വാഹനവിപണിയില്‍
പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. പുതിയ വാഹനങ്ങള്‍
പുറത്തിറങ്ങുമ്പോള്‍ സ്വാഭാവികമായും പഴയതിനു വഴിമാറേണ്ടി വരും.അതായത് യൂസ്ഡ് കാര്‍
മാര്‍ക്കറ്റും വളരുകയാണ്. വലിയ ലാഭവും നഷ്ടവും സംഭവിക്കെമെന്നതിനാല്‍ അക്കിടി
പറ്റാന്‍ വലിയൊരു സാധ്യതയും ഇവിടെയുണ്ട്. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ
വാങ്ങുന്നതിനേക്കാല്‍ കഷ്ടമാകും എഞ്ചിന്‍കേടായ വണ്ടി വാങ്ങുന്നത്.
പുതിയ വാഹനം വാങ്ങുന്നതിനേക്കാള്‍ വളരെ റിസ്‌കാണ് പഴയവാഹനം വാങ്ങുന്നത്. കമ്പനി സര്‍ട്ടിഫൈ ചെയ്ത കാറല്ലെങ്കില്‍ ഉടമയുടെ വാക്ക് മാത്രമാണ് നമുക്ക് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുക അതിനാല്‍ ഒരു യൂസ്ഡ് കാര്‍ വാങ്ങുന്നതിനുമുമ്പ് എന്തൊക്കെയാണ് ഓര്‍ക്കേണ്ടതെന്ന് വായിക്കാം.
അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ നല്ലൊരു യൂസ്ഡ് വാഹനം കുറ!ഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാകും. സര്‍ട്ടിഫൈഡ് കാറുകളും അണ്‍സര്‍ട്ടിഫൈഡ് കാറുകളും ഉണ്ട്.
വിവിധഘട്ടപരിശോധനയിലൂടെ എഞ്ചിനീയര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത കാറുകളാണ് യൂസ്ഡ് കാര്‍ വിഭാഗത്തില്‍ വിപണിയിലെത്തിക്കുന്നത്.
ഏത് കാര്‍?, ഏത് മോഡല്‍?, എവിടെ നിന്ന്?
വാഹനത്തിനായി എത്ര തുക നീക്കിവയ്ക്കാനാവും എന്നു തീരുമാനിച്ചുറപ്പിച്ചാല്‍ മോഡല്‍ കണ്ടുപിടിക്കുകയാണ് അടുത്തതായി വേണ്ടത്. കുടുംബാംഗങ്ങളുടെ എണ്ണവും സഞ്ചരിക്കുന്ന ദൂരവും നമ്മുടെ ബജറ്റ് എന്നിവ പരിഗണിച്ചുവേണം ഏത് വാഹനം വേണമെന്ന തീരുമാനമെടുക്കാന്‍. ചെറിയ കുടുംബങ്ങള്‍ക്ക് ചെറിയകാറിന്റെ ആവശ്യമേ ഉള്ളൂ. ഇന്നോവ മുതലായവ പരിഗണിക്കേണ്ട. എന്നാല്‍ വലിയകുടുംബമാണെങ്കില്‍ ആ ഒരു സെഗ്മെന്റും നോക്കേണ്ടി വരും.
ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങ്, ബ്രോക്കര്‍മാര്‍, യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ്, ന്യൂസ്‌പേപ്പര്‍ പരസ്യങ്ങള്‍ എന്നിവ വഴി നമുക്ക് വാഹനങ്ങള്‍ ലഭ്യമാകും.ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങിലൂടെ ഏത് വര്‍ഷമുള്ള മോഡല്‍ യൂസ്ഡ് കാറുകളുടെ നിലവിലെ വില മനസിലാക്കാം. വാഹനമുള്ളവരോടും വിവരങ്ങള്‍ അന്വേഷിച്ചറിയുന്നതാവും കൂടുതല്‍ സുരക്ഷിതം. ചില യൂസ്ഡ് കാര്‍ ഡീലേഴ്‌സ് വാറന്റിയുള്‍പ്പടെ നല്‍കാറുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയിലും സര്‍വീസ് സെന്ററിലും ബന്ധപ്പെട്ടാല്‍ മുമ്പ് ആക്‌സിഡെന്റ് നടന്നിട്ടുണ്ടോയെന്നത് അറിയാനാകും, മോഡിഫൈ ചെയ്ത വാഹനങ്ങളും സ്‌പെയര്‍ പാര്‍ട്‌സ്( ഓപ്പല്‍ ആസ്ട്ര) എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
എന്തൊക്കെ പരിശോധിക്കണം?
വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തുക. രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉടമസ്ഥനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാനുള്ള സൌകര്യം കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട് . വാഹനം എത്ര തവണ കൈമാറിയിട്ടുണ്ടെന്ന വിവരം രജിസ്‌ട്രേഷന്‍ രേഖകളില്‍നിന്ന് അറിയാം. രണ്ടിലേറെ കൈമറിഞ്ഞ വാഹനം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. വാഹനത്തിന്റെ എന്‍ജിന്‍,ഷാസി നമ്പരുകള്‍ ആര്‍സി ബുക്കിലേതുമായി ഒത്തുനോക്കുക. ഇന്‍ഷുറന്‍സ്, ടാക്‌സ് അടച്ചതിന്റെ രേഖകളും പരിശോധിക്കാന്‍ മറക്കരുത്.

