To listen you must install Flash Player.

Wednesday, 28 August 2013
കാര്‍കൂന്തലഴകിന് അല്‍പം കരുതല്‍


മുടിയുടെ ആരോഗ്യത്തിന് ഹെന്നകാര്‍കൂന്തലഴകിന് അല്‍പം കരുതല്‍
കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടിയുണ്ടാകാന്‍ അല്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാല നര എന്നിങ്ങനെ ഹെയര്‍ കെയറുകളുടെ പരസ്യങ്ങളില്‍ എടുത്തുപറയുന്ന പ്രശ്നങ്ങളെ ചെറുക്കാന്‍ പരിചരണം കൊണ്ടുമാത്രമേ കഴിയൂ. മുടിക്ക് മാര്‍ദവവും സ്വാഭാവികതയും തിളങ്ങുന്ന കറുപ്പു നിറവും ബലവും കിട്ടാന്‍ ഹെന്ന ട്രീറ്റ്മെന്‍്റ് കൊണ്ട് സാധിക്കും. ഇതു മൂലം മുടിയുടെ ബാലന്‍സിങ് നഷ്ടപ്പെടാതെ സൂക്ഷിക്കാം. ഓരോ മുടിയിഴകളെയും പൊതിഞ്ഞ് ബാഷ്പീകരണം തടയുന്നതിനാല്‍ മുടി കൂടുതല്‍ ഉണങ്ങി വരണ്ടു പോകാതെയും പൊട്ടിപോകാതെയും സംരക്ഷിക്കാന്‍ കഴിയും. ഹെന്ന ചെയ്യുന്നതിന് ബ്യൂട്ടിപാര്‍ലര്‍ തെരഞ്ഞെടുക്കേണ്ട ആവശ്യവുമില്ല, വളരെ ലളിതമായി വീട്ടില്‍ ആര്‍ക്കും ചെയ്യാവുന്നതാണ്.
ഹെന്ന തയാറാക്കുന്ന വിധം:
ഒന്നര ഗ്ളാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ചായപ്പൊടി തിളപ്പിച്ച് ചൂടാറിക്കുക. ഒരു ഇരുമ്പു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ നെല്ലിക്കാപൊടി എടുത്ത് വെള്ളമൊഴിച്ച് കലക്കുക. ഇത് അടുപ്പില്‍ വെച്ച് ചെറുതീയില്‍ കുറുക്കിയെടുക്കുക. ഇരുമ്പ് പാത്രമില്ലാത്തവര്‍ പ്ളാസ്റ്റിക് പാത്രത്തിലെടുത്ത് അതില്‍ ഇരുമ്പാണിയോ മറ്റോ ഇട്ടുവെച്ചാലും മതി. ഇരുമ്പിന്‍്റെ അംശം കൂട്ടിലേക്ക് ലഭിക്കാന്‍ വേണ്ടിയാണിത്. അതിനുശേഷം ഒരു ബൗളില്‍ മൈലാഞ്ചി പൊടിയും (ഹെന്നാ പൗഡര്‍) ഒരു സ്പുണ്‍ കാപ്പിപൊടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ചായപ്പൊടി തിളപ്പിച്ച വെള്ളവും നെല്ലിക്കാപ്പൊടി കുറുക്കിയതും ചേര്‍ത്തിളക്കുക. ഈ മിശ്രതത്തിലേക്ക് ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ (വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ നല്ളെണ്ണയോ ഉപയോഗിക്കാം) കൂടി ചേര്‍ത്ത് മിക്സ് ചെയ്തുവെക്കുക. തലേദിവസം തന്നെ ഈ കൂട്ട് തയ്യറാക്കി വെക്കണം. ഉപയോഗിക്കുന്നതിനു മുമ്പായി ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള കൂടി അടിച്ചുചേര്‍ക്കണം. കുറച്ചു മുടിയിഴകളായി പകുത്തെടുത്ത് മുടിയിലും തലയോട്ടിലും തേച്ചു പിടിപ്പിക്കുക. ഹെന്ന കൂട്ടുണ്ടാക്കാന്‍ വീട്ടിലുള്ള മൈലാഞ്ചി ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്. അല്പം ഗ്രാമ്പുകൂടി ചേര്‍ത്ത് ഹെന്ന പേസ്റ്റ് തയ്യറാക്കിയാല്‍ ഹെന്നയുടെ തണുപ്പ് അല്പം കുറയ്ക്കാന്‍ സാധിക്കും.
ഉപയോഗിക്കേണ്ട വിധം:
ഹെന്ന ചെയ്യുമ്പോള്‍ മുടിയില്‍ അഴുക്കുണ്ടാകാന്‍ പാടില്ല. തല നന്നായി ചീകുകയാണ് ആദ്യം ചെയ്യണ്ടത്. ടെയില്‍ കോമ്പിന്‍്റെ ടെയില്‍ ഉപയോഗിച്ച് തലയിലെ ചര്‍മം ഇളക്കുക. പിന്നീട് മസാജര്‍ ഉപയോഗിക്കുന്നത് ഹെന്ന കൂടുതല്‍ ഫലം ചെയ്യവാന്‍ ഉപകരിക്കും. മസാജ് ചെയ്യുമ്പോള്‍ ശിരോചര്‍മ്മത്തിലെ കോശങ്ങള്‍ നന്നായി ഉത്തേജിക്കപ്പെടും. ഇത് ഹെന്നയിലെ പോഷകങ്ങള്‍ കൂടുതല്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും.
മുടി അല്പാല്പമായി നീക്കി കൂട്ട് തലയില്‍ തേച്ചുപിടിപ്പിച്ച് ചുറ്റിവെക്കണം. തലയോട്ടിയില്‍ തേച്ചശേഷം ഇനി മുടിയില്‍ മുഴുവനായും തേക്കാം. ഒരു മണിക്കൂറെങ്കിലും ഹെന്ന ഇട്ട് ഇരിക്കണം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക. കഴുകുമ്പോള്‍ ഷാംമ്പു ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

