To listen you must install Flash Player.

Monday, 25 August 2014


സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട സാങ്കേതികകാര്യങ്ങൾ
ഇൻഡ്യയിൽ പ്രത്യേകിച്ചും കേരളത്തിൽ നല്ലൊരു കൂട്ടം ആളുകൾ സോളാർ പവർ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഈ കാലത്ത് പല തരത്തിലുള്ള പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള പരസ്യങ്ങൾ ദിവസേന കാണുമ്പോൾ ഉപഭോക്താവിന് ആശയ കുഴപ്പമുണ്ടാവുക സ്വാഭാവികമാണ്.
സാമാന്യം നല്ല വിലയുള്ള സോളാർ പവർ പ്ലാന്റുകൾ ശരിയായി തിരഞ്ഞെടുത്തില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.
സോളാർ പവർ പ്ലാന്റ് തിരഞ്ഞെടുക്കാൻ ചില അടിസ്ഥാന തത്വങ്ങളും കണക്കുകളും അറിഞ്ഞാൽ മാത്രം മതി. എന്നാൽ സോളാർ പവർ പ്ലാന്റ് വാങ്ങുന്നതിനുമുമ്പ് എന്തിനാൺ സോളാർ പവർ വാങ്ങുന്നതെന്നതിനും കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം.
ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാൻ മാത്രമാണ് സോളാർ പവർ പ്ലാന്റ് വാങ്ങാനുദ്ദേശിക്കുന്നതെങ്കിൽ, അത് ശെരിയായ ഒരു തീരുമാനമല്ല. കാരണം സോളാർ പ്ലാന്റിനു നീക്കിവെച്ച പണം ഏതെങ്കിലും കോപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചതിൽ നിന്നും ലഭിക്കുന്ന പലിശകോണ്ട് ഇലക്ട്രിസിറ്റി ബില്ലടക്കാവുന്നതേയുള്ളൂ. എന്നാൽ; സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ, ലോഡ് ഷെഡ്ഡിങ്ങടക്കം വൈദ്യുതി മിക്ക സമയങ്ങളിലും ലഭിക്കാത്ത കേരളത്തിൽ, ദിവസവും ഒരു നിശ്ചിതസമയത്തേക്ക് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ഓരോ വീടിനും സാധിക്കും. അങ്ങിനെ ലഭിക്കുന്ന സ്വയം പര്യാപ്തത, വിശാലമായി സൂചിപ്പിച്ചാൽ പരിസ്ഥിതിസംരക്ഷണം ഭൂമിയുടെ ഊർജ്ജ സ്രോതസ്സിന്റെ സംരക്ഷണവുമെല്ലാം മറ്റ് ഗുണങ്ങളാണ്.
വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വ ഉപകരണങ്ങളും സോളാർ പവറിൽ പ്രവർത്തിക്കാമെങ്കിലും അതിനുള്ള കപ്പാസിറ്റി പ്ലാന്റിനുണ്ടായാലേ സാധ്യമാകൂ. കപ്പാസിറ്റി കൂടുന്നതിനനുസരിച്ച് വിലയും കൂടുന്നതിനാൽ, ആവശ്യത്തിനുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാവശ്യമായ പ്ലാന്റ് വാങ്ങുന്നതാണുത്തമം.
എ.സി. പമ്പുകൾ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ സോളാറിൽ പ്രവർത്തിപ്പിക്കാതെ, ആവശ്യം വേണ്ട ലൈറ്റുകളും ഫാനും ടി.വിയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സോളാർ പവർ പ്ലാന്റായിരിക്കും ഉത്തമം. സോളാർ പവർ പ്ലാന്റിന്റെ വിലയും ഉപഭോക്താവിന്റെ കഴിവുമനുസരിച്ച് ഇതിൽ മാറ്റം വരുത്താവുന്നതാണ്.
സോളാര് പവര് പ്ലാന്റ്റുകള് തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് നോക്കാം:
പ്ലാന്റിന്റെ കപാസിറ്റി വാട്ട്സായോ അല്ലെങ്കിൽ ദിവസത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയൂണിറ്റിന്റെ അടിസ്ഥാനത്തിലോ ളാർ പവർ പ്ലാന്റുകളെ സൂചിപ്പിക്കും.
ഒരേസമയമം പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളുടെ വാട്ട്സിന്റെ ആകെത്തുകയാണ് വാട്ട്സ് കപ്പാസിറ്റികൊണ്ടുദ്ദേശിക്കുന്നത് അതായത്, 500 വാട്ട്സുള്ള ഒരു പ്ലാന്റിൽ ഒരേസമയം 100വാട്ട്സിന്റെ അഞ്ച് ബൾബ് കത്തിക്കാം.
ഒരു ദിവസം 5 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ്കൊണ്ട് പലരീതിയിൽ ഉപയോഗിക്കാം ഉദാഹരണം 100 വാറ്റ്സിന്റെ ബൾബ് 50 മണിക്കൂർ കത്തിക്കാം അല്ലെങ്കിൽ 1000 വാട്ട്സിന്റെ ബൾബ് അഞ്ച് മണിക്കൂർ കത്തിക്കാം.
തിരഞ്ഞെടുക്കുമ്പോൾ ഇവ രണ്ടും നോക്കണം. അതായത്, അഞ്ച് യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റിൽ ഒരേസമയം എത്ര ബൾബുകൾ ( വാട്ട്) പ്രവർത്തിപ്പിക്കാമെന്നത് തീരുമാനിക്കുന്നത് പ്ലാന്റിന്റെ ഒരു പ്രധാനഘടകമായ ഇൻവേർട്ടറിന്റെ കപ്പാസിറ്റിയാണ്.
ചാർജ് കണ്ട്രോളർ
സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘങ്കങ്ല്ലിൽ ഒന്നാണിത്. സൂര്യപ്രകാശത്തിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും കൂടിയും കുറഞ്ഞുമിരിക്കും അതിനെ ഒരു പ്രത്യേക അലവിൽ നിയന്ത്രിക്കുകയാൺ ഈ ഉപകരണം ചെയ്യുന്നത്. രണ്ട് പ്രധാന സാങ്കേതിക വിദ്യയിലണ് ഇത് ലഭിക്കുന്നത്. PWM / MPPT. ഇവയുടെ കപാസിറ്റി സൂചിപ്പിക്കുന്നത് ആമ്പിയറിലാണ്. ഉപഭോക്താവിനെ പറ്റിക്കാൻ സാഹചര്യമുള്ള ഒരുഘടകമാണിത്. ഒരേ അമ്പിയറിലുള്ള 2 സോളാർ കണ്ട്രോളർ രണ്ട് സാങ്കേതികവിദ്യയിലുള്ളത് വിലയിൽ ചുരുങ്ങിയത് നാലിരട്ടിവ്യത്യാസമാണുള്ളത്. അതിനുള്ള കാരണം ഇവരണ്ടും ചെയ്യുന്ന ഫലം രണ്ടാണ്.
ചെറിയ പ്ലാന്റുകളിൽ കാര്യമായ വ്യത്യാസമുണ്ടാക്കില്ലെങ്കിലും, പ്ലാന്റിന്റെ കപ്പാസിറ്റി കൂടുന്നതിനനുസരിച്ച് ഇവ ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്. ഒരേസ്ഥലത്ത് സ്ഥാപിച്ച ഒരേ പാനലിൽ ഇവരണ്ടും ഉപയോഗിച്ചാൽ MPPT തരുന്ന ഫലം / ഉത്പാദം കൂടുതലായിരിക്കും അതുകൊൻടുതന്നെ വിലയും കൂടും. 1000 വാട്ട് കപ്പാസിറ്റിതുടങ്ങിയാൽ MPPT വാങ്ങാൻ ശ്രദ്ധിക്കുക.
ഇന്ന് മിക്കവാറും കമ്പനികൾ ചാർജ് കണ്ട്രോളറും ഇൻവേർട്ടറും ഒരുമിച്ച് integrate ആയാണുണ്ടാക്കുന്നത്. ഉത്തമം വേറെ വാങ്ങിക്കുന്നതായിരിക്കും പ്രത്യേകിച്ചും 1000 വാട്ടോ അതിൽ കൂടുതലോ കപ്പാസിറ്റി ഉള്ള പ്ലാന്റുല്ലാവുമ്പോൾ.
ഇൻവേർട്ടർ
സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘടകങ്ങളിലൊന്നായ ഇൻവേർട്ടറിന്റെ കര്യത്തില് പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപാസിറ്റി രണ്ട് വേവ് ഫോം. 
ഒരേസമയം എത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാമെന്നതിനടിസ്ഥാനമായ കപ്പാസിറ്റി സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇൻവേർട്ടറിലുണ്ടോ എന്നാദ്യമേ ഉറപ്പുവരുത്തണം.വേവ്ഫോം Pure Sine wave ആണുത്തമം.
ഉദാഹരണത്തിന് 1000 വാട്ടിന്റെ ഇൻവേർട്ടറിൽ 100വാട്ടിന്റെ 10 ബൾബ് ഒരേസമയം പ്രവർത്തിപ്പിക്കാം.
