എന്തുകൊണ്ട്
ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കുന്നു?
ഡോ. രജനി ടി.ജി.
എന്തുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്? ഒറ്റവാക്കില്‍ ഉത്തരം പറയുക പ്രയാസമാണ്. ലൈംഗികതയെപ്പോലെത്തന്നെ ലൈംഗികാതിക്രമങ്ങളും സാമൂഹികവും, മാനസികവും, സാംസ്‌കാരികപരവുമായ ഘടകങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഒരൊറ്റ സിദ്ധാന്തംകൊണ്ട് ലൈംഗികപീഡനങ്ങളെ വിവരിക്കുക സാധ്യമല്ല. അതിനാല്‍ കാരണങ്ങളെ പൊതുവേ സാമൂഹികകാരണങ്ങള്‍, മാനസികഘടകങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍, സാംസ്‌കാരികപരമായ ഘടകങ്ങള്‍, ടെക്‌നോളജിയിലുള്ള വളര്‍ച്ചകള്‍ എന്നിങ്ങനെ തരംതിരിക്കാം.
'ലൈംഗികാതിക്രമങ്ങള്‍: ഒരു മനഃശാസ്ത്ര വിശകലനം' വാങ്ങാം
1. സാമൂഹികകാരണങ്ങള്‍ (Social view points)
ലൈംഗികതയെക്കുറിച്ചുള്ള സാമൂഹികമായ വിശ്വാസങ്ങള്‍, കാഴ്ചപ്പാടുകള്‍, പൂര്‍ത്തീകരണത്തെക്കുറിച്ചുള്ള ധാരണകള്‍, സ്ത്രീപുരുഷ അസമത്വം, കലാപങ്ങള്‍, താഴ്ന്ന നിലയിലുള്ള ജീവിതസാഹചര്യങ്ങള്‍, റേപ്പിനെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തുടങ്ങിയവ സാമൂഹികകാരണങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇനി ഇവയോരോന്നിനെയും കുറിച്ച് വിശദമായി വിവരിക്കാം.
ഒരാളുടെ ലൈംഗികതയില്‍ അയാളുടെ സാമൂഹികചുറ്റുപാടുകളും വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഉദാഹരണത്തിന് വിവാഹത്തിനു മുന്‍പ് ലൈംഗികബന്ധം പാടില്ലായെന്നും ഭാര്യയോടോ ഭര്‍ത്താവിനോടോ മാത്രമേ ലൈംഗികബന്ധം പുലര്‍ത്തുവാന്‍ പാടുള്ളൂവെന്നും ഇന്ത്യന്‍സമൂഹം വിശ്വസിക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ ഒരാളുടെ ലൈംഗികതാത്പര്യങ്ങളെ സ്വാധീനിക്കുന്നു. ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരില്‍ വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധങ്ങളോ വിവാഹേതരബന്ധങ്ങളോ ഭയം, കുറ്റബോധം, നാണക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ കാരണമാവുന്നു. ചിലര്‍ ഇത്തരത്തിലുള്ള സാമൂഹികകാഴ്ചപ്പാടുകളോട് നീരസം പ്രകടിപ്പിക്കുകയോ അത്തരം നിബന്ധനകളില്‍ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അങ്ങനെയുള്ളവരില്‍ സാമൂഹികചട്ടക്കൂടിനു പുറത്തുചാടാനുള്ള വെമ്പല്‍ അധികമായിരിക്കും.
തന്മൂലം സാമൂഹികാംഗീകാരം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള ബന്ധങ്ങളില്‍ ചെന്നു ചാടുവാനുള്ള പ്രവണതയും കൂടിയിരിക്കും. ഇവരില്‍ ലൈംഗികകാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള താത്പര്യം പ്രകടമാക്കുവാനുള്ള സാധ്യതയും ഉണ്ടായിരിക്കും.
