To listen you must install Flash Player.

Thursday, 15 May 2014


തലച്ചോറിലെ ചില
ന്യൂറോണുകളുടെ അപസാമാന്യ
ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു
രോഗം ആണ് അപസ്മാരം .
മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന
വൈദ്യുതതരംഗങ്ങളുടെ താളം
തെറ്റുന്നതാണ് ഇതിനു
കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ്
കൂടുതലായി ഈ രോഗം കാണുന്നത്.

അപസ്മാരം ബാധിക്കുന്ന
സമയം രോഗിക്കുതന്നെ മനസ്സിലാകും.
രോഗി നിശ്ചലനായി യാതൊന്നും
ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന
ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു
നിൽക്കും. തുടർന്ന്
കൈകളും കാലുകളും മുഖവും
കോച്ചിവലിക്കുന്നു. ഈ സമയത്ത്
അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.
ചിലപ്പോൾ നാക്ക്
പുറകിലോട്ടുപോയി ശ്വാസനാളത്തെ
അടയ്ക്കുകയും മരണം സംഭവിക്കുകയും
ചെയ്യാം. വായിൽ നിന്നു
നുരയും പതയും വരും.
അതിനുശേഷം കുറേ സമയം രോഗി
ബോധരഹിതനായിരിക്കും. ആ
സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ
രോഗി ദീർഘനേരത്തേക്ക് ഉറങ്ങും.
പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ
കഴിഞ്ഞതൊന്നും ഓർമ
കാണുകയില്ല.ചിലപ്പോൾ
തലവേദനയും കാണും.ശരീരത്തിന്റെ ഒരു
ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ
രോഗം ബാധിക്കാം.
ഏതെല്ലാം ഭാഗങ്ങളിൽ
കോച്ചിവലിക്കൽ വരുന്നു
എന്നതനുസരിച്ച് തലച്ചോറിലെ ഏതു
ഭാഗമാണ് രോഗത്തിനു കാരണം എന്നു
മനസ്സിലാക്കാം.

രോഗം വരുന്ന സമയത്ത് പ്രത്യേക
ഉപകരണം (ഇലക്ട്രോ
എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു
തലച്ചോറിൽ നിന്നു പുറപ്പെടുന്ന
വൈദ്യുത തരംഗങ്ങൾ
രേഖപ്പെടുത്തുകയാണെങ്കിൽ
അവയുടെ താളക്രമത്തിലുള്ള
വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു
തരത്തിൽപ്പെടും എന്നു
മനസ്സിലാക്കി ചികിത്സ നിർണയിക്കാം.

രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ
വളരെ നാൾ മരുന്നു കഴികേണ്ടി വരും.
രോഗം വരുമ്പോൾ അപകടങ്ങളിൽ
നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം.
ഫിനോബാർബിറ്റോൺ,
ഇതോസക്സിമൈഡ്, ഫെനിറ്റോയ്ൻ
തുടങ്ങിയ മരുന്നുകളാണ്
സാധാരണയായി ചികിത്സയ്ക്കായി
ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന
അസുഖം ഈ അസുഖത്തിൽ നിന്നു
വേർതിരിച്ചറിയണം.
തുടരെത്തുടരെ അപസ്മാരം വരുകയും
ഇടയ്ക്കൊന്നും രോഗി ബോധം
കൈവരിക്കാതിരിക്കുകയും ചെയ്യുന്ന
അവസ്ഥയാണ് സ്റ്റാറ്റസ്
എപ്പിലെപ്റ്റിക്കസ് . ഇത്
വളരെ അപകടകാരി ആണ്.
തലച്ചോറിലെ ചില
ന്യൂറോണുകളുടെ അപസാമാന്യ
ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു
രോഗം ആണ് അപസ്മാരം .
മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന
വൈദ്യുതതരംഗങ്ങളുടെ താളം
തെറ്റുന്നതാണ് ഇതിനു
കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ്
കൂടുതലായി ഈ രോഗം കാണുന്നത്.
അപസ്മാരം ബാധിക്കുന്ന
സമയം രോഗിക്കുതന്നെ മനസ്സിലാകും.
രോഗി നിശ്ചലനായി യാതൊന്നും
ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന
ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു
നിൽക്കും. തുടർന്ന്
കൈകളും കാലുകളും മുഖവും
കോച്ചിവലിക്കുന്നു. ഈ സമയത്ത്
അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.
ചിലപ്പോൾ നാക്ക്
പുറകിലോട്ടുപോയി ശ്വാസനാളത്തെ
അടയ്ക്കുകയും മരണം സംഭവിക്കുകയും
ചെയ്യാം. വായിൽ നിന്നു
നുരയും പതയും വരും.
അതിനുശേഷം കുറേ സമയം രോഗി
ബോധരഹിതനായിരിക്കും. ആ
സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ
രോഗി ദീർഘനേരത്തേക്ക് ഉറങ്ങും.
പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ
കഴിഞ്ഞതൊന്നും ഓർമ
കാണുകയില്ല.ചിലപ്പോൾ
തലവേദനയും കാണും.ശരീരത്തിന്റെ ഒരു
ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ
രോഗം ബാധിക്കാം.
ഏതെല്ലാം ഭാഗങ്ങളിൽ
കോച്ചിവലിക്കൽ വരുന്നു
എന്നതനുസരിച്ച് തലച്ചോറിലെ ഏതു
ഭാഗമാണ് രോഗത്തിനു കാരണം എന്നു
മനസ്സിലാക്കാം.
രോഗം വരുന്ന സമയത്ത് പ്രത്യേക
ഉപകരണം (ഇലക്ട്രോ
എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു
തലച്ചോറിൽ നിന്നു പുറപ്പെടുന്ന
വൈദ്യുത തരംഗങ്ങൾ
രേഖപ്പെടുത്തുകയാണെങ്കിൽ
അവയുടെ താളക്രമത്തിലുള്ള
വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു
തരത്തിൽപ്പെടും എന്നു
മനസ്സിലാക്കി ചികിത്സ നിർണയിക്കാം.
രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ
വളരെ നാൾ മരുന്നു കഴികേണ്ടി വരും.
രോഗം വരുമ്പോൾ അപകടങ്ങളിൽ
നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം.
ഫിനോബാർബിറ്റോൺ,
ഇതോസക്സിമൈഡ്, ഫെനിറ്റോയ്ൻ
തുടങ്ങിയ മരുന്നുകളാണ്
സാധാരണയായി ചികിത്സയ്ക്കായി
ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന
അസുഖം ഈ അസുഖത്തിൽ നിന്നു
വേർതിരിച്ചറിയണം.
തുടരെത്തുടരെ അപസ്മാരം വരുകയും
ഇടയ്ക്കൊന്നും രോഗി ബോധം
കൈവരിക്കാതിരിക്കുകയും ചെയ്യുന്ന
അവസ്ഥയാണ് സ്റ്റാറ്റസ്
എപ്പിലെപ്റ്റിക്കസ് . ഇത്
വളരെ അപകടകാരി ആണ്.

0 comments:

Post a Comment