To listen you must install Flash Player.

Monday, 29 July 2013

പ്രാവ്‌ വളർത്തൽ – അലങ്കാരത്തിനും ആദായത്തിനും

dove
 ളർത്തുപക്ഷികളിൽ ശാന്തശീലരും സമാധാന വാഹകരുമെന്ന്‌ കേൾവികേട്ടവരാണ്‌ പ്രാവുകൾ. വർണ്ണ വൈവിധ്യം കൊണ്ടും രൂപഭംഗി കൊണ്ടും പ്രാവുകൾ ഏവരുടേയും മനം കവരുന്നവയാണ്‌. പ്രാവുവളർത്തൽ ഒരു വിനോദം എന്ന നിലയിൽ പണ്ടുകാലം മുതലേ പ്രചാരത്തിലുണ്ടായിരുന്നു. കൂടാതെ പന്തയ പ്രാവുകളെ ഉപയോഗിച്ചുള്ള പലതരം മത്സരങ്ങളും കേരളത്തിന്റെ പല പ്രദേശങ്ങളിലും പതിവായിരുന്നു. 
എന്നാൽ ഇന്ന്‌ പ്രാവുവളർത്തൽ ഒരു ഹോബി എന്ന നിലയിൽ മാത്രമല്ല ആദായമുള്ള ഒരു വരുമാന മാർഗ്ഗമായും ആളുകൾ തിരഞ്ഞെടുത്തുകഴിഞ്ഞു. വിദേശയിനം പ്രാവുകളെ വളർത്തി വിൽ ക്കുന്ന അനേകം കർഷകർ ഇന്ന്‌ കേരളത്തി ലുണ്ട്‌. എറണാകുളം ആസ്ഥാനമാക്കിയുള്ള “കേരള പീജിയൻസ്‌ സൊസൈറ്റി” ഇത്തരം കർഷകരെ പ്രോത്സാഹിപ്പിയ്ക്കുകയും ക്രയ വിക്രയങ്ങൾക്ക്‌ സാധ്യതയൊരുക്കുകയും ചെയ്യുന്നു. 
 ഇത്തരത്തിൽ പ്രാവുവളർത്തൽ ഒരു സ്വയം തൊഴിലായി തിരഞ്ഞെടുത്ത തിരുവന ന്തപുരം കാട്ടാക്കട സ്വദേശി പ്രദീപ്‌ കുമാർ ഈ രംഗത്ത്‌ മികവു തെളിയിച്ച ഒരു വ്യക്തി യാണ്‌. “ചെറുപ്പത്തിൽ ഒരു ഹോബിയായി തുട ങ്ങിയ പ്രാവു വളർത്തൽ പിന്നീട്‌ ഒരു സൈഡ്‌ ബിസിനസ്സ്‌ എന്ന നിലയിലേക്ക്‌ മാറുകയായി രുന്നു” പ്രദീപ്‌ പറയുന്നു. വിവിധയിനം പ്രാവുകൾ പ്രാവിനങ്ങളിൽ മുമ്പൻ അമേരിക്കക്കാരായ ‘കിങ്ങു’കളാണ്‌. തോണി വളവുള്ള മുതുകും ഉയർന്ന ചെറുവാലും ഉയർന്ന നെഞ്ചുമാണ്‌ ഇവയുടെ പ്രത്യേകതകൾ. പ്രാദേശിക വിപണി യിൽ ഉയർന്ന വില ലഭിക്കുന്ന ഇവ വെള്ള, കറുപ്പ്‌, ബ്രൗൺ നിറങ്ങളിൽ ലഭ്യമാണ്‌. ‘പൗട്ടർ’ എന്ന പ്രാവിനത്തിൽ ഇംഗ്ളീഷ്‌, ജർമ്മൻ സ്വദേശികൾ ലഭ്യമാണ്‌. നെഞ്ചിൽ ഉയർന്നു നിൽക്കുന്ന ബൾബുകളാണ്‌ ഇവയുടെ പ്രധാന ആകർഷണം. വിരിഞ്ഞ അരക്കെട്ട്‌, വാലുകളി ലെ പ്രത്യേകത, നിറ വ്യത്യാസം, തൂവലുകളാൽ സമൃദ്ധമായ പാദം എന്നിവ ഇവയെ മറ്റുള്ളവ യിൽ നിന്നും വ്യത്യസ്ഥരാക്കുന്നു. ഇവയിൽ ഏറെ പ്രചാരത്തിലുള്ളത്‌ ‘ബവേറിയൻ പൗട്ട റു’കളാണ്‌. ഇറ്റാലിയൻ സ്വദേശികളായ ‘മുതീന’ അന്ന നടത്തയ്ക്ക്‌ കേൾവികേട്ട പ്രാവിനങ്ങളാ ണ്‌. ഇവയുടെ ഉരുണ്ട കഴുത്തും അവയെ പൊതിയുന്ന കാപ്പി നിറവുമൊക്കെ മുതീനയെ ശ്രദ്ധേയരാക്കുന്നു. ‘ഫാന്റെയിലു’കൾ സുന്ദരി കളാകുന്നത്‌ അവയുടെ വിശറിവാലിന്റെ മഹത്വം കൊണ്ടാണ്‌. അമേരിക്കൻ, ഇൻഡ്യൻ ജനുസ്സു കൾ പല നിറങ്ങളിലായി ഈ വർഗ്ഗത്തിലുമുണ്ട്‌. ഇൻഡ്യയുടെ തനത്‌ ജനുസ്സായ ‘ജാക്കോബിൻ’ കഴുത്തിനു ചുറ്റും ചാമരം വീശുന്ന തൂവലുകളാൽ കണ്ണിന്‌ കൗതുകമേകുന്നവ യാണ്‌. ചിറകുകളിൽ ശലഭങ്ങളെപ്പോലെ ചിത്രപ്പണികളുള്ളവരാണ്‌ ‘സാറ്റനേറ്റു’കൾ. ബ്യൂട്ടീ ഹോമർ, ഡബിൾ ക്രൈസ്റ്റ്‌, ഫിൽഗൈ ഷർ, കാരിയർ, മൂങ്ങാ പ്രാവുകൾ, മുഷ്കി, ചുവാചൻ, ബാറ്റിൽ, ട്രംബ്ളർ, ആസ്ട്രേലിയൻ റെഡ്‌, സിറാസ്‌ എന്നിവയും വിവിധ പ്രാവിനങ്ങ ളാണ്‌.
 കൂടു നിർമ്മാണവും പരിപാലനവും പ്രദീപ്‌ കുമാറിന്റെ വീടിനോടു ചേർന്നുള്ള പറമ്പിലാണ്‌ പ്രാവുകൾക്ക്‌ വേണ്ടിയുള്ള പ്രത്യേ ക കൂടുകൾ നിർമ്മിച്ചിരിയ്ക്കുന്നത്‌. “വായുവിന്റെ ഗതിവേഗം തടയാതെ എന്നാൽ വെയിലിനെ തടഞ്ഞുകൊണ്ട്‌ തണൽ വലകൾ വിരിച്ച്‌ ടെറസിലെ അലൂമിനിയം റൂഫുകൾക്കു താഴെയും കമ്പിവലകൾ കൊണ്ട്‌ മറച്ച്‌ ഇതിനുള്ളിൽ പലകയും കമ്പിവലകളും ചേർത്തുണ്ടാക്കുന്ന പ്രത്യേകം കള്ളിക്കൂടുകളിലും ഇവയെ വളർ ത്താം”. സ്ഥല പരിമിതികളിൽ ഒതുങ്ങിക്കഴിയു ന്നവർക്കായ്‌ പ്രദീപ്‌ നൽകുന്ന ഒരു നിർദ്ദേശം. 5 അടി നീളവും ഒന്നരയടി വീതിയും ഒന്നരയടി പൊക്കവും കൂടുകൾക്കുണ്ടായിരിക്കണം. കൂടിനുള്ളിൽ മണൽ വിരിച്ച്‌ അതിനു മുകളിൽ പേപ്പർ വിരിച്ചാൽ ദിവസേനയുള്ള വൃത്തിയാക്ക ൽ എളുപ്പമായിരിക്കും. രണ്ടാഴ്ചയിലൊരിക്കൽ പ്രാവുകളെ മാറ്റി കൂട്ടിൽ അണുനാശിനി തളിക്കണം. കൂടാതെ മഞ്ഞൾപ്പൊടി വിതറു ന്നത്‌ ഉറുമ്പ്‌ ശല്യം ഒഴിവാക്കാനും സഹായിക്കും.