പുരുഷന്റെ ലൈംഗികതൃഷ്ണയെക്കുറിച്ചും പൂര്‍ത്തീകരണത്തെക്കുറിച്ചുമുള്ള സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് പീഡനങ്ങള്‍ക്കു കാരണമാവുന്നുവെന്ന് കണക്കാക്കപ്പെടുന്നു. സ്ത്രീയെക്കാള്‍ പുരുഷന് ശാരീരികശക്തിയുണ്ടെന്നും, പുരുഷനാണ് ലൈംഗികവേഴ്ചയ്ക്ക് മുന്‍കൈയെടുക്കേണ്ടതെന്നും, സ്ത്രീ പുരുഷന് ഭോഗിക്കാനുള്ളതാണെന്നുമുള്ള വിശ്വാസങ്ങള്‍ ഇതില്‍ ചിലതാണ്. കൗമാരത്തില്‍ മുളപൊട്ടുന്ന ലൈംഗികവികാരങ്ങള്‍ക്കൊപ്പം ഓരോ സമൂഹത്തില്‍ നിലനില്ക്കുന്ന ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളും മനസ്സിലുറയ്ക്കപ്പെടുന്നു. പുരുഷന്റെ വരുതിക്ക് നില്‌ക്കേണ്ടവളും ഭോഗിക്കപ്പെടേണ്ടവളുമാണ് സ്ത്രീയെന്നു വിശ്വസിക്കുന്നവര്‍, ലൈംഗികത തെറ്റായ രീതിയില്‍ പ്രകടപ്പിക്കുവാനുള്ള സാധ്യത ഏറെയാണ്.
പുരുഷന്റെ ലൈംഗികത എങ്ങനെയാണ് സാമൂഹികവത്കരിക്കപ്പെട്ടിരിക്കുന്നത് (Socialism) എന്നതിനനുസരിച്ചാണ് അവന്‍ ലൈംഗികത പ്രകടിപ്പിക്കുന്നതെന്ന ഒരു വാദഗതിയും നിലവിലുണ്ട്. ലൈംഗികതയില്‍ മുന്‍കൈയെടുക്കേണ്ടതും താത്പര്യം കാണിക്കേണ്ടതും ആണുങ്ങളാണെന്നും, സ്ത്രീകള്‍ സ്വയംനിയന്ത്രിക്കേണ്ടതും ആണുങ്ങളോട് പരിധികള്‍ വെക്കേണ്ടതുമാണെന്നും പൊതുവേ കരുതപ്പെടുന്നു. ഈ വിശ്വാസങ്ങള്‍ ടിവി, സിനിമ, അശ്ലീലചിത്രങ്ങള്‍ തുടങ്ങിയവയിലൂടെ പ്രചാരം നേടുന്നു. കല്യാണം കഴിക്കുന്നതിനു മുന്‍പ് നായകന്‍ ചുംബിക്കാനൊരുങ്ങുമ്പോള്‍ നായിക കുതറിയോടുന്നതും മണിയറയില്‍ പുരുഷന്‍ മുന്‍കൈയെടുക്കുന്നതും ഇന്ത്യന്‍സിനിമകളില്‍ സാധാരണമാണല്ലോ. ഇത് നേരത്തേ സൂചിപ്പിച്ച വിശ്വാസങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ചില അശ്ലീലചിത്രങ്ങളില്‍ സ്ത്രീകളെ ബലാത്കാരം ചെയ്യാന്‍ ശ്രമിക്കുന്നതായും ആദ്യം വിരോധം പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ പിന്നീട് സഹകരിക്കുകയും രതിമൂര്‍ച്ഛ അനുഭവിക്കുന്നതുമായി ചിത്രീകരിക്കാറുണ്ട്. ഇത്തരം ദൃശ്യങ്ങളിലൂടെ സ്ത്രീയില്‍ മേധാവിത്വം സ്ഥാപിക്കുന്നതും ആക്രമിക്കുന്നതും പുരുഷന്റെ വീരത്വമായി പ്രഖ്യാപിക്കുന്നു. ഇതും ബലാത്കാരം ചെയ്യാനുള്ള വാസനയെ പ്രോത്സാഹിപ്പിക്കുന്നു. മാത്രവുമല്ല സ്ത്രീ ആദ്യം എതിര്‍ക്കുമെങ്കിലും പിന്നീട് സഹകരിച്ചുകൊള്ളുമെന്നും സന്തോഷിക്കുമെന്നുമുള്ള തെറ്റായ ധാരണ വളര്‍ത്തുവാനും ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കാരണമാവുന്നു.
