To listen you must install Flash Player.

Saturday, 12 October 2013


ഇന്റര്‍നെറ്റ്‌ ERROR കോഡുകളും അതിനര്‍തവും

.. ഇന്റര്‍നെറ്റ്‌ ERROR കോഡുകളും അതിനര്‍തവും ...

ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില്‍ നമ്മള്‍ ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില എറര്‍ കോഡുകള്‍ മാത്രമേ കാണാന്‍ പറ്റു..അതെന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയണ്ടേ...
1. Error 400 = ടൈപ്പ് ചെയ്ത വെബ് അഡ്രസ്സില്‍ വന്ന തെറ്റായ അക്ഷരങ്ങള്‍ ഇന്റര്‍നെറ്റ് സേര്‍വറിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല്. ശരിയായ വെബ്അഡ്രസ് ടൈപ്പ് ചെയ്യുക
2. Error 401 = നമ്മുക്ക് അവകാശമില്ലാത്ത വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോഴാണ് Error 401 എന്ന് കാണിക്കുക. അല്ലെങ്കില്‍ തെറ്റായ User Name ഉം Pass Word ഉം നല്‍കിയാവും നിങ്ങള്‍ സൈറ്റില്‍ കയറാന്‍ ശ്രമിച്ചത്.

3. Error 402 = പണം അടച്ച് പ്രവേശിക്കേണ്ട സൈറ്റുകളില്‍ പണമിടപാടുസംബന്ധിച്ച് Payment Optionല്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍.
4. Error 403 = നിരോധിച്ച/അനുവദനീയമല്ലാത്ത/അനര്‍ഹമായ സൈറ്റുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ വരുന്നതാണിത്.
5. Error 404 = നീക്കം ചെയ്തതോ പുനര്‍നാമകരണം ചെയ്തതോ ആയ വെബ് സൈറ്റുകളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ കോഡ് ദൃശ്യമാകുന്നത്. ശരിയായ വെബ് അഡ്രസ് (URL) നല്‍കുക.
6. Error 408 = ഇത് സൂചിപ്പിക്കുന്നത് ഇന്റര്‍നെറ്റ് സേര്‍വര്‍ (Server) അനുവദിച്ച നിശ്ചിത സമയത്തിനുശേഷം നിങ്ങള്‍ സൈറ്റില്‍ പ്രവേശിക്കുന്നതും ദീര്‍ഘനേരത്തെ വിശ്രമത്തിനുശേഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൈറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോഴോ ആണിത് സംഭവിക്കുന്നത് .....
 

0 comments:

Post a Comment