To listen you must install Flash Player.

Showing posts with label Diseases. Show all posts
Showing posts with label Diseases. Show all posts

Thursday, 15 May 2014


തലച്ചോറിലെ ചില
ന്യൂറോണുകളുടെ അപസാമാന്യ
ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു
രോഗം ആണ് അപസ്മാരം .
മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന
വൈദ്യുതതരംഗങ്ങളുടെ താളം
തെറ്റുന്നതാണ് ഇതിനു
കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ്
കൂടുതലായി ഈ രോഗം കാണുന്നത്.

അപസ്മാരം ബാധിക്കുന്ന
സമയം രോഗിക്കുതന്നെ മനസ്സിലാകും.
രോഗി നിശ്ചലനായി യാതൊന്നും
ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന
ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു
നിൽക്കും. തുടർന്ന്
കൈകളും കാലുകളും മുഖവും
കോച്ചിവലിക്കുന്നു. ഈ സമയത്ത്
അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.
ചിലപ്പോൾ നാക്ക്
പുറകിലോട്ടുപോയി ശ്വാസനാളത്തെ
അടയ്ക്കുകയും മരണം സംഭവിക്കുകയും
ചെയ്യാം. വായിൽ നിന്നു
നുരയും പതയും വരും.
അതിനുശേഷം കുറേ സമയം രോഗി
ബോധരഹിതനായിരിക്കും. ആ
സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ
രോഗി ദീർഘനേരത്തേക്ക് ഉറങ്ങും.
പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ
കഴിഞ്ഞതൊന്നും ഓർമ
കാണുകയില്ല.ചിലപ്പോൾ
തലവേദനയും കാണും.ശരീരത്തിന്റെ ഒരു
ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ
രോഗം ബാധിക്കാം.
ഏതെല്ലാം ഭാഗങ്ങളിൽ
കോച്ചിവലിക്കൽ വരുന്നു
എന്നതനുസരിച്ച് തലച്ചോറിലെ ഏതു
ഭാഗമാണ് രോഗത്തിനു കാരണം എന്നു
മനസ്സിലാക്കാം.

രോഗം വരുന്ന സമയത്ത് പ്രത്യേക
ഉപകരണം (ഇലക്ട്രോ
എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു
തലച്ചോറിൽ നിന്നു പുറപ്പെടുന്ന
വൈദ്യുത തരംഗങ്ങൾ
രേഖപ്പെടുത്തുകയാണെങ്കിൽ
അവയുടെ താളക്രമത്തിലുള്ള
വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു
തരത്തിൽപ്പെടും എന്നു
മനസ്സിലാക്കി ചികിത്സ നിർണയിക്കാം.

രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ
വളരെ നാൾ മരുന്നു കഴികേണ്ടി വരും.
രോഗം വരുമ്പോൾ അപകടങ്ങളിൽ
നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം.
ഫിനോബാർബിറ്റോൺ,
ഇതോസക്സിമൈഡ്, ഫെനിറ്റോയ്ൻ
തുടങ്ങിയ മരുന്നുകളാണ്
സാധാരണയായി ചികിത്സയ്ക്കായി
ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന
അസുഖം ഈ അസുഖത്തിൽ നിന്നു
വേർതിരിച്ചറിയണം.
തുടരെത്തുടരെ അപസ്മാരം വരുകയും
ഇടയ്ക്കൊന്നും രോഗി ബോധം
കൈവരിക്കാതിരിക്കുകയും ചെയ്യുന്ന
അവസ്ഥയാണ് സ്റ്റാറ്റസ്
എപ്പിലെപ്റ്റിക്കസ് . ഇത്
വളരെ അപകടകാരി ആണ്.
തലച്ചോറിലെ ചില
ന്യൂറോണുകളുടെ അപസാമാന്യ
ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു
രോഗം ആണ് അപസ്മാരം .
മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന
വൈദ്യുതതരംഗങ്ങളുടെ താളം
തെറ്റുന്നതാണ് ഇതിനു
കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ്
കൂടുതലായി ഈ രോഗം കാണുന്നത്.
അപസ്മാരം ബാധിക്കുന്ന
സമയം രോഗിക്കുതന്നെ മനസ്സിലാകും.
രോഗി നിശ്ചലനായി യാതൊന്നും
ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന
ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു
നിൽക്കും. തുടർന്ന്
കൈകളും കാലുകളും മുഖവും
കോച്ചിവലിക്കുന്നു. ഈ സമയത്ത്
അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.
ചിലപ്പോൾ നാക്ക്
പുറകിലോട്ടുപോയി ശ്വാസനാളത്തെ
അടയ്ക്കുകയും മരണം സംഭവിക്കുകയും
ചെയ്യാം. വായിൽ നിന്നു
നുരയും പതയും വരും.
അതിനുശേഷം കുറേ സമയം രോഗി
ബോധരഹിതനായിരിക്കും. ആ
സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ
രോഗി ദീർഘനേരത്തേക്ക് ഉറങ്ങും.
പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ
കഴിഞ്ഞതൊന്നും ഓർമ
കാണുകയില്ല.ചിലപ്പോൾ
തലവേദനയും കാണും.ശരീരത്തിന്റെ ഒരു
ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ
രോഗം ബാധിക്കാം.
ഏതെല്ലാം ഭാഗങ്ങളിൽ
കോച്ചിവലിക്കൽ വരുന്നു
എന്നതനുസരിച്ച് തലച്ചോറിലെ ഏതു
ഭാഗമാണ് രോഗത്തിനു കാരണം എന്നു
മനസ്സിലാക്കാം.
രോഗം വരുന്ന സമയത്ത് പ്രത്യേക
ഉപകരണം (ഇലക്ട്രോ
എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു
തലച്ചോറിൽ നിന്നു പുറപ്പെടുന്ന
വൈദ്യുത തരംഗങ്ങൾ
രേഖപ്പെടുത്തുകയാണെങ്കിൽ
അവയുടെ താളക്രമത്തിലുള്ള
വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു
തരത്തിൽപ്പെടും എന്നു
മനസ്സിലാക്കി ചികിത്സ നിർണയിക്കാം.
രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ
വളരെ നാൾ മരുന്നു കഴികേണ്ടി വരും.
രോഗം വരുമ്പോൾ അപകടങ്ങളിൽ
നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം.
ഫിനോബാർബിറ്റോൺ,
ഇതോസക്സിമൈഡ്, ഫെനിറ്റോയ്ൻ
തുടങ്ങിയ മരുന്നുകളാണ്
സാധാരണയായി ചികിത്സയ്ക്കായി
ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന
അസുഖം ഈ അസുഖത്തിൽ നിന്നു
വേർതിരിച്ചറിയണം.
തുടരെത്തുടരെ അപസ്മാരം വരുകയും
ഇടയ്ക്കൊന്നും രോഗി ബോധം
കൈവരിക്കാതിരിക്കുകയും ചെയ്യുന്ന
അവസ്ഥയാണ് സ്റ്റാറ്റസ്
എപ്പിലെപ്റ്റിക്കസ് . ഇത്
വളരെ അപകടകാരി ആണ്.

Friday, 2 August 2013




കാന്‍സറിനെ അത്ര ഭയക്കണ്ടhttp://www.doolnews.com/wp-content/themes/dool_v3/images/video-icon.png





 