ലൈംഗികപീഡനങ്ങള്‍ക്കു കാരണം സമൂഹത്തില്‍ നിലനില്ക്കുന്ന സ്ത്രീ-പുരുഷ അസമത്വം (Gender Inequality) മൂലമാണെന്നും പുരുഷന്റെ മേല്‍ക്കോയ്മ (Superiority) കൊണ്ടാണെന്നും വാദഗതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരാളില്‍ മേല്‍ക്കോയ്മ നേടുവാനും അധികാരം സ്ഥാപിച്ചെടുക്കുവാനുമാണ് (Power establishment) ബലാത്കാരം ചെയ്യുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന് ഒരു വ്യക്തിയില്‍ പലതരത്തിലുള്ള (മാനസികമോ ശാരീരികമോ) ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരിക്കുകയും തന്മൂലം താന്‍ മറ്റുള്ളവരെക്കാള്‍ മോശക്കാരനാണെന്ന ചിന്ത അയാളില്‍ രൂഢമാവുകയും ചെയ്യുന്നു. മനോരോഗം, അംഗവൈകല്യം തുടങ്ങിയവ ഉള്ളവരില്‍ ഇത്തരത്തിലുള്ള അപകര്‍ഷബോധം കാണാവുന്നതാണ്. ആത്മവിശ്വാസമില്ലായ്മയും ആത്മാഭിമാനക്കുറവുമെല്ലാം മറികടക്കുവാനും മറ്റൊരാളില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുവാനുമുള്ള അവസരമായാണ് ബലാത്സംഗത്തെ ഇത്തരം വൈകല്യമുള്ളവര്‍ വിലയിരുത്തുന്നത്. ഇരയെ സംതൃപ്തിപ്പെടുത്തിയെന്നും, ഇണചേരല്‍ ആസ്വദിച്ചെന്നുമുള്ള തോന്നല്‍ ഇത്തരക്കാരിലുണ്ടാകാം. നല്ലൊരു ശതമാനം ബലാത്കാരങ്ങളും അധികാരം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് കരുതപ്പെടുന്നു.
ഫെമിനിസ്റ്റ് വാദഗതി അനുസരിച്ച് സ്ത്രീകളെ പേടിപ്പിച്ചുനിര്‍ത്തുവാനും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുവാനുമുള്ള ആഗ്രഹത്തിന്റെ ഒരു പ്രതിഫലനമാണ് ബലാത്കാരമെന്നത്. പുരുഷമേധാവിത്വവും അധികാരവും കൂടുതലായി അംഗീകരിക്കുന്ന സമൂഹത്തില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ച തോതില്‍ കണ്ടുവരുന്നു. സ്ത്രീ സാമ്പത്തികമായും മാനസികമായും പുരുഷന് ഏറെ വിധേയയായി നില്ക്കുന്ന സമൂഹത്തില്‍ പുരുഷന്റെ മേല്‍ക്കോയ്മ അധികമായിരിക്കും. സ്ത്രീ തന്റെ തണലില്‍ ജീവിക്കേണ്ടവളാണെന്നും തന്നെ അനുസരിക്കേണ്ടവളാണെന്നുമുള്ള തോന്നല്‍ ആണിലും, പുരുഷനു കീഴ്‌പ്പെട്ട് ജീവിക്കേണ്ടവളാണ് താനെന്ന് സ്ത്രീയും വിചാരിക്കുന്നു. ഇവിടെ മാനസികമായ ഒരു കീഴ്‌പ്പെടലാണ് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ സ്ത്രീ വെറുമൊരു ഉപഭോഗവസ്തു മാത്രമാണ്.
സമൂഹത്തില്‍ നിലനില്ക്കുന്ന കലാപങ്ങളുടെയും അതിക്രമങ്ങളുടെയും ഒരുത്പന്നമാണ് ലൈംഗികപീഡനങ്ങളെന്ന് ഒരുകൂട്ടര്‍ വിശ്വസിക്കുന്നു. ചിലപ്പോഴൊക്കെ വ്യക്തിയോടോ, സമൂഹത്തിനോടോ അമിതമായുണ്ടാകുന്ന കോപം ബലാത്കാരങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇതിനെ Anger rape അഥവാ Corrective rape എന്നു പറയുന്നു.
