To listen you must install Flash Player.

Saturday, 3 August 2013



മുരിങ്ങയില കഴിക്കാം ആരോഗ്യത്തോടെ ജീവിക്കാം



മുരിങ്ങയില കഴിക്കാം ആരോഗ്യത്തോടെ ജീവിക്കാം
വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറയായ മുരിങ്ങയിലെ ഇപ്പോള്‍ തീന്‍ മേശകളില്‍ നിന്നും മാഞ്ഞിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവയാണ്. മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണ ക്രമങ്ങളില്‍ തിരികെ കൊണ്ടുവരാനായാല്‍ ആരോഗ്യം വര്‍ദ്ധിക്കും. ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും മുരിങ്ങയിലയില്‍ അടങ്ങിയട്ടുണ്ട്. 
 
ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ ഉപയോഗിക്കുന്ന മുരിങ്ങ ചര്‍മ്മത്തിനും നല്ലതാണ്. മുരിങ്ങയുടെ ഇലയോടൊപ്പം തന്നെ പോഷകസമൃദ്ധമാണ്‌ അതിന്റെ കായയും. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ വളരെ നല്ലതാണ് മുരിങ്ങയില മാത്രമല്ല മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കും. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. 

കടപ്പാട്-------

0 comments:

Post a Comment