5
യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു സോളാർ പവർ പ്ലാന്റിൽ 500വാട്ട്സിന്റേയോ 1000വാട്ട്സിന്റേയോ ഇൻവേർട്ടർ ഉണ്ടാവാം. ഒരേസമയം എന്തുമാത്രം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കും എന്നതടിസ്ഥാനമാക്കിയായിരിക്കണം ഇൻവേർട്ടർ തിരഞ്ഞെടുക്കേണ്ടത്.
ബാക്ക് അപ്പ് ടൈം
പകൽ മാത്രം ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി രാത്രിസമയങ്ങളിൽ എത്രനേരം വൈദ്യുതിലഭ്യമാക്കും എന്നതാണ് ബാക്കപ്പ് ടൈം കൊൻടുദ്ദേശിക്കുന്നതെങ്കിലും പലതരത്തിലുള്ള തെറ്റായ ധാരണകളും ഇക്കാര്യത്തിൽ പലരും വെച്ച് പുലർത്തുന്നുണ്ട്.
കുറെബാറ്ററിവാങ്ങിവെച്ചാൽ ഇരുപത്തിനാലുമണിക്കൂറും സോളാർ പവർ കിട്ടുമെന്നത് തെറ്റ് ദ്ധാരണയാണ്. ഏത് സോളാർ പവർ പ്ലാന്റും ഉത്പാദിപ്പിക്കുന്നപവർ മാത്രമേ നമുക്കുപയോഗിക്കാനാവൂ. അതായത് 5 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റിൽ കുറേബാറ്ററി വാങ്ങി കണക്ട് ചെയ്താൽ ബാക്കപ്പ് ടൈം കൂടില്ല.
എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുവോ അത്രയും വൈദ്യുതി സംഭരിച്ചത് മാത്രമേ ബാക്കപ്പായോ അല്ലാതേയും നമുക്ക് ലഭിക്കൂ. അതായത് ബാറ്ററി കൂടുതൽ വാങ്ങിയാൽ അതിനനുസരിച്ച് പ്ലാന്റിന്റെ കപ്പാസിറ്റിയും കൂട്ടണം അല്ലെങ്കിൽ ബാറ്ററി ചാർജാവില്ല ഉപയോഗശൂന്യവുമാകും.
പറഞ്ഞുവന്നത്, നമുക്ക് വേണ്ട വൈദ്യുതിഉത്പാദിപ്പിക്കുന്ന പ്ലാന്റ് അതു സഭരിക്കാൻ മാത്രമുള്ള ബാറ്ററിയും മാത്രം മതി.
പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ വിവരം, ഒരു ദിവസം വൈദ്യുതി ഉണ്ടെങ്കിലും ഇല്ലെങ്കിലും എത്രസമയം ഇവ പ്രവർത്തിപ്പിക്കണം ഈ രണ്ട് കാര്യങ്ങളും മനസ്സിലാക്കികഴിഞ്ഞാൽ സോളാർ കമ്പനികളെ സമീപിക്കാം.
എന്നാലിനിയാണ് ഉപഭോക്താവ് വഞ്ചിക്കപ്പെടാനുള്ള എല്ലാ കാര്യങ്ങളുമിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതെല്ലാം ‘ഉറപ്പ്’ തന്നാലും ഓരോ ഘടകങ്ങൾ നിങ്ങൾ ശെരിയായി വിലയിരുത്താതെ മോഹവിലക്ക് നിങ്ങളൊരു പ്ലാന്റ് സ്വന്തമാക്കിയാൽ, ശെരിയായി പ്രവർത്തിക്കാത്ത നീല നിറത്തിലുള്ള കുറച്ച് ഫ്രെയിംഡ് ഗ്ലാസ്സ് മാത്രമായിരിക്കും നിങ്ങളുടെ റൂഫിലിരിക്കുന്നത് അതല്ലെങ്കിൽ നിങ്ങളുടെ ഇലക്ട്രിസ്റ്റിബില്ല് പഴയതുപോലെതന്നെ ഉണ്ടാകും കാരണം ബാറ്ററി ചാർജ് ചെയ്യുന്നത് കെ.എസ്.ഇ.ബി വൈദ്യുതിയിൽനിന്നാവും.
സോളാർ കമ്പനി ഓഫർ ചെയ്യുന്ന പ്ലാന്റ് തന്റെ ഉപകരണങ്ങൾ പറഞ്ഞ സമയത്തേക്ക് പ്രവർത്തിക്കാൻ പര്യാപ്തമാണോ എന്ന് സോളാർ കമ്പനിയുടെ സെയിത്സ് മാനുമായല്ല ഉറപ്പുവരുത്തേണ്ടത് മറിച്ച് ഓരോ പരാമീറ്ററും നോക്കി അവരോടുതന്നെ കണക്കുകൂട്ടി പറഞ്ഞുതരാൻ ആവശ്യപ്പെടണം.
സോളാർ പാനലുകൾ
സൂര്യപ്രകാശത്തില് നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര് പാനലുകള് പ്രധാനമായും മൂന്ന് തരമാണ്, മോണോ ക്രിസ്റ്റലൈന് , പോളീ ക്രിസ്റ്റലൈന് പിന്നെ തിൻ ഫിലിം ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞ തിൻ ഫിലിം ഒഴിച്ചു നിർത്തിയാൽ, പോളിയും മോണോയുമാണ് പ്രധാനമായും മാർകെറ്റിലുള്ളത്.
അടിസ്ഥാനപരമായി ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ക്ഷമതയാണ്, അതായത് മോണോ ടൈപ്പിനാണ് ഏറ്റവും എഫിഷ്യൻസിയുള്ളത്. സ്വാഭാവികമായും മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകൾക്ക് വിലകൂടുമെന്ന് പറയേണ്ടതില്ലല്ലോ!.
ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തണം.
നല്ല കമ്പനികളിൽ ഏറ്റവും അത്യാധുക സാങ്കേതിക വിദ്യയിൽ നിർമ്മിച്ചവയേവാങ്ങാവൂ. കമ്പനികൾ തിരഞ്ഞെടുത്താൽ പിന്നീട് പാനലുകൾ നേരിൽ കൻട് ഗുണനിലവാരം വിലയിരുത്താം.
അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമായിക്കുന്നത് നല്ലതാണ്. മൂലകൾ ഷാർപ്പാണെങ്കിൽ പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണമായി പവർ തരാതിരിക്കാൻ സാധ്യതയുണ്ട്. കുറെ ചെറിയ സെല്ലുകൾ കൂട്ടിയതാണൊരു പാനൽ, ഓരോ ചെറിയ സെല്ലുകളും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുള്ള ഭാഗം ശ്രദ്ധിച്ചാൽ ഗുണനിലവാരം മനസ്സിലാക്കാം. കൈകൊണ്ട് സോൾഡർ ചെയ്തവയാണെങ്കിൽ കുറച്ചുകാലം കഴിഞ്ഞാൽ അത് വിട്ടുപോന്നേക്കാം. ആധുനിക ആട്ടോമാറ്റിക് മെഷീനുകളിൽ സോൾഡർ ചെയ്തവയാണെങ്കിലത് കാണുമ്പോൾ തന്നെ മനസ്സിലാക്കാം.
അതുപോലെ മൂന്ന് ബസ് ബാറുകളുള്ളതാണ് രൻടെണ്ണത്തിനേക്കാളുത്തമം, (മൂന്ന് ചാലിലൂടെ കൂടുതൽ വെള്ളമൊഴുകുമല്ലോ!)
പല വാട്ട് പവറിലാണ് സോളാർ പാനലുകള് ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250. ഇവിടെയാണുപഭോക്താവ് ശ്രദ്ധിക്കേണ്ട ഒരു കാര്യമിരിക്കുന്നത്: ഉദാഹരണത്തിന്, ആയിരം വാട്ടിന്റെ ഒരു സോളാര് പവര് പ്ലാന്റ്റില് 250 വാട്ടിന്റെ നാലു സോളാർ പാനലുകളോ 200 വാട്ടിന്റെ അഞ്ച് സോളാർ പാലലുകളോ ഏറ്റവും ചുരുങ്ങിയത് വേണം. ഏറ്റവും ആദ്യം ഉപഭോക്താവുറപ്പുവരുത്തേണ്ട ഒന്നാണിത്.
ഇനി നോക്കേണ്ടത് സോളാര് പാനലുകളുടെ ചില പ്രധാന പരാമീറ്ററുകളെയാണ്:
ടെമ്പെറെച്ചര് കോയിഫിഷ്യന്റ്
250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W തരിക standard ടെസ്റ്റിങ് കണ്ടീഷനിൽ (25 ഡിഗ്രി സെന്റിഗ്രേഡിലാണ് ) മാത്രമാണെന്നാണെല്ലാവരും മനസ്സിലാക്കേണ്ടത്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച് , ഉത്പാദിപ്പിക്കുന്ന പവറിലും കുറവുവരും, എത്ര കുറവെന്നത് Temperature Coeff, താപവുമനുസരിച്ചിരിക്കും.വെയിലത്തിരിക്കുന്ന പാനലിൽ എന്തുകൊണ്ടും 25 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ളതിനാൽ നമുക്ക് സൂചിപ്പിച്ച പവറിനേക്കാൾ കുറവേ ലഭിക്കുകയുള്ളൂ. അതായത് 250 വാട്ട് ലഭിക്കണമെങ്കിൽ 250 വാട്ടുള്ള സോളാർ പാനൽ പോരെന്ന് ചുരുക്കം. കണക്കനുസരിച്ച് കേരളത്തിലെ ഏകദേശ ചൂട് 40 ഡിഗ്രി കണക്കാക്കിയാൽ എത്ര കുറവുപവർ ലഭിക്കുമെന്നത് കണക്കാക്കാമല്ലോ.