ഇരയോട് അതിരുകവിഞ്ഞ
കോപം ഉണ്ടാവുകയും ആ വ്യക്തിയെ തോല്പിക്കുവാനും വേദനിപ്പിക്കുവാനും ബലാത്സംഗം
ചെയ്യുന്നതാണ് ഏറ്റവും ഉത്തമമാര്‍ഗമെന്ന് പീഡകന്‍ വിശ്വസിക്കുന്നു. ശാരീരികമായി
ക്ഷതമേല്പിക്കല്‍ ഇത്തരം പീഡനങ്ങളില്‍ അധികമായിരിക്കും.
ദാരിദ്ര്യവും താഴ്ന്ന വരുമാനവും ജീവിതസാഹചര്യങ്ങളും ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാവാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തില്‍ വളര്‍ന്ന കുട്ടികളില്‍ അക്രമവാസന പൊതുവേ ഏറിയിരിക്കും. തങ്ങള്‍ക്കു ലഭിക്കാത്ത സ്‌നേഹം, ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവ സമ്പന്നരോടും സമൂഹത്തിനോട് പൊതുവായും ദേഷ്യത്തിനും പകയ്ക്കും കാരണമാവുന്നു. മുതിരുമ്പോള്‍ ഇത്തരം വികാരങ്ങള്‍ പീഡനത്തിലേക്കു വഴിമാറുന്നു. ചെറുപ്പകാലത്തിലുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍, മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന പീഡനങ്ങള്‍ തുടങ്ങിയവ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള വാസന അധികമാക്കുന്നു. പീഡിപ്പിക്കുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇത്തരം കയ്പുനിറഞ്ഞ ബാല്യമുണ്ടാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. റാഗിങ്ങിന് വിധേയമായവരില്‍ കാണപ്പെടുന്ന ഒരു ചിന്താഗതിയാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാവുക. താനനുഭവിച്ചത് മറ്റൊരാളുംകൂടി അനുഭവിക്കണമെന്ന തോന്നലും വാശിയും മറ്റൊരാളെ പീഡിപ്പിക്കുന്നതിന് കാരണമാവുന്നു.
സോഷ്യല്‍ ലേണിങ് തിയറി (Social Learning Theory) അനുസരിച്ച് ലൈംഗികാതിക്രമങ്ങള്‍ സമൂഹത്തില്‍നിന്ന് അനുകരണം വഴിയും, സമൂഹത്തില്‍ നിലനില്ക്കുന്ന ചില മിഥ്യാധാരണകളില്‍നിന്നും ആര്‍ജിച്ചെടുത്തവയാണെന്നാണ്. ലൈംഗികസ്വഭാവങ്ങള്‍ ഒരു പരിധിവരെ മനുഷ്യര്‍ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്, സാധാരണമായതും അസാധാരണമായതും. ചില സന്ദര്‍ഭങ്ങളില്‍ ഒരു മാനഭംഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ (ഉദാ: ബസ്സില്‍വെച്ച് മാനഭംഗം ചെയ്യുന്നത്) അതേ തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു കാണാം. അനുകരണമാവാം ഇതിനു കാരണം. പീഡനത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും സമൂഹം ഈ വിഷയങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകളാണ് റേപ്പിന് കാരണക്കാരെന്നും, അവരുടെ വസ്ത്രങ്ങളോ, സ്വഭാവങ്ങളോ ബലാത്കാരത്തെ ക്ഷണിച്ചുവരുത്തിയതാണെന്നും, മുറിവുകളോ ചതവുകളോ ഇല്ലാത്തത് അവര്‍ സഹകരിച്ചുവെന്നതിന് തെളിവാണെന്നതുമായ മിഥ്യാധാരണകള്‍ സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ധാരണകളും ബലാത്കാരങ്ങളെ വര്‍ധിപ്പിക്കുന്നു.
