ്ഞ പാലില്‍ ഒരു ചായ

(
വെളിനാട്ടില്‍ താമസിക്കുന്നവര്‍ നാട്ടില്‍ നിന്നും ഇലകള്‍ നിഴലതിട്ടു ഉണക്കി പൊടിച്ചു തയ്യാര്‍ ചെയ്തു ഒരു സ്പൂണ്‍ വീതം കുമ്പളങ്ങ ചേര്‍ത്തു ഉപയോഗിക്കാം )

രണ്ടാം ഭാഗം

യോഗ ,മേടിറ്റെഷെന്‍ ,രാവിലെ ചെയ്യുന്നതായിരിക്കും ഉത്തമം ,വ്യായാമം,നടത്തം ,രാവിലെയോ ,വായ്കിട്ടോ ആവാം.
പ്രഭാത ഭാഷണത്തിനും ഉച്ച ഭഷണത്തിനും ഇടയില്‍ ഒരു ജൂസ് ആകാം ,ഷുഗര്‍ ഇല്ലാത്തവര്‍ കാരറ്റ് ,ഉപയോഗിക്കാം ,അല്ലാത്തവര്‍ മോസംബി,മാങ്ങ ഉത്തമം .കഴിവതും പച്ച പഴം ഉപയോഗിക്കുക,നേന്ത്രപ്പഴം ഒഴിവാക്കുക (ഭാരം കൂട്ടും ).ആവശ്യത്തിനു സലാഡ് ഉപയോഗിക്കാം ,കുക്കുംബര്‍ കൂടുതല്‍ ഉപയോഗിക്കുക .

ഉച്ച ഭഷണം .
ചോറ് .......................ഒരു കപ്പ്
ചപ്പാത്തി ..................1 എണ്ണം
തോരന്‍ ,മീന്‍കറി,ഒരുകപ്പ് മോര് .
(
മീന്‍ കഴിവതും മത്തി, ആയില,നെത്തോലി ,തുടങ്ങിയ ചെറിയ വര്‍ഗങ്ങള്‍ .മത്തി ഏറ്റവും,ഉത്തമം .തോരന്‍ ഇലവര്ഗം ഉത്തമം ,മോര് വെണ്ണ കടെഞ്ഞെടുത്തത് ഉപയോഗിക്കാം ,വെണ്ണ അല്പ്പം മഞ്ഞളും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഉത്തമം .കറിയും തോരനും മറ്റും തയ്യാര്‍ ചെയ്യുന്ന വിധം ,ചട്ടി ചൂടായാല്‍ അതില്‍ കടുക് ഇടുക ,കടുക് പൊട്ടിയതിന് ശേഷം കൊച്ചുള്ളി അരിഞ്ഞത്
ഇടുക ,ശേഷം പച്ചക്കറി ഇട്ടു വരട്ടുക ,ചൂടായതിനു ശേഷം അല്പ്പം ഒലിവെണ്ണ ഒഴിക്കുക ,നേരിട്ട് എണ്ണ ചൂടാകാന്‍ പാടില്ല .
തേങ്ങ ചാറ് പിഴിഞ്ഞ് കളഞ്ഞു ഉപയോഗിക്കണം .കറികളും വെന്തതിനു ശേഷം അല്പ്പം ഒലിവെണ്ണ ഒഴിച്ചാല്‍ മതിയാകും .

ഫലം.ഭാരം കുറക്കുന്നു ,ശരീരത്തിന്റെ ദുര്‍മേദസ് ഇല്ലാതാക്കുന്നു . (കൂടുതല്‍ വിവരം ഭഷണംവയ്ക്കുന്ന രീതിക്ക് നേരിട്ടോ ചാറ്റില് കൂടിയോ ബെന്തപ്പെടുക .

ഭാഗം 3

കഴിഞ്ഞ ഭാഗത്തില്‍ ഉച്ച ആഹാരത്തെ പറ്റി സൂചിപ്പിച്ചിരുന്നു .കറികള് ഏതു വേണമെങ്കിലും ഉപയോഗിക്കാം ,പക്ഷെ കിഴങ്ങ് വര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കുക ,ഭാരം കൂട്ടാന്‍ സാദ്ധ്യത.കഴിവത് പച്ചക്കറികള് കൊണ്ടുള്ള കറികളാണ് ഉത്തമം .ഇലവര്‍ഗങ്ങളില്‍ ചീര,മുരിങ്ങ ഇല,ഉലുവ ഇല ,ഉള്ളി ഇല ,തുടങ്ങിയ ഫൈബര്‍ അംശം കൂടുതല് ഉള്ളവ ഉപയോഗിക്കുക .ഉച്ച ആഹാരത്തിനു ശേഷം സമയം ഉള്ളവര്‍ക്ക് അല്പ്പം വിശ്രമം ആകാം .നാലുമണിക്ക് ചായ ,ഒപ്പം ബിസ്കെട്സ് /റെസ്ക് (മുട്ട ചേരാത്തത് )/എണ്ണയില് പോരിക്കാത്ത ലെഹു ഭഷണങ്ങള്/ആവിയില്‍ ഉണ്ടാക്കിയ പലഹാരങ്ങള് ഉപയോഗിക്കാം .വയ്കിട്ടു വ്യായാമം ചെയ്യുന്നവര്‍ ഏഴു മണിക്ക് മുന്പായി ചെയ്യുക ,അതിനു ശേഷം കുമ്പളങ്ങ ജ്യുസ് ,സലാഡ്. .സലാടില്‍ കുക്കുംബര്‍ ,ക്യാരറ്റ് ,കാബേജ് ,വലിയ ഉള്ളി പച്ച മുളക് എന്നിവ അരിഞ്ഞു അല്പ്പം ഉപ്പും ,നാരങ്ങ നീരും ചേര്‍ത്ത് ആവശ്യത്തിനു കഴിക്കുക .

