To listen you must install Flash Player.

Thursday, 22 May 2014

തടി കൂടുന്നതിലും കുറയുന്നതിലും പ്രധാന പങ്കാണ് ഭക്ഷണത്തിനുള്ളത്. ചില ഭക്ഷണങ്ങള്‍ തടി വര്‍ധിപ്പിക്കുമ്പോള്‍ ചിലത് കുറക്കുന്നു. തടി മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ധിക്കുക തൊലിയുടെ ഭംഗിയും നിറവും വര്‍ധിക്കുക, തുടങ്ങി നിരവധി കാര്യങ്ങളിലും ഭക്ഷണത്തിന് പ്രധാന റോളാണുള്ളത്. മെലിയാന്‍ കൊതിക്കുന്നവര്‍ക്കായി ഒമ്പത് ഭക്ഷണ കൂട്ടുകള്‍ നല്‍കുകയാണ് ഇവിടെ. ചിലത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ നെറ്റിചുളിച്ചേക്കാം. ഒരു തരത്തില്‍ അല്ളെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളുടെ പ്രതിദിന മെനുവില്‍ ഉള്‍ക്കൊള്ളുന്നവയാകും അവ. പക്ഷെ ഉറപ്പിച്ചോളൂ ഇവ ഒരുമിച്ച് കഴിക്കുന്ന പക്ഷം നിങ്ങളുടെ ശരീരത്തില്‍ അല്‍ഭുതങ്ങള്‍ കാണിക്കും തീര്‍ച്ച.
മുട്ടയും മാങ്ങയും
ഉറപ്പുള്ള മനോഹരമായ തൊലിക്കായി പല ക്രീമുകളും മറ്റും തേക്കുന്നവരാണ് നമ്മള്‍, പ്രത്യേകിച്ച് സ്ത്രീകള്‍. ക്രീമുകളെ ആശ്രയിക്കാതെ സീസണാകുമ്പോള്‍ കുറച്ച് മാമ്പഴവും മുട്ടയും ഒരുമിച്ച് കഴിച്ചുനോക്കൂ. തൊലിക്ക് തുടിപ്പ് നല്‍കുന്ന കൊളാജന്‍െറ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്. മാമ്പഴത്തില്‍ അടങ്ങിയ വൈറ്റമിന്‍ സി ആകട്ടെ ഈ ആസിഡുകളുമായി ചേര്‍ന്ന് കൊളാജന്‍െറ ഉല്‍പ്പാദനത്തെ വര്‍ധിപ്പിക്കും. ഇതുവഴി തൊലിയുടെ നിറവും തുടിപ്പും വര്‍ധിക്കുന്നു. ശരിയായ രീതി: രാവിലെ പ്രാതലിന് ശേഷം ഒരു ഓംലെറ്റും കുറച്ച് മാമ്പഴ കഷ്ണങ്ങളും കഴിക്കൂ. ഒരു ദിവസത്തിന് വേണ്ട വൈറ്റമിന്‍ സി ഇതില്‍ നിന്ന് ലഭിക്കും.

ചുവന്ന കപ്പല്‍മുളകും (കാപ്സിക്കം) കറുത്ത ബീന്‍സും


മാര്‍ക്കറ്റില്‍ വില കൂടിയ ഇനങ്ങളാണെങ്കിലും ശരീരത്തിന് രോഗപ്രതിരോധ ശക്തിയുണ്ടാക്കാന്‍ ഇവയോളം നല്ല ഒന്നില്ല. കറുത്ത ബീന്‍സില്‍ അടങ്ങിയിട്ടുള്ള പ്ളാന്‍റ് അയേണ്‍ ആണ് ശരീരത്തില്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഈ ഇരുമ്പ് സത്തിനെ ശരീരത്തിന് ആഗീരണം ചെയ്യാന്‍ പ്രയാസമാണ്. ഈ കറിയിലേക്ക് വൈറ്റമിന്‍ കൂടുതലായി അടങ്ങിയ ഉണ്ടമുളക് ചേര്‍ന്നതോടെ ഈ ഇരുമ്പ് സത്ത് ശരീരത്തിന് ഉപയോഗിക്കാന്‍ തക്ക രീതിയിലേക്ക് മാറുന്നു.

ഒലീവ് എണ്ണയും തക്കാളിയും

രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് ഇത് സഹായകമാണ്. ഓര്‍ഗാനിക്ക് പിഗ്മെന്‍റുകളായ കാരൊറ്റ്നോയ്ഡ്സില്‍ നാലെണ്ണത്തിന് പുറമെ കാന്‍സര്‍, ഹൃദ്രോഗ പ്രതിരോധത്തിന് സഹായകരമായ മൂന്ന് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് തക്കാളി. അപൂരിത കൊഴുപ്പിനാല്‍ സമ്പന്നമായ ഒലീവ് എണ്ണയില്‍ പാചകം ചെയ്യുന്നത് വഴി തക്കാളിയിലെ രോഗപ്രതിരോധ ഘടകങ്ങള്‍ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടുന്നു. ശരിയായ രീതി: ഫൈറ്റോ കെമിക്കലുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ തക്കാളിയുടെ തൊലി നീക്കുക. ഒലീവ് എണ്ണയാകട്ടെ ചൂടും വെളിച്ചവും തട്ടാതെ മാറ്റിവെക്കുക. അല്ലാത്ത പക്ഷം എണ്ണ പുളിക്കാനിടയുണ്ട്.

