To listen you must install Flash Player.

Wednesday, 24 July 2013


ആയുസ്സിനും ആരോഗ്യത്തിനും ‘മത്തി ‘കഴിക്കുക


മത്തി  മത്തി … നല്ല പിടയ്ക്കുന്ന മത്തി…….
ഒരു മീന്‍ വില്‍പ്പനക്കാരന്‍  കൂവിയാര്‍ത്ത് സൈക്കളില്‍ വന്ന് ബ്രേക്കിട്ടു.  മീന്‍ വാങ്ങാന്‍ നിന്ന വീട്ടമ്മ എത്തിനോക്കി  ചോദിച്ചു.  വേറെ ഒന്നുമില്ലേ?  ഒന്നുമില്ല ചേച്ചി.  ഇന്നു തോണിക്കാര്‍ക്കെല്ലാം മത്തിയാണ്.  5 രൂപയ്‌ക്കെങ്കിലും  വാങ്ങു ചേച്ചി.  അയാള്‍ നിര്‍ബന്ധിച്ചു.  ഓ വേണ്ടെന്നേ എന്തൊരു മണമാ.  ഇവിടെയാരും കഴിക്കില്ല.  വില്‍പന നടക്കാത്ത വിഷമത്തോടെ സൈക്കിള്‍ക്കാരന്‍ പോയി.  വിഷണ്ണയായി നിന്ന വീട്ടമ്മയോട് അയല്‍ക്കാരി ചോദിച്ചു. എന്താ ചേച്ചി മീനൊന്നും കിട്ടിയില്ലേ ? ഇല്ല.  അപ്പേ#ള്‍ ഇതിലെ കൊണ്ടുപോയതോ?  അയല്‍ക്കാരി അതിശയം കൂറി.  ഓ അതു മത്തിയാ.  പലപ്പോഴും നാട്ടിന്‍പുറത്തെ വഴിയില്‍ കാണുന്ന ഒരു രംഗമാണിത്. വന്നു വന്നു ‘മത്തി’ ഒരു മത്സ്യമായി പോലും കാണാന്‍ നമ്മള്‍ തയ്യാറാകാത്ത സ്ഥിതിയായി.
പണ്ടണ്ട് കപ്പയും മത്തിയും കേരളത്തിലെ സാധാരണക്കാരന്റെ ഇഷ്ട വിഭവമായിരുന്നു.  എന്നാലിന്ന് കപ്പ പഞ്ചനക്ഷത്ര ഹോട്ടലിലെ തീന്‍മേശയിലേക്കു കൂടി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും പാവം മത്തി പാവപ്പെട്ടവന്റെ  പോലും പടിക്കു പുറത്തായി.  സാധാരണക്കാരുടെ മാംസ്യാഹാരത്തിന്റെ ലഭ്യത പ്രധാനമായും മത്സ്യത്തില്‍ നിന്നുമാണ്.  പ്രത്യേകിച്ച് മത്സ്യത്തൊഴിലാളിയുടെ ഭക്ഷണത്തിലും വരുമാനത്തിലും നിര്‍ണ്ണായക പങ്ക്  വഹിച്ചിരുന്നതിനാല്‍ നെയ്മത്തിയെ ‘കുടുംബം പുലര്‍ത്തി ‘എന്ന് അറിയപ്പെട്ടിരുന്നു.  എന്നാല്‍ പുതിയ തലമുറയില്‍ ഇതിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായിട്ടാണ് കാണുന്നത്. തന്‍മൂലം ഈ മത്സ്യത്തിന്  വളരെയധികം വിലയിടിവും ഉണ്ടാകുന്നു.  ഏറ്റവും പോഷകപ്രദമായ ഭക്ഷണപദാര്‍ത്ഥമായി നെയ്മത്തിയെ മാറ്റിയെടുക്കുകയാണെങ്കില്‍ കോഴിയെ തിന്നു തിന്നു ഒരു വഴിയ്ക്കായ മലയാളിയുടെ ആരോഗ്യം ഒരു പരിധിവരെ സംരക്ഷിക്കാന്‍ സാധിയ്ക്കും.
കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയുടെ ഉല്‍പാദനത്തില്‍ 45% വും ഇംഗ്ലീഷില്‍ സാര്‍ഡൈന്‍ എന്നും മലയാളത്തില്‍ ‘മത്തി ‘അഥവാ ചാള  എന്നറിയപ്പെടുന്ന മത്സ്യമാണ്.  കരിചാളമത്തി, കോക്കോലമത്തി , നെയ്മത്തി എന്നിങ്ങനെ പലതരം മത്തിയുണ്ട്. ഇതില്‍ നെയ്മത്തി (ീശഹ മെൃറശില) ആണ് ഏറ്റവും പോഷകപ്രദം.  ഹൃദയത്തിന് വളരെ ഗുണകരമായ ഒമേഗ ഫാറ്റി ആസിഡ് ഏറ്റവും കൂടുതലുള്ളതും നെയ്മത്തിയിലാണ്.  നെയ്മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്  ചര്‍മ്മത്തിന് തിളക്കം കൂട്ടുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നു.  കുട്ടികളിലെ ചൊറി , ചിരങ്ങ് മുതലായവ വരാതിരിക്കുന്നതിനും  നെയ്മത്തി കഴിക്കുന്നത് നല്ലതാണ്.
ഇനിയും സംശയമെന്തിന്, മത്സ്യത്തില്‍ ‘മത്തി ‘തന്നെ മഹാരാജാവ്.  വാങ്ങി ധാരാളം കഴിക്കു…………  ആയുസ്സിനും  ആരോഗ്യത്തിനും

0 comments:

Post a Comment