പവർ ടോളറൻസ്
സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര പവർ തരുമെന്നത് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250വാട്ട് സോളാർ പാനലിൽ എഴുതിയിരിക്കുക 250+ 5% (3% ) എന്നോ ഒക്കെ ആയിരിക്കും.
ഉപയോഗിക്കുന്ന പഥാർത്തത്തിന്റെ ഗുണനിലവരവും നിർമ്മിക്കുന്ന സാങ്കേതികവിദ്യയുമനുസരിച്ച് ഇതിൽ വ്യത്യാസവും വരും. ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്. നിലവാരമുള്ള പഥാർത്ഥങ്ങൾ അത്യാധുനിക സംവിധാങ്ങളുപയോഗിച്ച് നിർമ്മിക്കുന്ന പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത് + മാത്രം നൽകുന്നവരുണ്ട്.
ഇത്തരക്കാർ അവർ സൂചിപ്പിച്ച കപ്പാസിറ്റി ഉറപ്പുനൽകുന്നു.ഉദാഹരണത്തിന് 250+ 0 / 3% അതായത് അത്തരക്കാർ 250വാട്ടോ 257.5 വാട്ടോ പവർ ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power output തരുമെന്നർത്ഥം.
വാറണ്ടി
ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്. മിക്ക സോളാർ കമ്പനികളും 25 വർഷം വാറണ്ടിനൽകുന്നു.
അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.
കാഴ്ചയിൽ കേടുവരില്ലെങ്കിലും കാലപ്പഴക്കം കൊണ്ട് സോളാർ പാനലുകൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ കുറവുവരും. അതായത് ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരിരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളേയും സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനം.
ഒരേകമ്പനിയിൽ ഒരേ മഷീനിൽ ഒരേ അടിസ്ഥാനപഥാർത്ഥമുപയോഗിച്ച് നിർമ്മിക്കുമ്പോൾ പോലും, നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ നിലവാരവ്യത്യാസങ്ങൾ കാണിക്കും. നല്ല കമ്പനികൾ ഇതുപോലുള്ള സെല്ലുകളെ നിലവാരമനുസരിച്ച് തരം തിരിക്കും. ഈ തരം തിരിച്ച സെല്ലുകൾ പലരീതിയിലാണ് പവർ ഉത്പാദിപ്പിക്കുക. അതുപോലെ കാലപ്പഴക്കം ചെല്ലുമ്പോൾ ഉത്പാദനത്തിൽ കുറവ് വരുത്തുക.
നല്ല നിലവാരമുള്ള സെല്ലുകൾ മാത്രമുപയോഗിച്ചാൺ പാനൽ നിർമ്മിച്ചതെങ്കിൽ പത്ത് വർഷം വരെ 100% ഉതാപ്ദിപ്പിക്കും പിന്നീട് ഉത്പാദനത്തിൽ കുറവ് വരും. ഇവിടെയാണ് വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.
ഇരുപത്തഞ്ചുവര്ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല് എത്ര ശതമാനം പവര് തരുമെന്നതിനാണ് വാറണ്ടി നല്കേണ്ടത്. ചിലർ 25 വർഷം കഴിഞ്ഞാൽ 80% എന്ന് സൂചിപ്പിക്കുന്നവരും ഉണ്ട്. 25 വർഷം കഴിഞ്ഞാൽ 80% പവർ ഔട്ട് പുട്ട് എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്ഷമോ അഞ്ച്വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ് അല്ലെങ്കിൽ അങ്ങിനെ സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാണുത്തമം.
വിശദമാക്കാം; 80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള് എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും.
ഇത്രയും കാര്യങ്ങള് ശ്രദ്ധിച്ചാൽപാനലുകള് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.
ബാറ്ററി
പ്രധാനമായും അവസാനമായും നോക്കേണ്ട ഒന്നാണ് ബാറ്ററി. ബാറ്ററിയുടെ കപ്പാസിറ്റിയാണ് സോളാർ പവർ പ്ലാന്റിന്റെ ബാക്കപ്പ് അടിസ്ഥാനപ്പെടുത്തുന്നത്. അതേ സമയം ബാറ്ററിയുടെ കപ്പാസിറ്റി മാത്രം കൂട്ടിയത്കൊണ്ട് പ്ലാന്റിന്റെ ബാക്കപ്പ് ടൈം കൂടില്ല. കാര് ബാറ്ററികളിൽ, അല്ലെങ്കില് ഇപ്പോള് ഉപയോഗത്തിലിരിക്കുന്ന ബാറ്ററികളെല്ലാം സോളാറിൽ ഉപയോഗിച്ചുകൂടെ എന്നത് പലരുടെയും ഒരു സംശയമാണ്. സോളാർ പവർ പ്ലാന്റുകളിൽ ഇത്തരം ബാറ്ററികൾ ഉപയോഗിക്കുന്നത് നല്ലകാര്യമല്ല കാരണം അധികം താമസിയാതെ ബാറ്ററികൾ ഉപയോഗശൂന്യമാകും.
സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് ചാർജ് ചെയ്യുന്നതിനാലും, പൂർണ്ണമായും ദിവസേനയെന്നോണം പൂർണ്ണമായും ചാർജ് ഉപയോഗിക്കുന്നതിനാലും ‘ഡീപ് സൈക്കിൾ’ ബാറ്ററികളേ സോളാറിൽ ഉപയോഗിക്കാവൂ. സോളർ കമ്പനി വാഗ്ധാനം ചെയ്യുന്ന ബാറ്ററികൾ ഈ ഇനത്തിൽ പെടുന്ന സോളാർ ബാറ്ററികളാണോ എന്നുറപ്പ് വരുത്തണം.
തിരഞ്ഞെടുത്ത സോളാർ പവർ പ്ലാന്റ് ഉത്പാദിപ്പിക്കുന്ന യൂണിറ്റ് വൈദ്യുതി ശേഖരിക്കാൻ സോളാർ കമ്പനി വാഗ്ദാനം ചെയ്ത ബാറ്ററിക്ക് സാധ്യമാണോ എന്നുറപ്പ് വരുത്തുക.
ഉദാഹരണം:
അഞ്ച് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിൽ എത്രബാറ്ററിവേണം?
5unit electricity = 5000Watts-Hour
Battery Voltage = 12V
Ampere-Hour = 5000/12=417Ah
അതായത് 5 യൂണിറ്റ് വൈദ്യുതി ശേഖരിക്കാൻ 417Ah ബാറ്ററി വേണം.