ബ്രോക്കോളിയും തക്കാളിയും

കോളീഫ്ളവര്‍ പോലുള്ള പച്ചക്കറിയായ ബ്രോക്കോളിയും തക്കാളിയും ഒരുമിച്ചുള്ള കൂട്ട് കാന്‍സര്‍ പ്രതിരോധത്തിന് നല്ലതാണ്. രണ്ടും ഒറ്റക്കൊറ്റക്ക് കാന്‍സര്‍ പ്രതിരോധത്തിന് കഴിവുള്ളതാണെങ്കിലും ഒരുമിച്ച് കഴിക്കുന്ന പക്ഷം പ്രോസ്റ്റേറ്റ് ട്യൂമറുകളുടെ വളര്‍ച്ച കുറയുന്നതായി കണ്ടത്തെിയിട്ടുണ്ട്. പിസയോ സ്പാഗെറ്റിയോ ഒപ്പം കഴിക്കാം.

ഓട്സും സ്ട്രോബറിയും

ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇത്. ഓട്സില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകളായ അവനെന്ത്രാമൈഡ്സും ഫിനോളിക്ക് ആസിഡും വൈറ്റമിന്‍ സിയും ചേര്‍ന്ന് ചീത്ത കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നു. ഇതുവഴി ഹൃദയത്തില്‍ആവരണങ്ങള്‍ ഉണ്ടാകുന്നത് തടയപ്പെടുകയും ഹൃദയാഘാത സാധ്യത കുറയുകയും ചെയ്യും. ശരിയായ രീതി: ദിവസവും രാവിലെ ഓട്സിനൊപ്പം അരക്കപ്പ് നുറുക്കിയ സ്ട്രോബെറി കഴിക്കുക.

ഗ്രീന്‍ ടീയും നാരങ്ങയും

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന കാറ്റെച്ചിന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. എന്നാല്‍ ഇതില്‍ 20 ശതമാനം മാത്രമേ ശരീരത്തില്‍ ആഗീരണം ചെയ്യപ്പെടുന്നുള്ളൂവെന്നാണ് കണക്ക്. എന്നാല്‍ നാരങ്ങാനീര് കൂടി ഇതില്‍ ചേര്‍ക്കുന്ന പക്ഷം 80 ശതമാനം ആന്‍റി ഓക്സിഡന്‍റുകളും ആഗീരണം ചെയ്യപ്പെടുന്നു. ശരിയായ രീതി: ഒരു കപ്പ് ഗ്രീന്‍ ടീ തയാറാക്കിയ ശേഷം ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.

കറുവാപ്പട്ടയും തവിട് കളയാത്ത ധാന്യം കൊണ്ടുണ്ടാക്കിയ ബ്രെഡും

ശരീരഭാരം പെട്ടന്ന് കുറയാനും അധിക കരുത്ത് ലഭിക്കാനും സഹായകരമാകും. ധാന്യം കൊണ്ടുണ്ടാക്കിയ ബ്രെഡ് പൊരിച്ച് അതില്‍ കറുവാപ്പട്ടയുടെ പൊടി വിതറി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ നില ആരോഗ്യകരമായ നിലയില്‍ നില്‍ക്കും. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ളിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തിയാല്‍ ആമാശയം കാലിയാകുന്നതിന്‍െറ തോത് കുറയുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുകയും ചെയ്യും. ശരിയായ രീതി: തവിട് കളഞ്ഞ ധാന്യം കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് കറുവാപ്പട്ട സസ്യഎണ്ണയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഉണ്ടാക്കിയ ട്രാന്‍സ്ഫ്രീ കൊഴുപ്പായ മാര്‍ഗാരിനും ചേര്‍ത്ത് ഉപയോഗിക്കുക.

വെളുത്തുള്ളിയും സവാളയും

ശരീരത്തിന് മൊത്തം സംരക്ഷണം നല്‍കാന്‍ പര്യാപ്തമാണ് ഈ രണ്ട് വസ്തുക്കളും. രണ്ടിലും ശരീരത്തിന് ഉപകാരപ്രദമായ നിരവധി ഓര്‍ഗാനോ സള്‍ഫര്‍ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളില്‍ ആവരണമുണ്ടാകാതെ തടയുന്ന പ്ളാന്‍റ് കെമിക്കലുകളും ഇവയില്‍ ഉണ്ട്. ശരീരത്തിലെ കാര്‍സിനോജനുകളെ ഇല്ലായ്മ ചെയ്യാനും ഇവയില്‍ ചിലതിന് കഴിവുണ്ട്. ശരിയായ രീതി: ഇന്ത്യയിലെ ഏതാണ്ടെല്ലാ പാചകരീതികളും ഈ രണ്ട് സാധനങ്ങളും ഉപയോഗിച്ചാണ്. പറ്റുമെങ്കില്‍ സൂപ്പിലും സോസിലും ഈ കൂട്ട് പ്രയോഗിച്ച് നോക്കുക.