2. മാനസികഘടകങ്ങള്‍(Psychological Factors)
ലൈംഗികമായി മറ്റൊരാളെ പീഡിപ്പിക്കുന്നതില്‍ ആനന്ദവും സംതൃപ്തിയും ഉണ്ടാകുന്നയാളുകളില്‍ പ്രത്യേകതരം മനോവ്യാപാരങ്ങളും ചിന്താഗതികളും ഉണ്ടായിരിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇക്കൂട്ടര്‍ക്ക് മനോരോഗമോ, മനോവൈകല്യങ്ങളോ, വ്യക്തിത്വത്തിലെ അപാകതകളോ (Personality disorders) രോഗങ്ങളോ ഉണ്ടായിരിക്കാമെന്നതാണ്. വളരെയധികം അക്രമവാസനയും അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രവൃത്തികളിലേര്‍പ്പെടുന്നതും ഇക്കൂട്ടരില്‍ സാധാരണമാണ്. വൈകാരികമായ ബന്ധങ്ങളിലെ തകര്‍ച്ചയും മറ്റുള്ളവരുമായി ഒത്തുപോകുവാന്‍ കഴിയാത്തതും ഇത്തരക്കാരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ, വേറൊരാളുടെ ഭാഗത്തുനിന്ന് കാര്യങ്ങള്‍ നോക്കിക്കാണുവാനുള്ള കഴിവോ ഇവര്‍ക്ക് കുറവായിരിക്കും. താനെന്തെങ്കിലും തെറ്റു ചെയ്തുവെന്നോ, തന്റെ പ്രവൃത്തിമൂലം ഇരയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നോ ഇവര്‍ ചിന്തിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും നിഷേധിക്കുവാനായിരിക്കും ഇവര്‍ താത്പര്യപ്പെടുക. ലൈംഗികമായി മറ്റുള്ളവരെ പീഡിപ്പിക്കുന്നതായുള്ള മനോകല്പനകളില്‍ ഇവര്‍ താത്പര്യം കാണിക്കാറുണ്ടെന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
അമര്‍ത്തിവെച്ച ലൈംഗികവികാരങ്ങള്‍, ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള അവസരമില്ലായ്മകള്‍ തുടങ്ങിയവ ബലാത്കാരങ്ങള്‍ക്ക് വഴിതെളിയിക്കുന്നു. പക്ഷേ, പീഡിപ്പിക്കുന്നവരില്‍ ലൈംഗികവാഞ്ഛകളെക്കാളും കീഴടക്കാനുള്ള ത്വരയാണ് സാധാരണയായി മുന്നിട്ടുനില്ക്കാറുള്ളത്.
സ്ത്രീകളോട് പൊതുവേ വെച്ചുപുലര്‍ത്തുന്ന ദേഷ്യവും പകയും പീഡനങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ഒരു സ്ത്രീയെ കീഴ്‌പ്പെടുത്തി, ദേഷ്യം പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ് റേപ്പെന്നത്. ചിലര്‍ക്ക് തന്റെ പുരുഷത്വത്തെക്കുറിച്ചുള്ള അതിരുകടന്ന മിഥ്യാധാരണകള്‍ റേപ്പ് ചെയ്യുവാന്‍ പ്രചോദനമാകുന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതിയോ, ചേഷ്ടകളോ തന്നോട് ലൈംഗികബന്ധം പുലര്‍ത്താന്‍ താത്പര്യപ്പെടുന്നുവെന്നതിനുള്ള സൂചനകളായി ഇക്കൂട്ടര്‍ തെറ്റിദ്ധരിക്കുന്നു. യൗവനത്തിന് വളരെ മുന്‍പുള്ള ലൈംഗികബന്ധങ്ങളും ലൈംഗികചൂഷണങ്ങളും, മുതിരുമ്പോള്‍ മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള താത്പര്യത്തെ ജനിപ്പിക്കാറുണ്ട്. സ്വയംനിയന്ത്രണം നഷ്ടമാവുന്നതും സാമൂഹികമായ അതിരുകള്‍ കാത്തുസൂക്ഷിക്കുവാന്‍ കഴിയാത്തതും ലൈംഗികതയോടുള്ള അമിതമായ അഭിനിവേശവും ഇങ്ങനെയുള്ളവരില്‍ സാധാരണമാണ്.