ഇതുപോലെ എത്രകപാസിറ്റിയുള്ള പ്ലാന്റിനും ആവശ്യമുള്ള ബാറ്ററി കണ്ടെത്താം. എന്നാൽ വെറും 417Ah മാത്രം തിരഞ്ഞെടുത്താൽ ശെരിയാവില്ല അവിടെയാണ് ഉപഭോക്താവ് വീണ്ടും പറ്റിക്കപ്പെടാനുള്ള സാഹചര്യമുള്ളത്.
ബാറ്ററികളുടെ Ah കപ്പാസിറ്റിക്കൊപ്പം C” റേറ്റിങ്ങും അറിഞ്ഞാൽ മാത്രമേ സൂചിപ്പിച്ച ബാക്ക് ടൈം കിട്ടുമോ എന്നുറപ്പിക്കാനാവൂ. മാത്രമല്ല ഒരു ബാറ്ററിയുടെ 85% മാത്രമേ സാധാരണ ഉപയോഗിക്കാൻ പാടുള്ളൂ.
അതായത് കണക്ക് കൂട്ടികിട്ടിയ 417Ah ബാറ്ററിക്ക് സത്യത്തിൽ 491Ah കപ്പാസിറ്റിയുള്ള ബാറ്ററി ഉണ്ടായിരിക്കണം.
Ah
നൊപ്പം തന്നെ നോക്കേണ്ട ഒന്നാണ് “C” റേറ്റിങ്ങ്. ഒരേ Ah ഉള്ള ബാറ്ററി പല “C” റേറ്റിങ്ങിൽ ലഭ്യമാണ് (ഉദാഹരണം 125Ah/ C10 , 125Ah/ C20) . C10 നും C20 നും വിലയും ഉപയോഗവും വ്യത്യസ്ഥമാണ്. വേണ്ടുന്ന ബാറ്ററിയുടെ ശരിയായ പരാമീറ്റർ ഉറപ്പുവരുത്തിമാത്രം ബാറ്ററി തിരഞ്ഞെടുകുക.
അടിക്കുറിപ്പ്:
സോളാർ പവർ പ്ലാന്റിനെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കണക്കാക്കുമ്പോൾ, നാലുമണിക്കൂർ സൂര്യപ്രകാശം അടിസ്ഥാനപ്പെടുത്തി, 25% അധികം സോളാർ പാനലുകൾ കണക്കാക്കി, ക്രിത്യമായ ബാറ്ററിയും തിരഞ്ഞെടുത്തില്ലെങ്കിൽ ഉറപ്പിക്കുക ഒന്നുകിൽ നിങ്ങളുടെ സോളാർ പവർ പ്ലാന്റ് പൂർണ്ണമായും വൈദ്യുതി ഉത്പാദിപ്പിക്കില്ല നിങ്ങളുടെ ബാറ്ററികൾ ചാർജാവുന്നത് കെ.എസ്.ഇ.ബിയുടെ വൈദ്യുതിയിൽ നിന്നാണ്. വിലകുറവും പരസ്യവും നോക്കി സോളർ പവർ സ്ഥാപിച്ചാൽ ടെറസ്സിലെ വസ്ത്രം ഉണക്കാനുള്ള സ്ഥലമാകും നഷ്ടമാകുന്നത്.
സോളാര്‍ പാനലില്‍ നിന്ന് ഇലക്ട്രിസിറ്റിയും ചൂട് വെള്ളവും ഒരേസമയത്ത്
ഒരേസമയത്ത് ഇലക്ട്രിസിറ്റിയും ചൂടുവെള്ളവും ഉത്‌പാദിപ്പിക്കുന്ന സോളാർ പാനലുകൾ അധികം താമസിയാതെ കൊമേർഷ്യലായി ലഭ്യമായേക്കും. സോളാർ വാട്ടര് ഹീറ്ററിന് തുല്യമല്ലെങ്കിലും താരതമ്യേനെ ചൂടുകുറവുള്ള അപ്ലിക്കേഷനായ സ്വിമ്മിങ്ങ് പൂൾ ഹീറ്റിങ്ങിനും പ്രീ- ഹീറ്റിങ്ങിനും ഇത്തരം പാനലുകൾ ഉപയോഗപ്രദമായേക്കും.
പ്രധാനമായി ഇത്തരം പാനലുകളുടെ ഗുണം യുണിറ്റ് ഏരിയയുടെ എനർജി ഉത്പാദനം കൂടുതലെന്നതാണ്. ടെസ്റ്റിങ്ങ് / സര്ട്ടിഫിക്കേഷൻ പ്രോസസ്സസ്സിങ്ങ് തുടങ്ങിയയൊക്കെ ഇനിയും നടക്കേണ്ടിവരുമെങ്കിലും സോളാർ എനർജി സെക്ടർ വളരെ താത്പര്യത്തോടെയാണീ പാനലിനെ കാണുന്നത്.
ഇലക്ട്രിസിറ്റിയും താപോർജ്ജവും ഒരുമിച്ചുത്പാദിപ്പിക്കുന്ന പാനലുകൾ ഹൈബ്രിഡ് പാനലുകൾ എന്നാണറിയപ്പെടുന്നത്.
100 വാട്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന പി.വി പാനൽ 100 വാട്ട് ഉത്പാദിപ്പിക്കുക STC യിലാണ്‍,( Standard Test Conditions:1000 W/m2; 25°C) ചൂട് മാത്രം കണക്കാക്കിയാൽ 25°C ചൂടിലാണിത്രയും ഇലക്ട്രിസിറ്റി പവർ ഉത്പാദിപ്പിക്കുക.
പാനലിൽ ചൂട് വർദ്ധിക്കും തോറും ഇലക്ട്രിസിറ്റിയുടെ ഉത്‌പാദനം കുറയും ( ഏകദേശം ഒരു ഡിഗ്രി ചൂട് വർദ്ധിച്ചാൽ 0.5% പവർ കുറയും).
പലഘടകങ്ങളും അടിസ്ഥാനപ്പെടുത്താമെങ്കിലും സാധാരണ സോളാർ പാനലുകൾ പ്രവർത്തിക്കുമ്പോൾ 50°C ഡിഗ്രി കണക്കാക്കിയാൽ തന്നെ 12.5% പവർ കുറഞ്ഞാൽ ലഭിക്കുക 87.5 വാട്ട് മാത്രമാവും.
സോളാർ ഇലക്ട്രിക്ക് പാനലുകളിലെ താപോർജ്ജം വെള്ളം ചൂടാക്കാനും ഉപയോഗിക്കുംപോൾ രണ്ട് ഗുണമാണുണ്ടാവുന്നത്.
1.സോളാർ പാനൽ തണുക്കുന്നത് മൂലം എഫിഷ്യൻസി വർദ്ധിക്കുന്നു ( ഇലക്ട്രിസിറ്റിയിൽ ഉണ്ടാകുന്ന നഷ്ടം കുറക്കാനാവുന്നു)
2.ചൂടുവെള്ളവും ഒരേസമയത്ത് ഒരേപാനലിൽ നിന്നും ലഭിക്കുന്നു അതുകൊണ്ടുതന്നെ യൂണിറ്റ് ഏരിയയിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന എനർജി ഫാക്ടരും കൂടുതലെന്ന് പറയേണ്ടതില്ലല്ലൊ.
സോളാർ ഹൈബ്രിഡ് പാനലുകളുടെ പ്രയോറിറ്റി വൈദ്യുതി ഉത്പാദനമായതിനാൽ, സോളാർ പി.വി സെക്ടറിന് വ്യത്യാസമില്ലെങ്കിലും പി.വി പാനലിന്റെ ക്ഷമത വർദ്ധിപ്പിക്കാൻ തെർമൽ സെക്ടറിൽ കുറച്ച് കോമ്പ്രൊമൈസ് ചെയ്യുന്നുണ്ട്.
ഒന്നാമതായി സോളാർ പവർ പാനലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ തെർമൽ പാനലിൽ ഡിഫ്യൂസ്ഡ് സോളാർ റേഡിയേഷൻസാണധികം പതിക്കുക അതുകൊണ്ടുതന്നെ എഫിഷ്യൻസി സാധാരണ തെർമൽ പാനലുകളേക്കാൾ കുറവായിരിക്കും, ഇത് സ്വാഭാവികമായി സംഭവിക്കുമ്പോൾ മനപൂർവം തെർമൽ ഇൻസുലേഷനിലും കുരവുവരുത്തുന്നുണ്ട്.
അല്ലാത്ത പക്ഷം പാനലിൽ താപംകൂടുകയും അത് സോളാർ പി.വി.പാനലിന്റെ ക്ഷമത കുറക്കുകയും ചെയ്യുമല്ലോ.
ചുരുക്കത്തിൽ ഹൈബ്രിഡ് പാനലിന്റെ സോളാർ പി.വി വശത്തിൽ വ്യത്യാസമില്ലെങ്കിലും തെർമൽ വശത്തിൽ കാര്യമായ കുറവുണ്ടാകും (സാധാരണ തെർമൽ പാനലിനെ അപേക്ഷിച്ചാണ് സൂചിപ്പിക്കുന്നത്).