ഗ്രീന്‍ ടീയും കറുത്ത കുരുമുളകും

അരക്കെട്ടിന്‍െറ തടി കുറക്കാന്‍ ഭക്ഷണം കുറക്കുന്നവരുടെ ശ്രദ്ധക്ക്. ദിവസവും ഭക്ഷണത്തിന് ശേഷം ഇത്തിരി കുരുമുളക് ഇട്ട ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുക. ചായയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം കരിച്ചുകളയുന്ന ആന്‍റി ഓക്സിഡന്‍റായ ഇ.ജി.സി.ജി ശരീരത്തിലേക്ക് കൂടുതലായി ആഗീരണം ചെയ്യാന്‍ കറുത്ത കുരുമുളക് സഹായിക്കുന്നു. ഏതാണ്ട് 130 ശതമാനത്തോളം കലോറിയാണ് ഇങ്ങനെ കരിച്ചുകളയുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളാകട്ടെ വിശപ്പിനെയും മറ്റും നിയന്ത്രിക്കുന്ന ഹോര്‍മോണുകളെയും ബാധിക്കും. ശരിയായ രീതി - അര ടീസ്പൂണ്‍ കറുത്ത കുരുമുളക് ഗ്രീന്‍ ടീയില്‍ ഇട്ടാല്‍ ഗ്രീന്‍ ടീയില്‍ നിന്ന് ആവശ്യമുള്ള വസ്തുക്കളുടെ ആഗീരണം വര്‍ധിപ്പിക്കും.



കടപ്പാട് ----സകലതും .കോം 



ദഹനം ശരിയല്ലെങ്കില്‍ ഛര്‍ദി, വയറിളക്കം പോലുള്ള രോഗങ്ങളുണ്ടാകും, വയറ്റില്‍ കനം അനുഭവപ്പെടും. അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് തടി വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ ....

പാല്‍
പാല്‍, നെയ്യ് തുടങ്ങിയവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണമാണ്.

താറാവ്, മട്ടന്‍ താറാവ്, മട്ടന്‍ എന്നിവയും ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തന്നെ

ബീഫ് 

ബീഫ് ആണ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തു.


ചെമ്മീന്‍

മത്സ്യവര്‍ഗങ്ങളില്‍ ചെമ്മീന്‍ ദഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണമാണ്.

ഐസ്‌ക്രീം 

ഐസ്‌ക്രീം മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണവസ്തുവാണ്.

ബീന്‍സ് 
ബീന്‍സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഇതിലെ ഒലിയോസാക്കറൈഡ് എന്നൊരു മധുരമാണ് ഈ ബുദ്ധിമുട്ട് വരുത്തി വയ്ക്കുന്നത്.

മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ 

ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊന്നാണ് മസാല കലര്‍ന്ന ഭക്ഷണങ്ങള്‍.ഇവ ഈസോഫാഗസ് കുഴലിന്റെ ലൈനിംഗിനെ ബാധിയ്ക്കും.

വറുത്തവ 
വറുത്ത ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്.

ചോക്ലേറ്റ് 

ചോക്ലേറ്റ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.

കോളിഫ്ലവർ 

നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും കോളിഫ്ലവറിലെ റാഫിനോസ് എന്ന ഷുഗര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ്.

ബ്രൊക്കോളി 
ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ബ്രൊക്കോളി


പാസ്ത 

കുട്ടികളടക്കം പലര്‍ക്കും ഇഷ്ടമുള്ള ഇറ്റാലിയന്‍ രുചിയായ പാസ്ത ദഹിയ്ക്കാന്‍ പ്രയാസമുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.


തക്കാളി 

തക്കാളി പോലുള്ളവയിലെ സോലുബിള്‍ ഫൈബര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.