കാന്‍സര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ ഭയക്കാത്തവരായി ആരുമില്ല. ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും അമിതമായി വര്‍ദ്ധിക്കുന്നതാണിതിനു കാരണം. കാന്‍സറിനെ പറ്റി വ്യക്തമായ ധാരണ നമ്മുടെ സമൂഹത്തിനില്ലാത്തതും ഇതിനൊരു കാരണമാകുന്നുണ്ട്. അതേസമയം 50 ശതമാനകത്തിലധികം കാന്‍സറുകളും ചികിത്സിച്ച് ഭേതമാക്കാനാവുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
നൂറോളം വരുന്ന വിവിധ അസുഖങ്ങള്‍ക്കായി പൊതുവില്‍ പറയുന്ന ഒരു പേരാണ് കാന്‍സര്‍. ഏകദേശം നൂറോളം അസുഖങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നത്. അതില്‍ തന്നെ ബ്രയിന്‍ ട്യൂമര്‍ എന്ന തലച്ചോറിനെ ബാധിക്കുന്ന രോഗം മുതല്‍ നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്‍സര്‍ വരെ ഉള്‍പ്പെടുന്നു. ഇതില്‍ പലതും ലളിതവും ചികിത്സിച്ച് ഭേതമാക്കാവുന്നതുകൂടിയാണ്.
നമ്മുടെ ശരീരം വിവിധയിനം കോശങ്ങള്‍ കൊണ്ടാണല്ലോ നിര്‍മിച്ചിരിക്കുന്നത്. ഈ കോശങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. കൂടാതെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു. ഫലമോ, അവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുകയും ഏതവയവത്തിലാണോ ഇത് സംഭവിക്കുന്നത് ആ അവയവത്തിന്റെ രോഗ ലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാവുകയും ചെയ്യുന്നു. കോശങ്ങളിലെ ഈ വ്യതിയാനം ആ കോശങ്ങളിലെ ഡി.എന്‍. എ. എന്ന പ്രധാനവസ്തുവിലുണ്ടാകുന്ന കേടുമൂലമാണ് ഇങ്ങിനെ കേടുവന്ന ഡി.എന്‍. എ ഉള്ള കോശം കാന്‍സര്‍ കോശങ്ങളായി മാറുന്നു. കാന്‍സര്‍ കോശങ്ങള്‍ പെറ്റുപെരുകി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അവ രക്തത്തില്‍ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ രക്തത്തിലൂടെ എത്തിചേരുകയും രോഗം മറ്റു ഭാഗങ്ങളില്‍ വരുന്നതിനിടയാകുകയും ചെയ്യുന്നു.
ഈ കോശങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. കൂടാതെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു. ഫലമോ, അവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുകയും ഏതവയവത്തിലാണോ ഇത് സംഭവിക്കുന്നത് ആ അവയവത്തിന്റെ രോഗ ലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാവുകയും ചെയ്യുന്നു. കോശങ്ങളിലെ ഈ വ്യതിയാനം ആ കോശങ്ങളിലെ ഡി.എന്‍. എ. എന്ന പ്രധാനവസ്തുവിലുണ്ടാകുന്ന കേടുമൂലമാണ് ഇങ്ങിനെ കേടുവന്ന ഡി.എന്‍. എ ഉള്ള കോശം കാന്‍സര്‍ കോശങ്ങളായി മാറുന്നു. കാന്‍സര്‍ കോശങ്ങള്‍ പെറ്റുപെരുകി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അവ രക്തത്തില്‍ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ രക്തത്തിലൂടെ എത്തിചേരുകയും രോഗം മറ്റു ഭാഗങ്ങളില്‍ വരുന്നതിനിടയാകുകയും ചെയ്യുന്നു.
പ്രായം കൂടുംതോറും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലായാണ് കണ്ടു വരുന്നത്. പ്രായം കൂടുന്തോറും ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപറ്റുന്നത് വര്‍ദ്ധിക്കുന്നതാണിതിനു കാരണം.
ക്യാന്‍സറിന്റെ കാരണങ്ങള്‍
ക്യാന്‍സര്‍ പ്രധാനമായും ഉണ്ടാക്കുന്നത് ഒരാളുടെ താമസ സ്ഥലം ജീവിത രീതി, അയ്യാളുടെ താമസസ്ഥലം അന്തരീക്ഷം മുതലായ ഘടകങ്ങളിലൂടെയായതിനാല്‍, അത് ഏതു വ്യക്തിക്കും വരാം. പ്രധാനമയും കോശങഅങളിലെ ഡി.എന്‍.എ  കേടുവരുത്തുന്ന പദാര്‍ത്ഥങ്ങളെ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുകയില, മദ്യം, രാസപദാര്‍ത്ഥങ്ങള്‍, അന്തരീക്ഷ മലിനീകകരണം , റേഡിയേഷന്‍, അണുപ്രസരണം എന്നിവയാണ് അവയില്‍ പ്രധാനം.
ജീവിത രീതി, ഭക്ഷണം.
കൊഴുപ്പുകൂടിയ ഭക്ഷണ രീതി: പ്രധാനമായും മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി. വ്യായാമം കുറവുള്ള ജീവിത രീതി പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും ക്യാന്‍സറുണ്ടാകുന്നതിനും സാധ്യതയുണ്ടാകുന്നു.
അണുപ്രസരണം അഥവാ റേഡിയേഷന്‍
അന്തരീക്ഷത്തിലെ റേഡിയേഷന്‍  വെയിലതികം കൊള്ളുന്നവര്‍
അന്തരീക്ഷത്തിലെ മലിനീകരണം
രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായവ
അണുബാധ
ചിലയിനം വൈറല്‍ രോഗം പ്രധാനമായും മഞ്ഞപ്പിത്തം ഉണ്ടാകുന്ന ഹൈപ്പറൈറ്റിസ് ബി, ഹൈപ്പറൈറ്റിസ്‌സിവൈറസും
പ്രതിരോധ ശക്തിയിലുള്ള കുറവ്
എയ്ഡ്‌സ്, അവയവവം മാറ്റിവെച്ചവര്‍ ഉദ: വൃക്ക മാറ്റിവെച്ചവര്‍
ശരീരത്തിന്റെ ജനിതക സ്വഭാവം
ചിലയാളുകളിലെ ശരീരത്തിലെ കോശങ്ങള്‍ വളരെ പെട്ടെന്നു കേടുവരാന്‍ സാധ്യതയുള്ളതാണ്. ഇത് അയാളുടെ കോശങ്ങളിലെ ജനിതക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ചെറുപ്പത്തിലേ കാന്‍സര്‍ ഉണ്ടാകാം. കാന്‍സര്‍ പലപ്പോഴും ഒന്നിലധികം ഇത്തരം ഘടകങ്ങള്‍ ഒരു വ്യക്തിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് രൂപാന്തരപ്പെട്ട് വരുന്നത്.
ചില പ്രത്യേക ജീവിതരീതികള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കാന്‍സറുകളില്‍ 50 ശതമാനത്തിലധികം പുകയില കൊണ്ടുണ്ടാകുന്നതാണ്.
പുകയിലയുടെ ഉപയോഗം  പുകവലി, മുറുക്ക് പുകയില അടങ്ങിയ ചൂയിംഗം, പാന്‍മസാല എന്നിവ പ്രധാനകാരണങ്ങളാണ്.
മദ്യപാനം
കൊഴുപ്പുകൂടിയ ഭക്ഷണം
വ്യയാഴാമക്കുറവ്
മാനസിക പ്രിമുറുക്കം
കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍
കാന്‍സറിന്റെ രോഗ ലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ പ്രചത്യക്ഷപ്പെടുന്നതിനു മുമ്പു തന്നെ നമുക്ക് കാന്‍സര്‍ കണ്ടെത്താനാവും. സ്‌ക്രീനിങ്ങ് എന്ന ടെസ്റ്റ് ഇതിനു വേണ്ടിയുള്ളതാണ്. ഏല്ലാ പ്രധാന ആശുപത്രികളിലും ഈ സൗകര്യം ഇന്ന് ലഭ്യമാണ്. മാത്രവുമല്ല കാന്‍സറിനു മാത്രമായി രോഗ ലക്ഷണങ്ങളില്ല. അതുകൊണ്ടാണ് ഈ രോഗം തിരിച്ചറിയുന്നതില്‍ പലപ്പോഴും താമസ്സമുണ്ടാകുന്നത്. കാന്‍സര്‍ പിടിപ്പെട്ടിരിക്കുന്ന അവയവങ്ങളുടെ പ്രവൃത്തിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ മാത്രമേ രാഗലക്ഷണങ്ങളായി ഇപ്പോള്‍ പരിഗണിക്കാനാവൂ. ഇവ മറ്റുരോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. എന്നിരുന്നാലും താഴെപറയുന്ന രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.
വിശപ്പില്ലാഴ്മ
ശരീരം മെലിഞ്ഞുവരിക അല്ലെങ്കില്‍ തൂക്കം കുറഞ്ഞുവരിക
തുടര്‍ച്ചയായ പനി
ക്ഷീണം,വേദന,വിട്ടുമാറാത്ത ചുമ
രക്ത സ്രാവം,ഉണങ്ങാത്ത വ്രണങ്ങള്‍
ശരിരത്തിലെവിടെയെങ്കിലും ഉള്ള മുഴകള്‍
മലബന്ധം അല്ലെങ്കില്‍ കൂടുതല്‍ അയഞ്ഞുള്ള ശോധന
തൊലിയിലെ മറുകിലുള്ള വ്യത്യാസം.
പ്രതിവിധി
ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുകയാണ് കാന്‍സര്‍ വരാതെ സൂക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. പുകയില തീര്‍ത്തും ഉപേക്ഷിക്കണം. മറ്റുള്ളവര്‍ വലിക്കുമ്പോഴുണ്ടാകുന്ന പുകയും ശ്വസിക്കാതിരിക്കുക. പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി അവലംബിക്കുക. മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക. പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിട്ടയായി വ്യായാമം പ്രധാനമാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുക.
അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റുപാടുകള്‍ജീവിക്കാനായി തിരഞ്ഞെടുക്കുക. പ്രതിരോധ കുത്തിവെപ്പ് എടുക്കുക, ഹൈപ്പറ്ററ്റിസ് ബി, ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് ബാധ എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് ചെറുപ്പത്തില്‍ എടുക്കുക.
കാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുമുണ്ട്. ഏകദേശം 50 ശതമാനത്തിലധികം കാന്‍സറും ചികിത്സിച്ച് പൂര്‍ണ്ണമായും സുഃഖപ്പെടുത്താം എന്ന് നേരത്തെ പറഞ്ഞതാണല്ലോ. താഴെ പറയുന്നവയാണ് കാന്‍സറിന് ഇന്ന് നിലവിലുള്ള പ്രധാന ചികിത്സാ രീതികള്‍
സര്‍ജറി
റേഡിയേഷന്‍
കീമോതെറാപ്പി
കാന്‍സര്‍ വന്ന ഭാഗം നീക്കം ചെയ്യുന്നരീതിയാണ് സര്‍ജറി. അസുഖം വന്ന ഭാഗത്തിലെ കോശങ്ങളെ റേഡിയേഷന്‍ രശ്മികള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുന്ന രീതിയാണ് റേഡിയേഷന്‍. ശരീരത്തിലെവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അവയെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന ചികിത്സയാണ് കീമോതെറാപ്പി.
ഏറ്റവും ആധുനികമായ ചികിത്സാരീതികള്‍ ഈ മൂന്ന് സമ്പ്രദായത്തിലും ലഭ്യമാണ്. ഒരു രോഗിക്ക് ഈ മൂന്ന് സമ്പ്രദായങ്ങളും തനിച്ചോ അല്ലെങ്കില്‍ ഒരുമിച്ചോ നല്‍കാവുന്നതാണ്. ഇത് തീരുമാനിക്കുന്നത് ചികിത്സയില്‍ വൈദഗ്ദ്യമുള്ള ഓങ്കോളജിസ്‌റാണ്.
കാന്‍സര്‍ കണ്ടുപിടിച്ചാല്‍ ചെയ്യേണ്ടത്:
ഭയപ്പെടാതിരിക്കുക, പരിഭ്രമിയ്ക്കാതിരിക്കുക. കാരണം ചികിത്സ വളെരെ ഫലപ്രദമായ കാലഘട്ടമാണിത്. ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.
മറ്റു ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നതിനുമുമ്പ് കാന്‍സര്‍ ചികിത്സിക്കുന്ന ഒരു വിദഗ്ധനുമായി ചികിത്സാ രീതികളെപ്പറ്റി വിശദമായ ചര്‍ച്ച ചെയ്യുക. ചികിത്സയുടെ ഫലപ്രാപ്തിയില്‍ വിശ്വസിക്കുക. ചികിത്സയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഭയക്കാതിരിക്കുക.
തീരുമാനം എടുക്കുന്നതിനുമുമ്പ്, ഏറ്റവും വിദഗ്ധമായ ഉപദേശമാണ് ലഭിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചികിത്സയെക്കുറിച്ച് വിദഗ്ധരെല്ലാത്തവരുടെയോ അല്ലെങ്കില്‍ പത്രമാസികകളില്‍ നിന്നുള്ള ഉപദേശങ്ങളോ നിര്‍ദ്ദേങ്ങളോ സ്വീകരിക്കാതിരിക്കുകയും വേണം.
 കടപ്പാട്------------doolnews

