To listen you must install Flash Player.

Thursday, 25 July 2013



ബൈക്ക് നാഗിവേഷന്‍ സംവിധാനം വിപണിയില്‍


രാജ്യത്തെ പ്രമുഖ ഓട്ടോമൊബീല്‍ ജി.പി.എസ് നാവിഗേഷന്‍ സേവന ദാതാക്കളായ മാപ്‌മൈ ഇന്ത്യ ബൈക്കുകളില്‍ ഉപയോഗിക്കാവുന്ന നാഗിവേഷന്‍ സംവിധാനം വിപണിയില്‍ എത്തിച്ചു.

ടെയില്‍ബ്ലോസര്‍ 2 എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ബൈക്കിന്റെ ഹാന്‍ഡിലില്‍ ഘടിപ്പിക്കാവുന്നതാണ് ടെയില്‍ബ്ലോസര്‍ 2 സംവിധാനം. ഹെല്‍മറ്റില്‍ ഘടിപ്പിക്കാവുന്ന പ്രത്യേക രൂപത്തിലുള്ള സ്പീക്കറുകളിലൂടെ ടെയില്‍ബ്ലോസറില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ കേള്‍ക്കാനാവും.

ബ്ലൂടൂത്ത് ഉപയോഗിച്ച് പാട്ടുകേള്‍ക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. ബാറ്ററി ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. രണ്ട മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 16,990 രൂപയാണ് വില.

8.9 സെന്റീമീറ്റര്‍ ടച്ച് എല്‍.സി.ഡി സ്‌ക്രീനാണ് ടെയില്‍ ബ്ലോസറിനുള്ളത്. മികച്ച നാവിഗേഷന്‍ സംവിധാനത്തിനു പുറമെ മള്‍ട്ടിമീഡിയ സേവനങ്ങളും ഇതിലൂടെ ലഭ്യമാകും

0 comments:

Post a Comment