To listen you must install Flash Player.

Monday, 29 July 2013

മോഷ്ടിക്കപ്പെട്ട കമ്പ്യൂട്ടര്‍ ട്രാക്ക് ചെയ്യാം


ലാപ്ടോപ്പുകളും മറ്റും യാത്രകളില്‍ ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതലായും കംപ്യൂട്ടര്‍ മോഷണത്തിന് ഇരയാകുന്നത്. ലാപ് ടോപ്പുകളും, നെറ്റ് ബുക്കുകളുമൊക്കെ ട്രെയിന്‍ യാത്രയില്‍ അടിച്ച് മാറ്റിപ്പോകുന്നത് സാധാരണമാണ്. പിന്നെ ഇവ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാല്‍ പൂര്‍ണ്ണമായ നിരാശക്ക് പകരം അല്പം പ്രത്യാശ നല്കാനുപകരിക്കുന്ന ഒരു പ്രോഗ്രാമാണ് Locate PC.

മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യാതെ നെറ്റ് കണക്ഷനായി ഉപയോഗിച്ചാല്‍ മാത്രമേ ഇത് ഫലപ്രദമാകൂ. എന്നിരുന്നാലും ഒരു ശ്രമം എന്ന നിലയില്‍ ഇതും പരീക്ഷിക്കാം. ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടര്‍ നെറ്റുമായി കണക്ടഡായാല്‍ പ്രത്യേക സമയ ക്രമത്തില്‍ ഇമെയിലുകള്‍ സെന്‍ഡ് ചെയ്യും. ഐ.പി ചേഞ്ച് ചെയ്യുമ്പോളും, ദിവസം ഓരോന്നും വച്ച് മെയില്‍ ഇതില്‍ നിന്ന് സെന്‍ഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ഒരു ബാക്ക് ഗ്രൗണ്ട് പ്രോഗ്രാമായാണ് ഇത് റണ്‍ ചെയ്യുക. സിസ്റ്റം ട്രേ ഐക്കണിലോ, എളുപ്പത്തിലുള്ള സെര്‍ച്ചിങ്ങിലോ ഈ പ്രോഗ്രാം കണ്ടെത്താനാവില്ല. കംപ്യൂട്ടര്‍ സംബന്ധമായ വിവരങ്ങള്‍ മെയിലിലുള്‍പ്പെട്ടിരിക്കും. ഡയല്‍ അപ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്‍ നമ്പറും ഉണ്ടാകും


0 comments:

Post a Comment