Tuesday, 30 July 2013



വിഷാദമകറ്റാന്‍ ചില വിദ്യകള്‍




വിഷാദമകറ്റാന്‍ ചില വിദ്യകള്‍

നിങ്ങള്‍ വിഷാദമനുഭവിക്കുന്നുണ്ടോ?   ജീവിതത്തില്‍  എന്തെങ്കിലും നഷ്ടമായതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
വിഷാദം മാറ്റി എങ്ങിനെ ആരോഗ്യമുള്ള ഒരു മാനസികാവസ്ഥ മെച്ചപ്പെടുത്താമെന്ന് ചിന്ത ഓരോരുത്തര്‍ക്കും ഉണ്ടാകും.   ശരീരവും മനസും ആരോഗ്യമുളളതാക്കി മാറ്റുന്നതിമെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍  തീര്‍ച്ചയായും  മാനസികാരോഗ്യ വിദ്ഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ.

മാനസികാരോഗ്യമെന്നത് ഒരു സങ്കീര്‍ണമായ വിഷയമാണ്. ഇതിനെ വിശദീകരിക്കുന്നത് വളരെ പ്രയാസമുള്ളതും , കഠിനവുമാണ്. മാനസികാരോഗ്യം കൈവരിക്കുകയെന്നത്  വിവിധ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
മാനസികാരോഗ്യം നിലനിര്‍ത്താന്‍ ലളിതമായ ചില ചുവടുവെപ്പുകളാണ് ജീവിതത്തില്‍ ആവശ്യമെന്നും അത്  നമ്മള്‍ കൃത്യമായി പാലിക്കുന്നതിലൂടെ നല്ല ആരോഗ്യമുള്ള ഒരു മനസ് സ്വന്തമാക്കാമെന്നും ഡോക്ടമാര്‍ പറയുന്നു.
ഇതിനായി താഴെ പറയുന്ന ചില  വിദ്യകള്‍ പരിശീലിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് മാനസികരാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
1. വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
ഉറക്കം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുന്നു
2. എന്താണോ നിങ്ങള്‍ക്ക് തോന്നുന്നത് അത് അനുഭവിക്കുക
നിങ്ങളുടെ തോന്നലുകള്‍ മാറികൊണ്ടിരിക്കുകയോ,നിയന്ത്രിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുതരുത്. നമ്മുടെ തോന്നലുകളെയും ചിന്തകളും പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുക.
3. ഭൂതകാലത്തിലെ നമ്മുടെ തെറ്റുകള്‍ക്ക് നമ്മോടു തന്നെ ക്ഷമാപണം നടത്തുക.
ഭൂതകാലത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ ജീവിതത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു തിരുത്താനും അതു വഴി അത് മറക്കാനും ശ്രമിക്കുക. മാനസികാരോഗ്യത്തിന് ഈ തിരിച്ചറിവ് അത്യാവശ്യമാണ്.
6.നല്ലൊരു കേള്‍വിക്കാരനെ കണ്ടെത്തുക
നിങ്ങള്‍ക്ക് തുറന്നു സംസാരിക്കാനും വിശ്വസിക്കാനും പറ്റുന്ന ഒരാളെ കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം വളരെയധികം കുറയും. പരസ്പരം തുറന്നുസംസാരിക്കുന്ന രണ്ടുപേര്‍ക്കു മാനസിക സമ്മര്‍ദ്ദം വളരെ കുറയുന്നതായി പഠനം തെളിയിക്കുന്നു.
7.ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ ആഘോഷിക്കുക
നിങ്ങളുടെ ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ പോലും  ആഘോഷിക്കുക. ഇത് നിങ്ങളെ വിഷാദത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരുന്നതിന് ഏറെ സഹായകരമാകും.
8.നല്ലൊരു പിന്തുണ കണ്ടെത്തുക
ചിലപ്പോള്‍ അത് നിങ്ങളുടെ കുടംബമാകാം, സുഹൃത്തുകളാകാം, മതസ്ഥാപനങ്ങളാകാം. നിങ്ങളെ സ്‌നേഹിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നത് ആരാണോ അങ്ങിനെ ഒരാളെ കണ്ടെത്തുന്നത് നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിക്കും.
9. ആരോഗ്യദായകമായ ഭക്ഷണം ഉറപ്പുവരുത്തുക
ഏതെല്ലാം ഭക്ഷണമാണ് നിങ്ങളെ ഉഷാറാക്കുന്നതെന്നും ഏതെല്ലാമാണ് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതെന്നും കണ്ടെത്താന്‍ കുറച്ചു സമയം നീക്കി വെക്കുക. ഭക്ഷണക്രമീകരണം ആരോഗ്യമുള്ള മനസ് നേടിയെടുക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. സ്വയം മെച്ചപ്പെടുത്തുന്നതിനും സ്വയം പ്രചോദിപ്പിക്കുന്നതിനും ഇത് സഹായകരമാണ്.
10.വ്യായാമം
സ്ഥിരമായിട്ടുള്ള വ്യായാമം മാനസിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടു വരുന്നു. നിങ്ങളുടെ ശരീരത്തിലും ജോലിയിലും വ്യായാമം ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യുന്നു. ഇത് തലച്ചോറിനും വളരെ ഗുണപ്രദമാണ്
11. സൂര്യ പ്രകാശം കൊള്ളുക
സൂര്യപ്രകാശം നമ്മെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. ഇത് വിഷാദത്തെ പ്രതിരോധിക്കുന്നു.
12.വിനോദത്തിനായി സമയം കണ്ടെത്തുക
10.ലഹരി പദാര്‍ത്ഥങ്ങള്‍ നിര്‍ത്തുക
13 . മറ്റുള്ളവരെ സഹായിക്കുക
14. അച്ചടക്കം ഉണ്ടാക്കുക
15.പുതിയ അറിവ് നേടുക
16.കലാ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചിലവഴിക്കുക
17.16.സുഹൃത്തുക്കളെ നിലനിര്‍ത്തുക
18.ആശങ്കയില്ലാതെ തീരുമാനമെടുക്കുക



ഗ്യാസ് ട്രബ്ള്‍ ഇല്ലാതാക്കേണ്ടതെങ്ങിനെ?








