ഡ്രൈവര്‍മാര്‍ അനുവര്‍ത്തിക്കേ പ്രധാന ട്രാഫിക്
നിയമങ്ങള്‍
ഡ്രൈവര്‍മാര്‍ അനുവര്‍ത്തിക്കേ പ്രധാന ട്രാഫിക് നിയമങ്ങള്‍
ഇവയാണ്:
1.
വാഹനം ഓടിക്കുമ്പോള്‍ കഴിയുന്നത്ര ഇടതുവശം ചേര്‍ന്ന്
ഓടിക്കണം.
2.
എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ
കടന്നുപോകാന്‍ അനുവദിക്കണം.
3.
ഒരേ ദിശയിലോടുന്ന വാഹനങ്ങളില്‍ ഒന്ന് മറ്റൊന്നിനെ
മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.
4.
മുന്നില്‍ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോള്‍
മാത്രമേ ഇടതുവശത്തുകൂടി മുന്നേറാന്‍ പാടുള്ളൂ
5.
മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യമാണെന്നുകണ്ടാല്‍ ഒരു
വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
6.
വളവ്,
മൂല,
കയറ്റിത്തെ ഉച്ചി എന്നിവയെ സമീപിക്കുമ്പോള്‍ മറികടക്കരുത്.
7.
നേരെ മുന്നോട്ടു കാണാന്‍ കഴിയാത്ത അവസരങ്ങളില്‍ ഓവര്‍ടേക്ക്
ചെയ്യാന്‍ പാടില്ല
8.
മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവര്‍ സമ്മത ആംഗ്യം
കാണിച്ചെങ്കിലേ മറികടക്കാവൂ.
9.
ലെവല്‍ക്രോസില്‍ ഓവര്‍ടേക്ക് ചെയ്യരുത്
10.
ഇടുങ്ങിയ പാലങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്
11.
ജംഗ്ഷനുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്
12.
സീബ്രാ ക്രോസിങ്ങില്‍ ഓവര്‍ടേക്ക് ചെയ്യരുത്
13.
തിരക്കേറിയ ജംഗ്ഷനുകളില്‍ വേഗത കുറയ്ക്കുക
14.
നാല്‍ക്കവലകളില്‍ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
15.
ഒരു വാഹനം തറ്റെ വാഹനത്തെ മറികടക്കുമ്പോഴോ
കടന്നുപോകുമ്പോഴോ വാഹനത്തിന്റെ വേഗം കൂട്ടരുത്.
16.
അഗ്നിശമന സേന വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തില്‍ നിരത്തിന്റെ വശത്തേക്ക്
മാറിക്കൊടുക്കണം.
17.
വേഗം കുറക്കുക, നിര്‍ത്തുക,
വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ്
നിയമപ്രകാരം ആംഗ്യങ്ങള്‍ കാണിക്കണം. അല്ലെങ്കില്‍ അടയാളം കാണിക്കണം.
18.
വാഹനം നിരത്തില്‍ നിര്‍ത്തിയിടുന്നത്
നിരത്തുപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.
19.
നിരത്തിലുള്ള ഗതാഗത അടയാളങ്ങളിലെ സൂചന അനുസരിക്കണം.
20.
നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍മാത്രമേ പെട്ടെന്ന്
ബ്രേക്കിടാന്‍ പാടുള്ളൂ.
21.
കയറ്റംകയറുന്ന വാഹനങ്ങള്‍ക്ക് പരിഗണന കൊടുക്കണം.
22.
വാനം പിന്നോട്ട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം
ഉറപ്പുവരുത്തണം.
23.
അനാവശ്യമായി ഹോണടിക്കരുത്.
24.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവര്‍ടേക്ക്
ചെയ്യുക
25.
അതീവ ശ്രദ്ധയോടെ മാത്രം സൈക്കിള്‍ യാത്രക്കാരെ ഓവര്‍ടേക്ക്
ചെയ്യുക
26.
മദ്യപിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കാതിരിക്കുക
27.
ഇരുചക്രവാഹ നങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ്
ധരിക്കുക
28.
മറ്റൊരു റോഡിലേക്കു കടക്കുമ്പോള്‍ പരമാവധി ജാഗ്രത
പുലര്‍ത്തുക
29.
അറ്റകുറ്റപ്പണികള്‍, ജാഥകള്‍ എന്നിവ നടത്തുന്ന നിരത്തുകളില്‍ വേഗത
കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
30.
റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം
ഇടതുവശത്തേക്കു തിരിച്ചു വിടുവാന്‍ പാടുള്ളൂ
31.
റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം
നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാന്‍ പാടുള്ളൂ
32.
വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കഴിവതും
സീറ്റ്ബെല്‍റ്റ് ധരിക്കണം
33.
നിശ്ചിത പാര്‍ക്കിങ്ങ് ഏരിയാകളില്‍ മാത്രം വാഹനങ്ങള്‍
ഒതുക്കി നിര്‍ത്തുക.
0 comments:
Post a Comment