നേരിട്ട് ഉടമയില്‍നിന്നും വാങ്ങുമ്പോള്‍
നമുക്ക് പരിചയമുള്ള ഒരു മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കാര്‍ വാങ്ങുന്നതാണ്
ഏറ്റവും നല്ലത്. തുരുമ്പ് എത്രയുണ്ടെന്ന് നോക്കുക.ബോഡിയില്‍ പെയിന്റ് ചെയ്താലും
വീലിനു മുകളില്‍, വാഹനത്തിന്റെ കീഴ് വശം, ബൂട്ടിന്റെ കാര്‍പെറ്റിനു താഴെ തുടങ്ങിയവ നന്നായി പരിശോധിച്ചാല്‍ ഇത്
തിരിച്ചറിയാനാകും. വിന്‍ഡ് സ്‌ക്രീനുകളും എല്ലാ വിന്‍ഡോ ഗ്ലാസുകളും പരിശോധിക്കുക
ഒരു കമ്പനിയുടെ തന്നെ ആണോയെന്ന്. വാഹനം നിരപ്പായ സ്ഥലത്തിട്ട് ഏതെങ്കിലും
വശത്തേക്ക് ചരിവുണ്ടോയെന്ന് നോക്കാം. സസ്‌പെന്ഷന്‍ തകരാറാവാം ചിലപ്പോള്‍ വണ്ടിയുടെ
ചെരിവിനു കാരണം. സസ്‌പെന്ഷന്‍ തകരാറാവാം വണ്ടിയുടെ ചെരിവിനു
കാരണം. സസ്പെന്‍ഷന്‍ ശരിയാക്കുന്നത് വലിയ പണച്ചിലവില്ലെങ്കിലും പരിശോധിക്കുന്നത്
നല്ലതാണ്. ബോണറ്റില്‍ വീലുകളുടെ മുകളില്‍ കൈവച്ച് തള്ളിയാല്‍ ഷോക്ക് അബ്സോര്‍ബറുകളുടെ
പ്രശ്നവും മനസിലാക്കാം.
ബോണറ്റുയര്‍ത്തുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പരിശോധിക്കുക. പിന്നീട് ബോണറ്റുയര്‍ത്തി എന്‍ജിന്‍ രിശോധിക്കുക. ബോണറ്റ് ഉയര്‍ത്തുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് നോക്കാം. എഞ്ചിന്‍ തണുത്ത് കഴിഞ്ഞ്മാത്രമെ പരിശോധിക്കാവൂ. ഓയിലും അഴുക്കും പറ്റി വൃത്തികേടായാണ് ഇരിക്കുന്നതെങ്കില്‍ വാഹനം ഉടമ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നെന്ന് മനസിലാക്കാം. ഓയില്‍ ഡിപ് സ്റ്റിക്ക് ഉയര്‍ത്തി നോക്കുക. കറുത്ത് കുറുകിയ ഓയിലാണെങ്കില്‍ വാഹനം കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുന്നില്ലെന്നു മനസിലാകാനാകും
എന്‍ജിന്‍ കൃത്യമായി സ്റ്റാര്‍ട്ടാകുന്നുണ്ടോ, സ്റ്റിയറിങ് വൈബ്രേഷന്‍, ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തിനുള്ള വിറയല്‍, അസ്വാഭാവികമായ ശബ്ദങ്ങള്‍, ബ്രേക്ക് തുടങ്ങിയവ പരിശോധിക്കണം.ക്ലച് പെഡല്‍ റിലീസ് ആവാന്‍ എന്തെങ്കിലും തടസ്സമോ മറ്റോ ഉണ്ടോ എന്ന് നോക്കുക. പ്രത്യേകിച്ചും ഗിയര്‍ മാറ്റുമ്പോള്‍ എന്തെങ്കിലും ശബ്ദമുണ്ടാകുന്നോയെന്ന് പരിശോധിക്കുക. 30 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്ക് ചെയ്ത് വാഹനം നേരെയാണ് നില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തുക.
ഡ്രം ബ്രെക്കിനെ അപേക്ഷിച്ച് വളരെ സുഗമമായി ഡിസ്‌ക് ബ്രേക്കുകള്‍ പരിശോധിക്കാം. ഡിസ്‌കിലെ വലിയ പോറലുകള്‍, ബ്രേക്ക് ലൈനിലെ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിക്കാം.
വാഹനത്തിലെ ലൈറ്റുകള്‍, ഇന്‍ഡികേറ്ററുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നോ എന്നും പരിശോധിക്കുക. വാഹനം ഓടുമ്പോഴുള്ള പുക കണ്ടാല്‍ പരിചയമുള്ള ഒരാള്‍ക്ക് എഞ്ചിന്റെ പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയും. ഇത്രയും പരിശോധന കഴിഞ്ഞെങ്കില്‍ അതിന്റെ പ്രശ്‌നങ്ങള്‍ക്കനുസരിച്ച് വാഹനത്തിനു വില പേശിത്തുടങ്ങാം.ടയറുകളുടെ തേയ്മാനം, ബ്രേക്ക് പെഡലുകളുടെ തേയ്മാനം, പെയ്ന്റിലെ പ്രശ്‌നങ്ങള്‍ എന്നിവ കിഴിവ് ആവശ്യപ്പെടാം.
കടപ്പാട്-
ഫേസ്ബുക്ക്, ഗൂഗിള്‍
0 comments:
Post a Comment