ഇടക്കിടെ വരുന്ന നെഞ്ചുവേദന നമ്മളെ വളരെ അസ്വസ്ഥരാക്കാറുണ്ട്. നെഞ്ചുവേദനയ്ക്ക് കാരണം ഗ്യാസ് പ്രശ്‌നങ്ങളാണോ ഹൃദയാഘാതമാണോ എന്ന ആശങ്കയാണ് അധികംപേര്‍ക്കും.

എന്നാല്‍ നെഞ്ചുവേദനയുണ്ടായാല്‍ ഗ്യാസാണെന്ന് കരുതി തള്ളി കളയാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ വിയര്‍പ്പ് പൊടിയുകയോ, കൈകളിലേക്ക് വേദന പടരുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്

പക്ഷെ പ്രമേഹരോഗികളില്‍ ഇത്തരം ലക്ഷണമൊന്നും പ്രകടമാകില്ല. വെറും നെഞ്ചുവേദന മാത്രമായാണ് ഹൃദയാഘാതം സംഭവിക്കുക. ഇതു പോലെ തന്നെ നമ്മുടെ ആരോഗ്യനില വളരെയധികം തകരാറിലാക്കുന്ന ഒന്നാണ് ഗ്യാസ് പ്രശ്‌നങ്ങള്‍.
ഗ്യസിന് പ്രധാന കാരണം തെറ്റായ ഭക്ഷണ രീതി, ഭയം, ആശങ്ക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. ഇത് വളരെ കൃത്യമായി  ചികിത്സിക്കേണ്ട രോഗമാണ്. കാരണം പലരും ഗ്യാസ് ട്രബ്ളണെന്നു കരുതി നമ്മള്‍ തള്ളി കളയുന്ന നെഞ്ചുവേദന ഹൃദയാഘാതമായിരിക്കാം.

പുതിയ തലമുറയെ വിടാതെ പിടികൂടിയിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനിയാണ് ഈ ഗ്യാസ് ട്രബ്ള്. ഇതിന് പ്രധാന കാരണം നമ്മുടെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളാണ്. മദ്യവും, കോളകളും ഇതിന് കാരണമാകുന്നു. ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളും ഇതെങ്ങിനെ ഇല്ലാതാക്കാമെന്നും താഴെ വിശദീകരിക്കുന്നു.


ഗ്യാസ്ട്രബ്ളിന്റെ പ്രധാന കാരണങ്ങള്‍

അധികപേരുടെയും ഭക്ഷണം മാത്രമാണ് അവര്‍ക്ക് അസുഖങ്ങള്‍ സമ്മാനിക്കുന്നത്. ഭക്ഷണ ക്രമീകരണമില്ലായ്മ ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.  ഇത് ഉദരത്തിന്റെ അനിശിച്താവസ്ഥയ്ക്ക് വഴിയൊരുക്കുന്നു.

ഭക്ഷണ ക്രമീകരണം വരുത്തുന്നതോടെ നമ്മുടെ ഉദരാവസ്ഥ നല്ല നിലയില്‍ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.  സാധാരണ ഭക്ഷണ രീതി സാവധാനത്തിലുള്ളതാണ് .നമ്മള്‍ സാവധാനം ചവച്ചരച്ച് കഴിക്കുമ്പോള്‍ വയറില്‍ വായു നിറയുന്നത് തടയുന്നു.

ഫാസ്റ്റ് ഫുഡ്  കഴിക്കുന്നവര്ക്ക് സാധാരണ ഭക്ഷണരീതി പിന്തുടരുന്നവരേക്കാള്‍  വയറില്‍ വായു നിറയാന്‍ ഇടയാക്കുന്നു. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കുകയും  ഗ്യാസ് ട്രബ്ളിന് ഇടയാക്കുകയും ചെയ്യുന്നു

ച്യുയിഗം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു

വെറുതെ ചിന്തിച്ചിരിക്കുമ്പോള്‍ ച്യുയിഗം തിന്നുകൊണ്ടിരിക്കുന്ന ശീലമുള്ളവരാണ് നമ്മുടെ യുവതലമുറ. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഈ ശീലമില്ല.  ച്യുയിഗം തിന്നുന്ന  ശീലങ്ങളും നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയെ അട്ടിമറിക്കുന്നു. മധുരവും, ഐസ്‌ക്രീം എന്നിവ ഭക്ഷിക്കുന്നതും വായു വയറില്‍ നിറയുന്നതിനിടയാക്കുന്നു.
പക്കറ്റ് വെള്ളം, മദ്യവും മറ്റുള്ള കൂള്‍ഡ്രിങ്ക്‌സും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഗ്യാസ് ട്രബിള് ഭയക്കുന്നവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ഗുണം ചെയ്യുക.
സോര്‍ബിറ്റോള്‍
പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന വസ്തുവാണ് സോര്‍ബിറ്റോള്‍ . ഇത്  കുടലില്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു.
ഇത് ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയയാണ് ഗ്യാസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സോര്‍ബിറ്റോള്‍ മൂലമുണ്ടാകുന്ന ഗ്യാസ് ട്രബിള് ഇല്ലാതാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇത് ദീര്‍ഘനേരം അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന പ്രക്ടോസ്, ലാക്ടോസ്,റബിനോസ് എന്നിവയും ഇതേ പ്രശ്‌നങ്ങളിടയാക്കുന്നവയാണ്. അതിനാല്‍ ഇത്തരം വസ്തുക്കള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഗ്യാസ് വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെ?

ചില പച്ചക്കറികള്‍ ഗ്യാസ് വര്‍ധിപ്പിക്കാറുണ്ട്. ക്യാബേജ്, കോളിഫഌര്‍, ബീന്‍സ്, ഉള്ളി, പൂര്ണ്ണമായി വേവിക്കാത്ത ഉരുളക്കിഴങ്ങ്, കടല, മുള്ളങ്കി എന്നിവ ഗ്യാസ് ഉല്‍പ്പാദകരില്‍ മുന്‍പന്തിയിലാണ്.
പഴവര്‍ഗങ്ങളില്‍ ആപ്പിള്‍, പഴം, ഓറഞ്ചും പാലുല്‍പ്പന്നങ്ങളായ ഐസ്‌ക്രീം, ടാന്‍ഡ് മില്‍ക്ക് എന്നിവയും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കിടയാക്കും. ബീര്‍, ഡയറ്റ് സോഡ, പഞ്ചസാരയുള്ള പഴച്ചാര്‍, വൈനും ഗ്യാസ് വര്‍ധിപ്പിക്കുന്നവയാണ്.
ഇതില്‍ ബീവറേജസില്‍ ഫ്രാക്ടോസ്, സോര്‍ബിറ്റോള്‍ ഉപയോഗിക്കുന്നതിനാലാണ് ഗ്യാസ് ഉല്‍പ്പാദിക്കുന്നത്. എല്ലാതരത്തിലുള്ള സ്‌നാക്‌സും  ഗ്യാസിനെ പേടിക്കുന്നവര്‍ ഒഴിവാക്കേണ്ടതാണ്.

ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

കട്ടി തൈര്, വെണ്ണ, പഞ്ചസാരയില്ലാത്ത പഴച്ചാര്‍, വെളുത്ത അരി, പൂര്ണ്ണമായി വേവിച്ച  ഉരുളക്കിഴങ്ങ്, മുട്ട, മീന്‍, കൊഴുപ്പ് ഒഴിവാക്കിയ ചിക്കന്‍, കാരറ്റ്, വെജിറ്റബിള്‍ സൂപ്പ്, എന്നിവയെല്ലാം ഗ്യാസില്ലാത്ത ഭക്ഷണങ്ങളാണ്.

