To listen you must install Flash Player.

Thursday, 22 May 2014


ദഹനം ശരിയല്ലെങ്കില്‍ ഛര്‍ദി, വയറിളക്കം പോലുള്ള രോഗങ്ങളുണ്ടാകും, വയറ്റില്‍ കനം അനുഭവപ്പെടും. അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് തടി വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ ....

പാല്‍
പാല്‍, നെയ്യ് തുടങ്ങിയവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണമാണ്.

താറാവ്, മട്ടന്‍ താറാവ്, മട്ടന്‍ എന്നിവയും ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തന്നെ

ബീഫ് 

ബീഫ് ആണ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തു.


ചെമ്മീന്‍

മത്സ്യവര്‍ഗങ്ങളില്‍ ചെമ്മീന്‍ ദഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണമാണ്.

ഐസ്‌ക്രീം 

ഐസ്‌ക്രീം മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണവസ്തുവാണ്.

ബീന്‍സ് 
ബീന്‍സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഇതിലെ ഒലിയോസാക്കറൈഡ് എന്നൊരു മധുരമാണ് ഈ ബുദ്ധിമുട്ട് വരുത്തി വയ്ക്കുന്നത്.

മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ 

ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊന്നാണ് മസാല കലര്‍ന്ന ഭക്ഷണങ്ങള്‍.ഇവ ഈസോഫാഗസ് കുഴലിന്റെ ലൈനിംഗിനെ ബാധിയ്ക്കും.

വറുത്തവ 
വറുത്ത ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്.

ചോക്ലേറ്റ് 

ചോക്ലേറ്റ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.

കോളിഫ്ലവർ 

നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും കോളിഫ്ലവറിലെ റാഫിനോസ് എന്ന ഷുഗര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ്.

ബ്രൊക്കോളി 
ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ബ്രൊക്കോളി


പാസ്ത 

കുട്ടികളടക്കം പലര്‍ക്കും ഇഷ്ടമുള്ള ഇറ്റാലിയന്‍ രുചിയായ പാസ്ത ദഹിയ്ക്കാന്‍ പ്രയാസമുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.


തക്കാളി 

തക്കാളി പോലുള്ളവയിലെ സോലുബിള്‍ ഫൈബര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.

0 comments:

Post a Comment