ഫലം :-കൊഴുപ്പിന്റെ അംശം അല്പ്പം പോലും ഇല്ല .

നാലാം ഭാഗം

കഴിഞ്ഞ ലക്കത്തില്‍ വൈകിട്ടുള്ള ആഹാരത്തിന് മുന്‍പ് വരെയുള്ളത് പ്രതിപാതിച്ചിരുന്നു .കഴിവതും അര വയറു നിറയത്തക്ക രീതിയില്‍ സാലാട് കഴിക്കുക ,അപ്പൊള്‍ ആഹാരം വളരെ കുറച്ചു മാത്രം കഴിക്കേണ്ടി വരികയുള്ളു .വൈകിട്ടത്തെ ആഹാരം .
1 .
ചപ്പാത്തി ..........2 . (ഗോതമ്പില്‍ ഉണ്ടാക്കിയത് )/
കുബൂസ്ആണെങ്ങില് ചെറിയ ........... 2
പച്ചക്കറി /പരിപ്പ് /മീന്‍കറി .
ഇതില് ഏതെങ്കിലും ചേര്‍ത്ത്
കഴികാം.

അല്ലെങ്ങില്‍

2 .
ഗോതമ്പ് പുട്ട് ,ഗോതമ്പ് കഞ്ഞി ,ഉപ്പു മാവ്,ഇഡ്ഡലി,ഓട്സ് , ഇതില് ഏതെങ്കിലും കഴിക്കാം ,പുട്ടിനും ,ഉപ്പുമാവിനും ഒപ്പം പച്ചപ്പഴം ഉപയോഗിക്കാം ,ഇഡ്ഡലി ആണെങ്ങില്‍ കടലക്കറിയോ ,സാമ്പാറോ ഉപയോഗിക്കാം,പാചകം മുന്‍പ് സൂചിപ്പിച്ചത് പൊലെ കഴിവതും എണ്ണ കുറയ്ക്കുക .
വയ്കിട്ടു 8 മണിക്ക് മുന്പായി വ്യ്കിട്ടത്തെ ആഹാരം കഴിക്കണം ,ആഹാരത്തിനു ശേഷം 2 മണിക്കൂറെങ്ങിലും കഴിഞ്ഞു മാത്രമേ ഉറങ്ങാവൂ .ഉറങ്ങുന്നതിനു മുന്പായി കൊഴുപ്പ് കുറഞ്ഞ ഒരു ഗ്ലാസ് പാല് കുടിക്കാം .
ഫലം .കൊളോസ്ട്രോള്‍ തീരെ ഇല്ല,ഷുഗറിന്റെ അംശം ഇല്ല,ആഹാരം നേരത്തെ കഴിച്ച് ദഹനത്തിന് ശേഷം ഉറങ്ങുന്നത് കൊണ്ട് സുഖ നിദ്ര ,തടി കുറയ്ക്കാനും സാധിക്കുന്നു .

Thursday, 21 November 2013


വണ്ണം കുറയ്‌ക്കാം... ഈസിയായി

വണ്ണം കുറയ്‌ക്കാനുള്ള ചികിത്സകള്‍ ഭാവിയില്‍ പ്രശ്‌നമാകുമോ എന്നു ഭയപ്പെടുന്നവരാണ്‌ അധികവും. പ്രത്യേകിച്ച്‌ ചികിത്സകളൊന്നുമില്ലാതെ ദിവസേനയുള്ള മെനുവില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തി വണ്ണം കുറയ്‌ക്കാം...
കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്‌. വണ്ണം കുറയ്‌ക്കാനുള്ള വഴികള്‍ അനവധിയാണ്‌. പക്ഷേ അതൊക്കെ ഭാവിയില്‍ പ്രശ്‌നങ്ങളായി മാറുന്നവയാണ്‌. അമിതമായി ആഹാരം കഴിച്ച ശേഷം തടി കൂടിയെന്ന്‌ പറഞ്ഞ്‌ സങ്കടപ്പെടുന്നവര്‍ക്ക്‌ ആശ്വാസമായി പല ചികിത്സകളുണ്ട്‌. വണ്ണം കുറയ്‌ക്കാനുള്ള വഴി എന്നു കേട്ടാല്‍ തന്നെ ആളുകള്‍ ആവേശത്തോടെ അന്വേഷിക്കും. പക്ഷേ ആ ചികിത്സകളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ല. പലപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങള്‍ വിപരീതമായി പരിണമിക്കും. ഇതൊന്നുമല്ലാതെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ആഹാരത്തിന്റെ അളവു കുറച്ച്‌ വണ്ണം കുറയുന്നത്‌ അത്ര എളുപ്പമല്ല. എന്നാല്‍ ചെറിയ ചില കരുതലുകളിലൂടെ വണ്ണവും തൂക്കവും സാവധാനത്തില്‍ കുറയ്‌ക്കാം. അത്തരം ചില മാര്‍ഗ്ഗങ്ങളിതാ...