കരുത്തുറ്റമുടിക്ക്
 ചില പൈടിക്കൈകള്‍
  • രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചൂടാക്കി ചെറു ചൂടോടെ വിരല്‍കൊണ്ട് തലയോട്ടില്‍ നന്നായി തേച്ച് പിടിപ്പിക്കുക. രാവിലെ താളി ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് തലമുടി തഴച്ചുവളരാന്‍ സഹായിക്കും.
  • തലമുടി കഴുകാന്‍ ഷാംപൂവിനു പകരം ചെമ്പരത്തിയില ഉപയോഗിച്ച് ഉണ്ടാക്കുന്ന താളിയോ, ചെറുപയര്‍ പൊടിയോ, കടലപ്പൊടിയോ ഉപയോഗിക്കുന്നത് മുടിയെ ബലമുള്ളതാക്കും.
  • രാമച്ചം, നെല്ലിക്ക,മൈലാഞ്ചി എന്നിവ ഇട്ട് തിളപ്പിച്ച് വെള്ളം തണുപ്പിച്ചതിനുശേഷം മുടി കഴുകുന്നതും മുടിക്ക് തിളക്കവും കറുപ്പും നിറവും പകരും.
  • ആഴ്ചയിലൊരിക്കല്‍ കോഴിമുട്ടയുടെ മഞ്ഞക്കരു അടിച്ച് തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം താളി ഉപയോഗിച്ച് കഴുകുന്നത് മുടിക്ക് നല്ല കറുപ്പു നല്‍കും.
  • കുറച്ച് ഉലുവ പൊടിച്ചത് പുളിച്ച തൈരില്‍ ചേര്‍ത്തിളക്കി തലയോട്ടിലും മുടിയിലും തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനുശേഷം കഴുകി കളയുകുക. മുടിയുടെ ആരോഗ്യത്തിനും താരന്‍ ശമിക്കുന്നതിനും ഇത് നല്ലതാണ്.
  • തലമുടി തണുത്ത വെള്ളത്തില്‍ കഴുകി വിരലുകള്‍കൊണ്ട് നന്നായി മസാജ് ചെയ്യക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.
  • തേനും മുട്ടയുടെ മഞ്ഞയും ചേര്‍ന്ന മിശ്രിതം തലയില്‍ പിടിപ്പിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇത് മൊടികൊഴിച്ചില്‍ തടയുന്നതിനും മുടിക്ക് കരുത്ത് പകരുകയും ചെയ്യും.
  • മുടിയില്‍ ഏതെങ്കിലും കെമിക്കല്‍ ട്രീറ്റ്മെന്‍്റ് ചെയ്യുകയാണെങ്കില്‍ അതിനുശേഷം മുട്ട അടിച്ച് തേക്കുന്നതിന് മുടിക്കാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് സഹായിക്കും.
നനഞ്ഞമുടി കെട്ടിവെക്കാതിരിക്കുക, യാത്ര ചെയ്യുമ്പോള്‍ മുടി കെട്ടിവെക്കുക, എപ്പോഴും ഹെയര്‍ ഡ്രെയര്‍ ഉപയോഗിക്കാതിരിക്കുക, ആഴ്ചയില്‍ ഒരു തവണയെങ്കിലും എണ്ണ് തേച്ച് മസാജ് ചെയ്ത് താളിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് മുടി കഴുക, അതുപോലെ ഷാംപൂ, ഹെയര്‍ കണ്ടീഷനര്‍ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക. എന്നിങ്ങനെയുള്ള പ്രാഥമിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയാല്‍ തന്നെ തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
കടപ്പാട്----മാധ്യമം പത്രം 

