അമിതവണ്ണം മൂലം വിഷമിക്കുന്നവര്*ക്ക് ആശ്വാസകരമായ വാര്*ത്ത. ആഹാരത്തോടുള്ള ആസക്തി കുറയ്ക്കാനുള്ള ഉപായവുമായി പഠനം പുറത്തുവന്നിരിക്കുകയാണ്. ആഹാരം കഴിക്കുമ്പോള്* ചുവന്ന പാത്രവും കപ്പും ഉപയോഗിക്കണം എന്നാണ് പഠനം പറയുന്നത്.

ചുവപ്പുനിറം കാണുമ്പോള്* ആഹാരം കഴിക്കാനുള്ള താല്പര്യം താനേ കുറയും. അപകടം, നിരോധനം, തടസ്സം തുടങ്ങിയവ സൂചിപ്പിക്കുന്ന നിറമാണ് ചുവപ്പ്. അബോധമനസില്* ഈ ചിന്ത ഉണരുമ്പോള്* കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് താ*നേ കുറയ്ക്കും. അതുപോലെ, മദ്യം കഴിക്കാന്* ചുവന്ന കപ്പ് ഉപയോഗിച്ചാല്* കഴിക്കുന്നതിന്റെ അളവ് കുറയ്ക്കാന്* സാധിക്കുമെന്നും പഠനം പറയുന്നു. 

ജര്*മനി, സ്വിറ്റ്സര്*ലാന്*ഡ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ചുവപ്പ്, നീല എന്നീ നിറങ്ങളുള്ള പാത്രങ്ങളില്* ആളുകള്*ക്ക് ഭക്ഷണം നല്*കുകയായിരുന്നു. ഇതില്* ചുവപ്പ് പാത്രം ലഭിച്ചവര്* കുറച്ച് ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ. കഴിക്കുന്ന ആഹാരത്തില്* 40 ശതമാനം വരെ കുറവുവരുത്തുകയും ചെയ്തു.

Keywords:food, red, blue colour,plates,Germany,Switzerland,fat persons,red colour dinner set,red colour cups,To Shed Flab, eat From a red Plate