ഭക്ഷണങ്ങളില്‍ പഞ്ചസാര ഒഴിവാക്കുന്നത് ഗ്യാസില്ലാതിരിക്കാന്‍ നല്ലതാണ്. ഗ്യാസ് കുറയ്ക്കാന്‍ മറ്റൊരു നല്ല വഴി നടത്തമാണ്. അരകിലോമീറ്റര്‍ ദൂരമെങ്കിലും ഒരു ദിവസം നടന്നാല്‍ ഗ്യാസിന് കുറവുണ്ടാകും.

ജ്യൂസ് കുടിക്കുമ്പോള്‍ സ്‌ട്രോ ഒഴിവാക്കണം. ഇത് വയറില്‍ വായു നിറയുന്നതിനിടയാക്കും. ഇതിനൊക്കെ പുറമെ നമ്മുടെ മാനസിക സമ്മര്‍ദ്ദവും, ആശങ്കയും,ഭയവും ഗ്യാസ് വര്‍ധിപ്പിക്കുന്നതിന് കാരണങ്ങളാണ്.

കുഞ്ഞിന്റെ ജലദോഷം മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്


  • ആ­വി പി­ടി­ക്കു­ന്ന­താ­ണ് ജല­ദോ­ഷ­ത്തി­ന് നല്ല മരു­ന്ന്. ദി­വ­സം രണ്ടോ മൂ­ന്നോ തവണ ആവി പി­ടി­ക്ക­ണം­.
  • ­തീ­രെ കു­ഞ്ഞു­കു­ട്ടി­കള്‍­ക്ക് നേ­രി­ട്ട്​ ആവി കൊ­ടു­ക്ക­രു­ത്. കു­ഞ്ഞി­നെ അമ്മ മടി­യില്‍ ഇരു­ത്തി, വേ­പ്പ­റൈ­സ­റി­നും കു­ട്ടി­ക്കും ഇട­യില്‍ ഇഴ­യ­ക­ല­മു­ള്ള തോര്‍­ത്തോ, കോ­ട്ടണ്‍ തു­ണി­യോ പി­ടി­ച്ച് ആവി കൊ­ള്ളി­ക്കു­ക.
  • ­നേ­രി­ട്ട­ല്ലാ­തെ കു­ഞ്ഞി­ന് ആവി കൊ­ള്ളി­ക്കാന്‍ ഒരു മാര്‍­ഗം കൂ­ടി­യു­ണ്ട്. വേ­പ്പ­റൈ­സ­റില്‍ നി­ന്നു വരു­ന്ന ആവി ഒരു വി­ശ­റി ഉപ­യോ­ഗി­ച്ചു കു­ഞ്ഞി­നു നേ­രെ വി­ടു­ക.
  • മൂ­ക്കില്‍ സലൈന്‍ ഡ്രോ­പ്പ് ഒഴി­ക്കു­ക. മൂ­ക്കി­ലെ സ്ര­വം കട്ടി കു­റ­ഞ്ഞ് ഒഴു­കി­പ്പോ­കും.
  • ­കു­ട്ടി­ക്കു നന്നാ­യി വി­ശ്ര­മി­ക്കാന്‍ അവ­സ­രം കൊ­ടു­ക്കു­ക. ധാ­രാ­ളം വെ­ള്ളം കു­ടി­പ്പി­ക്ക­ണം.
  • ഇ­ളം­ചൂ­ടു­ള്ള­തും പോ­ഷ­ക­സ­മ്പു­ഷ്ട­വു­മായ സൂ­പ്പ് പോ­ലു­ള്ള പാ­നീ­യ­ങ്ങള്‍ രണ്ടു മു­തല്‍​ നാ­ലു മണി­ക്കൂര്‍ ഇട­വി­ട്ടു കു­ടി­പ്പി­ക്കു­ക.
  • ­ജ­ല­ദോ­ഷ­മു­ള്ള­പ്പോള്‍ മൂ­ക്കില്‍ വി­ര­ലി­ട­രു­ത്. വൃ­ത്തി­യു­ള്ള ടവ്വല്‍ ഉപ­യോ­ഗി­ക്കു­ക.

Saturday, 27 July 2013


കഴുത്തുളുക്കിയാല്‍...


കിടക്കുമ്പോള്‍ ശരിയായി കിടന്നില്ലെങ്കില്‍, പെട്ടെന്നു കഴുത്തു തിരിയ്ക്കുമ്പോള്‍..എല്ലാം വരുവാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നമാണ് കഴുത്ത് ഉളുക്കുകയെന്നത്. കഴുത്ത് ഇഷ്ടാനുസരണം തിരിയ്ക്കാനുള്ള ബുദ്ധിമുട്ടും കഴുത്തു തിരിയ്ക്കുമ്പോള്‍ ഉള്ള കഠിനമായ വേദനയുമാണ് ഇതിന്റ പ്രധാന ദോഷങ്ങള്‍.
കഴുത്തിനുണ്ടാകുന്ന ഉളുക്ക് മരുന്നുകളൊന്നും തന്നെ ചെയ്തില്ലെങ്കിലും സാധാരണ ഗതിയില്‍ അല്‍പം കഴിഞ്ഞാല്‍ ശരിയാകും. എന്നാല്‍ ഈ പ്രശ്‌നത്തിനു ശമനം കിട്ടാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.
ഉളുക്കിയ ഭാഗത്ത് ഐസ് ബാഗ് വയ്ക്കുന്നത് ഉളുക്കിനുള്ള ഒരു പരിഹാരമാണ്. ഇത് മസിലുകള്‍ക്ക് അയവ് നല്‍കുന്നു.
മസാജും നല്ലതു തന്നെ. ചൂടാക്കിയ എണ്ണ കൊണ്ടുള്ള മസാജ് കൂടുതല്‍ നല്ലതാണ്. കഴുത്തിനു ചുറ്റും ഷോള്‍ഡറിലുമായി പതുക്കെ മസാജ് ചെയ്യാം. എന്നാല്‍ കൂടുതല്‍ ശക്തിയോടെ മസാജ് ചെയ്യരുത്.
ഉളുക്കിയ ഭാഗത്ത് ചൂടു പിടിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം ശക്തിയാകാന്‍ സഹായിക്കും. കഴുത്തുളുക്കിയതിന് ശമനം കിട്ടുകയും ചെയ്യും.
കഴുത്തുളുക്കിയതു മാറാന്‍ കഴുത്തിനുള്ള ചില വ്യായാമങ്ങള്‍ ചെയ്യുന്നതു ഗുണം ചെയ്യും. കഴുത്ത് ഇരുവശത്തേയ്ക്കും പതുക്കെ തിരിയ്ക്കുക, വട്ടത്തില്‍ പതുക്കെ തിരിയ്ക്കുക തുടങ്ങിയ വ്യായാമങ്ങള്‍ ഗുണം ചെയ്യും.
ഉളക്കിനു പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നതും ഒരു പരിധി വരെ ആശ്വാസം നല്‍കും. എ്ന്നാല്‍ ഇവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നത് മറ്റു രോഗങ്ങളിലേക്കു നയിക്കാനും സാധ്യത കൂടുതലാണ്.

Thursday, 25 July 2013



പ്രമേഹത്തെ കീഴടക്കാം 






പൂർണമായി ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാറാരോഗമാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിച്ച് കൊണ്ടു പോകുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതം സാധ്യമാകും. പ്രമേഹം രോഗിയെ അല്ല, രോഗി പ്രമേഹത്തെയാണ് കീഴടക്കേണ്ടത്. ആയുർവേദത്തിൽ പ്രമേഹത്തെ നിയന്ത്രണ വരുതിയിലാക്കാൻ മരുന്നുകളുണ്ട്.
അമിതമായി മൂത്രം പോകുന്ന രോഗം എന്നാണ് ആയുർവേദത്തിൽ പ്രമേഹം എന്ന വാക്കിന്റെ അർത്ഥം. രാത്രി കൂടെക്കൂടെ മൂത്രം ഒഴിക്കാനായി എഴുന്നേൽക്കുന്പോഴാണ് രോഗം ശ്രദ്ധയിൽ പെടുക. അമിത പോഷണം കൊണ്ടുണ്ടാകുന്ന രോഗമെന്നായിരുന്നു പരന്പരാഗത സങ്കല്പം. മനസ്സിലാക്കാൻ പറ്റുന്നതും പറ്റാത്തതുമായ നിരവധി കാരണങ്ങൾ പ്രമേഹത്തിനുണ്ട്. ജീവിത രീതിയിലുള്ള തകരാറാണ് പ്രധാന കാരണം.