1. മുസംബി

മുസംബിയിലൂടെ തൂക്കം കുറയ്‌ക്കാമെന്നത്‌ ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാവുന്ന കാര്യമാണ്‌. പക്ഷേ പഠനങ്ങളിലൂടെ തെളിഞ്ഞത്‌ മുസംബിക്ക്‌ അതിനുള്ള കഴിവുണ്ടെന്നാണ്‌. ഓരോ സമയത്തെ ഭക്ഷണത്തിനു മുമ്പും മുസംബിയുടെ ഒരു പകുതി കഴിക്കുകയോ ദിവസം മൂന്നു നേരം ജ്യൂസു കുടിക്കുകയോ ചെയ്യുന്നത്‌ തടി കുറയ്‌ക്കാന്‍ സഹായിക്കും. മുസംബിയിലെ ഫൈറ്റോകെമിക്കലുകള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവിനെ കുറയ്‌ക്കും. ഇന്‍സുലിന്റെ അളവു കുറയുമ്പോള്‍ കൊഴുപ്പിനെ നിയന്ത്രിച്ച്‌ കലോറിയെ എനര്‍ജിയായി മാറ്റാന്‍ മുസംബിക്ക്‌ കഴിയും.

2.കറുവാപ്പട്ട

ശരീരത്തിന്‌ ഉന്മേഷം തരുന്ന ഏറ്റവും നല്ല സുഗന്ധദ്രവ്യമാണ്‌ കറുവാപ്പട്ട. വിശപ്പിനെ നിയന്ത്രിക്കാനുള്ള കഴിവ്‌ ഈ ദ്രവ്യത്തിനുണ്ട്‌. കാല്‍ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌ ദിവസവും കഴിക്കുക. ബ്ലഡ്‌ ഷുഗറിന്റെയും കൊളസ്‌ട്രോളിന്റെയും ഫാറ്റ്‌ ആസിഡിന്റെയും ഗ്ലിസറോളിന്റെയും അളവ്‌ സുഗമമായി നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള കഴിവ്‌ ഈ സുഗന്ധദ്രവ്യത്തിനുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കറുവാപ്പട്ട മാത്രമായി കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആഹാരത്തില്‍ കറുവാപ്പട്ടയുടെ പൊടി ലയിപ്പിച്ച്‌ കഴിച്ചാലും മതി.

3. സലാഡ്‌

പ്രധാന ഭക്ഷണം കഴിക്കുന്നതിനു മുന്‍പ്‌ സാലഡ്‌ കഴിക്കുന്നത്‌ തടി കുറയ്‌ക്കാന്‍ സഹായിക്കും. പച്ചക്കറികള്‍ വേവിച്ച്‌ കഴിക്കുമ്പോള്‍ ശരീരത്തിന്‌ ആവശ്യമായ പോഷകങ്ങള്‍ അതില്‍ നിന്ന്‌ നഷ്‌ടമാകും. സലാഡിലുള്ള പച്ചക്കറികള്‍ വേവിക്കാത്തതു കൊണ്ട്‌ പോഷകാംശങ്ങള്‍ നഷ്‌ടപ്പെടില്ല. മാത്രവുമല്ല വിശപ്പിനെ നിയന്ത്രിക്കാം, പ്രധാനഭക്ഷണങ്ങളുടെ അളവും കുറയ്‌ക്കാം. ഒലിവ്‌ എണ്ണയോ വിനാഗിരിയോ സലാഡില്‍ ചേര്‍ക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌.

