To listen you must install Flash Player.

Monday, 13 January 2014


കാല്‍നടക്കാര്‍ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട‌ നിയമങ്ങള്‍
കാല്‍നടക്കാര്‍ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട‌ നിയമങ്ങള്‍ ഇവയാണ്:
1.                   നടപ്പാത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക
2.                  നടപ്പാത ഇല്ലാത്തിടത്ത് മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക
3.                  റോഡില്‍ കൂട്ടമായി നടക്കാതിരിക്കുക
4.                  രാത്രിയില്‍ ടോര്‍ച്ച് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക
5.                   റോഡ് മുറിച്ചുകടക്കുന്നതിനു മുന്‍പ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (എന്നാല്‍ സീബ്രാ ക്രോസിങ്ങ് വഴി ഓടാന്‍ പാടില്ല.) സബ് വേയോ ഓവര്‍ ബ്രിഡ്ജോ ഉണ്ടെങ്കില്‍ അതുപയോഗിക്കുക. കാല്‍നടക്കാര്‍ക്കായി ഗ്രീന്‍ ലൈറ്റുണ്ടെങ്കില്‍ അത് തെളിയുമ്പോള്‍ മാത്രം റോഡ് ക്രോസ് ചെയ്യുക,
6.                  ഓടുന്ന വാഹനങ്ങളില്‍ ഓടിക്കയറാതിരിക്കുക
7.                   വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക
8.                  റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കാതിരിക്കുക
9.                  റോഡുകള്‍ കളിസ്ഥലങ്ങളാക്കാതിരിക്കുക
10.               വാഹനത്തില്‍ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക.

0 comments:

Post a Comment