Friday, 16 May 2014

ആയിരം പുരുഷന്മാരുമായി കിടക്ക പങ്കിട്ടു, ഇപ്പോള്‍ ഉപദേശക 






വെബ് ഡെസ്‌ക്‌ഒരാളെ ഉപദേശിക്കാന്‍ ഏറ്റവും കൂടുതല്‍ യോഗ്യത ആര്‍ക്കായിരിക്കും. അങ്ങനെ ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റില്ല. ധാരാളം അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് കാര്യങ്ങള്‍ വളരെ എളുപ്പമാണ്. അവര്‍ക്കായിരിക്കും ഒരാളെ കാര്യമായി ഉപദേശിക്കാന്‍ സാധിക്കുക. ഇവിടെ പറയാന്‍ പോകുന്നത് ഒരു ഉപദേശകയായി മാറിയ ഒരു സ്ത്രീയുടെ കഥയാണ്. ആയിരത്തിലേറെ പേരുമായി കിടക്ക പങ്കിട്ട റെബേക്ക ഡാക്കിന്‍ ഇപ്പോള്‍ ഉപദേശകയാണ്. വന്‍കിടക്കാര്‍ക്ക് മാത്രം ലഭ്യമായിരുന്ന റെബേക്ക ഒരാളുടെ കയ്യില്‍നിന്ന് 58189 രൂപയാണ് വാങ്ങിയിരുന്നത്. അങ്ങനെ ഒന്‍പത് വര്‍ഷമാണ് റെബേക്ക ജീവിച്ചത്. അതിനുശേഷം തന്റെ തൊഴില്‍ അവസാനിപ്പിച്ച റെബേക്ക മണിക്കൂറിന് 125 പൗണ്ട് ഈടാക്കുന്ന ഉപദേശകയായി മാറി.


 എന്തുകൊണ്ടാണ് പുരുഷന്മാര്‍ അന്യസ്ത്രീകളെ തേടിപ്പോകുന്നതെന്നാണ് റെബേക്ക വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് എന്തുകൊണ്ടും റെബേക്കയുടെ ഉപദേശം ഏറെ ഗുണകരമാകുമെന്നാണ് സൂചന. കാരണം അവരുടെ ഉപദേശം കേട്ട് നിങ്ങള്‍ക്ക് ഭര്‍ത്താവിനെ വരച്ച വരയില്‍ നിര്‍ത്താവുന്നതാണ്. റെബേക്കയുടെ പതിവുകാരില്‍ ഭൂരിപക്ഷവും വിവാഹിതരായിരുന്നു. അവരോടുള്ള സംസാരത്തില്‍നിന്ന് എന്തുകൊണ്ടാണ് അവര്‍ അന്യസ്ത്രീകളെ തേടി പോകുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കിടപ്പറയില്‍ ഭാര്യ സഹകരിക്കാതിരിക്കുക, വ്യത്യസ്ത ലൈംഗീക താല്‍പര്യങ്ങള്‍ അംഗീകരിക്കാതിരിക്കുക, അംഗീകാരം കിട്ടാതാകുക, പരാജയബോധം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഭൂരിപക്ഷം പുരുഷന്മാരെയും അന്യസ്ത്രീകളെ തേടിപ്പോകാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് റെബേക്കയുടെ വാദം. പുരുഷന്മാര്‍ ആഗ്രഹിക്കുന്നത് നല്‍കിയില്ലെങ്കില്‍ അവര്‍ അത് കിട്ടുന്നിടത്ത് പോകും. അതില്‍ സംശയമൊന്നുമില്ലൃ- റെബേക്ക പറയുന്നു. 2009ലാണ് റെബേക്ക തന്റെ തൊഴിലിനോട് വിട പറഞ്ഞ് ഉപദേശം തുടങ്ങിയത്. ഉപദേശം തുടങ്ങിയപ്പോഴാണ് തന്റെ തൊഴില്‍ പരിചയം ഗുണകരമാകുന്ന കാര്യം റെബേക്കക്ക് ബോധ്യപ്പെട്ടത്. പുരുഷന്മാരുടെ മനശാസ്ത്രം ഇത്ര നന്നായിട്ട് അറിയാവുന്ന ഒരാള്‍ക്ക് എത്ര നന്നായി ചെയ്യാവുന്ന ജോലിയാണ് ഇതെന്ന് റെബേക്കക്ക് മനസിലായി. ആദ്യം തന്നെ റേബേക്കക്ക് അറിയേണ്ടത് തന്റെ ഉപദേശം സ്വീകരിക്കുന്നവരുടെ ലൈംഗീക ജീവിതത്തെക്കുറിച്ചാണ്. അതിനുശേഷം മാത്രമായിരിക്കും ബാക്കിയുള്ള കാര്യങ്ങള്‍ സംസാരിക്കുക

Thursday, 15 May 2014


തലച്ചോറിലെ ചില
ന്യൂറോണുകളുടെ അപസാമാന്യ
ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു
രോഗം ആണ് അപസ്മാരം .
മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന
വൈദ്യുതതരംഗങ്ങളുടെ താളം
തെറ്റുന്നതാണ് ഇതിനു
കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ്
കൂടുതലായി ഈ രോഗം കാണുന്നത്.