കടപ്പാട് ------  സുഹൃത്ത്


Thursday, 21 August 2014



ജീവിതത്തില്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍
  എന്ന് ആഗ്രഹിക്കാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. വിജയിക്കണം എന്ന അദമ്യമായ ആഗ്രഹവും അതിനു വേണ്ട കഴിവുകളും മിക്കവാറും ആളുകള്‍ക്ക് ഉണ്ടാവാറുമുണ്ട്. പക്ഷെ, എന്നിട്ടും വന്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്താവാം ഇതിനു കാരണം എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം നാം ശ്രദ്ധിക്കേണ്ടത് വിജയിച്ചു കാണിച്ചു തന്നവരുടെ ജീവിത മാതൃകകളാണ്. എന്താണ് അവരെ നമ്മില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത് എന്ന ചോദ്യത്തില്‍ നിന്നും നമ്മുടെ ജീവിതത്തിലും വിജയവഴി കണ്ടെത്താന്‍ നമ്മുക്ക് എളുപ്പം സാധിക്കും.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞു, നിങ്ങള്‍ ആരാവണം എന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നുവോ അത് നിങ്ങള്‍ ആയിത്തീരും എന്ന്. ഇതാണ് ആദ്യ പടി. ഒരു വക്കീല്‍ ആകണം എന്ന് ആഗ്രഹിക്കുന്ന ആള്‍ ആദ്യം ചെയ്യേണ്ടത് വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്ന വക്കീലന്മാരെ നോക്കി പഠിക്കുകയും അവര്‍ പാലിക്കുന്ന ശീലങ്ങള്‍ സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകയും ആണ്. അതുപോലെ തന്നെ ഒരു കമ്പനിയുടെ തലപ്പത്ത് എത്താന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെപ്പോലെ ജീവിക്കാന്‍ ശീലിക്കുക എന്നതാണ്. ഇതിന്റെ അര്‍ഥം അവരെപ്പോലെ കാശ് ചിലവഴിക്കണം എന്നോ കൂടുതല്‍ സൌകര്യങ്ങള്‍ നേടിയെടുക്കണം എന്നോ അല്ല. മറിച്ച്, അവര്‍ക്ക് കൈവശമായിട്ടുള്ള ആത്മവിശ്വാസം നമ്മളും നേടിയെടുക്കണം. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വളരെ എളുപ്പത്തില്‍ നടപ്പാക്കാവുന്നതേയുള്ളൂ.
1.സ്ഥിരമായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് കൊണ്ട് ശാരീരികമായ മെച്ചം മാത്രമല്ല ഉള്ളത്. അത് നിങ്ങളുടെ തലച്ചോറിനു കൂടുതല്‍ ഉണര്‍വും ഉന്മേഷവും പ്രധാനം ചെയ്യും. എല്ലാ ദിവസവും കുറച്ചു നേരമെങ്കിലും ഓടുന്നത് ടെന്‍ഷന്‍ അകറ്റാനും ഏറെ സഹായകരമാണ്. വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറില്‍ നിന്നും പുറപ്പെടുന്ന ചില ഹോര്‍മോണുകള്‍ നിങ്ങളുടെ മനസിനെ കൂടുതല്‍ ശുഭാപ്തിവിശ്വാസം ഉള്ളതാക്കും. രാവിലെ ഒരു നല്ല ഓട്ടം നടത്തിയാല്‍ കിട്ടുന്ന സുഖകരമായ ഒരു ക്ഷീണം ഉണ്ട്. അത് ഒരുതവണ എങ്കിലും ശ്രമിച്ചു നോക്കിയിട്ടുള്ളവര്‍ക്ക് മനസിലാവും. ഇത് ആ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. അതുപോലെ നന്നായി കാത്തുസൂക്ഷിച്ച ഒരു ശരീരം എല്ലായിടത്തും നിങ്ങളെ ശ്രദ്ധാകേന്ദ്രം ആക്കുകയും അതുവഴി നിങ്ങളുടെ ആത്മവിശ്വാസത്തെ വളര്‍ത്തുകയും ചെയ്യും.
2.നന്നായി വസ്ത്രം ധരിക്കുക ശരിയായ വസ്ത്രധാരണവും ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നിങ്ങള്ക്ക് ചേരുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കുക, നന്നായി അലക്കി തേച്ചു അത് ധരിക്കുക എന്നതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് ഉയരാന്‍ ഇടയാക്കും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അതുപോലെ കൃത്യമായി നഖം വെട്ടുക, നന്നായി മുടി ചീകുക, പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കുക, രണ്ടു നേരം കുളിക്കുക എന്നിങ്ങനെ ചെറുതെന്ന് തോന്നുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നല്‍കുന്ന ഊര്‍ജം ഒട്ടും ചെറുതല്ല.
3.മറ്റുള്ളവരുമായി നന്നായി ഇടപഴകുക മറ്റു ആളുകളോടുള്ള നല്ല പെരുമാറ്റം നിങ്ങളുടെ മനസിനെ അലട്ടുന്ന പല പ്രശ്നങ്ങളെയും മറികടക്കുവാന്‍ നിങ്ങളെ സഹായിക്കും. ഒരുപാട് ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ അതുതന്നെ വീണ്ടും വീണ്ടും ചിന്തിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുകയേയുള്ളൂ. അതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും നിങ്ങളാല്‍ കഴിയും വിധം അവരെ സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ ചിട്ടയും ക്രമവും കണ്ടെത്താന്‍ ആവുന്നില്ല എങ്കിലും മറ്റൊരാള്‍ക്ക് ഒരു ചെറിയ ഉപകാരം എങ്കിലും ചെയ്യാനായി എന്നത് നിങ്ങളുടെ മനസിന്‌ സന്തോഷവും സമാധാനവും നല്‍കും. അതുപോലെ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള തുറവി ഉണ്ടാവണം. ചിലപ്പോള്‍ അവരുടെ അനുഭവസമ്പത്ത് കൊണ്ട് അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞേക്കും.
4.ദുഷ്ചിന്തകളെ ദൂരെയെറിയുക ചില തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ നാം സ്വയം കുറ്റപ്പെടുത്താറുണ്ട്. എന്തിനു അങ്ങനെ ചെയ്തു? എന്തിനു ഇപ്പോള്‍ ഇത് ചെയ്യുന്നു? എന്നൊക്കെ ഓര്‍ത്തു വിലപിക്കുന്നവര്‍ വീണ്ടും പ്രശ്നങ്ങളിലേയ്ക്ക് ആണ് പോകുന്നത് എന്ന് ഓര്‍ക്കുക. കഴിഞ്ഞുപോയ കാര്യങ്ങളെ മാറ്റാനുള്ള ശക്തി നമ്മുക്ക് ആര്‍ക്കും ഇല്ല. എങ്കില്‍ പിന്നെ എന്തിനാണ് അവയെ ഓര്‍ത്തു നിരാശരായി ഇരിക്കുന്നത്? നാളെ ഞാന്‍ വിജയം നേടും എന്ന ചിന്ത ആണ് ഇപ്പോഴും നമ്മെ നയിക്കേണ്ടത്. നെഗറ്റീവ് ആയ ചിന്തകള്‍ ഉണ്ടാകുമ്പോള്‍ അവയെ അപ്പാടെ പിഴുതു ദൂരെ എറിയുകയും ശുഭപ്രതീക്ഷയുള്ള ചിന്തകളാല്‍ മനസ് നിറയ്ക്കുകയും ചെയ്യുന്നവര്‍ക്കെ വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കൂ.
5.നിരന്തരം അധ്വാനിക്കുക മോഹന്‍ലാലിനോട് ഒരു അഭിമുഖത്തില്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു.ഇപ്പോഴും എങ്ങനെയാണ് ഇത്ര ഊര്‍ജത്തോടെ അഭിനയിക്കാന്‍ പറ്റുന്നത്? എന്നായിരുന്നു ആ ചോദ്യം. അതിനു നമ്മുടെ അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസക്തമാണ്.എന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ഷോട്ടിനുവേണ്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്ന അതേ പരിഭ്രമത്തോടും അത്ഭുതത്തോടും അഭിനയത്തോടുള്ള ആവേശത്തോടും കൂടിത്തന്നെയാണ് ഞാന്‍ ഇപ്പോഴും അഭിനയിക്കുന്നത്. അതാണ്‌ എന്റെ വിജയരഹസ്യം. അതെ, പാതിവഴിയില്‍ തളര്‍ന്നു ഇരിക്കുന്നവര്‍ക്ക് വിജയികള്‍ ആവാന്‍ പറ്റില്ല. സ്ഥിരമായി അധ്വാനിക്കാനുള്ള മനസും അതിനുള്ള തന്റേടവും വേണം. നാളെ നാളെ നീളെ നീളെ എന്ന് കേട്ടിട്ടില്ലേ. ഇന്ന് ചെയ്യാനുള്ളത് ഇന്ന് ചെയ്യുക. ഒന്നും നാളേയ്ക്കു മാറ്റിവയ്ക്കാതിരിക്കുക. വിജയം നിങ്ങളെ തേടിയെത്തും.
6.എപ്പോഴും പുഞ്ചിരിക്കുക ചിരിയും വിജയവും തമ്മില്‍ എന്താണ് ബന്ധം എന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുക. ചിരിയും വിജയവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഇപ്പോഴും ചിരിക്കുന്ന ഒരാളുടെ ശരീരവും മനസും ഇപ്പോഴും ഊര്ജസ്വലം ആയിരിക്കും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ദിവസവും നമ്മള്‍ കണ്ടുമുട്ടുന്ന ആളുകള്‍ക്ക് ഒരു ചെറു പുഞ്ചിരി നല്‍കുന്നതില്‍ എന്ത് പ്രയാസം ആണുള്ളത്! അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് നിങ്ങളെപ്പറ്റിയുള്ള മതിപ്പ് കൂടുകയും നിങ്ങളുടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുകയും ചെയ്യും. അതുപോലെ നന്നായി ചിരിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. അപ്പോള്‍ നന്നായി ചിരിക്കുക. അങ്ങനെ നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുക.
ഈ ആറു കാര്യങ്ങള്‍ പറഞ്ഞുവെച്ചത് കൊണ്ട് ഇതുമാത്രമാണ് ശരി എന്ന് അര്‍ത്ഥമില്ല. വിജയത്തിന് അങ്ങനെ കൃത്യമായ സൂത്രവാക്യങ്ങളില്ല. പക്ഷെ ഒരു രഹസ്യമുണ്ട്. നിങ്ങളുടെ വിജയം അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വം ആണ്. വിജയിക്കാന്‍ ശരിയെന്നു തോന്നുന്ന എന്തും നിങ്ങള്‍ക്ക് ചെയ്യാം. അപ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലാതാവുന്നില്ല. അവ ശരിയായി ഉപയോഗിക്കുന്നിടത്താണ് നിങ്ങുടെ മിടുക്ക്. എല്ലാ ഭാവുകങ്ങളും.

