കാര്‍കൂന്തലഴകിന് അല്‍പം കരുതല്‍
മുടിയുടെ ആരോഗ്യത്തിന് ഹെന്ന
കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടിയുണ്ടാകാന്‍ അല്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാല നര എന്നിങ്ങനെ ഹെയര്‍ കെയറുകളുടെ പരസ്യങ്ങളില്‍ എടുത്തുപറയുന്ന പ്രശ്നങ്ങളെ ചെറുക്കാന്‍ പരിചരണം കൊണ്ടുമാത്രമേ കഴിയൂ. മുടിക്ക് മാര്‍ദവവും സ്വാഭാവികതയും തിളങ്ങുന്ന കറുപ്പു നിറവും ബലവും കിട്ടാന്‍ ഹെന്ന ട്രീറ്റ്മെന്‍്റ് കൊണ്ട് സാധിക്കും. ഇതു മൂലം മുടിയുടെ ബാലന്‍സിങ് നഷ്ടപ്പെടാതെ സൂക്ഷിക്കാം. ഓരോ മുടിയിഴകളെയും പൊതിഞ്ഞ് ബാഷ്പീകരണം തടയുന്നതിനാല്‍ മുടി കൂടുതല്‍ ഉണങ്ങി വരണ്ടു പോകാതെയും പൊട്ടിപോകാതെയും സംരക്ഷിക്കാന്‍ കഴിയും. ഹെന്ന ചെയ്യുന്നതിന് ബ്യൂട്ടിപാര്‍ലര്‍ തെരഞ്ഞെടുക്കേണ്ട ആവശ്യവുമില്ല, വളരെ ലളിതമായി വീട്ടില്‍ ആര്‍ക്കും ചെയ്യാവുന്നതാണ്.
ഹെന്ന തയാറാക്കുന്ന വിധം:
ഒന്നര ഗ്ളാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ചായപ്പൊടി തിളപ്പിച്ച് ചൂടാറിക്കുക. ഒരു ഇരുമ്പു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ നെല്ലിക്കാപൊടി എടുത്ത് വെള്ളമൊഴിച്ച് കലക്കുക. ഇത് അടുപ്പില്‍ വെച്ച് ചെറുതീയില്‍ കുറുക്കിയെടുക്കുക. ഇരുമ്പ് പാത്രമില്ലാത്തവര്‍ പ്ളാസ്റ്റിക് പാത്രത്തിലെടുത്ത് അതില്‍ ഇരുമ്പാണിയോ മറ്റോ ഇട്ടുവെച്ചാലും മതി. ഇരുമ്പിന്‍്റെ അംശം കൂട്ടിലേക്ക് ലഭിക്കാന്‍ വേണ്ടിയാണിത്. അതിനുശേഷം ഒരു ബൗളില്‍ മൈലാഞ്ചി പൊടിയും (ഹെന്നാ പൗഡര്‍) ഒരു സ്പുണ്‍ കാപ്പിപൊടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ചായപ്പൊടി തിളപ്പിച്ച വെള്ളവും നെല്ലിക്കാപ്പൊടി കുറുക്കിയതും ചേര്‍ത്തിളക്കുക. ഈ മിശ്രതത്തിലേക്ക് ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ (വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ നല്ളെണ്ണയോ ഉപയോഗിക്കാം) കൂടി ചേര്‍ത്ത് മിക്സ് ചെയ്തുവെക്കുക. തലേദിവസം തന്നെ ഈ കൂട്ട് തയ്യറാക്കി വെക്കണം. ഉപയോഗിക്കുന്നതിനു മുമ്പായി ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള കൂടി അടിച്ചുചേര്‍ക്കണം. കുറച്ചു മുടിയിഴകളായി പകുത്തെടുത്ത് മുടിയിലും തലയോട്ടിലും തേച്ചു പിടിപ്പിക്കുക. ഹെന്ന കൂട്ടുണ്ടാക്കാന്‍ വീട്ടിലുള്ള മൈലാഞ്ചി ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്. അല്പം ഗ്രാമ്പുകൂടി ചേര്‍ത്ത് ഹെന്ന പേസ്റ്റ് തയ്യറാക്കിയാല്‍ ഹെന്നയുടെ തണുപ്പ് അല്പം കുറയ്ക്കാന്‍ സാധിക്കും.
ഉപയോഗിക്കേണ്ട വിധം:
ഹെന്ന ചെയ്യുമ്പോള്‍ മുടിയില്‍ അഴുക്കുണ്ടാകാന്‍ പാടില്ല. തല നന്നായി ചീകുകയാണ് ആദ്യം ചെയ്യണ്ടത്. ടെയില്‍ കോമ്പിന്‍്റെ ടെയില്‍ ഉപയോഗിച്ച് തലയിലെ ചര്‍മം ഇളക്കുക. പിന്നീട് മസാജര്‍ ഉപയോഗിക്കുന്നത് ഹെന്ന കൂടുതല്‍ ഫലം ചെയ്യവാന്‍ ഉപകരിക്കും. മസാജ് ചെയ്യുമ്പോള്‍ ശിരോചര്‍മ്മത്തിലെ കോശങ്ങള്‍ നന്നായി ഉത്തേജിക്കപ്പെടും. ഇത് ഹെന്നയിലെ പോഷകങ്ങള്‍ കൂടുതല്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. മുടി അല്പാല്പമായി നീക്കി കൂട്ട് തലയില്‍ തേച്ചുപിടിപ്പിച്ച് ചുറ്റിവെക്കണം. തലയോട്ടിയില്‍ തേച്ചശേഷം ഇനി മുടിയില്‍ മുഴുവനായും തേക്കാം. ഒരു മണിക്കൂറെങ്കിലും ഹെന്ന ഇട്ട് ഇരിക്കണം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക. കഴുകുമ്പോള്‍ ഷാംമ്പു ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കരുത്തുറ്റമുടിക്ക് ചില പൈടിക്കൈകള്‍
നനഞ്ഞമുടി കെട്ടിവെക്കാതിരിക്കുക, യാത്ര ചെയ്യുമ്പോള്‍ മുടി കെട്ടിവെക്കുക, എപ്പോഴും ഹെയര്‍ ഡ്രെയര്‍ ഉപയോഗിക്കാതിരിക്കുക, ആഴ്ചയില്‍ ഒരു തവണയെങ്കിലും എണ്ണ് തേച്ച് മസാജ് ചെയ്ത് താളിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് മുടി കഴുക, അതുപോലെ ഷാംപൂ, ഹെയര്‍ കണ്ടീഷനര്‍ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക. എന്നിങ്ങനെയുള്ള പ്രാഥമിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയാല്‍ തന്നെ തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
കടപ്പാട്----മാധ്യമം പത്രം
|
Wednesday, 28 August 2013
19:04
Unknown
Posted in Beauty Tips
Subscribe to:
Post Comments (Atom)
0 comments:
Post a Comment