Sunday, 25 August 2013ഇതാ ഒരു നല്ല അഭിമുഖം 
എസ്.ഹരികിഷോര്‍ ഐ.എ.എസ്‌ 


ആത്മവിശ്വാസം തുടിക്കുന്ന വസ്ത്രധാരണം, ചോദ്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, 

ശുഭാപ്തിവിശ്വാസം... ഇതുവഴി ഇന്‍റര്‍വ്യൂ എന്ന കടമ്പ എളുപ്പം മറികടക്കാം...


'എഴുത്തുപരീക്ഷ എന്ന കടമ്പ വലിയ കുഴപ്പമില്ലാതെ കടക്കാം. എന്നാല്‍, ഇന്റര്‍വ്യൂ! അത് കുറച്ച് ടെന്‍ഷന്‍ തന്നെയാണ്!'' - നമ്മള്‍ മലയാളികളുടെ ചിന്ത ഇപ്രകാരമാണ്. ആശയവിനിമയം നടത്തുന്നതിലുള്ള ആത്മവിശ്വാസക്കുറവും താന്‍ പറയുന്നത് തെറ്റായിരിക്കുമോ എന്ന ആശങ്കയും ടെന്‍ഷനുമൊക്കെ ഒത്തുചേരുമ്പോള്‍ ജോലി ലഭിക്കാന്‍ ഏറ്റവും നിര്‍ണായകമായ 'അഭിമുഖ പരീക്ഷ'യില്‍ നാം പുറകോട്ടു പോകുന്നു.

വസ്ത്രധാരണം

'ഒരു വേഷത്തിലെന്തിരിക്കുന്നു? കഴിവും അറിവുമുണ്ടെങ്കില്‍ ഇന്റര്‍വ്യൂവില്‍ പരാജയപ്പെടില്ല'' എന്ന ചിന്ത ശരി തന്നെയായിരിക്കാം. എന്നാല്‍ ഓരോ ഉദ്യോഗാര്‍ഥിയുടെയും attitude അളക്കുന്നത് (തുടക്കത്തിലെങ്കിലും) അവര്‍ ധരിച്ച വസ്ത്രം കണ്ടിട്ടുതന്നെയാണ്. 'First impression is the best impression' എന്നതിനാല്‍ ലളിതമായ, എന്നാല്‍ പക്വതയും ആത്മവിശ്വാസവും പ്രസരിക്കുന്ന വേഷമായിരിക്കണം ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കേണ്ടത്. സന്ദര്‍ഭത്തിനിണങ്ങാത്ത വേഷം ധരിച്ചുവന്ന ഒരു ഉദ്യോഗാര്‍ഥിയെ കാണുമ്പോള്‍ത്തന്നെ ''ഇയാള്‍ക്ക് ജോലി നല്‍കേണ്ടതില്ല'' എന്ന ചിന്ത ചോദ്യകര്‍ത്താക്കളുടെ മനസ്സില്‍ നിറഞ്ഞേക്കാം. എല്ലാറ്റിനുമുപരിയായി, മറ്റ് ഉദ്യോഗാര്‍ഥികളുടെ വസ്ത്രധാരണവുമായി താരതമ്യപ്പെടുത്തി ''അയ്യോ! എന്റെ വേഷം ഉചിതമല്ല.'' എന്ന ചിന്ത നമ്മുടെ മനസ്സില്‍ വന്നാല്‍ ശ്രദ്ധ നഷ്ടപ്പെടുകയും ഏകാഗ്രതയോടെ ഇന്റര്‍വ്യു നേരിടാന്‍ സാധിക്കാതിരിക്കുകയും ചെയ്യും. അതിനാല്‍ ആത്മവിശ്വാസത്തിന്, നല്ല വസ്ത്രധാരണം അനിവാര്യമാണ്.

എങ്ങനെ തയ്യാറെടുക്കാം

ഒരു ഇന്റര്‍വ്യു നേരിടുന്ന വ്യക്തിയുടെ വിജയം നിര്‍ണയിക്കുന്ന സുപ്രധാനഘടകം തയ്യാറെടുപ്പാണ്. നല്ല രീതിയില്‍ പഠിച്ചിട്ടുണ്ടെങ്കില്‍ ഇന്റര്‍വ്യു നടക്കുന്ന മുറിയില്‍ കയറുമ്പോള്‍ത്തന്നെ പകുതി വിജയം ഉറപ്പിക്കാം. അഭിമുഖത്തില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ, ചുറുചുറുക്കുള്ള മറുപടി തയ്യാറാക്കിവെക്കല്‍ തന്നെയാണ് 'തയ്യാറെടുപ്പ്.'

നിങ്ങളെപ്പറ്റി പറയൂ?
നിങ്ങള്‍ ഈ ജോലി തിരഞ്ഞെടുക്കാന്‍ എന്താണ് കാരണം?
അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഏതു നിലയില്‍ എത്താനാണ് ആഗ്രഹം?
നിങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണ്?
ജീവിതത്തിലും കരിയറിലും നിങ്ങള്‍ നേടിയ ഏറ്റവും വലിയ നേട്ടം എന്താണ്?

എന്നിങ്ങനെ സാധാരണയായി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അടുക്കും ചിട്ടയോടെയും ഉള്ള മറുപടി തയ്യാറാക്കി മനസ്സില്‍ സൂക്ഷിക്കുകയാണ് വേണ്ടത്. ഒരു ഉദാഹരണം നോക്കാം.

ഇന്റര്‍വ്യു റൂമില്‍ വാതിലില്‍ രണ്ടുതവണ മുട്ടിയിട്ട് ''ഞാന്‍ അകത്തേക്ക് വരട്ടേ'' എന്ന് ചോദിച്ച് വാതില്‍ തുറന്ന് അകത്തു കടക്കുകയാണ് ഇന്റര്‍വ്യുവിന്റെ ആദ്യപടി.

അകത്തെത്തിയാല്‍, അഭിമുഖം നടക്കുന്ന മേശയുടെ അടുത്തെത്തി എല്ലാ ചോദ്യകര്‍ത്താക്കളെയും ''Good morning to you all, sirs'എന്ന് ആശംസിക്കുന്നത് അടുത്തപടി.

''Good morning.
നിങ്ങളുടെ കസേരയില്‍ ഇരിക്കൂ.'' എന്ന് ചെയര്‍മാന്‍ പറഞ്ഞുകഴിഞ്ഞാല്‍ (അനുവാദം ലഭിച്ചതിനുശേഷം മാത്രം) ഇരിക്കാം.