അപസ്മാരം ബാധിക്കുന്ന
സമയം രോഗിക്കുതന്നെ മനസ്സിലാകും.
രോഗി നിശ്ചലനായി യാതൊന്നും
ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന
ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു
നിൽക്കും. തുടർന്ന്
കൈകളും കാലുകളും മുഖവും
കോച്ചിവലിക്കുന്നു. ഈ സമയത്ത്
അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.
ചിലപ്പോൾ നാക്ക്
പുറകിലോട്ടുപോയി ശ്വാസനാളത്തെ
അടയ്ക്കുകയും മരണം സംഭവിക്കുകയും
ചെയ്യാം. വായിൽ നിന്നു
നുരയും പതയും വരും.
അതിനുശേഷം കുറേ സമയം രോഗി
ബോധരഹിതനായിരിക്കും. ആ
സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ
രോഗി ദീർഘനേരത്തേക്ക് ഉറങ്ങും.
പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ
കഴിഞ്ഞതൊന്നും ഓർമ
കാണുകയില്ല.ചിലപ്പോൾ
തലവേദനയും കാണും.ശരീരത്തിന്റെ ഒരു
ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ
രോഗം ബാധിക്കാം.
ഏതെല്ലാം ഭാഗങ്ങളിൽ
കോച്ചിവലിക്കൽ വരുന്നു
എന്നതനുസരിച്ച് തലച്ചോറിലെ ഏതു
ഭാഗമാണ് രോഗത്തിനു കാരണം എന്നു
മനസ്സിലാക്കാം.

രോഗം വരുന്ന സമയത്ത് പ്രത്യേക
ഉപകരണം (ഇലക്ട്രോ
എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു
തലച്ചോറിൽ നിന്നു പുറപ്പെടുന്ന
വൈദ്യുത തരംഗങ്ങൾ
രേഖപ്പെടുത്തുകയാണെങ്കിൽ
അവയുടെ താളക്രമത്തിലുള്ള
വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു
തരത്തിൽപ്പെടും എന്നു
മനസ്സിലാക്കി ചികിത്സ നിർണയിക്കാം.

രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ
വളരെ നാൾ മരുന്നു കഴികേണ്ടി വരും.
രോഗം വരുമ്പോൾ അപകടങ്ങളിൽ
നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം.
ഫിനോബാർബിറ്റോൺ,
ഇതോസക്സിമൈഡ്, ഫെനിറ്റോയ്ൻ
തുടങ്ങിയ മരുന്നുകളാണ്
സാധാരണയായി ചികിത്സയ്ക്കായി
ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന
അസുഖം ഈ അസുഖത്തിൽ നിന്നു
വേർതിരിച്ചറിയണം.
തുടരെത്തുടരെ അപസ്മാരം വരുകയും
ഇടയ്ക്കൊന്നും രോഗി ബോധം
കൈവരിക്കാതിരിക്കുകയും ചെയ്യുന്ന
അവസ്ഥയാണ് സ്റ്റാറ്റസ്
എപ്പിലെപ്റ്റിക്കസ് . ഇത്
വളരെ അപകടകാരി ആണ്.
തലച്ചോറിലെ ചില
ന്യൂറോണുകളുടെ അപസാമാന്യ
ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു
രോഗം ആണ് അപസ്മാരം .
മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന
വൈദ്യുതതരംഗങ്ങളുടെ താളം
തെറ്റുന്നതാണ് ഇതിനു
കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ്
കൂടുതലായി ഈ രോഗം കാണുന്നത്.
അപസ്മാരം ബാധിക്കുന്ന
സമയം രോഗിക്കുതന്നെ മനസ്സിലാകും.
രോഗി നിശ്ചലനായി യാതൊന്നും
ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന
ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു
നിൽക്കും. തുടർന്ന്
കൈകളും കാലുകളും മുഖവും
കോച്ചിവലിക്കുന്നു. ഈ സമയത്ത്
അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.
ചിലപ്പോൾ നാക്ക്
പുറകിലോട്ടുപോയി ശ്വാസനാളത്തെ
അടയ്ക്കുകയും മരണം സംഭവിക്കുകയും
ചെയ്യാം. വായിൽ നിന്നു
നുരയും പതയും വരും.
അതിനുശേഷം കുറേ സമയം രോഗി
ബോധരഹിതനായിരിക്കും. ആ
സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ
രോഗി ദീർഘനേരത്തേക്ക് ഉറങ്ങും.
പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ
കഴിഞ്ഞതൊന്നും ഓർമ
കാണുകയില്ല.ചിലപ്പോൾ
തലവേദനയും കാണും.ശരീരത്തിന്റെ ഒരു
ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ
രോഗം ബാധിക്കാം.
ഏതെല്ലാം ഭാഗങ്ങളിൽ
കോച്ചിവലിക്കൽ വരുന്നു
എന്നതനുസരിച്ച് തലച്ചോറിലെ ഏതു
ഭാഗമാണ് രോഗത്തിനു കാരണം എന്നു
മനസ്സിലാക്കാം.
രോഗം വരുന്ന സമയത്ത് പ്രത്യേക
ഉപകരണം (ഇലക്ട്രോ
എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു
തലച്ചോറിൽ നിന്നു പുറപ്പെടുന്ന
വൈദ്യുത തരംഗങ്ങൾ
രേഖപ്പെടുത്തുകയാണെങ്കിൽ
അവയുടെ താളക്രമത്തിലുള്ള
വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു
തരത്തിൽപ്പെടും എന്നു
മനസ്സിലാക്കി ചികിത്സ നിർണയിക്കാം.
രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ
വളരെ നാൾ മരുന്നു കഴികേണ്ടി വരും.
രോഗം വരുമ്പോൾ അപകടങ്ങളിൽ
നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം.
ഫിനോബാർബിറ്റോൺ,
ഇതോസക്സിമൈഡ്, ഫെനിറ്റോയ്ൻ
തുടങ്ങിയ മരുന്നുകളാണ്
സാധാരണയായി ചികിത്സയ്ക്കായി
ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന
അസുഖം ഈ അസുഖത്തിൽ നിന്നു
വേർതിരിച്ചറിയണം.
തുടരെത്തുടരെ അപസ്മാരം വരുകയും
ഇടയ്ക്കൊന്നും രോഗി ബോധം
കൈവരിക്കാതിരിക്കുകയും ചെയ്യുന്ന
അവസ്ഥയാണ് സ്റ്റാറ്റസ്
എപ്പിലെപ്റ്റിക്കസ് . ഇത്
വളരെ അപകടകാരി ആണ്.