കൃത്രിമമായ ആഹാര പദാർത്ഥങ്ങളുടെ (നൂഡിൽസ് പോലുള്ള ആഹാരം) ഉപയോഗം പ്രമേഹത്തിനു കാരണമാകാറുണ്ട്. കൊളസ്ട്രോൾ ഉണ്ടാക്കുമെന്ന് ഭയന്ന് വെളിച്ചെണ്ണയ്ക്ക് പകരം ഉപയോഗിക്കുന്ന മറ്റു പലതരം എണ്ണകൾ പ്രമേഹത്തിനു കാരണമാകുന്നുണ്ടെന്ന് ശാസത്രജ്ഞന്മാർ സംശയിക്കുന്നുണ്ട്. പാരന്പര്യമായി പ്രമേഹം വരുമെന്ന് പറയാറുണ്ടെങ്കിലും രോഗമല്ല, രോഗസാധ്യതയാണ് പരന്പരാഗതമായി കിട്ടുന്നത്. അതിന്റെ കൂടെ ജീവിതരീതി കൂടി ചേരുന്പോഴാണ് രോഗമായി പുറത്തേക്ക് വരുന്നത്. അമ്മയുടെ ഗർഭകാലത്തെ ചര്യകൾ കൂടി പ്രമേഹ രോഗ കാരണമാകുന്നു എന്ന സംശയം ആയുർവേദം പ്രകടിപ്പിക്കുന്നു.

മൂത്രം പോകുന്നത് തന്നെയാണ് പ്രമേഹത്തിന്റെ പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ജലാംശം പോകുന്നതു കൊണ്ട് തൊണ്ട വറ്റിവരണ്ട് ഉണ്ടാകുന്നതു പോലുള്ള ദാഹം, ക്ഷീണം, ഉണങ്ങാ വ്രണം, മറ്റു കാരണങ്ങൾ കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത ഭാര നഷ്ടം (മെലിയൽ), ഗുഹ്യഭാഗങ്ങളിലെ ചൊറിച്ചിൽ എന്നിവയൊക്കെ ലക്ഷണങ്ങളാണ്. അതേസമയം, ലക്ഷണം കാര്യമായി പുറമേക്ക് കാണാത്ത രീതിയിൽ രോഗം ഒളിച്ചിരിക്കാം. പെട്ടെന്ന് മറ്റൊരു രോഗത്തിന്റെ ഉപദ്രവത്തോടെ പ്രമേഹം പുറത്തേക്ക് ചാടും. ചിലപ്പോൾ ഈ അനുബന്ധ രോഗങ്ങളാവും പ്രമേഹത്തിൽ ലക്ഷണമായി പുറത്തേക്ക് ചാടുക. ധാരാളം കൂട്ടുകാരുള്ള രോഗമാണ് പ്രമേഹം. നിയന്ത്രിച്ചില്ലെങ്കിൽ ഓരോ വർഷം കഴിയുന്പോൾ അകന്പടി രോഗങ്ങൾ ഓരോന്നായി വരും. ഹൃദയം, വൃക്ക, നേത്രം, നാഡീവ്യൂഹം എന്നീ അവയവങ്ങൾ ഓരോന്നായി പ്രമേഹത്തിന് കീഴടങ്ങും.

പ്രമേഹത്തെ തിരിച്ചറിയാൻ മൂത്ര പരിശോധന മാത്രം പോര, രക്ത പരിശോധനയും ആവശ്യമാണ്. രക്തത്തിൽ മധുരാംശം കുറഞ്ഞെന്ന് കരുതി രോഗം ഭേദമായി എന്നു കരുതരുത്. മധുരാംശം കുറയാൻ സഹായിച്ച ജീവിത രീതി തുടർന്നും കൊണ്ടു പോവുക. ഔഷധം, ആഹാരം, വ്യായാമം എന്നിവയാണ് ചികിത്സയുടെ മൂന്ന് ഘടകങ്ങൾ. ഔഷധവും ആഹാരവും ചേരുന്നതാണ് പഥ്യം എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. പഥ്യത്തിന് പ്രാധാന്യമുള്ള രോഗമാണ് പ്രമേഹം. ഔഷധമുണ്ടെങ്കിലും പഥ്യമുണ്ടെങ്കിലേ രോഗം നിയന്ത്രണ വിധേയമാകൂ.

കുടുംബാംഗങ്ങളും രോഗിയുടെ പഥ്യത്തോട് ചേർന്ന് ജീവിച്ചാൽ രോഗിക്ക് അനായാസമായി പഥ്യത്തെ കൂടെ കൊണ്ടു പോകാനാവും. പ്രമേഹത്തിൽ ഗോതന്പാണ് അരിയേക്കാൾ പഥ്യം. പയറു വർഗങ്ങളിൽ ചെറുപയർ, മുതിര പഴ വർഗങ്ങളിൽ പേരക്ക, പപ്പായ, പാലുത്പന്നങ്ങളിൽ വെണ്ണ നീക്കിയ മോര് എന്നിവ നല്ലതാണ്. തൈര് പാടെ ഉപേക്ഷിക്കണം. സസ്യാഹാരമാണ് പ്രമേഹ രോഗികൾക്ക് നല്ലത്. അമിത വിശ്രമം നല്ലതല്ല. ശരീരത്തിന്റെ ആയാസവും വിശ്രമവും തുലനപ്പെട്ട് പോകണം. വ്യായാമം ഒഴിച്ചു കൂടാനാവാത്തതായി കരുതണം. മഴയോ മറ്റു കാരണങ്ങളോ വ്യായാമത്തെ ബാധിക്കരുത്. ഗർഭിണിയോ വാർദ്ധക്യത്തിലോ അല്ലാത്തപക്ഷം പകലുറക്കം പാടില്ല. യോഗ നല്ലതാണ്.

ഒറ്റമൂലികളെയോ പരസ്യത്തിൽ കാണുന്ന മരുന്നുകളെയോ ആശ്രയിച്ച് ചികിത്സ ചെയ്യരുത്. രോഗത്തിന്റെ അവസ്ഥയും രോഗിയുടെ സ്വഭാവവുമനുസരിച്ച് ആയുർവേദത്തിൽ ഔഷധങ്ങൾ നിരവധിയാണ്. മഞ്ഞൾ, നെല്ലിക്ക, കരിങ്ങാലിക്കാതൽ, വേങ്ങക്കാതൽ, ഉലുവ, വേപ്പ്, തുടങ്ങിയവയുടെ കൂട്ടുകളാണ് പ്രധാനമായും പ്രമേഹത്തിന് ആയുർവേദ ഔഷധങ്ങളിൽ ഉള്ളത്. പാദസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുറിവ്, ചതവ്, വളം കടി എന്നിവ വ്രണങ്ങളുണ്ടാക്കാൻ ഇടയാക്കും. ഇടയ്ക്കിടെ പാദം പരിശോധിക്കുന്നത് നല്ലതായിരിക്കും. സുഖകരമായ പാദരക്ഷകൾ ഉപയോഗിക്കണം.

ഡോ. കെ. മുരളി
പ്രൊഫസർ
കായചികിത്സാ വിഭാഗം
ഗവ.ആയുർവേദ കോളേജ്
തൃപ്പൂണിത്തുറ

നടുവേദന, മുട്ടുവേദന, ഉപ്പൂറ്റിവേദന 



http://news.keralakaumudi.com/photo/052013/136971434928backpaina.jpg
ഒട്ടനവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് വിട്ടുമാറാത്ത നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന എന്നിവ. ഇവയെ വാതരോഗങ്ങൾ എന്ന് പൊതുവെ വിളിക്കാം. അസ്ഥികളെയും പേശികളെയും ബാധിക്കുന്ന രോഗങ്ങൾ എന്ന അർത്ഥത്തിൽ ഇവയെല്ലാം മസ്കുലോ സ്കെലറ്റൽ ഡിസോർഡ‌ർ എന്നറിയപ്പെടുന്നു.
പാരന്പര്യമായാണ് വാതരോഗങ്ങൾ പ്രധാനമായും ഉണ്ടാകുന്നത്. ഇതിനൊപ്പം ജീവിതസാഹചര്യങ്ങൾ കൂടിയാകുന്നതോടെ വാതരോഗം എന്ന അവസ്ഥയിലേക്ക് വ്യക്തി എത്തിച്ചേരും. വാതരോഗം പേശീവ്യൂഹം, അസ്ഥികൾ എന്നിവയുടെ സ്വാഭാവിക ഘടനയിലും പ്രവർത്തനത്തിലും വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയിലും മാറ്റമുണ്ടാക്കും. വേദനയും നീർക്കെട്ടും നിറവ്യത്യാസങ്ങളും പ്രത്യക്ഷപ്പെടാം.