ഇതിനുശേഷം, ''ശരി, നിങ്ങളെപ്പറ്റി പറയൂ'' എന്ന് ചോദിക്കുകയാണെങ്കില്‍,

''കോട്ടയം ജില്ലയിലെ പാലായിലാണ് എന്റെ വീട്. അച്ഛന്‍ ചെറുകിട വ്യാപാരസ്ഥാപനം നടത്തുന്നു. വസ്ത്രവ്യാപാരരംഗത്ത്. അമ്മ ടീച്ചറാണ്. ഒരു ഇളയ സഹോദരന്‍ ഉണ്ട്. അദ്ദേഹം മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്. പഠിക്കുന്നു.'' എന്നിങ്ങനെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് ഒരു ലഘുവിവരണം നല്‍കിയശേഷം,

''ഞാന്‍ പഠിച്ചത് സെന്റ് തോമസ് സ്‌കൂളിലാണ്. അതിനുശേഷം തൃശ്ശൂര്‍ എഞ്ചിനിയറിങ് കോളേജില്‍നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. Power System-ന്റെ മേഖലയില്‍ ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.''

ഒന്നു നിര്‍ത്തിയിട്ട്, ''പിന്നെ സര്‍, എന്റെ ഒഴിവു സമയവിനോദങ്ങള്‍ പുസ്തകപാരായണവും പാട്ടുകേള്‍ക്കലുമാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് എന്‍.സി.സി.യിലും പ്രവര്‍ത്തിച്ചിരുന്നു'' എന്നുകൂടെ പറഞ്ഞ് അവസാനിപ്പിക്കാം.

(ഇത്രയും കേട്ടുകഴിഞ്ഞാല്‍ 'നല്ല അടുക്കും ചിട്ടയോടെയും ഉള്ള ഉത്തരം' എന്ന് ചോദ്യകര്‍ത്താവ് ചിന്തിക്കും. കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ജോലിയോടുള്ള താത്പര്യം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍-ഒന്നും വിട്ടുപോയിട്ടില്ല. കൊള്ളാം!)

''എന്തുകൊണ്ട് ഈ ജോലി തിരഞ്ഞെടുക്കുന്നു?'' എന്നു ചോദിച്ചാല്‍

''സര്‍, എനിക്കിഷ്ടമുള്ള മേഖലയായ Power Systems-ല്‍ പ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിക്കുന്നു എന്നതുകൊണ്ടാണ് ഈ ജോലിയോട് താത്പര്യം തോന്നിയത്. എന്റെ ബി.ടെക്. പ്രൊജക്ട് ഈ മേഖലയില്‍ ആയിരുന്നു. കൂടാതെ, ഈ കമ്പനിയെപ്പറ്റി മറ്റുള്ളവരില്‍നിന്നും അറിഞ്ഞപ്പോള്‍, ധാരാളം exposure കിട്ടുമെന്നും കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിക്കുമെന്നും അറിഞ്ഞു.

ഇതൊക്കെക്കൊണ്ട്, ഈ ജോലി വളരെ മികച്ച ഒരു അവസരമായി ഞാന്‍ കാണുന്നു'' എന്നു പറയാം.

(നല്ല ഉത്തരം! ജോലി ചെയ്യാന്‍ താത്പര്യമുണ്ട്. ഇത് വെറുതെ പറയുന്നതല്ല, കാരണവുമുണ്ട്. കൂടാതെ വളരെ നല്ല ലക്ഷ്യവും കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹവും ഉണ്ട്. കമ്പനിയെപ്പറ്റി അറിയാനും ശ്രമിച്ചിട്ടുണ്ട്.)

''ഈ കമ്പനിയില്‍ അഞ്ചുവര്‍ഷം ജോലി ചെയ്യുമോ? അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ കരിയറില്‍ ഏത് നിലയിലെത്തും എന്നു കരുതുന്നു?

''സര്‍, മൂന്നോ നാലോ വര്‍ഷം ജോലി ചെയ്തശേഷം എം.ബി.എ.യ്ക്ക് പോകണമെന്നുണ്ട്. മാനേജ്‌മെന്റ് വൈദഗ്ധ്യംകൂടി നേടിയാല്‍ കരിയറില്‍ വലിയ ഉയര്‍ച്ചനേടാമെന്നു കരുതുന്നു.''