Wednesday, 7 May 2014


വണ്ടിയ്ക്ക് നമ്പരിടുന്ന വിധം

വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പരുകളോട് ഭ്രമം ഉള്ളവര്‍ ഏറെയുണ്ട്. ചിലര്‍ക്ക് ഇഷ്ടനമ്പരുകളുണ്ടാകം. മറ്റു ചിലര്‍ക്കാവട്ടെ സംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട ചില താല്‍പ്പര്യങ്ങള്‍ അതിലുണ്ടാകും. എന്തായാലും വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്നറിയാന്‍ എല്ലാവര്‍ക്കുമുണ്ടാകും താല്‍പ്പര്യം. ഒരോ വാഹനത്തിനും വ്യത്യസ്തവും തനതുമായ തിരിച്ചറിയല്‍ സംഖ്യ ലഭിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണിവിടെ.


മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 നടപ്പിലാക്കുന്നതുവരെ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളും ഒന്നു മുതല്‍ 9,999 വരെയുള്ള സംഖ്യകളും ചേര്‍ത്തുള്ള രജിസ്ട്രേഷന്‍ നമ്പരായിരുന്നു ഉപയോഗിച്ചിരുന്നത്. ഉദാ: കെഎല്‍കെ, കെഇഎല്‍ . ആദ്യാക്ഷരമായ കെ ( K ) കേരള സംസ്ഥാനത്തെ സൂചിപ്പിക്കുന്നു. ഓരോ 9,999 ഉം പിന്നിടുമ്പോള്‍ ഉപയോഗിക്കുന്ന അക്ഷരമാണ് രണ്ടാമതുള്ളത്. എല്‍ , ആര്‍ , , ബി , സി എന്നീ അക്ഷരങ്ങളാണ് ഇതിനു നല്‍കിയിരുന്നത്. വാഹനം രജിസ്റ്റര്‍ ചെയ്ത ജില്ലയെ സൂചിപ്പിക്കുന്നതാണ് മൂന്നാമത്തെ അക്ഷരം. ഓരോ ജില്ലയും പ്രതിനിധീകരിക്കുന്ന അക്ഷരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Kerala registration 


നിലവിലുള്ള നമ്പര്‍ രീതി


1989 ജൂലൈ ഒന്നിനാണ് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 പ്രകാരമുള്ള പുതിയ നമ്പര്‍ ഘടന നിലവില്‍ വന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് കേരളത്തിനു നല്‍കിയ കെഎല്‍ എന്ന സംസ്ഥാനകോഡാണ് പുതിയ രജിസ്ട്രേഷന്‍ നമ്പരിലെ ആദ്യ ഭാഗം. പതിനാല് ജില്ലകളെ സൂചിപ്പിക്കാന്‍ ഒന്നു മുതല്‍ 14 വരെയുള്ള അക്കങ്ങളും കെഎസ്ആര്‍ടിസിയ്ക്കായി 15 എന്ന അക്കവും ആണ് തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. മൂന്നു സബ് റീജ്യണല്‍ ആര്‍ ടി ഓഫീസുകള്‍ക്ക് റൂറല്‍ റീജ്യണല്‍ ആര്‍ടി ഓഫീസുകളായി സ്ഥാനക്കയറ്റം നല്‍കിയതോടെ കോഡുകളുടെ എണ്ണം പതിനെട്ടായി (  ആറ്റിങ്ങല്‍ - 16 , മൂവാറ്റുപുഴ - 17 , വടകര - 18 ) .