4. ഗ്രീന്‍ ടീ

ആരോഗ്യത്തെ പരിപാലിക്കാന്‍ ഏറ്റവും ഉത്തമം വ്യായാമമാണ്‌. വ്യായാമത്തിനു മുന്‍പ്‌ അമിതാഹാരം പാടില്ല. എന്നാല്‍ ഒന്നും കഴിക്കാതെ വ്യായാമം ചെയ്‌താല്‍ ക്ഷീണിക്കുകയും ചെയ്യും. അതിനേറ്റവും നല്ല ഉപാധിയാണ്‌ ഗ്രീന്‍ ടീ. ക്ഷീണിക്കാതെ കൂടുതല്‍ സമയം വ്യായാമം ചെയ്യാനും കലോറിയെ കത്തിച്ചു കളയാനും ഇൗ പാനീയം സഹായിക്കും. ഒരു ദിവസം രണ്ടു കപ്പ്‌ എന്ന കണക്കില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ ഉള്ള ഭാരത്തിന്റെ നേരെ പകുതി കുറയുമെന്നാണ്‌ പോഷകാഹാരത്തെക്കുറിച്ച്‌ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത്‌. ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാതെ ഭാരം കുറയ്‌ക്കാമെന്നതാണ്‌ ഗ്രീന്‍ ടീ വഴി ഭാരം കുറച്ചാലുള്ള ഗുണം.

5. പെരുജീരകം

പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവ പെരുജീരകത്തില്‍ അടങ്ങിയിട്ടുണ്ട്‌. പെരുജീരകം ചേര്‍ത്തുണ്ടാക്കുന്ന ചായയും കാപ്പിയും വിശപ്പിനെ കുറയ്‌ക്കാനും കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌ തടയാനും സഹായിക്കുന്നു. കൊഴുപ്പ്‌ അടിഞ്ഞു കൂടി അമിതവണ്ണമായിക്കഴിഞ്ഞ്‌ ചികിത്സിക്കുന്നതിലും നല്ലത്‌ നിത്യേനയുള്ള ഡയറ്റില്‍ പെരുജീരകം ഉപയോഗിച്ചുള്ള ചായ ഉള്‍പ്പെടുത്തുന്നതാണ്‌. കഴിക്കുന്ന ആഹാരം കൊഴുപ്പായി മാറ്റാതെ അതിനെ എനര്‍ജിയാക്കി മാറ്റാന്‍ ഇത്‌ സഹായിക്കുന്നു. എല്ലാ സൂപ്പര്‍മാര്‍ക്കറ്റിലും ഇത്‌ ലഭ്യമാണ്‌.

6. ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌

കലോറിയുടെയും കൊഴുപ്പിന്റെയും കാര്യത്തില്‍ ഒട്ടും പിന്നില്ലല്ലാത്തതാണ്‌ ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌. പിന്നെങ്ങനെ തടി കുറയ്‌ക്കാന്‍ സഹായിക്കും ? ഈ തോന്നല്‍ ആര്‍ക്കുമുണ്ടാകും. പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിനേക്കാള്‍ കുറവാണ്‌ ഡാര്‍ക്ക്‌ ചോക്‌ളേറ്റില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്‌. ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതില്‍ ഡാര്‍ക്ക്‌ ചോക്‌ളേറ്റിന്‌ നല്ല പങ്കുണ്ട്‌. തടി കൂടുമെന്ന ഭയമുള്ളതു കൊണ്ടാണ്‌ മധുരം കഴിക്കണമെന്ന്‌ ഇഷ്‌ടമുള്ളവര്‍ പോലും ഇത്‌ കഴിക്കാത്തത്‌. എന്നാല്‍ ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌ കഴിക്കുന്നതിലൂടെ മധുരം കഴിക്കാമെന്ന ആഗ്രഹവും സാധിക്കാം, എന്നാല്‍ തടി അമിതമായി കൂടുകയുമില്ല. ഏറ്റവും കുറവ്‌ കലോറി അടങ്ങിയ ഒരു മധുരാഹാരമാണ്‌ ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌.

7.അയമോദകം

കലോറിയെ കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്‌ അയമോദകത്തെ മെനുവില്‍ ഉള്‍പ്പെടുത്തുക എന്നുള്ളത്‌. കഴിക്കുന്ന ആഹാരത്തിലുള്ള കലോറിയെ കുറച്ച്‌ ശരീരത്തിന്‌ ആവശ്യമുള്ള ഊര്‍ജ്‌ജമാക്കി അയമോദകം മാറ്റുന്നു. ദഹനത്തിനു സഹായിക്കുന്ന ഫൈബറുകള്‍, കോശങ്ങള്‍ക്ക്‌ സുരക്ഷയും പരിചണവും നല്‍കുന്ന ഫോളറ്റ്‌ എന്നിവ അയമോദകത്തില്‍ അടങ്ങിയിട്ടുള്ളതു കൊണ്ട്‌ ശരീരത്തിനാവശ്യമായ പോഷകവും ലഭിക്കുന്നു. സലാഡ്‌ പോലെ തന്നെ പ്രഭാതഭക്ഷണത്തിനു മുന്‍പും വൈകുന്നേരങ്ങളിലെ സ്‌നാക്‌സായും അയമോദകം ഉള്‍പ്പെടുത്തുന്നത്‌ ശരീരത്തിന്‌ നല്ലതാണ്‌.