കടപ്പാട് -------boolokam


Tuesday, 19 August 2014



സന്തോഷകരമായ ദാമ്പത്യജീവിതത്തിന് പത്തുകൽപ്പനകൾ

1. രണ്ടുപേരും ഒരേസമയം ദേഷ്യപ്പെടരുത്.

2. വീട്ടിനു തീ പിടിച്ചാലല്ലാതെ രണ്ടുപേരും ഒരേസമയത്ത് അലറിവിളിക്കരുത്.

3. വാദത്തിൽ ആരെങ്കിലും ഒരാൾക്ക്‌ ജയിച്ചേ തീരൂ എന്നാണെങ്കിൽ നിങ്ങളുടെ പങ്കാളിയെ വിജയിക്കാൻ അനുവദിക്കുക.

4. വിമർശിക്കാൻ തോന്നിയാൽ അതല്പം മധുരതരമായിട്ടാവുക

5. ഭൂതകാലത്തിലെ തെറ്റുകുറ്റങ്ങൾ വീണ്ടും പൊക്കിക്കൊണ്ട് വരാതിരിക്കുക.

6. തമ്മിൽത്തമ്മിൽ അവഗണിക്കുന്നതിലും നല്ലത് നമുക്കു ചുറ്റുമുള്ള ലോകത്തെ അവഗണിക്കുന്നതാണ്.

7. ഒരു വഴക്കും തീർക്കാതെ ഉറങ്ങാൻ പോകരുത്.

8. ദിവസേന ഒരുതവണയെങ്കിലും പങ്കാളിയെക്കുറിച്ച് ഒരു നല്ല വാക്ക് പറയാൻ ശ്രമിക്കുക.

9. തെറ്റായി എന്തെങ്കിലും ചെയ്തുപോയാൽ അതിനെ സമ്മതിക്കാനും മാപ്പ് ചോദിക്കാനുമുള്ള മനസ്കത കാട്ടുക.

10. ഒരു വഴക്കിന് എപ്പോഴും രണ്ടാൾക്കാർ കൂടിയേ തീരൂ .. അതിൽത്തന്നെ ഏറ്റവും കൂടുതൽ ബഹളം വയ്ക്കുന്ന ആളിന്റെയായിരിക്കും തെറ്റ്



Monday, 18 August 2014

കട്ടൻ ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കട്ടൻ ചായ അഥവാ തേയില വെള്ളത്തിൽ ഒരു കപ്പ്‌ കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്റെ പകുതി മാത്രമെ  അടങ്ങിയിട്ടുണ്ടാവു. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതിനാലും പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും സ്ഥിരമായുള്ള ആഹാരക്രമത്തില്‍ കട്ടന്‍ ചായ ഉള്‍പ്പെടുത്തുന്നത്‌ വളരെ നല്ലതാണ്‌. കട്ടന്‍ ചായയുടെ ഉയര്‍ന്ന ഓക്‌സിഡേഷന്‍ മറ്റ്‌ ചായകളിലേതിനേക്കാള്‍ ഇതിന്റെ കഫീന്റെ അളവും കടുപ്പവും ഉയര്‍ത്തും. മറ്റ്‌ ചായകളേക്കാള്‍ കട്ടന്‍ ചായയുടെ രുചിയും മണവും ദീര്‍ഘനേരം നിലനില്‍ക്കും .

കട്ടന്‍ ചായ കുടിക്കുന്നത്  ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും. മറ്റ്‌ ഗുണങ്ങള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ്‌ രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.

ശരീരഭാരം കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും കൊഴുപ്പ്‌, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുണകരമാണ്‌. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക്‌ പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത്‌ തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന്‌ ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന്‌ പരിഹാരം നല്‍കുന്നതിന്‌ പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ്‌ കുടല്‍ വീക്കം കുറയാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കുറഞ്ഞ അളവിലുള്ള കഫീന്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ദിവസം നാല്‌ കപ്പ്‌ കട്ടന്‍ ചായ വീതം ഒരു മാസം കുടിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തില്‍ വളരെ കുറവ്‌ വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ്‌ ഇതിന്‌ കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. പാര്‍ക്കിസണ്‍സ്‌ രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത്‌ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ്‌ രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും.  അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കുന്നത്‌ ശരീരത്തില്‍ സ്വതന്ത്രറാഡിക്കലുകളുടെ എണ്ണം ഉയരാന്‍ കാരണമാകും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇത്തരം സ്വതന്ത്ര റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും വിവിധ തരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധത്തിന്‌ കട്ടന്‍ ചായ വളരെ മികച്ചതാണ്‌ കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത്‌ തടയാന്‍ സഹായിക്കും. ഇത്‌ പ്രോസ്‌റ്റേറ്റ്‌, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. കട്ടന്‍ ചായ സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കും.ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്‌2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ്‌ പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും. കട്ടന്‍ ചായ രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത്‌ സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ്‌ വളരെ ഫലപ്രദമാണ്‌. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും
sakalathum

Saturday, 16 August 2014


sshZypXn em`n¡m\mbn

km[mcW _Ä_pIÄ¡p ]Icw Syq_v sseäpIÄ, FÂCUn, knF^vF F¶nh D]tbmKn¨m \à Afhn sshZypXn em`n¡mw. \qdp hm«v _Ä_nsâ AtX shfn¨w e`n¡m³ 18 hm«v knF^vF aXnsb¦n FÂCUn emw]v 10 hm«ntâXp aXnbmIpw. 60 hm«nsâ _Ä_v amän 10 hm«nsâ FÂCUn D]tbmKn¨m AXnsâ {]hÀ¯\ Imemh[nbn (10,000 aWn¡qÀ) 500 bqWnäntesd sshZypXnbmWp em`n¡m\mIpI. Ct¸mgs¯ KmÀlnI icmicn \nc¡\pkcn¨p cWvSmbnct¯mfw cq]bmWp em`n¡m\mIpI. 

