To listen you must install Flash Player.

Thursday, 1 August 2013


കാന്‍സറിന് കാരണമായേക്കാവുന്ന ചില വീട്ടുപകരണങ്ങള്‍
Decrease Font Sizeകാന്‍സര്‍ രോഗം ഇപ്പോള്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്. ഇന്നസെന്റ് മുതല്‍ ഇന്ന് വാര്‍ത്തയില്‍ സ്ഥാനം പിടിച്ച നടി കനകയുള്‍പ്പടെയുള്ളവര്‍ കാന്‍സര്‍ രോഗവുമായി പൊരുതി ജയിച്ചവരോ അല്ലെങ്കില്‍ ഇപ്പോഴും പൊരുതുന്നവരോ ആണ്. ഇത് രണ്ടാം തവണയാണ് നടി മമ്ത കീമോതെറാപ്പിക്ക് വിധേയയാവുന്നത്. എന്താണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമാവാന്‍ കാരണം? ഇപ്പോഴത്തെ പല ഭക്ഷണങ്ങളും ഭക്ഷണ രീതികളും ആണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമായി കാണുവാന്‍ കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഭക്ഷണത്തിന് പുറമേ നമ്മുടെ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന പല വസ്തുക്കളും കാന്‍സര്‍ രോഗം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അവയേതൊക്കെ എന്ന് നോക്കാം നമുക്ക്.
റൂം ഫ്രഷ്‌നര്‍
നമ്മുടെ വീടുകളിലും ഓഫീസുകളിലും സുഗന്ധം തരുന്ന റൂം ഫ്രഷ്‌നറില്‍ ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്
പെയിന്റ്
പെയിന്റില്‍ ക്യാന്‍സറിനു കാരണമായ കാര്‍സിനോജന്‍ എന്ന വസ്തുവുണ്ട്.
മെഴുകുതിരികള്‍
ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് ഇട വരുത്തും. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍
ഇത്തരം യന്ത്രഭാഗങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ പ്രശ്നക്കാരായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൈകൊണ്ടു തൊടാതിരിക്കുന്നതാണ് നല്ലത്.
മൈക്രോവേവ് ഓവന്‍
മൈക്രോവേവ് ഓവനില്‍ നിന്നും വരുന്ന വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
ക്ലീനിംഗ് കെമിക്കലുകള്‍
ക്ലീനിംഗ് കെമിക്കലുകള്‍ പ്രശ്നക്കാരാണ്. ഇവക്ക് പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നമ്മുടെ ആയുസ്സ് നീട്ടി കിട്ടുവാന്‍ നല്ലത്.


കടപ്പാട്---- 
boolokam
.

0 comments:

Post a Comment