8. ധാന്യങ്ങള്‍

പയര്‍ വര്‍ഗ്ഗത്തില്‍പെട്ട ധാന്യങ്ങള്‍, തുവര പോലെയുള്ള ധാന്യങ്ങള്‍ എന്നിവ തടി കുറയ്‌ക്കാനുള്ള മാര്‍ഗങ്ങളാണ്‌. വിശപ്പിനെ നിയന്ത്രിക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ഇത്‌ സഹായിക്കുന്നു. മാംസാഹരത്തിലടങ്ങിയിട്ടുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ അതിനോടൊപ്പം പയര്‍വര്‍ഗ്ഗങ്ങള്‍ കൂടിയുള്ള മെനു ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. ഇതിലടങ്ങിയിട്ടുള്ള ഫൈബറും ഫോളറ്റും ദഹനത്തിനു സഹായിക്കുന്നതിനോടൊപ്പം കോശങ്ങള്‍ക്ക്‌ ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
കൊഴുപ്പേറിയ ഭക്ഷണം, മധുരമേറിയ ശീതളപാനീയങ്ങള്‍, മദ്യം തുടങ്ങിയവയെല്ലാം ശരീരഭാരം വര്‍ധിപ്പിക്കുമെന്ന്‌ നമുക്കറിയാം. ഭക്ഷണമേറുകയും വ്യായാമം കുറയുകയും ചെയ്യുന്നത്‌ തൂക്കം കൂട്ടുമെന്നതും വാസ്‌തവം. എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്‌. എന്തായിരിക്കും ഇതിനു കാരണം? ഏറെ ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്‌. അവയില്‍ ചിലത്‌ ഇനിപ്പറയുന്നു.

1. ഉറക്കക്കുറവ്‌

വിശ്രമാവസ്‌ഥയില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കും. ആവശ്യത്തിന്‌ ഉറക്കം കിട്ടാതെ വരുമ്പോള്‍ ശരീരത്തിന്‌ ആയാസം അനുഭവപ്പെടുന്നു. കൂടാതെ അധികം കൊഴുപ്പ്‌ സംഭരിക്കാനും ഇത്തരമൊരവസ്‌ഥ സഹായകമാകുന്നു. ക്ഷീണിച്ച അവസ്‌ഥയിലും മനസംഘര്‍ഷമുണ്ടാകുമ്പോഴും ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. വൈകിയുറങ്ങുന്നവര്‍ രാത്രിയില്‍ അധികമായി കഴിക്കുന്ന ഭക്ഷണം അനാവശ്യമായ ഊര്‍ജ്‌ജം ശരീരത്തിലെത്താന്‍ കാരണമാകുന്നു. ഇതെല്ലാം ശരീരഭാരം കൂടുന്നു. ഇതിനെന്താണ്‌ പരിഹാരം. ഉത്തരം ലളിതം സാധാരണ ഉറങ്ങുന്ന സമയത്തില്‍ 15 മിനിറ്റ്‌ വര്‍ധിപ്പിക്കുക. ഫലമുണ്ടാകുന്നില്ലെങ്കില്‍ ഒരു 15 മിനിട്ടുകൂടി. നല്ല നിദ്രാശീലങ്ങള്‍ക്കൊപ്പം ക്രമമായി വ്യായാമവുമുണ്ടെങ്കില്‍ ഗാഢനിദ്ര നിങ്ങളെ തേടിയെത്തും.

2. മനസ്സംഘര്‍ഷം

ആധുനികജീവിതം പിരിമുറുക്കം നിറഞ്ഞതാണ്‌. കൂടുതല്‍ പണം നേടാനുള്ള ശ്രമം. ജോലിയിലെ സങ്കീര്‍ണതകള്‍ ഇതെല്ലാം ചേര്‍ന്നുണ്ടാക്കുന്ന വേഗതയേറിയ ജീവിതക്രമം മനസമാധാനം നഷ്‌ടമാകാന്‍ ഇതില്‍പ്പരം സാഹചര്യങ്ങള്‍ ആവശ്യമില്ല. ഇത്തരം മാനസികാവസ്‌ഥ ശാരീരികമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്‌. ശരീരം കൂടുതല്‍ ഊര്‍ജ്‌ജം സംഭരിക്കുന്നു. ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കു. കോര്‍ട്ടിസോള്‍, പെപ്‌റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അധികമായി ഉത്‌പാദിപ്പിക്കുന്നു. മാനസംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിപ്രവര്‍ത്തനമെന്ന രീതിയില്‍ അധികഭക്ഷണം കഴിക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. വയറിനുചുറ്റും കൊഴുപ്പടിയാനും തടികൂടാനും കാരണം മറ്റൊന്നാവില്ല.