3. വ്യക്തിത്വത്തിലെ സവിശേഷതകള്‍
പീഡിപ്പിക്കുന്നയാളുകള്‍ക്ക് പലതരം മനോവൈകല്യങ്ങളും വ്യക്തിത്വത്തില്‍ അപാകതകളും കണ്ടുവരാറുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തല്‍ (Sadism) സമൂഹത്തിന് എതിരായുള്ള കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണതകള്‍ (അിശേീെരശമഹ), മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ സഹാനുഭൂതി പ്രകടിപ്പിക്കുവാനോ കഴിയാതിരിക്കല്‍ തുടങ്ങിയവ ഇവരുടെ പ്രത്യേകതകളാണ്. സാഡിസ്റ്റുകള്‍ അഥവാ മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ബലാത്കാരം ചെയ്യുന്നത് പലപ്പോഴും കാര്യമായ പ്ലാനോടുകൂടിയായിരിക്കും. ഇരയെ കൊല്ലുവാനുള്ള സാധ്യതയും അധികമായിരിക്കും.
മദ്യവും മയക്കുമരുന്നും ലൈംഗികപീഡനങ്ങളെ കൂട്ടുമെന്നൊരു കാഴ്ചപ്പാട് നിലനില്ക്കുന്നുണ്ട്. മനോവൈകല്യമുള്ളവര്‍ ലഹരിക്കടിമപ്പെടുമ്പോള്‍ അക്രമവാസനയും മറ്റുള്ളവരുടെമേല്‍ അധീശത്വം നേടുവാനുള്ള താത്പര്യവും വര്‍ധിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതോടെ ഇവര്‍ ലൈംഗികാക്രമണത്തിനു മുതിരുന്നു. പീഡനം നടത്തുമ്പോള്‍, അന്‍പതു മുതല്‍ അറുപതു ശതമാനം പീഡകരും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മദ്യം ഉപയോഗിക്കുമ്പോള്‍ സ്വയംനിയന്ത്രിക്കുവാനുള്ള കഴിവ് നഷ്ടമാവുന്നു (Disinhibition). ഇത് പീഡനത്തിന് കാരണമാവുന്നു. എങ്കിലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ എല്ലാവരും ലൈംഗികപീഡനം നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.
4. സാംസ്‌കാരികഘടകങ്ങളും മൂല്യങ്ങളും (Cultural factors and Values)
ലൈംഗികതയില്‍, അതതു രാജ്യങ്ങളില്‍ അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍, വിദ്യാഭ്യാസകാലത്ത്, പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ലൈംഗികബന്ധം പുലര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പഠനകാലത്ത് ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതാണെന്ന മൂല്യമാണ് പണ്ടുമുതലേ നാം കുട്ടികളെ പഠിപ്പിക്കുന്നത്. അതുപോലെ വിവാഹത്തിനുമുന്‍പ് പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന ചിന്താഗതിയും ശക്തമാണ്. അതാണ് കന്യാദാനം എന്ന ചടങ്ങ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ ലൈംഗികതൃഷ്ണയെ നിയന്ത്രിക്കുവാനുള്ള പ്രേരണ ചെലുത്തുന്നു.

ചില രാജ്യങ്ങളില്‍ സെക്‌സിനെക്കുറിച്ച് മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് സംസാരിക്കുന്നതുപോലും നിഷിദ്ധമാണ്. ഈയടുത്തകാലംവരെ ഇന്ത്യയിലും സെക്‌സിനെക്കുറിച്ച് സംസാരിക്കുവാനും ലൈംഗികപീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് സമ്മതിക്കാനുമുള്ള വിമുഖത പ്രകടമായിരുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു ദേശീയസെമിനാറില്‍ ഞാന്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇതൊക്കെ നമ്മുടെ നാട്ടില്‍ അപൂര്‍വമായേ നടക്കുന്നുള്ളുവെന്നും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടി എന്തിനാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്നുമുള്ള അഭിപ്രായങ്ങള്‍ രഹസ്യമായിട്ടെങ്കിലും അന്ന് ഉയര്‍ന്നുവന്നിരുന്നു. സെക്‌സിനെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനങ്ങളാണ് ഇതൊക്കെ.
