ടിവി ചാനല്‍ തുറന്നാല്‍ നാപ്കിനുകളുടെ ആകര്‍ഷകമായ പരസ്യങ്ങള്‍. ചിറകുള്ളവ, ചിറകില്ലാത്തവ, വലിപ്പം കൂടിയ, കുറഞ്ഞവ, വില കൂടിയത്, കുറഞ്ഞത്. പകല്‍ സ്കൂളിലും ജോലിക്കും പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇരിക്കാനുള്ളത് എത്ര തരം വേണം. നല്ല വില കൊടുത്ത് വങ്ങുകയും ചെയ്യുന്നവരാണ്, സ്ത്രീകള്‍. കാരണം എല്ലാ മാസത്തിലും സ്ത്രീകള്‍ക്ക് നാപ്കിന്‍ ഒരു അത്യാവശ്യ വസ്തു തന്നെയാണ്, അതുകൊണ്ട് തന്നെ മിക്ക സ്ത്രീകളുടേയും ബാഗുകളില്‍ ഒരു കവര്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഇത്തരം നാപ്കിനുകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ആരുടേയും കണ്ണുകളെത്തുന്നില്ലെന്നു തോന്നുന്നു.
നാപ്കിനുകളുടെ നിര്‍മ്മാണ രീതി വളരെ ഹൈജീനിക്ക് തന്നെയാണെന്നതിനു സംശയമില്ല എന്നാല്‍ അതിലുപയോഗികുന്ന വസ്തുക്കള്‍ മനുഷ്യ ശരീരത്തിനു അപകടം തന്നെയാണുണ്ടാക്കുക. ആസ്ബറ്റോസില്‍ റയോണ്‍ ഫൈബര്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്, അതിനു ആഗിരണശേഷി ഉണ്ടാകുന്നത്. സിലിക്കയുടെ ഘടകങ്ങളില്‍ ഒന്നാണ്, അസ്ബറ്റോസ്. ഇത് ശരീരത്തിനെ അമിതമായി ചൂടാക്കുന്ന ഒരു ഘടകമാണ്. വളരെ മൃദുവായ ശരീരഭാഗത്താണ്, നാപ്കിനുകള്‍ ഉപയോഗിക്കുന്നത് എന്നതു കൊണ്ടു തന്നെ ഏറ്റവും കരുതലോടു കൂടി ഉപയോഗിക്കേണ്ട ഈ ഭാഗം ഇത്തരം വസ്തുക്കളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കൊണ്ട് അപകടകരമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരും.
പരുത്തി അകത്തു വച്ച് മടക്കി പുറമെ ആസ്ബറ്റോസ് റയോണ്‍ ഉള്‍പ്പെടെ പൊതിഞ്ഞാണ്, നാപ്കിനുകളുടെ നിര്‍മ്മാണ രീതി. എന്നാല്‍ ഇപ്പോള്‍ ചില കമ്പനികള്‍ പരുത്തിയ്ക്കു പകരം സെല്ലുലോസ് ജെല്‍ ഉപയോഗിക്കുന്നു. വര്‍ദ്ധിച്ച ആഗിരണശേഷി എന്നുള്ളതു കൊണ്ട് ഇത്തരം നാപ്കിനുകള്‍ക്ക് ചിലവ് കൂടുതലാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇത്തരം ജെല്ലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാപ്കിനുകള്‍ക്ക് നല്ല വെളുത്ത നിറം നല്‍കുന്ന വസ്തുവാണ്, ഡയോക്സിന്‍ എന്ന രാസവസ്തു. രോഗപ്രതിരോധശേഷി നശിപ്പിക്കാനും വന്ധ്യതക്കും ഈ രാസ വസ്തു ഇടയാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പല കമ്പനികളും ഇതേ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ നാപ്കിന്‍ ഉല്‍പ്പാദനം തുടരുന്നു.
സ്ത്രീകളുടെ ഇടയില്‍ ഇപ്പോള്‍ ഗര്‍ഭാശയമുഖ ക്യാന്‍സര്‍ വളരെ വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഇത്തരം നാപ്കിനുകളുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ പോലെയുള്ള മാരക അസുഖങ്ങളിലേയ്ക്കു നയിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. പണ്ടൊക്കെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന വൃത്തിയും ശുദ്ധിയുമുള്ള തുണിക്കഷ്ണങ്ങള്‍ ഇന്ന് ആരും ഉപയോഗിക്കാറില്ല, സൌകര്യത്തിന്‍റേയും സുരക്ഷിതത്വത്തിന്‍റേയും പേരു പറഞ്ഞ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ പരസ്യങ്ങളില്‍ ആകൃഷ്ടരായി വാങ്ങുകയാണ്, നാം ചെയ്യുന്നത്. പല ഓഫീസുകളിലും സ്കൂളുകളിലും ബാത്റൂമില്‍ പോകാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം മണിക്കൂറുകള്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്, ശരീരത്തിനു ഉണ്ടാക്കുക. അതുപൊലെ ഉപയോഗ ശേഷം ടോയിലറ്റില്‍ ഇടാതെ വെയ്സ്റ്റ് പാത്രത്തില്‍ ഇടുന്നതും അപകടമാണ്. ഉപയോഗശേഷം അതിലുള്ള പ്ലാസ്റ്റിക് ഒഴികെയുള്ള ഭാഗം ക്ലോസറ്റിലിട്ട് ഫ്ലഷ് അടിക്കുക തന്നെയാണ്, വേണ്ടത്. പ്ലാസ്റ്റിക് ഭാഗം പൊതിഞ്ഞ് വെയ്സ്റ്റ് ബാസ്കറ്റിലിടാം. അതു തന്നെയാണ്, ആരോഗ്യപരമായ രീതി.
എന്തു തന്നെയായാലും നാപ്കിനുകളുടെ ഉപയോഗം ഉപേക്ഷിക്കാനാകാത്തതാണ്, സ്ത്രീകള്‍ക്ക്. പക്ഷേ ഇത് തിരഞ്ഞെടുകുമ്പോള്‍ ആകര്‍ഷകമായതു വാങ്ങാതെ മികച്ച ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളെങ്കിലും വാങ്ങി ഉപയോഗിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ തനി നാടന്‍ രീതിയാണ്, യഥാര്‍ത്ഥത്തില്‍ ശരീരത്തിനു ആരോഗ്യകരം. ഒന്നോര്‍ക്കുക, ഇന്ത്യയിലെ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും സ്ത്രീകള്‍ ഉപയോഗിക്കാന്‍ തുണികള്‍ പോലുമില്ലാതെ വൈക്കോല്‍ മുതലായവ നാപകിനുകള്‍ക്ക് പകരം ഉപയോഗിക്കുന്നവരുണ്ട്. ഇവിടെയുള്ളവര്‍ക്ക് അത്ര ബുദ്ധിമുട്ടില്ലല്ലോ. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു സ്ത്രീ സമൂഹത്തിനേ ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂ, അത്യാവശ്യമായതു കൊണ്ടു തന്നെ നാപ്കിന്‍ പ്രശ്നത്തില്‍ സ്ത്രീകള്‍ കാര്യമായി ആലോചിക്കേണ്ട സമയം കഴിഞ്ഞു. ശുദ്ധമായ സാധനങ്ങള്‍ കണ്ടെത്തി ഉപയോഗിക്കുക. പരസ്യങ്ങളില്‍ ആകൃഷ്ടരായി ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്താതെയിരിക്കുക.
കടപ്പാട്----malayorakattu
0 comments:
Post a Comment