\nehmcapÅ CeIvt{SmWnIv tNm¡pw 36 hm«nsâ Énw Syq_pw D]tbmKn¡pt¼mÄ kmZm Syq_nt\¡mÄ 25 apXÂ 30 hsc iXam\w sshZypXn em`n¡m\mIpsa¶mWp IW¡v. kotdm _Ä_v F¶dnbs¸Sp¶ IfÀ emw]pIfpsS bYmÀY thmÄt«Pv 15 apXÂ 30 hscbmWv. CXv Hgnhm¡p¶Xpw \ÃXmWv. 

ASp¡fbnepw aäpw Bhiyamb Øe¯p {]Imiw tI{µoIcn¡p¶ dn^vfÎtdmSp IqSnb knF^vF emw]pIÄ D]tbmKn¡mw. emw]v tjUv, _Ä_v XpS§nbh CSbv¡nsS s]mSn XpS¨p hr¯nbm¡p¶Xp IqSpX shfn¨w apdnIfn ]c¡p¶Xn\nSbm¡pw. Hcp apdnbn Htckabw cWvSpw aq¶pw sseänSp¶Xpw Hgnhm¡Ww. hoSp \nÀan¡p¶ kab¯pXs¶ kzm`mhnI shfn¨hpw Imäpw ]camh[n e`yamIpwhn[w ¹m³ Xbmdm¡nbm ]I kabs¯ sshZypXn D]tbmKw Hcp ]cn[nhsc Ipd¡msa¶p hnZKv[À NqWvSn¡m«p¶p.

sshZypXn em`n¡m\mbn HmÀabn kq£nt¡WvSNne Imcy§Ä:

D]tbmKw IgnªmepS³ seäpIfpw ^m\pIfpw aäp]IcW§fpw Hm^v sN¿m³ ad¡cpXv.

sshZypXn Gähpa[nIw D]tbmKn¡p¶ sshIpt¶cw Bdp apX cm{Xn ]¯p hscbpÅ kab§fn anIvkn, hmjnwKv sajo³, CkvXncns¸«n, ss{KâÀ, hm«À loäÀ, hm«À ]¼v XpS§nbh D]tbmKn¡mXncp¶m \sÃmcfhn sshZypXn em`n¡m\mIpw. C¯cw D]IcW§Ä thK¯n tISmIm\pÅ km[yX Hgnhm¡m\pamIpw. 

DuÀP Imcy£aX IqSnb ÌmÀ ]ZhnbpÅ FbÀ IWvSojWÀ, {^nUvPv XpS§nbh D]tbmKn¡pI. 

Bhiy¯n\pam{Xw hen¸apff d{^nPtdäÀ sXscsªSp¡pI, 

km[mcW sdKpteädpIÄ¡p ]Icw CeIvt{SmWnIv sdKpteädpIÄ D]tbmKn¨p icmicn thK¯n ^m³ {]hÀ¯n¸n¨m sshZypX D]tbmKw aq¶nsem¶p Ipdbv¡mw. 

{^nUvPv sshIpt¶cw Bdp apX H¼Xp hscbpÅ aq¶p aWn¡qÀ Hm^m¡nbm \à Afhn sshZypXn em`n¡mw

Fkn D]tbmKn¡p¶hÀ kabw ap³Iq«n {IaoIcn¨v Hm^m¡pI. XWp¸v 20þ 26 Un{Kn td©n skäv sN¿pI. 

hm«À]¼v hm§pt¼mÄ Bhiy¯n\pam{Xw tijnbpÅXp hm§pI. tijn IqSnb ]¼pIÄ Idâp Xo\nIfmsW¶v HmÀ¡pI. 

BgvNbn Hcn¡Â am{Xw CkvXncnbnSpI

CkvXncns¸«nbn Hmt«mamänIv BWv A`nImayw. NqSp Ipd¨p am{Xw thWvSXpWnIÄ BZytam Asæn Ahkm\tam CkvXncnbnSpI. 

anIvknbn km[\§Ä Ip¯n\nd¨v Acbv¡p¶ ioew Hgnhm¡nbm tamt«mdnsâ {]hÀ¯\Imew Iq«m\pw DuÀPw em`n¡m\pw Ignbpw. 

cmhnse Ignbp¶{X kqcy{]Imiw ho«n\pÅn sImWvSphcm³ {ian¡pI. sshZypX hnf¡pIÄ ]I {]hÀ¯n¸n¡p¶Xv Hgnhm¡mw.

`n¯n¡pw koenwKn\pw Cfw\ndamWp \ÃXv. IqSpX shfn¨w apdn¡pÅn {]Xn^en¡pw. ISpw\nd§Ä {]Imis¯ BKncWw sN¿pItb DÅq.

icnbmb shântej³ apdnIÄ¡v DWvSmIWw. {]Imihpw hmbphpw \Ãt]mse DÅnse¯pw.

BUw_c¯n\mbn sU¡tdäohv, I¬koÂUv sseäpIÄ ]nSn¸n¡p¶Xv Hgnhm¡pI. 

hbdnwKv sN¿pt¼mÄ icnbmb sskknepÅ hbÀ D]tbmKn¡m³ {i²n¡pI. sshZypXn \ãw Ipsd Ipdbv¡m³ CXp klmbn¡pw.

apdnIfntem lmfntem ]mÀ«oj³ adbpsWvS¦n Ignbp¶{X Dbcw Ipdbv¡m³ {i²n¡pI. At¸mÄ HcnS¯p\n¶pÅ sseäv adphi¯pw In«pw.

koenwKv ^m\ns\¡mfpw Dbc¯n FIvtkmÌv ^m³ ]nSn¸n¡pI.

koenwKv ^m\v bYmkabw {Kokn«p sImSp¡Ww. A\mhiy LÀjWhpw IdWvSp \ãhpw Hgnhm¡mw.

H¶ntesd XhW dosh³Uv sNbvX ^m³ D]tbmKn¡p¶Xp IqSpX sshZypXn \ã¯nSbm¡pw. 

sd{^nPtdädnsâ hmXn \Ãt]mse ASbv¡m³ {i²n¡pI. Csæn IqSpX sshZypXn ]mgmIpw. CSbv¡nsS Xpd¡p¶Xpw ASbv¡p¶Xpw Hgnhm¡pI. 

sd{^nPtdädn\pw `n¯n¡panSbn Kym¸v DWvSmIWw. Npän\pw hmbp k©mcapd¸m¡m\mWnXv. sd{^nPtdäÀ NqSmIp¶Xp Ipdbv¡m\pw AXphgn sshZypXn D]tbmKw t\cnb tXmXnse¦nepw Xmgv¯m\pw km[n¡pw.

{^nUvPnsâ ]n¶nse {KnÃn XpWntbm atäm Xq¡nbnScpXv. NqSphmbp sI«n\n¶p sshZypXn \ã¯n\nSbm¡pw. hep¸w IqSnb {KnÃpw NqSp Ipdª hmbp e`yXbpw d{^nPtdädnsâ DuÀP£aX hÀ[n¸n¡pw. 

`£Wkm[\§Ä Ihdntem ]m{X¯ntem kq£n¡pI. Csæn \\hpWvSmhpIbpw Iw{]kÀ IqSpXembn {]hÀ¯nt¡WvSnhcnIbpw sN¿pw. NqSpÅ km[\§Ä {^nUvPn hbv¡msX {i²n¡Ww.

CeIv{SnIv Ìuhn Ip¡nwKn\mbn ]dªn«pÅ {]tXyI kab¯n\p an\näpIÄ¡p ap³]p sshZypXn Hm^m¡mw.

sshZypXn Ipd¨p]tbmKn¡p¶ ^vfmämb ASn`mKapÅ ]m³ hbv¡pI.

Iw]yq«dnsâ tamWnäÀ D]tbmKw Ignª DS³ Hm^m¡mw.

Éo]v tamUn skäpsNbvXm Iw]yq«À D]tbmKtijw X\nsb Hm^mIpw. sshZypXn em`n¡m³ CXp klmbn¡pw. D]tbmKanÃm¯t¸mÄ ]hÀ ]vfKv tkm¡änÂ\n¶v DucnbnSmw.

^pÄ temUp sNbvXtijta hmjnwKv sajo³ {]hÀ¯n¸n¡mhq. 