വേദന, ശാരീരിക വൈകല്യങ്ങൾ, മാനസിക, സാമൂഹിക പ്രശ്നങ്ങൾ എന്നിവയാണ് ഒരു വാതരോഗി അനുഭവിക്കേണ്ടി വരുന്നത്. വാതരോഗങ്ങളെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അവയുടെ ഉപവിഭാഗങ്ങളാണ് നടുവേദന, മുട്ടുവേദന തുടങ്ങിയവ.

നടുവേദന
നടുവേദനയുടെ കാരണങ്ങൾ താഴെപ്പറയുന്ന പ്രകാരമാണ്.
1)
അപകടം, വീഴ്ച, ഉളുക്ക് മുതലായ ഭൗതികമായ കാരണങ്ങൾ
2)
നട്ടെല്ലിന്റെ അസ്ഥികളിലും കശേരുക്കളിലും ഉണ്ടാക്കുന്ന തേയ്മാനം, നീ‌ർക്കെട്ട്
3)
നട്ടെല്ലുമായി ബന്ധപ്പെട്ട പേശീ തന്തുക്കളിലുണ്ടാകുന്ന വലിവ്, പൊട്ടൽ
4)
നാഡീ ഞരന്പുകൾക്കുണ്ടാകുന്ന അസുഖങ്ങൾ
5)
കാൻസർ (അസ്ഥികളിൽ) അവസ്ഥയുമായി ബന്ധപ്പെട്ട്

മുട്ടുവേദന
മുട്ടുകളിലെ സന്ധികളുടെ ഭാഗമായ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനം, നീർക്കെട്ട് എന്നിവയാണ് പ്രധാനകാരണം. പ്രായമായവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ഇവ കൂടാതെ അപകടം, വീഴ്ച, ഉളുക്ക് എന്നിവമൂലം മുട്ട്, ചിരട്ട, പേശീതന്തുക്കൾ എന്നിവയിൽ സംഭവിക്കുന്ന പോറലുകളും വലിവുകളും പൊട്ടലുകളും വിട്ടുമാറാത്ത മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്.
ചിക്കുൻഗുനിയ പോലുള്ള വൈറസ് പനി ബാധിച്ചവർക്ക് വിട്ടുമാറാത്ത സന്ധിവേദനകൾ ഉണ്ടാകാറുണ്ട്. വൈറസിന്റെ ആക്രമണം സന്ധികളുടെ ചലനാത്മകത നിലനിർത്തുന്ന സൈനോവിയൽ ഭാഗങ്ങളിൽ നാശം ഉണ്ടാക്കുന്നതാണ് ഇതിനുകാരണം.

ഉപ്പൂറ്റിവേദന
നിരവധി പേരെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയാണിത്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. അതിനുകാരണം അവരുടെ ശാരീരിക പ്രത്യേകതയാണ്. ഉപ്പൂറ്റിയുടെ അസ്ഥിയിൽ സംജാതമാകുന്ന മാറ്റങ്ങൾ മൂലമാണ് വേദനയുണ്ടാകുന്നത്.

രോഗനിർണ്ണയം
രോഗിക്ക് അനുഭവപ്പെടുന്ന വിഷമതകളുടെ വിശദമായ വിവരണങ്ങളും ശാരീരിക പരിശോധനകളുമടങ്ങിയ ക്ളിനിക്കൽ ഇവാലുവേഷൻ ആണ് പ്രധാനം. രോഗം നിർണ്ണയിക്കപ്പെട്ടാൽ ആവശ്യമാണെങ്കിൽ ലാബ് പരിശോധനകളും ചെയ്യാം. രക്തപരിശോധന, സൈനോവിയൽ ഫ്ലൂയീഡ് പരിശോധന, എക്സറേ, എം.ആർ.ഐ, സി.ടി.സ്കാൻ, ബയോപ്സി എന്നിവ ആവശ്യാനുസരണം നടത്താം.

ചികിത്സ

രോഗം, രോഗത്തിന്റെ കാഠിന്യം, രോഗത്തിന്റെ ഗതി എല്ലാം നിർണ്ണയിച്ച് കഴിഞ്ഞ ശേഷം ഹോമിയോപ്പതിയിൽ മരുന്നുകൾ നൽകും. രോഗിയുടെ മാനസിക - ശാരീരിക പ്രത്യേകതകൾ, രോഗിക്ക് മുൻകാലങ്ങളിലുണ്ടായ മറ്റ് രോഗങ്ങളുടെ വിവരം, കുടുംബപശ്ചാത്തലത്തിൽ നിലനിൽക്കുന്ന രോഗങ്ങൾ, പാരന്പര്യഘടകങ്ങൾ തുടങ്ങിയവ സമഗ്രമായി വിലയിരുത്തിയാണ് മരുന്ന് നിർണ്ണയിക്കുന്നത്. മരുന്നിന്റെ മാത്ര, ആവർത്തനം എന്നിവയും വളരെ പ്രധാനമാണ്.

മരുന്നുകൾ മാത്രമല്ല രോഗിയുടെ ആഹാരം, വ്യായാമം, വിശ്രമം, ജീവിത ശൈലി എന്നിവയ്ക്കെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതിയിലുള്ളത്. രോഗിയുടെ പ്രയാസങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ശമനം ലഭിക്കുന്ന മരുന്നുകളും പൂർണ്ണമായും ഭേദമാക്കാനുതകുന്ന മരുന്നുകളും ഹോമിയോപ്പതിയിൽ ഉണ്ട്.

ഡോ.പി.മനോജ്കുമാർ,
സീനിയർ കൺസൾട്ടന്റ്,
ആപ്പിൾ ഹോമിയോപ്പതിക് സ്പെഷാലിറ്റി ക്ളിനിക്ക്,
യോഗശാല റോഡ്, കണ്ണൂ‌ർ
ഫോൺ: 9895428471, 04972705722

Tuesday, 23 July 2013


സന്ധിവേദന ഒഴിവാക്കാൻ ചില പൊടിക്കൈകൾ !


