To listen you must install Flash Player.

Thursday, 25 July 2013


കറിവേപ്പില ദിവ്യ ഔഷധം


കറിലീഫ്എന്ന് ഇംഗ്ലീഷിലുംകാളശാകംഎന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന കറിവേപ്പില റുട്ടേസിഎന്ന സസ്യകുലത്തിലെ അംഗമാണ്. കേരളിയര്‍ക്ക് കറികളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു സുഗന്ധപത്രമാണ് കറിവേപ്പില. പ്രത്യേകിച്ച് കടുക് വറുക്കുന്ന ഏതൊരു കറിക്കും ഇത് കൂടിയേതീരു. പക്ഷേ സാധാരണയായി ഭക്ഷണം കഴിക്കുന്ന സമയത്ത് കറികളില്‍ നിന്നും കറിവേപ്പിലയെ എടുത്തു കളയുകയാണ് നമ്മുടെ പതിവ്. ഇത് തികച്ചും തെറ്റാണെന്നാണ് ആധുനിക വൈദ്യമതം അനുശാസിക്കുന്നത് . നാം കഴിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് പൂര്‍ണ്ണ പ്രയോജനം ഉണ്ടാകണമെങ്കില്‍ അതിലുള്‍പ്പെട്ടിരിക്കുന്ന കറിവേപ്പിലയും കഴിക്കണമെന്ന് ചുരുക്കം. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെഎന്ന ചൊല്ല് നമ്മുടെ തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്.
കറികള്‍ക്ക് വാസനയും രുചിയും വര്‍ദ്ധിപ്പിക്കാനാണ് കറിവേപ്പില ചേര്‍ക്കുന്നതെങ്കിലും അതിന് പ്രദാനം ചെയ്യാന്‍ കഴിവുള്ള ഗുണങ്ങള്‍ അതിലുമേറെയാണ്.
ആഹാര വസ്തുക്കളിലെ വിഷാംശം ഇല്ലാതാക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. വായ്ക്ക് രുചിയുണ്ടാക്കുകയും ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യാനുള്ള കഴിവ് കറിവേപ്പിലയ്ക്കുണ്ടെന്നാണ്‍് പഠനങ്ങള്‍ തെളിയിക്കുന്നത്.
കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടു വെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ദ്ധന മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും.
കറിവേപ്പിലയുടെ ഞെട്ടി, തടിയുടെ മേലുള്ള തൊലി , ഞെട്ടിയോടു കൂടെയുള്ള ഇല എന്നിവയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. വൈറ്റമിന്‍ എ ഏറ്റാവുമധികം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില.. അതുകൊണ്ടാണ് നേത്രരോഗത്തിന്‍് കറിവേപ്പില ഹിതകരമായിരിക്കുന്നത്.
കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഒരു നെല്ലിക്ക വലിപ്പത്തില്‍ രാവിലെ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ അലര്‍ജി സംബന്ധമായ ശ്വാസംമുട്ട് , കാലിലുണ്ടാകുന്ന എക്സിമ എന്ന ത്വക് രോഗം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.
പ്രമേഹത്തിനും ഈ പ്രയോഗം വളരെ ഗുണം ചെയ്തു കാണാറുണ്ട്.
കാല്‍പ്പാദങ്ങള്‍ വിണ്ടു കീറിയാല്‍ പച്ചമഞ്ഞളും, കറിവേപ്പിലയും കൂട്ടി അരച്ച് ദിവസവും രണ്ട് നേരം വച്ച് ഒരാഴ്ചക്കാലം വിണ്ടു കീറിയ ഭാഗത്ത് പുരട്ടിയാല്‍ രോഗശമനം തീര്‍ച്ച.
കറിവേപ്പിലനീരും, നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് ഗര്‍ഭിണിക.ള്‍ക്കുണ്ടാകുന്നചര്‍ദ്ദിയ്ക്ക് ആശ്വാസമേകും.
കറിവേപ്പില ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് അകാല നര തടയാനും, മുടിവേരുകള്‍ക്ക് പോഷണം ലഭിക്കാനും സഹായകമാകും
.
കറിവേപ്പിലയിട്ട് ഇലകള്‍ കരിയുന്നതുവരെ മൂപ്പിച്ചെടുത്ത വെളിച്ചെണ്ണ ഒരു ഹെയര്‍ടോണിക്കായി ഉപയോഗിക്കാം. ഇത് തലയോട്ടിയില്‍ പത്തുമിനിറ്റുനേരം തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിക്കുന്നത് മുടിയുടെ അഴകിനേയും ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കും
പ്രമേഹത്തിന് ഒരു ഉത്തമ ഔഷധമാണ് കറിവേപ്പില. കറിവേപ്പില അന്നജത്തെ ഗ്ലൂക്കോസാക്കി മാറ്റുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ മുറ്റിയ കറിവേപ്പില പത്തെണ്ണം വച്ച് മൂന്നുമാസത്തോളം കഴിക്കുകയണെങ്കില്‍ പ്രമേഹരോഗത്തിന്‍് നല്ല ശമനമുണ്ടാകും
പ്രകൃതിചികിത്സയില്‍ കറിവേപ്പിലയ്ക്ക് മറ്റേതൊരു ഇലയെക്കാളും പ്രാധാന്യമുണ്ട്. തഴുതാമ, ചീര തുടങ്ങിയവ ഉപയോഗിക്കുന്നതു പോലെ തന്നെ കറിവേപ്പിലയും കറിവച്ച് കൂട്ടണമെന്നാണ്‍് പ്രകൃതിചികിത്സകര്‍ ശുപാര്‍ശ ചെയ്യുന്നത് . വയറുകടിക്കും, വായ്പ്പുണ്ണിനും കറിവേപ്പില അരച്ച് മോരില്‍ കലക്കിക്കുടിച്ചാല്‍ ആശ്വാസം കിട്ടും.
മറ്റു സംസ്ഥാനങ്ങളെ പച്ചക്കറികള്‍ക്കു വേണ്ടി ആശ്രയിക്കുന്നതു പോലെ കറിവേപ്പിലയ്ക്കു വേണ്ടിയും ആശ്രയിക്കുന്നതൊഴിവാക്കാന്‍ഇന്നു തന്നെ വീട്ടു മുറ്റത്തൊരു കറിവേപ്പ് നട്ടു പിടിപ്പിക്കുക

0 comments:

Post a Comment