പ്രാവുകളെ ആരോഗ്യമുള്ളവരായി നിലനിർ ത്താൻ പോഷക സമ്പുഷ്ടമായ ആഹാരം നൽ കേണ്ടത്‌ ആവശ്യമാണ്‌. കുതിർത്ത ചോളം, പയർ വർഗ്ഗങ്ങൾ, ഗോതമ്പ്‌, കപ്പലണ്ടി, നില ക്കടല എന്നിവ തരാതരം ഭക്ഷണമായി നൽ കണം. ഇതിനു പുറമേ ചീരയില, മല്ലിയില എന്നിവയും ഇവയ്ക്ക്‌ പ്രിയപ്പെട്ടവയാണ്‌. 
 കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാൻ നൈസർഗ്ഗി കമായി ഇണയായവയിൽ നിന്നും ആരോഗ്യമു ള്ളവയെ തിരഞ്ഞെടുത്ത ശേഷം പ്രത്യേകം കൂടുകളിൽ പാർപ്പിക്കണം. ഈ സമയം പുഴു ങ്ങിയ മുട്ട, ക്യാരറ്റ്‌, ചുടുകട്ടപ്പൊടി, കരിപ്പൊടി എന്നിവയും നൽകണം. വേർപിരിച്ചതിന്റെ നാലാം ദിവസം പൂവനെ പിടയുടെ കൂട്ടിലേക്ക്‌ വിടാം. ഇണചേർന്ന്‌ 15 മുതൽ 20 ദിവസങ്ങൾക്കു ള്ളിൽ ഇവ മുട്ടയിടും. കൂടിനുള്ളിൽ മണൽ ചട്ടികൾ ഒരുക്കി വച്ചാൽ ഇവയ്ക്ക്‌ മുട്ടയിടാ നുള്ള സൗകര്യമായി. ഒന്നിടവിട്ട ദിവസങ്ങളി ലായി ഒരു ശീരിൽ രണ്ടുമുട്ടകളാണ്‌ പ്രാവുകളിടു ന്നത്‌. പകൽ പൂവനും രാത്രി പിടയുമാണ്‌ അട യിരിക്കുന്നത്‌. 18-​‍ാം ദിവസം മുട്ട വിരിയുകയും കുഞ്ഞുങ്ങൾ ആറാഴ്ച വളർച്ച പൂർത്തിയാക്കി യാൽ അടുത്ത ശീര്‌ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. വിദേശ ജനുസുകളിൽ നിന്നും കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി ഇവയുടെ മുട്ട നാടൻ പ്രാവിന്‌ അടവച്ച്‌ വിരിയിക്കാം. ഇതിനായി വിദേശ ജനുസ്സുകളെ ഇണ ചേർത്ത്‌ മുട്ടകൾ മാറ്റിവച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ മുട്ടയിടലുകളുടെ ഇടവേള കുറയ്ക്കാനും സാധിക്കും. പ്രദീപിന്റെ അഭിപ്രായത്തിൽ “നല്ല ജനുസ്സുകളെ വാങ്ങി കൂടുതൽ കുഞ്ഞുങ്ങളെ ഉണ്ടാക്കി വിൽക്കുക എന്നതാണ്‌ പ്രാവു കൃഷി തൊഴിലായി സ്വീകരിക്കുന്നവർക്ക്‌ നല്ലത്‌”. കൂടാതെ, “എറണാകുളം കച്ചേരിപ്പടിയിലുള്ള കേരള പീജിയൻസ്‌ സൊസൈറ്റിയിൽ അംഗമായാൽ പ്രാവുവളർത്തലിനെക്കുറിച്ച്‌ ആവശ്യമായ നിർദ്ദേശങ്ങളും ക്ളാസുകളുമൊക്കെ ലഭിക്കും”. പ്രാവുകളെ സമാധാന വാഹകരെന്ന്‌ പറയുന്നത്‌ വെ റുതേയല്ല. അൽപ്പനേരം അവയോടൊപ്പം ചിലവഴിച്ചാൽത്തന്നെ നമുക്കത്‌ മനസ്സിലാക്കാൻ കഴിയും. ശബ്ദം, തൂവൽ വിന്യാസം, രൂപ ഭംഗി എന്നിവ യാണ്‌ പ്രാവുകളുടെ വില നിശ്ചയിക്കുന്ന ഘടകങ്ങൾ..

വിവിധയിനം പ്രാവുകളുടെ ഓരോ ജോഡികളുടെ വില കിങ്ങ്‌ – Rs 25,000.00 – 500,00.00 പ്രിൽ ബാക്‌ – Rs 10,000.00 വൈറ്റ്‌ പൗട്ടർ – Rs 10,000.00 ചൈനീസ്‌ ഔൾ – Rs 5,000.00 ഫിൽഗൈഷർ – Rs 5,000.00 റിങ്ങ്‌ മുതീന – Rs 3,000.00 
പി. ബി. പ്രദീപ്‌ കുമാർ പ്രദീപ്‌ ഭവനം, ആമച്ചൽ, കാട്ടാക്കട, തിരുവനന്തപുരം, ഫോൺ : 0471 2294084

0 comments:

Post a Comment