To listen you must install Flash Player.

Sunday, 4 August 2013


ഭൂമിയെപ്പോലെ മൂന്ന് ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി



പാരീസ്: ഭൂമിയുമായി സാമ്യമുള്ള മൂന്ന് ഗ്രഹങ്ങളെക്കൂടി ശാസ്ത്രലോകം കണ്ടെത്തി. ഭൂമി, വ്യാഴം എന്നിവയ്ക്ക് തുല്യമായ സാഹചര്യമുള്ള ഈ ഗ്രഹങ്ങളില്‍ ജീവനുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷണത്തിന് നേതൃത്വംനല്‍കിയ യുറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററി (ഇ.എസ്.ഒ) വക്താക്കള്‍ അറിയിച്ചു.

ഭൂമിയില്‍നിന്ന് 22 പ്രകാശവര്‍ഷം അകലെ 'ഗ്ലിയസ് 667 സി' എന്ന നക്ഷത്രത്തെയാണ് ഈ ഗ്രഹങ്ങള്‍ വലംവെക്കുന്നത്. 'സ്‌കോര്‍പ്പിയോ' എന്ന നക്ഷത്ര സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഇവ ഏഴ് ഗ്രഹങ്ങളടങ്ങിയ കുടുംബത്തിലെ അംഗങ്ങളാണെന്ന് ഉദ്യമത്തില്‍ പങ്കാളിയായ വാഷിങ്ടണ്‍ സര്‍വകാലാശാലയിലെ ബഹിരാകാശശാസ്ത്രജ്ഞന്‍ റോറി ബേണ്‍സ് പറഞ്ഞു.

പാറനിറഞ്ഞ ഉപരിതലമുള്ള ഈ ഗ്രഹങ്ങളില്‍ ജീവന് അനുകൂലമായ സാഹചര്യമാണുള്ളത്. താരതമ്യേന കുറഞ്ഞ വലിപ്പമുള്ള ഇവയില്‍ വെള്ളമുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒറ്റ ശാസ്ത്രപര്യവേക്ഷണത്തില്‍ ഇത്രയധികം ഗ്രഹങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായാണ്. ചിലിയില്‍ സ്ഥാപിച്ച അമേരിക്കയുടെ മഗെല്ലന്‍ ടെലിസ്‌കോപ്പുകള്‍, ഹവായിയിലെ ഡബ്ല്യു.എം. കെക്ക് വാനനിരീക്ഷണകേന്ദ്രം എന്നിവടങ്ങളില്‍ അത്യന്താധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിലാണ് ഈ ഗ്രഹങ്ങള്‍ കണ്ടെത്തിയത്.


കടപ്പാട്----------Mathrubhumi 

0 comments:

Post a Comment