വാഹനപ്പെരുപ്പത്തെത്തുടര്‍ന്ന് സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് പ്രത്യേക കോഡ് നല്‍കി അവിടെയും രജിസ്‌ട്രേഷന്‍ തുടങ്ങി. ഇതോടെ കോഡ് നമ്പരുകള്‍ 60 എണ്ണമായി വര്‍ധിച്ചു. 2013 ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കോഡ് നമ്പര്‍ 73 വരെയുണ്ട്. പുതുതായി അനുവദിച്ച എട്ട് സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കുകൂടി രജിസ്‌ട്രേഷന്‍ കോഡ് അനുവദിച്ചതോടെയാണിത്.

RT Office Code- Kerala
നമ്പര്‍ പ്ലേറ്റിലെ അവസാന ഭാഗം രജിസ്റ്റര്‍ ചെയ്ത ക്രമം സൂചിപ്പിക്കുന്നു. ഒന്നു മുതല്‍ 9,999 വരെയുള്ള സംഖ്യകളാണ് ഇതിനുപയോഗിക്കുന്നത്. ഉദാ: KL -01-8756 .ഇത്രയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ രണ്ടാമത്തെയും മൂന്നാമത്തെയും അക്കങ്ങള്‍ക്കിടയില്‍ ഒരു ഇംഗ്ലീഷ് അക്ഷരം കൂടി ഉള്‍പ്പെടുത്തി.ഉദാ: KL - 01 - A-5742. , ഒ എന്നീ അക്ഷരങ്ങള്‍ അക്കങ്ങളായി തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാല്‍ അവ ഒഴിവാക്കി. ഓരോ 9,999 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും എ , ബി , സി , ഡി എന്നിങ്ങനെ സെഡ് വരെ മാറിക്കൊണ്ടിരിക്കും. ഈ സീരീസും അവസാനിച്ചതോടെ രണ്ട് അക്ഷരങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. AA - AZ , BA - BZ എന്നിങ്ങനെ. ഉദാ : KL - 01 - AJ - 86. ഇതിലും ഐ , ഒ എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