3. തടികൂട്ടുന്ന രോഗങ്ങള്‍

കാരണമില്ലാതെ തടികൂടുന്നതിന്‌ രോഗങ്ങളും കാരണമാകാം. തൈറോയ്‌ഡ്ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പോതൈറോയ്‌ഡിസം ഇവയിലൊന്നാണ്‌. ശരീരത്തിലെ ചയാപചയപ്രവര്‍ത്തനങ്ങള്‍ കുറച്ച്‌ വിശപ്പില്ലാതാക്കാന്‍ ഹൈപ്പോതൈറോയിഡിസം കാരണമാകുന്നു. അതുവഴി ശരീരഭാരം കൂടുകയും ചെയ്യും. ക്ഷീണം, മയക്കം, ശരീരത്തില്‍ നീര്‌, കുളിര്‌, ഉറക്കക്കൂടുതല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ ലക്ഷണങ്ങളാവാം.

4. ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമത്തിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിഷാദം, ഉറക്കക്കുറവ്‌ ഇവയെല്ലാം ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ഈസ്‌ട്രജന്റെ ഉത്‌പാദനം കുറയുന്നതോടെ സ്‌ത്രീകളുടെ നിതംബം തുടകള്‍ എന്നീ പ്രദേശങ്ങളില്‍ ഭാരം കുറയുകയും പകരം വയറിന്റെ ഭാഗത്ത്‌ കൊഴുപ്പടിഞ്ഞ്‌ തൂക്കം കൂടാന്‍ ആരംഭിക്കുകയും ചെയ്യുന്നു. വ്യായാമവും കലോറികുറഞ്ഞതും വിറ്റാമിന്‍ - ഡിയുമടങ്ങിയ ഭക്ഷണവും ആര്‍ത്തവവിരാമത്തിനുശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും.

കടപ്പാട്----മംഗളം 


മഴക്കാല ആരോഗ്യത്തിന്‌ 75 ഒറ്റമൂലികള്‍


ottamooli
മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം

1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്‍ത്ത്‌ സേവിക്കുക.
3. തേനില്‍ ഏലക്കായ്‌ ചേര്‍ത്ത്‌ കഴിക്കുക.
4. തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക.
5. ചൂട്‌ പാലില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത്‌ തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ്‌ ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്‍ത്ത്‌ വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത്‌ ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന്‌ ആശ്വാസം കിട്ടും.

ഛര്‍ദ്ദിയോടുകൂടിയ പനി

11. ഞാവല്‍ തളിര്‌, മാവിന്‍തളിര്‌, പേരാലിന്‍ മൊട്ട്‌, രാമച്ചം എന്നിവ കഷായംവച്ച്‌ തേന്‍ മേമ്പൊടി ചേര്‍ത്തു സേവിക്കുക.

കഫശല്യത്തിന്‌

12. കുരുമുളക്‌, തുളസിയില, വെറ്റില എന്നിവ ചേര്‍ത്ത്‌ കഷായം വച്ച്‌ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
13.തേന്‍, ഇഞ്ചിനീര്‌, ഉള്ളിനീര്‌ എന്നിവ യോജിപ്പിച്ച്‌ കഴിക്കുക.
14. ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
15. ആടലോടകത്തിന്റെ ഇല അരച്ച്‌ നീരെടുത്ത്‌ (ഏകദേശം ഒരു ടീസ്‌പൂണ്‍) അതില്‍ ഒരു കോഴിമുട്ട ഉടച്ചുചേര്‍ത്തു കഴിക്കുക.
16. നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത്‌ കുടിക്കുക.
17. ഇഞ്ചി ചുട്ട്‌ തൊലികളഞ്ഞ്‌ തിന്നുക.
18. കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത്‌ കഴിക്കുക.
19. അയമോദകം പൊടിച്ച്‌ പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുക.
20. അയമോദകം ചേര്‍ത്ത വെള്ളംകൊണ്ട്‌ ആവിപിടിക്കുക.

ഒച്ചയടപ്പ്‌

21. ഇഞ്ചിയും ശര്‍ക്കരയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത്‌ കഴിക്കുക.
22. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.
23. വയമ്പ്‌ തേനില്‍ അരച്ച്‌ കഴിക്കുക.
24. ഉപ്പ്‌ ചൂടുവെള്ളത്തില്‍ കലര്‍ത്തി കവിള്‍ക്കൊള്ളുക.
25. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ്‌ മോരില്‍ അരച്ചുകലക്കി കുടിക്കുക.
26. മുയല്‍ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ കണ്‌ഠത്തില്‍ പുരട്ടുക.

കൊതുകുശല്യത്തിന്‌

27. യൂക്കാലിതൈലം ദേഹത്ത്‌ പുരട്ടുക.
28. അല്‌പം ചുവന്നുള്ളിനീര്‌ കിടക്കയ്‌ക്ക് ചുറ്റും തളിക്കുക.
29. കുന്തിരിക്കം പുകയ്‌ക്കുക.
30. കര്‍പ്പൂരം എണ്ണയില്‍ ചാലിച്ച്‌ പുരട്ടിയാല്‍ ഊണുമേശയില്‍ നിന്ന്‌ ഈച്ചകളെ അകറ്റാം.