C³shÀ«dpIfpsS D]tbmKw ]camh[n Ipdbv¡pI. CXp NmÀPv sN¿m³ tkmfmÀ ]m\ D]tbmKn¡p¶Xp \ÃXmbncn¡pw. 

Hcp bqWnäv sshZypXn D]tbmKn¨p sshZyptXm]IcW§Ä {]hÀ¯n¸n¡m³ Ignbp¶ icmicn kabw


100 hm«nsâ _Ä_vþ 10 aWn¡qÀ. 

40 hm«nsâ Syq_v þ 25 aWn¡qÀ. 

15 sâ knF^vFÂþ 66. 30 aWn¡qÀ. 

^m³þ 16.30 aWn¡qÀ. 

Snhnþ 11 aWn¡qÀ. 

{^nUvPvþ A©p aWn¡qÀ. 

anIvknþ cWvSp aWn¡qÀ. 

CkvXncns¸«nþ A©p aWn¡qÀ. 

C³UIvj³ Ip¡Àþ Ac aWn¡qÀ. 

ssat{Imthhv Ahv³þ Hcp aWn¡qÀ. 


കടപ്പാട്----------------     ----ദീപിക

Friday, 15 August 2014

ടിവി ചാനല്‍ തുറന്നാല്‍ നാപ്കിനുകളുടെ ആകര്‍ഷകമായ പരസ്യങ്ങള്‍. ചിറകുള്ളവ, ചിറകില്ലാത്തവ, വലിപ്പം കൂടിയ, കുറഞ്ഞവ, വില കൂടിയത്, കുറഞ്ഞത്. പകല്‍ സ്കൂളിലും ജോലിക്കും പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇരിക്കാനുള്ളത് എത്ര തരം വേണം. നല്ല വില കൊടുത്ത് വങ്ങുകയും ചെയ്യുന്നവരാണ്, സ്ത്രീകള്‍. കാരണം എല്ലാ മാസത്തിലും സ്ത്രീകള്‍ക്ക് നാപ്കിന്‍ ഒരു അത്യാവശ്യ വസ്തു തന്നെയാണ്, അതുകൊണ്ട് തന്നെ മിക്ക സ്ത്രീകളുടേയും ബാഗുകളില്‍ ഒരു കവര്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഇത്തരം നാപ്കിനുകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ആരുടേയും കണ്ണുകളെത്തുന്നില്ലെന്നു തോന്നുന്നു.
നാപ്കിനുകളുടെ നിര്‍മ്മാണ രീതി വളരെ ഹൈജീനിക്ക് തന്നെയാണെന്നതിനു സംശയമില്ല എന്നാല്‍ അതിലുപയോഗികുന്ന വസ്തുക്കള്‍ മനുഷ്യ ശരീരത്തിനു അപകടം തന്നെയാണുണ്ടാക്കുക. ആസ്ബറ്റോസില്‍ റയോണ്‍ ഫൈബര്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്, അതിനു ആഗിരണശേഷി ഉണ്ടാകുന്നത്. സിലിക്കയുടെ ഘടകങ്ങളില്‍ ഒന്നാണ്, അസ്ബറ്റോസ്. ഇത് ശരീരത്തിനെ അമിതമായി ചൂടാക്കുന്ന ഒരു ഘടകമാണ്. വളരെ മൃദുവായ ശരീരഭാഗത്താണ്, നാപ്കിനുകള്‍ ഉപയോഗിക്കുന്നത് എന്നതു കൊണ്ടു തന്നെ ഏറ്റവും കരുതലോടു കൂടി ഉപയോഗിക്കേണ്ട ഈ ഭാഗം ഇത്തരം വസ്തുക്കളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കൊണ്ട് അപകടകരമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരും.
പരുത്തി അകത്തു വച്ച് മടക്കി പുറമെ ആസ്ബറ്റോസ് റയോണ്‍ ഉള്‍പ്പെടെ പൊതിഞ്ഞാണ്, നാപ്കിനുകളുടെ നിര്‍മ്മാണ രീതി. എന്നാല്‍ ഇപ്പോള്‍ ചില കമ്പനികള്‍ പരുത്തിയ്ക്കു പകരം സെല്ലുലോസ് ജെല്‍ ഉപയോഗിക്കുന്നു. വര്‍ദ്ധിച്ച ആഗിരണശേഷി എന്നുള്ളതു കൊണ്ട് ഇത്തരം നാപ്കിനുകള്‍ക്ക് ചിലവ് കൂടുതലാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇത്തരം ജെല്ലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാപ്കിനുകള്‍ക്ക് നല്ല വെളുത്ത നിറം നല്‍കുന്ന വസ്തുവാണ്, ഡയോക്സിന്‍ എന്ന രാസവസ്തു. രോഗപ്രതിരോധശേഷി നശിപ്പിക്കാനും വന്ധ്യതക്കും ഈ രാസ വസ്തു ഇടയാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പല കമ്പനികളും ഇതേ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ നാപ്കിന്‍ ഉല്‍പ്പാദനം തുടരുന്നു.
സ്ത്രീകളുടെ ഇടയില്‍ ഇപ്പോള്‍ ഗര്‍ഭാശയമുഖ ക്യാന്‍സര്‍ വളരെ വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഇത്തരം നാപ്കിനുകളുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ പോലെയുള്ള മാരക അസുഖങ്ങളിലേയ്ക്കു നയിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. പണ്ടൊക്കെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന വൃത്തിയും ശുദ്ധിയുമുള്ള തുണിക്കഷ്ണങ്ങള്‍ ഇന്ന് ആരും ഉപയോഗിക്കാറില്ല, സൌകര്യത്തിന്‍റേയും സുരക്ഷിതത്വത്തിന്‍റേയും പേരു പറഞ്ഞ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ പരസ്യങ്ങളില്‍ ആകൃഷ്ടരായി വാങ്ങുകയാണ്, നാം ചെയ്യുന്നത്. പല ഓഫീസുകളിലും സ്കൂളുകളിലും ബാത്റൂമില്‍ പോകാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം മണിക്കൂറുകള്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്, ശരീരത്തിനു ഉണ്ടാക്കുക. അതുപൊലെ ഉപയോഗ ശേഷം ടോയിലറ്റില്‍ ഇടാതെ വെയ്സ്റ്റ് പാത്രത്തില്‍ ഇടുന്നതും അപകടമാണ്. ഉപയോഗശേഷം അതിലുള്ള പ്ലാസ്റ്റിക് ഒഴികെയുള്ള ഭാഗം ക്ലോസറ്റിലിട്ട് ഫ്ലഷ് അടിക്കുക തന്നെയാണ്, വേണ്ടത്. പ്ലാസ്റ്റിക് ഭാഗം പൊതിഞ്ഞ് വെയ്സ്റ്റ് ബാസ്കറ്റിലിടാം. അതു തന്നെയാണ്, ആരോഗ്യപരമായ രീതി.
എന്തു തന്നെയായാലും നാപ്കിനുകളുടെ ഉപയോഗം ഉപേക്ഷിക്കാനാകാത്തതാണ്, സ്ത്രീകള്‍ക്ക്. പക്ഷേ ഇത് തിരഞ്ഞെടുകുമ്പോള്‍ ആകര്‍ഷകമായതു വാങ്ങാതെ മികച്ച ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളെങ്കിലും വാങ്ങി ഉപയോഗിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ തനി നാടന്‍ രീതിയാണ്, യഥാര്‍ത്ഥത്തില്‍ ശരീരത്തിനു ആരോഗ്യകരം. ഒന്നോര്‍ക്കുക, ഇന്ത്യയിലെ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും സ്ത്രീകള്‍ ഉപയോഗിക്കാന്‍ തുണികള്‍ പോലുമില്ലാതെ വൈക്കോല്‍ മുതലായവ നാപകിനുകള്‍ക്ക് പകരം ഉപയോഗിക്കുന്നവരുണ്ട്. ഇവിടെയുള്ളവര്‍ക്ക് അത്ര ബുദ്ധിമുട്ടില്ലല്ലോ. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു സ്ത്രീ സമൂഹത്തിനേ ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂ, അത്യാവശ്യമായതു കൊണ്ടു തന്നെ നാപ്കിന്‍ പ്രശ്നത്തില്‍ സ്ത്രീകള്‍ കാര്യമായി ആലോചിക്കേണ്ട സമയം കഴിഞ്ഞു. ശുദ്ധമായ സാധനങ്ങള്‍ കണ്ടെത്തി ഉപയോഗിക്കുക. പരസ്യങ്ങളില്‍ ആകൃഷ്ടരായി ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്താതെയിരിക്കുക.
 കടപ്പാട്----malayorakattu