സന്ധികൾ ചലനാത്മകമാക്കി സൂക്ഷിയ്ക്കുക 
ഓഫീസിലായാലും വീട്ടിലായാലും വായന, എഴുത്ത് , ഒറ്റയിരുപ്പിൽ ചെയ്യേണ്ടി വരുന്ന മറ്റു ജോലികൾ ഇവ ചെയുന്നതിനിടയിലും സന്ധികൾക്ക് ഇടയ്ക്ക് ചലനം നല്കാൻ ശ്രമിയ്ക്കുക . ഒന്ന് എഴുന്നേല്ക്കുകയോ മേശയ്ക്കു ചുറ്റുമെങ്കിലും ഒന്ന് നടക്കുകയോ ഒക്കെയാകാം.
ശരീരഭാരം കുറയ്ക്കുക 
ഇടുപ്പ് വേദന, മുട്ട് വേദന, നടുവേദന തുടങ്ങിയവയ്ക്ക് കാരണം ചിലപ്പോൾ അമിതമായ ശരീരഭാരമാകാം . ശരീരഭാരം കൂടുന്നതിന് അനുസരിച്ച് സന്ധികളുടെ ജോലി ഭാരം വർദ്ധിയ്ക്കും. കൂടാതെ സന്ധികളിലെ തരുണാസ്ഥിയ്ക്ക് പൊട്ടൽ ഉണ്ടാകാനും ഇടയാക്കും. നിങ്ങൾ കുറയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ഒരു കിലോഗ്രാം ഭാരം കാൽമുട്ടിൽ ഉണ്ടാക്കുന്ന നാല് കിലോഗ്രാം മർദ്ദത്തെ ആകും കുറയ്ക്കുക
അമിത വ്യായാമം വേണ്ട 
നടപ്പ് , സൈക്ളിംഗ് , നീന്തൽ തുടങ്ങിയ ചെറു വ്യായാമങ്ങൾ ആണ് സന്ധികൾക്ക് സുരക്ഷിതം . ചെറിയ ഭാരം കൊണ്ടുള്ള ഭാരോദ്വഹനവും ആകാം. അമിത വ്യായാമങ്ങൾ ചിലപ്പോൾ സന്ധികൾക്ക്  കുഴപ്പം ഉണ്ടാക്കിയേയ്ക്കാം . നിലവിൽ വാതത്തിന്റെ ഉപദ്രവം ഉണ്ടെങ്കിൽ  ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങൾ ചെയ്യരുത്.
സന്ധികൾക്ക് ചുറ്റുമുള്ള പേശികൾ ബലപ്പെടുത്തുക. 
ബലമുള്ള പേശികൾ സന്ധികളെ രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കും. തുടയിലെ പേശികൾ ദുർബലം ആണെങ്കിൽ കാൽമുട്ടിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന് സാധ്യത കൂടുതൽ ആണെന്ന് ഗവേഷണങ്ങൾ  തെളിയിക്കുന്നു. പേശീലത്തിൽ വരുന്ന ചെറിയ വർദ്ധന പോലും രോഗസാധ്യത കുറയ്ക്കും. രോഗബാധയുള്ള സന്ധികൾക്ക് ചടുലവും ആവർത്തിച്ചുള്ളതുമായ ചലനങ്ങൾ നൽകരുത്.
പാലും പച്ചക്കറികളും കഴിയ്ക്കുക. 
അസ്ഥികൾ ബലപ്പെടുന്നതിനു കാത്സ്യവും ജീവകം ഡിയും അനിവാര്യമാണ്. ബലമുള്ള അസ്ഥികളും സന്ധികളും വേദനകളെയും രോഗത്തെയും അകറ്റും . പാലും പാലുത്പന്നങ്ങളും ഇലക്കറികളും കാത്സ്യത്തിന്റെ സ്രോതസ്സ് ആയതിനാൽ ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തുക .
ശരിയായ ശരീരനില (postures) സൂക്ഷിയ്ക്കുക. 
കഴുത്തുമുതൽ കാൽമുട്ടുവരെയുള്ള സന്ധികളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ശരിയായ ശരീര നില ആവശ്യമാണ്‌ . ശരിയായ ശരീരനില കൈവരുന്നതിന് നടത്തം , നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ സഹായിക്കും . കൂടുതൽ വേഗത്തിൽ നടക്കുമ്പോൾ ശരീരത്തെ ആരോഗ്യകരമായ നിലയിൽ എത്തിയ്ക്കുന്നതിനാവശ്യമായ ബലം പേശികൾക്കുണ്ടായിരിയ്ക്കും .
സന്ധിയിൽ ഉണ്ടാകുന്ന പരുക്ക് ചികിത്സിച്ചു ഭേദമാക്കുക 
അത്തരം പരുക്കുകൾ തരുണാസ്ഥികളുടെ തകരാറുകളിലെയ്ക്കോ ഓസ്റ്റിയോ ആർത്രൈറ്റിസിലെയ്ക്കോ നയിച്ചേയ്ക്കാം.

Monday, 22 July 2013



കര്‍ണ്ണത്തിലേക്കു കണ്‍തുറക്കുന്ന ഇ.എന്‍.ടി.




ഇ.എന്‍.ടി. എന്ന മൂന്നക്ഷരംകൊണ്ട് അറിയപ്പെടുന്ന വൈദ്യശാസ്ത്രശാഖ ഉടലെടുത്തതോടെയാണ് മനുഷ്യന്റെ എന്നത്തേയും തീരാദുരിതങ്ങളായിരുന്ന ചെവി, മൂക്ക്, തൊണ്ട രോഗങ്ങള്‍ക്ക് പ്രതിവിധിയായത്. ഇയര്‍, നോസ്, ത്രോട്ട് (ചെവി, മൂക്ക്, തൊണ്ട) എന്നതിന്റെ ചുരുക്കപ്പേരാണ് ഇ.എന്‍.ടി. ക്രിസ്തുവിന് 800 വര്‍ഷം മുമ്പുതന്നെ ഈ ചികില്‍സാ സമ്പ്രദായം ഭാരതത്തിലുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ആയുര്‍വേദത്തിലെ ശാലാകൃതന്ത്രം ഇന്നത്തെ ഇ.എന്‍.ടി.യാണെന്നാണ് നിഗമനം.
19-ാം നൂറ്റാണ്ടോടുകൂടിയാണ് ഇ.എന്‍.ടി. എന്ന വൈദ്യശാസ്ത്രശാഖ വികസിച്ചത്. 1921 ആയപ്പോഴേക്കും ചെവിയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ തുടങ്ങി. മൂക്കിന്റെ പ്ളാസ്റിക് സര്‍ജറി ആദ്യമായി നടന്നത് ഇന്ത്യയിലാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് തൊണ്ടയിലെ ആദംമുഴയെ സംബന്ധിച്ച ഗവേഷണങ്ങള്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചത്. ഇന്ന് ഇ.എന്‍.ടി. എന്നത് വൈദ്യശാസ്ത്രത്തിലെ ഒരു സുപ്രധാനശാഖയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. എത്ര സങ്കീര്‍ണ്ണമായ രോഗങ്ങളും അത്ഭുതകരമായി ചികില്‍സിച്ചു ഭേദപ്പെടുത്താനാവുന്നു എന്നത് ഇ.എന്‍.ടി.ശാഖയുടെ വിജയകരമായ മുന്നേറ്റത്തിനുള്ള ദൃഷ്ടാന്തമാണ്. 
 
കര്‍ണ്ണരോഗങ്ങള്‍

പഞ്ചേന്ദ്രിയങ്ങളില്‍പ്പെട്ട ചെവി അഥവാ കര്‍ണ്ണം ശബ്ദം കേള്‍ക്കാനുള്ള ഒരു അവയവം മാത്രമല്ല. നമ്മുടെ ശരീരത്തിന്റെ സംതുലനാവസ്ഥ അല്ലെങ്കില്‍ ബാലന്‍സ് കാക്കുന്നതും ചെവികളാണ്. ഏതു ചരിവുള്ള റോഡില്‍കൂടിയും നിറയെ ആളുകളുമായി പോകുന്ന ബസ് മറിയാതെ കാക്കുന്നത് വാഹനത്തിന്റെ അടിയില്‍ ഘടിപ്പിച്ചിട്ടുള്ള ഇരുമ്പു ലീഫുകളാണ്. ഇതുപോലെയാണ് നമ്മുടെ ശരീരത്തില്‍ ചെവിക്കുള്ള റോള്‍. ലീഫു പൊട്ടിയാല്‍ വാഹനത്തിന്റെ ബാലന്‍സിങ് പോവുകയും അപകടം സംഭവിക്കുയും ചെയ്യും. ചെവിക്കു തകരാറു പറ്റിയാല്‍ നമ്മുടെ ജീവിതത്തെത്തന്നെ ആകെ മറിച്ചിടാം.

ബാഹ്യകര്‍ണ്ണവും രോഗങ്ങളും

ചെവിയുടെ ഘടനയനുസരിച്ച് മൂന്ന് ഭാഗങ്ങളാണുള്ളത്. ബാഹ്യകര്‍ണ്ണം, മധ്യകര്‍ണ്ണം, ആന്തരികകര്‍ണ്ണം. സാധാരണ നമ്മള്‍ ചെവി എന്നു പറയുന്നത് പുറമേ കാണുന്ന ബാഹ്യകര്‍ണ്ണത്തെയാണ്. വെളിയിലേക്കു പരന്നു നില്‍ക്കുന്ന കട്ടിയുള്ള കാര്‍ട്ടിലേജ് കൊണ്ടുള്ള ഭാഗവും അകത്തേക്കു നീളുന്ന കുഴല്‍പോലത്തെ ഭാഗവും ചേര്‍ന്നതാണ് ബാഹ്യകര്‍ണ്ണം.

പല്ലുവേദനപോലെതന്നെ അസഹനീയമാണ് ചെവിവേദനയെന്ന് അത് അനുഭവിച്ചവര്‍ക്കറിയാം.  ചെവിവേദന വന്നാല്‍ ഉപ്പുവെള്ളമോ വെളിച്ചെണ്ണയോ തുളസിനീരോ ഒഴിക്കുകയായിരുന്നു പണ്ടുള്ളവര്‍ ചെയ്തിരുന്നത്. വേദനയുടെ കാരണമെന്താണെന്നറിയാതെയുള്ള ഈ ചികില്‍സകൊണ്ട് ചിലപ്പോള്‍ പ്രതികൂലഫലമാവും ഉണ്ടാവുക. ഇന്നും നാട്ടിന്‍പുറങ്ങളിലുള്ളവര്‍ ചെവിവേദനയെ നിസാരമായി കണ്ട് ഇത്തരം ചില പ്രയോഗങ്ങള്‍ നടത്താറുണ്ട്. ചെവിയെ ബാധിക്കുന്ന രോഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.