To listen you must install Flash Player.

Monday, 29 July 2013

ഫേസ്‌ബുക്ക്‌ ടൈംലൈന്‍ ഓഗസ്‌റ്റ്‌ എട്ടു മുതല്‍ നിര്‍ബന്ധമാക്കുന്നു




ഫേസ്‌ബുക്കിന്റെ ടൈംലൈന്‍ പ്രൊഫൈല്‍ പേജ്‌ എല്ലാ ഉപയോക്താക്കള്‍ക്കും ബാധകമാക്കുന്നു. ഓഗസ്‌റ്റ്‌ എട്ടു മുതലാണ്‌ ഫേസ്‌ബുക്കില്‍ ടൈംലൈന്‍ പ്രൊഫൈല്‍ മാത്രമാക്കുന്നത്‌. നിലവില്‍ പഴയ പ്രൊഫൈല്‍ പേജില്‍ തുടരുന്ന ഉപയോക്താക്കള്‍ നിരവധിയാണ്‌. ചിലര്‍ ടൈംലൈനിലേക്ക്‌ മാറാന്‍ മടി കാണിക്കുന്നുണ്ട്‌. ഒരു ഡയറി പോലെ സ്വന്തം ജീവതം രേഖപ്പെടുത്താനാകുമെന്നതാണ്‌ ഫേസ്‌ബുക്ക്‌ ടൈംലൈന്‍ പ്രൊഫൈലിന്റെ മേന്‍മ. ഉപയോക്താവിന്റെ ജനനം മുതല്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ കാര്യങ്ങളും സമയബന്ധിതമായി രേഖപ്പെടുത്താനും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ടൈംലൈന്‍ പ്രൊഫൈലില്‍ സൗകര്യമുണ്ടായിരുന്നു.

ടൈംലൈന്‍ അവതരിപ്പിച്ചിട്ട്‌ നാളിതുവരെ ആയിട്ടും പലരും അതിലേക്ക്‌ മാറിയിട്ടില്ല. എന്നാല്‍ ഓഗസ്‌റ്റ്‌ എട്ടുമുതല്‍ ടൈംലൈന്‍ പ്രൊഫൈല്‍ മാത്രമെ ഫേസ്‌ബുക്കില്‍ ദൃശ്യമാകുകയുള്ളു. അതായത്‌ 800 മില്യണിലധികം വരുന്ന ഫേസ്‌ബുക്ക്‌ ഉപയോക്താക്കളുടെ പ്രൊഫൈല്‍ പേജ്‌ ടൈംലൈനായാകും ദൃശ്യമാകുക. എന്നാല്‍ ഫേസ്‌ബുക്കിന്റെ പുതിയ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉപയോക്താക്കള്‍ രംഗത്തുവന്നിട്ടുണ്ട്‌. സ്വന്തം ജീവ ചരിത്രം മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ലാത്തവരാണ്‌ ടൈംലൈന്‍ പ്രൊഫൈലിനെ എതിര്‍ക്കുന്നത്‌. അതേസമയം ചെറുപ്പക്കാര്‍ ടൈംലൈനിനെ അനുകൂലിക്കുന്നവരാണ്‌. എന്തെന്നാല്‍ തൊഴില്‍ദാതാക്കളെ ആകര്‍ഷിക്കാന്‍ ടൈംലൈന്‍ പ്രൊഫൈല്‍ സഹായിക്കുമെന്ന്‌ അവര്‍ വിലയിരുത്തുന്നു
.

0 comments:

Post a Comment