To listen you must install Flash Player.

Tuesday, 8 October 2013






ശരീരത്തിനു പ്രതിരോധ ശക്തി വേണോ? ഇവയൊക്കെ കഴിച്ചോളു.


ശരീരത്തിനു പ്രതിരോധ ശക്തി വേണോ? ഇവയൊക്കെ കഴിച്ചോളു.
* തൈര്: ദിവസവും ഏഴ് ഔണ്‍സ് തൈര് കഴിക്കുന്നതു ശരീരത്തില്‍ ആരോഗ്യകാരികളായ ബാക്ടീരിയയെ വളര്‍ത്തി കുടലിനേയും അന്നനാളത്തെയും അണുബാധയില്‍ നിന്നും രക്ഷിക്കും

* ഓട്‌സ്, ബാര്‍ലി: ബീറ്റാഗ്ലൂക്കോണ്‍ കലവറയായ ഓട്‌സും ബാര്‍ളിയും പ്രതിരോധശേഷി വളര്‍ത്താന്‍ ഉത്തമമാണ്. എളുപ്പത്തില്‍ മുറിവുണക്കാന്‍ ഇവ സഹായിക്കുന്നു, മാത്രമല്ല ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കുന്നു. മൂന്നു ദിവസത്തിലൊരിക്കല്‍ ഇവ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതു നന്ന്.

* വെളുത്തുള്ളി: അണുബാധയെയും ബാക്ടീരിയയെയും ചെറുക്കാ നുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളി സ്ഥിരം കഴിക്കുന്ന വരില്‍ ജലദോഷം പിടിപെടാനുള്ള സാധ്യത കുറവാണ്. വെളുത്തു ള്ളിക്ക് കുടല്‍, ആമാശയ കാന്‍സര്‍ തടയാനുള്ള കഴിവും ഉണ്ട്. എന്നും രണ്ടല്ലി വെളുത്തുള്ളി പച്ചയ്ക്കു ചവച്ചു കഴിക്കുന്നതും കറികളില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും.

* മത്സ്യം: കക്ക, ഞണ്ട്, കൊഞ്ച് എന്നീ മത്സ്യയിനങ്ങള്‍ക്കു വൈറല്‍ പനിയെ പ്രതിരോധിക്കാന്‍ കഴിയും. ചൂര, അയല, ചൂട തുടങ്ങിയ മത്സ്യങ്ങള്‍ക്കു കരള്‍ രോഗങ്ങളെ തടയാനുള്ള ശേഷിയുണ്ട്. ആഴ്ചയില്‍ രണ്ട് തവണ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

* ചിക്കന്‍: ഉള്ളിയും സവാളയും മസാലയും ചേര്‍ത്ത ചിക്കന്‍ സൂപ്പ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സൂപ്പര്‍ ടോണിക്കാണ്. തളര്‍ന്നിരിക്കുമ്പോള്‍ ഒരു ബൗള്‍ സൂപ്പ് കുടിച്ചാല്‍ പിന്നെ ഏറെ നേരം ഉണര്‍വോടെ ഇരിക്കാം.

* ഗ്രീന്‍ടീ: കട്ടന്‍ ചായയും ഗ്രീന്‍ടീയും അത്ര നിസാരക്കാരല്ല, അമിനോ ആസിഡ് കലവറയായ ഈ പാനീയങ്ങള്‍ അഞ്ച് കപ്പ് വീതം രണ്ടാഴ്ച കുടിച്ചാല്‍ വൈറസ് പ്രതിരോധശേഷി പത്തു ശതമാനം വരെ വര്‍ധിക്കുന്നു.

* ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന ശ്വേതരക്താണുക്കളുടെ ഉല്‍പാദനത്തിനാവശ്യമായ സിങ്ക് ബീഫില്‍ ധരാളമായി കാണാം. ബീഫ് കഴിക്കാത്തവര്‍ക്ക് ധാന്യങ്ങളും, പാലും പകരം ഉപയോഗിക്കാം.

* ചര്‍മരോഗങ്ങളെ ചെറുക്കാനായി മധുരക്കിഴങ്ങ്, ഓറഞ്ച്, മത്തങ്ങ എന്നിവ കഴിക്കാം. മല്ലി, ജീരകം, പെരുംജീരകം, ഇഞ്ചി, മഞ്ഞള്‍ എന്നിവ കറികളില്‍ ചേര്‍ക്കുന്നത് പ്രതിരോധശേഷി കൂട്ടും.

ആഹാരസാധനങ്ങള്‍ അമിതമായി വേവിക്കരുത്. ഭക്ഷണം കൃത്യസമയത്ത് കൃത്യമായ അളവില്‍ കഴിക്കുക. കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഭക്ഷണം ശീലിക്കുക. ഉദാഹരണമായി തണുപ്പിച്ച സാലഡുകള്‍ തണുപ്പു കാലത്ത് ഒഴിവാക്കാം. പകരം ചൂട് സൂപ്പ്, സ്റ്റു എന്നിവ കഴിക്കാം.


 കടപ്പാട്-------malayali
  

0 comments:

Post a Comment