ചുമ

31. ഒരു ടീസ്‌പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ചേര്‍ത്ത്‌ കഴിക്കുക.
32. വയമ്പ്‌ ചെറുതേനില്‍ അരച്ച്‌ രണ്ടുനേരം സേവിക്കുക.
33. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ സമം മലര്‍പ്പൊടിയും കൂട്ടി ആവശ്യത്തിന്‌ പഞ്ചസാരയും ചേര്‍ത്ത്‌ കഴിക്കുക.
34. അഞ്ചുഗ്രാം കായം ചുക്കുവെള്ളത്തില്‍ കലക്കി രണ്ടുനേരം കുടിക്കുക.
35. ഗ്രാമ്പു പൊടിച്ചത്‌ ഒരുനുള്ള്‌ വീതം തേനില്‍ കുഴച്ച്‌ രാവിലെയും വൈകുന്നേരവും കഴിക്കണം.
36. ജാതിക്ക പൊടിച്ച്‌ പഞ്ചസാരയും ചേര്‍ത്ത്‌ കഴിക്കണം.

പനി

37. ജലദോഷപ്പനിയുള്ളവര്‍ ഒരു സ്‌പൂണ്‍ മഞ്ഞളും 5 ഗ്രാമ്പൂവും നന്നായി ചതച്ച്‌ ഒരു ഗ്‌ളാസ്‌ വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ഒരു ഗ്‌ളാസ്‌ വീതം പലപ്രാവശ്യം കുടിച്ചാല്‍ രണ്ടുദിവസം കൊണ്ട്‌ കാര്യമായ ആശ്വാസം കിട്ടും.
38. ഒരു സ്‌പൂണ്‍ കുരുമുളക്‌ തുളസിയിലച്ചാറില്‍ അരച്ച്‌ മൂന്നുനേരം സേവിക്കുക.
39. ഘനപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്‌. ഉപവാസം പനി അകറ്റാന്‍ സഹായകമാണ്‌.
40. ഇടവിട്ടുണ്ടാകുന്ന പനി അകറ്റാന്‍ തുളസിയിലനീരില്‍ കുരുമുളകുപൊടി ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.
41. ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത്‌ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ പനി, ശ്വാസംമുട്ടല്‍, ചുമ എന്നിവ ശമിക്കും.
42. മുത്തങ്ങ അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ പനിയും നീര്‍ക്കെട്ടും മാറാന്‍ ഉത്തമമാണ്‌.

മഞ്ഞപ്പിത്തം

43. ഇളനീരില്‍ മാവിന്റെ തളിരില അരച്ചുചേര്‍ത്ത്‌ കഴിക്കുക.
44. നെല്ലിക്ക, കരിമ്പ്‌ ഇവയുടെ നീര്‌ തുല്യമായി ചേര്‍ത്ത്‌ കുടിക്കുക.
45. കരിക്കിന്‍ വെള്ളം ധാരാളമായി കുടിക്കുക.

വയറിളക്കം

46. കടുംചായയില്‍ ചെറുനാരങ്ങാനീര്‌ ചേര്‍ത്ത്‌ കുടിക്കുന്നത്‌ വയറിളക്കത്തെ ശമിപ്പിക്കും.
47. പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്‍ത്ത്‌ കുടിച്ചാല്‍ വയറുവേദന ശമിക്കും.
48. കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാല്‍ വിട്ടുമാറാത്ത വയറുവേദന മാറും.

വളംകടി

49. മലയിഞ്ചി അരച്ചുപുരട്ടിയാല്‍ വളംകടി ശമിക്കും.
50. കശുമാവിന്‍ തൊലിയിട്ട വെള്ളംകൊണ്ട്‌ കാല്‍ കഴുകുന്നതും കശുവണ്ടിത്തോടിന്റെ കറപുരട്ടുന്നതും വളംകടി മാറാന്‍ ഉത്തമമാണ്‌.
51. മഴക്കാലത്ത്‌ കാല്‍വിരലു കള്‍ക്കിടയില്‍ ഉണ്ടാകുന്ന വളംകടി മാറാന്‍ പച്ചമഞ്ഞളും വേപ്പിലയും പുരട്ടുന്നത്‌ ഏറെ ഫലപ്രദമാണ്‌.

ഛര്‍ദ്ദി

52 കുറുന്തോട്ടി വേരരച്ച്‌ തേനില്‍ സേവിക്കുക.
53 ഉഴുന്നുപരിപ്പ്‌ അരച്ച്‌ ശര്‍ക്കര ചേര്‍ത്ത്‌ കുഴച്ച്‌ സേവിക്കുക.
54 അരി വറുത്ത്‌ കഞ്ഞിവച്ച്‌ കുടിക്കുക.
55 കരിക്കിന്‍വെള്ളം കുടിക്കുക.
56 ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
57 ഇന്തുപ്പ്‌ അതേ അളവില്‍ നെയ്യ്‌ ചേര്‍ത്ത്‌ കഴിക്കുക.

