To listen you must install Flash Player.

Thursday, 25 July 2013



ഉദരപ്രശ്നങ്ങൾ അകറ്റും ഇഞ്ചി



ചുക്കില്ലാത്ത കഷായമില്ല എന്നൊരു പഴഞ്ചൊല്ലുണ്ട് . ഇഞ്ചിയും ഇഞ്ചി ഉണക്കി എടുത്ത ചുക്കും എല്ലാം ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ളവയാണ് . Zingiber Officinale എന്നാണു ഇഞ്ചിയുടെ ശാസ്ത്രീയ നാമം. ഇഞ്ചിയുടെ മൂലകാണ്ഡം മണ്ണിനടിയിൽ കാണുന്നു. മൂലകാണ്ഡം സാവധാനം ശാഖകൾ ഉത്പാദിപ്പിച്ചു വളരുന്ന പ്രകൃതമാണ് ഇഞ്ചിയ്ക്കുള്ളത്. ഇഞ്ചിയ്ക്ക് എരിവു നല്കുന്നത് സിൻജെറോണ്‍ എന്നാ രാസപദാർഥം ആണ്.
ഔഷധഗുണങ്ങൾ 

ഇഞ്ചി ഇടിച്ചു പിഴിഞ്ഞ നീരും ചെറുനാരങ്ങയും സമം എടുത്തു ഇന്തുപ്പ് അല്പം ചേർത്ത് ദിവസവും മൂന്നുനാലു നേരം കഴിയ്ക്കുക. ദഹനക്കേട് , ഗ്യാസ്ട്രബിൾ തുടങ്ങിയ രോഗങ്ങള മാറുന്നതാണ്.
ഇഞ്ചി നീരിൽ കുരുമുളകും ജീരകവും സമം ചേർത്ത് ഉപയോഗിയ്ക്കുന്നത് അരുചി , പുളിച്ചു തികട്ടൽ ഇവ അകറ്റാൻ നല്ലതാണ്.
വയറു വേദന , വയറുകടി ഇവ മാറാൻ ചുക്ക് ചതച്ചു അല്ലത്തിൽ തിളപ്പിച്ച്‌ അര അപൂണ്‍ തേനും ചേർത്തു കഴിച്ചാൽ മതി .
ഇഞ്ചിയുടെയും കരിമ്പിന്റെയും നീര് സമം എടുത്തു മോരും ശർക്കരയും ചേർത്തുപയോഗിച്ചാൽ അരുചി മാറും.
ചുക്ക് കഷായത്തിൽ ഞെരിഞ്ഞിൽ പൊടിച്ചു ചേര്ത്തു ഉപയോഗിയ്ക്കുന്നത് മൂത്രസംബന്ധമായ രോഗങ്ങൾ അകറ്റും.
ഛർദ്ദി, വയറുവേദന ഇവ മാറാൻ ഇഞ്ചിനീരു തെളി മാറ്റി ഊറ്റി അല്പം ഉപ്പു ചേർത്തു കഴിയ്ക്കുക.
ചുക്കും പെരുങ്കായവും അരച്ച് അല്പാല്പം കഴിച്ചാൽ വായു സംബന്ധമായ വേദന മാറും.
ഇഞ്ചി ചെറു കഷണങ്ങൾ ആക്കി മൂന്നുമാസം തേനിലിട്ടു സൂക്ഷിച്ച ശേഷം ദിവസവും ഒരു ചെറിയ സ്പൂണ്‍ വീതം കഴിച്ചാൽ വിശപ്പുണ്ടാകും . കണ്ണിന്റെ ആരോഗ്യത്തിനും വായു പിത്തം അകറ്റാനും ഉത്തമമാണ്.
ഇഞ്ചിനീരിൽ പാലും നെയ്യും ചേർത്തുപയോഗിച്ചാൽ മലബന്ധം ഉണ്ടാകില്ല .
ഇഞ്ചിനീരും തുല്യം ചെറുനാരങ്ങാ നീരും അല്പം പഞ്ചസാര ചേർത്തു യോജിപ്പിച്ചു കഴിയ്ക്കുന്നത് ഗർഭിണികളുടെ ഛർദ്ദി മാറ്റാൻ നല്ലതാണ് .
ഇഞ്ചിനീര് ചെറുചൂടിൽ  രണ്ടോ മൂന്നോ തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും.
ഇഞ്ചി ചതച്ചു ഇന്തുപ്പ് ചേർത്തു ശീലയിൽ പിഴിഞ്ഞെടുക്കുക . ഈ നീര് രണ്ടുമൂന്നു തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിക്കുത്തു മാറും.
ഇഞ്ചി അരച്ച് അല്പം വെണ്ണയും ചേർത്തു കഴിച്ചാൽ ചുമ മാറും.
50 ഗ്രാം ചുക്ക് , 100 ഗ്രാം വറുത്ത എള്ള് , 300 ഗ്രാം ശർക്കര ഇവ കൂട്ടിയിടിച്ചു ഗുളികയായി കഴിച്ചാൽ ചുമ കുറയും.
തലവേദനയ്ക്കും കൊടിഞ്ഞിയ്ക്കും ചുക്ക് പൊടി ചെറു ചൂടുവെള്ളത്തിൽ കുഴച്ചു കുഴമ്പു രൂപത്തിൽ നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്.
ഇഞ്ചി നീരും ചെറുതേനും സമം ചേർത്തു പതിവായി അര സ്പൂണ്‍ വീതം കുടിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാകും.
ഇഞ്ചി , തഴുതാമം, മുരിങ്ങയില , വെളുത്തുള്ളി ഇവയുടെ നീര് സമം എടുത്തു ചെറുതേനും ചേർത്തു പതിവായി കഴിയ്ക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിയ്ക്കും.
ഇഞ്ചി കൂർപ്പിച്ചു ചുണ്ണാമ്പിൽ മുക്കി അരിമ്പാറയുടെ പുറത്തു തുടച്ചാൽ അരിമ്പാറ മാറും.


0 comments:

Post a Comment