Saturday, 3 May 2014


കമ്പ്യൂട്ടര്‍ - തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

കീ ബോര്‍ഡ് പരിചയപ്പെടാം
1.ബാക്ക് സ്പേസ് : കഴ്‌സറിന്റെ ഇടതുഭാഗത്തെ ഒരക്ഷരമോ സ്പേസോ മായ്ക്കാന്‍
2.ഹോം കീ : കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ ആദ്യഭാഗത്ത് എത്തിയ്ക്കാന്‍
3.എന്‍ഡ് കീ: കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ അവസാന ഭാഗത്ത് എത്തിയ്ക്കാന്‍
4.പേജ് അപ് : മുന്‍പേജിലേയ്ക്ക് പോകാന്‍
5.പേജ് ഡൌണ്‍ : അടുത്ത പേജിലേയ്ക്ക് പോകാന്‍
6.എന്റര്‍ കീ : പുതിയ ഖണ്ഡിക ( വരി ) തുടങ്ങാ‍ന്‍
7.ഡിലിറ്റ് കീ : കഴ്‌സറിന്റെ വലതുഭാഗത്തെ അക്ഷരമോ സ്പേസോ , സെലക്ട് ചെയ്ത ഭാഗമോ നീക്കം ചെയ്യാന്‍
8.ഷിഫ്റ്റ് : കീകളിലെ രണ്ടു ചിഹ്നങ്ങളില്‍ മുകളിലത്തെ ചിഹ്നം കിട്ടാനും താല്‍കാലികമായി ക്യാപ്പിറ്റല്‍ ലെറ്ററോ സ്മോള്‍ ലെറ്ററോ ആക്കാനും
9.സ്പേസ് ബാര്‍: വാക്കുകള്‍ക്ക് അകലം നല്‍കാന്‍
10.ക്യാപ്‌സ് ലോക്ക് : ഇംഗ്ലീഷില്‍ ക്യാപ്പിറ്റല്‍ ലെറ്റര്‍ കിട്ടാന്‍
11.ടാബ് : നിശ്ചിത അകലം ക്രമീകരിയ്ക്കാന്‍
വേഡ് പ്രോസസിംഗ് 
1. ടൈറ്റില്‍ ബാര്‍ : നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫയലിന്റേയും പ്രോഗ്രാമിന്റേയും പേരാണ് ഇതില്‍ കാണുവാന്‍ കഴിയുക .കൂടാതെ മിനിമൈസ് , മാക് സിമൈസ് / റീസ്റ്റോര്‍ , ക്ലോസ് എന്നീ ബട്ടണുകളും വലതുഭാഗത്ത് കാണാം.
2.മാക് സിമൈസ് / റീസ്റ്റോര്‍ ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് സ്ക്രീനില്‍ കാണണമെങ്കില്‍ ഓരോന്നിന്റേയും വലുപ്പം കുറയ്ക്കണം . അതിന് റീസ്റ്റാര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി . റീസ്റ്റോര്‍ ചെയ്ത വിന്‍ഡോ ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് വലിച്ചുമാറ്റുന്നതിന് അതിന്റെ ടൈറ്റില്‍ ബാറില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ മതി. ഇപ്രകാരം റീസ്റ്റോര്‍ ചെയ്യപ്പേട്ട വിന്‍ഡോയുടെ ടൈറ്റില്‍ ബാറില്‍ മാക് സിമൈസ് ബട്ടണ്‍ പ്രത്യക്ഷപ്പെടും .അതില്‍ ക്ലിക്ക് ചെയ്താല്‍ വിന്‍ഡോ പഴയരൂപത്തില്‍ സ്ക്രീനില്‍ നിറഞ്ഞുകാണാം . ഒന്നിലധികം വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്ത് റീസ്റ്റോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് വലുപ്പം കുറച്ച് ഡ്രാഗ് ചെയ്ത് ഇഷ്ടമുള്‍ലിടത്ത് വെയ്ക്കാവുന്നതാണ് .
3.മിനിമൈസ് ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് ഉപയോഗിയ്ക്കേണ്ട സന്ദര്‍ഭത്തില്‍ വിന്‍ഡോകള്‍ ക്ലോസ് ചെയ്യാതെ ചെറുതാക്കി സ്ക്രീനിന്റെ താഴെ കാണുന്ന ടാസ്ക് ബാറില്‍ ഐക്കണ്‍ രൂപത്തിലാക്കിയ വിന്‍ഡോയായി സൂക്ഷിയ്ക്കാം . ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അത് വലുതാക്കുകയും ചെയ്യാം. ചെറുതാക്കാന്‍ മിനിമൈസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക . വലുതാക്കാന്‍ ടാസ്ക് ബാറിലെ മിനിമൈസ് ചെയ്ത വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക .
4.മെനുബാര്‍ : ഫയല്‍ , എഡിറ്റ് , ഫോര്‍മാറ്റ് , ടൂള്‍സ് എന്നിവ അതില്‍ ഉണ്ട് .
5.ടൂള്‍ ബാര്‍ : ബോള്‍ഡ് , ഇറ്റാലിക് , അണ്ടര്‍ലൈന്‍ രീതികളില്‍ അക്ഷരങ്ങളെ ശ്രദ്ധേയമാക്കാനുള്ള ടൂളുകളും എഡിറ്റ് മെനുവിലെ പ്രവര്‍ത്തനങ്ങളായ കട്ട് , കോപ്പി , പേസ്റ്റ് , അണ്‍ഡു തുടങ്ങിയവയ്ക്കുള്ള ടൂളുകളും മറ്റു പലവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടൂളുകളും ഇതില്‍ ഉണ്ട് .
6.വേഡ് ജാലകത്തിലെ ഭാഗങ്ങള്‍ : (1) ടെറ്റില്‍ ബാര്‍ (2) മെനുബാര്‍ (3,4) ടൂള്‍ ബാര്‍ (5) റൂളര്‍ (6) ഡ്രോയിംഗ് ടൂള്‍ ബാര്‍ (7) സ്റ്റാറ്റസ് ബാര്‍ (8) ടാസ്ക് ബാര്‍ (9) ഹൊറിസോണ്ടല്‍ സ്ക്രോള്‍ ബാര്‍ (10) വെര്‍ട്ടിയ്ക്കല്‍ സ്ക്രോള്‍ ബാര്‍
7. അണ്‍‌ഡു / റീഡു : ചില സന്ദര്‍ഭങ്ങളില്‍ ഫയലില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ആവശ്യമില്ലാതെ വരികയും തൊട്ടുമുമ്പുണ്ടായിരുന്നത് മതിയെന്നും തോന്നുകയും ചെയ്യാം . അത്തരം സന്ദര്‍ഭങ്ങളില്‍ എഡിറ്റ് മെനുവിലെ അണ്‍‌ഡു ക്ലിക്ക് ചെയ്തോ ടൂള്‍ബാറിലെ അണ്‍‌ഡു ഐക്കണില്‍ ക്ലിക്ക് ചെയ്തോ തൊട്ടുമുമ്പത്തെ അവസ്ഥ തിരികെ കൊണ്ടുവരാം .ഇങ്ങനെ പലതവണ പിറകോട്ടുപോകാം . അവിടെ നിന്നും മുന്നോട്ടു പോകണമെങ്കില്‍ റീഡു ക്ലിക്ക് ചെയ്താല്‍ മതി .
8.സെല്‍ : സ്‌പ്രെഡ് ഷീറ്റിലെ ഒരു കളം (കള്ളി )
9.സെല്‍ അഡ്രസ്സ് : സെല്ലിനെ അറിയുവാന്‍ ഉപയോഗിക്കുന്ന സൂചകം