ചില സമൂഹങ്ങളില്‍ ആണിനും പെണ്ണിനും അടുത്തിടപഴകുവാനോ സംസാരിക്കുവാനോ ഇന്നും അനുവാദമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി സ്‌കൂളുകളും ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിലനില്ക്കുന്നുണ്ട്. ഇത് എതിര്‍ലിംഗത്തില്‍പ്പെട്ടവരെ മനസ്സിലാക്കുവാനും ഇടപഴകാനുമുള്ള സാഹചര്യങ്ങളെ കുറയ്ക്കുകയും വികലമായ കാഴ്ചപ്പാടുകളോടെ വളരുവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ചിലപ്പോള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം.
5. ടെക്‌നോളജിയുടെ വളര്‍ച്ചയും ലൈംഗികാതിക്രമങ്ങളും
ടെക്‌നോളജിയിലെ പുരോഗതികള്‍ പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗം അറിവിന്റെ ലോകത്ത് വമ്പിച്ച കുതിച്ചുചാട്ടങ്ങള്‍ക്ക് വഴിയൊരുക്കി. ഒരു വിരല്‍ത്തുമ്പിന്റെ ചലനം അറിവിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. അറിവ് ആരുടേയും കുത്തകയല്ല എന്ന തിരിച്ചറിവ് വളര്‍ന്നുവന്നു. പക്ഷേ, ഈ വിപ്ലവം ദോഷകരമായ പലതിനും വഴിതെളിയിക്കുകയും ചെയ്തു. ഒരു പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ കൗമാരക്കാര്‍ സെക്‌സിനെക്കുറിച്ച് മനസ്സിലാക്കിയത് പുസ്തകങ്ങളിലൂടെയും കൂട്ടുകാരുമായി സംശയങ്ങള്‍ പങ്കുവെച്ചുമാണ്. വിവാഹശേഷമാണ് പലരും ലൈംഗികബന്ധം പുലര്‍ത്തിയതും, അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതും. പക്ഷേ, ഇന്നിപ്പോള്‍ കൗമാരക്കാരും ചെറിയ കുട്ടികള്‍പോലും സെക്‌സ് എന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പുതന്നെ സെക്‌സ് വീഡിയോകളും ചിത്രങ്ങളും കാണുന്നു. ഭൂരിഭാഗം അശ്ലീലചിത്രങ്ങളും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതും വികലമായ ഭാവനയോടുകൂടിയതുമാണ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടാവുകയും കണ്ടതെല്ലാം അനുകരിക്കാനുള്ള താത്പര്യം ജനിക്കുകയും ചെയ്യുന്നു. സെക്‌സിനോടു ബന്ധപ്പെട്ട മൂല്യങ്ങള്‍ മനസ്സിലാക്കാതെ അതു വെറുമൊരു ശാരീരികപ്രക്രിയ എന്ന നിലയിലേക്ക് അധഃപതിക്കുന്നു. കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുവാന്‍ അശ്ലീലചിത്ര(Pornography)ങ്ങളുടെ അതിപ്രസരം ഒരു പരിധിവരെ കാരണമായിട്ടുണ്ട്.
എന്തുകൊണ്ട് ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കുന്നുവെന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ചചെയ്തത്. ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ഒരൊറ്റ സിദ്ധാന്തംകൊണ്ടോ, ഘടകംകൊണ്ടോ ഇതിനെ പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിയുകയില്ല.
സമഗ്രമായ വിശകലനങ്ങളും ശാസ്ത്രീയപഠനങ്ങളും ഇനിയും ആവശ്യമാണ്.
(ലൈംഗികാതിക്രമങ്ങള്‍: ഒരു മനഃശാസ്ത്ര വിശകലനം എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം
0 comments:
Post a Comment