തലവേദന

58 മല്ലിയില അരച്ച്‌ നെറ്റിയിലിടുക.
59 ചുവന്നതുളസിയിലയുടെ നീരുപിഴിഞ്ഞ്‌ ഇടയ്‌ക്കിടെ നെറ്റിയില്‍ തേയ്‌ക്കുക.
60 കടുപ്പമുള്ള ചായയിലോ കാപ്പിയിലോ ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്തുകുടിക്കുക.
61 പുളിയിലനീരും വെളുത്തുള്ളിനീരും തമ്മില്‍ ചേര്‍ത്തശേഷം അതില്‍ തുണിയോ തൂവാലയോ മുക്കി നെറ്റിയില്‍ പതിച്ചുവയ്‌ക്കുക.
62 ചന്ദനം അരച്ച്‌ നെറ്റിയില്‍ പുരട്ടുക.

ടോണ്‍സിലൈറ്റിസ്‌

63 തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്ത്‌ കവിള്‍ക്കൊള്ളുക.
64 വെളുത്തുള്ളി നന്നായി ചതച്ചശേഷം തൊണ്ടക്കുഴിയില്‍ പുരട്ടുക.

അതിസാരം

65 കറിവേപ്പിന്റെ തളിരില ചവച്ചുതിന്നുക.
66 കുട്ടികളിലെ അതിസാരത്തിന്‌ ഗോതമ്പ്‌ വറുത്തുപൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ എടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ കൊടുക്കുക.
67 തിപ്പലിയും കുരുമുളകും ഒരേ അളവില്‍ പൊടിച്ച്‌ തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി കുടിക്കുക.
68 ചെറുചീര അരച്ച്‌ തേനും പഞ്ചസാരയും ചേര്‍ത്ത്‌ കഞ്ഞിവെള്ളത്തില്‍ ചാലിച്ച്‌ കഴിക്കുക.

അരുചി

69 ഇഞ്ചിനീരും നാരങ്ങാനീരും ഒരേ അളവില്‍ എടുത്ത്‌ ഉപ്പുചേര്‍ത്ത്‌ കുറേശ്ശെ കഴിക്കുക.
70 കരിമ്പിന്‍നീരും ഇഞ്ചിനീരും തുല്യഅളവില്‍ കലര്‍ത്തികുടിക്കുക.
71 കറിവേപ്പില അരച്ച്‌ മോരില്‍ കലക്കി കഴിക്കുക.

പേന്‍, ഈര്‌, കായ്‌ എന്നിവ പോകാന്‍

72 തുളസിയിലയും പൂവും ചേര്‍ത്ത്‌ തലമുടിയില്‍ തിരുകി പൊതിഞ്ഞ്‌ തല മൂടിക്കെട്ടിവയ്‌ക്കുക.
73 ഉലുവ പൊടിച്ച്‌ അതുകൊണ്ട്‌ തലകഴുകുക.
74 കറിവേപ്പിന്റെ കുരു ചതച്ചിട്ട്‌ വെളിച്ചെണ്ണ മൂപ്പിച്ച്‌ തലയില്‍ തേയ്‌ക്കുക.
75 ചെറുനാരങ്ങ നടുമുറിച്ച്‌ തലയില്‍ അഞ്ചുമിനിട്ട്‌ നേരം ഉരസി കഴുകുക.

വീട്ടില്‍ ശ്രദ്ധിക്കാം

മഴക്കാലത്ത്‌ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനുള്ള സാധ്യത ഏറെയാണ്‌. കോളറ, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങി വലതും ചെറുതുമായ നിരവധി രോഗങ്ങളാണ്‌ ഇതിന്റെ പരിണിതഫലം. ഓആര്‍എസ്‌ പാക്കറ്റുകള്‍ ഓരോ വീട്ടിലും കരുതി വയ്‌ക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ വീട്ടില്‍വച്ചുതന്നെ നിയന്ത്രിക്കാം. തിളപ്പിച്ചാറിയ വെള്ളം വേണം കുടിയ്‌ക്കാന്‍. ചില വൈറസുകള്‍ നശിക്കാന്‍ 20 മിനിറ്റെങ്കിലും വെള്ളം വെട്ടി തിളയ്‌ക്കണം. ഒരിക്കല്‍ തിളപ്പിച്ചു അണുവിമുക്‌തമാക്കിയ വെള്ളം വീണ്ടും മലിനമാകാതെ ശ്രദ്ധിക്കണം. വെള്ളം കയ്യിട്ടു എടുക്കാതെ ഫില്‍ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക. മുന്‍കരുതലുകള്‍ അപ്രാപ്യമാണെങ്കില്‍ ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിച്ച്‌ ക്ലോറിനേഷന്‍ നടത്തി അണുവിമുക്‌തമാക്കാം. ക്ലോറിന്‍ ഗുളിക നിശ്‌ചിത അളവില്‍ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ മുപ്പതു മിനിറ്റിനുശേഷം ഉപയോഗിക്കുക.

കടപ്പാട്-----മംഗളം