(ഭാവിയെപ്പറ്റി നല്ല പ്രതീക്ഷയും ലക്ഷ്യവും ഉണ്ട്. ഏറ്റവും പ്രധാനമായി, 'ഞാന്‍ കുറേക്കാലം ഈ കമ്പനിയില്‍ത്തന്നെ തുടരും' എന്ന് ആത്മാര്‍ഥതയില്ലാത്ത മറുപടി നല്‍കിയില്ല. സത്യസന്ധതയോടെ, ആത്മവിശ്വാസത്തോടെ, പ്രതീക്ഷ നിറഞ്ഞ മറുപടിയാണ് തന്നത്. വളരെ നല്ലത്!)

''നിങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ എന്തൊക്കെ?''

''എല്ലാവരുടെയും കൂടെ ഒത്തൊരുമയോടെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കും എന്നത് എന്റെ ഒരു ശക്തിയായി ഞാന്‍ കാണുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വിവിധ ക്ലബ്ബുകളുടെ ചുമതല വഹിച്ചിരുന്നു. കോളേജില്‍ എന്‍.സി.സി.യില്‍ ചേര്‍ന്നതും ഈ സ്വഭാവം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മടിപിടിച്ചിരിക്കാതെ കാര്യങ്ങള്‍ ചെയ്യുക എന്ന സ്വഭാവം എന്റെ മറ്റൊരു ശക്തിയായി ഞാന്‍ കാണുന്നു. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നല്ല രീതിയില്‍ സാധിക്കാത്തത് എന്റെ ഒരു ദൗര്‍ബല്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത് മാറ്റിയെടുക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു വ്യക്തിത്വവികസനക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ട്.

(മികച്ച ഉത്തരം. കാര്യകാരണ സഹിതം ശക്തി ദൗര്‍ബല്യങ്ങള്‍ വിവരിച്ചു. സ്വന്തം കഴിവുകളെപ്പറ്റി കൂടുതല്‍ പറഞ്ഞു. ദൗര്‍ബല്യം മാറ്റാനുള്ള വഴികള്‍ കണ്ടെത്തി, അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മടി പിടിച്ചിരിക്കാതെ കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവം ഉണ്ടെന്നത് ശരിയാണ്. ഈ കുട്ടിക്ക് നല്ലൊരു ടീം ലീഡറായി മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാന്‍ സാധിക്കും.)

ഇപ്രകാരം പൊതുവായ ചോദ്യങ്ങള്‍ക്ക് നല്ല മറുപടി തയ്യാറാക്കിയതിനുശേഷം മാത്രം ഇന്റര്‍വ്യു നേരിടുക. 

ആത്മവിശ്വാസം

സ്വന്തം കഴിവിലുള്ള വിശ്വാസവും ഇന്റര്‍വ്യുവില്‍ വിജയിക്കാന്‍ അനിവാര്യമാണ്. എനിക്ക് വലിയ അറിവില്ല. ചോദ്യങ്ങളെ എങ്ങനെ നേരി ടും? എന്ന ചിന്ത മാറ്റുക. എല്ലാം അറിഞ്ഞുകൊണ്ട് ഇന്റര്‍വ്യു നേരിടാന്‍ ആര്‍ക്കും പറ്റില്ലല്ലോ; എനിക്ക് അറിയുന്നതോ അറിയാത്തതോ ആയ കാര്യങ്ങള്‍ ചോദിച്ചേക്കാം. കഴിയുന്നതുപോലെ നല്ല ഉത്തരങ്ങള്‍ നല്‍കണം എന്ന പോസിറ്റീവ് ആറ്റിറ്റിയൂഡോടെ വേണം ഇന്റര്‍വ്യു റൂമില്‍ കയറിച്ചെല്ലാന്‍.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യുവില്‍ എന്നോടു ചോദിച്ച ആദ്യ ചോദ്യം ''ഇതിനു മുന്‍പ് ഡെല്‍ഹിയില്‍ വന്നിട്ടുണ്ടോ?'' എന്നായിരുന്നു. തുടര്‍ന്ന്

''മലിനീകരണം നിര്‍വചിക്കുക''
''പലസ്തീന്‍ പ്രശ്‌നത്തിന്റെ കാരണമെന്താണ്?''
''സ്ത്രീശാക്തികരണം എങ്ങനെ നേടാം?''
''ഇരുമ്പും ഉരുക്കും തമ്മിലുള്ള വ്യത്യാസമെന്താണ്?''
''ക്യാമ്പസ് രാഷ്ട്രീയം നല്ലതാണോ?''
''ജനിറ്റിക് എഞ്ചിനിയറിങ് എന്നാലെന്ത്?''
''കേരളത്തിലെ പ്രധാന മലനിരകള്‍ ഏതൊക്കെ?''

തറവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസമെന്ത്? എന്നിങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത വൈവിധ്യമാര്‍ന്ന ചോദ്യങ്ങളാണ്. ''ഈ ഇന്റര്‍വ്യു എനിക്ക് ലഭിച്ച ഒരു നല്ല അവസരമാണ്. അറിയാത്തവ 'അറിയില്ല' എന്ന് പറയുക. ആത്മവിശ്വാസം കൈവിടാതെ എനിക്ക് അറിയുന്ന രീതിയില്‍ ഉത്തരം നല്‍കുക'' എന്ന ചിന്തയോടെയാണ് ഞാന്‍ ഇന്റര്‍വ്യു നേരിടാന്‍ കയറിയിരുന്നത്. ഈ ചിന്തയും തയ്യാറെടുപ്പും വളരെ സഹായകരമായിരുന്നു. ഇന്റര്‍വ്യുവില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കുഴപ്പമില്ലാത്ത മറുപടി നല്‍കാന്‍ സാധിച്ചു.

തോല്‍ക്കുമെന്ന് ചിന്തിക്കേണ്ട

ഇന്റര്‍വ്യുവില്‍ വിജയിക്കാന്‍ വേണ്ട മറ്റു ഘടകങ്ങളില്‍ പ്രധാനം ധൈര്യവും സത്യസന്ധതയുമാണ്. ''ഞാന്‍ തോല്‍ക്കും'' എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ''വരുന്നിടത്തുവെച്ച് കാണാം. ഞാന്‍ ധൈര്യത്തോടെ ഇന്റര്‍വ്യു നേരിടും'' എന്ന് കരുതുകയാണ് വേണ്ടത്. ഈ ജോലി കിട്ടിയില്ലെങ്കില്‍ ബുദ്ധിമുട്ടാവും എന്ന് മനസ്സു പറയുമ്പോഴും ധൈര്യം കൈവിടാതെ നോക്കണം.

ഒട്ടും അറിയാത്ത ചോദ്യങ്ങള്‍ക്ക് 'അറിയില്ല' എന്നു മറുപടി നല്‍കാനും, തികച്ചും സത്യസന്ധമായി ഓരോ ഉത്തരവും പറയാനുമുള്ള ആത്മാര്‍ഥത ഇന്റര്‍വ്യു നേരിടുന്ന ഓരോരുത്തരും കാണിക്കേണ്ടതുണ്ട്. പ്രതിസന്ധികളില്‍ പതറാതെ 'ഇന്റര്‍വ്യു റൂമിലുള്ള ഇരുപതോ മുപ്പതോ മിനുട്ട് സമയം എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പുറത്തെടുക്കും' എന്ന മാനസിക തയ്യാറെടുപ്പോടെ വേണം നാം ഇന്റര്‍വ്യു നേരിടാന്‍.

കൂടാതെ ഫലപ്രദമായ ആശയവിനിമയത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മനസ്സിലുള്ള ഉത്തരങ്ങള്‍ സ്പഷ്ടമായി, കൃത്യമായി പറയാനും ചോദ്യകര്‍ത്താവിന് മനസ്സിലാവുന്നരീതിയില്‍ അവതരിപ്പിക്കാനും സാധിക്കണം. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ ആത്മവിശ്വാസം കുറവുള്ളവര്‍ ഈ ദൗര്‍ബല്യം മാറ്റിയെടുക്കാനുള്ള ശ്രമം നേരത്തേത്തന്നെ തുടങ്ങേണ്ടതാണ്.

നല്ല തയ്യാറെടുപ്പും ആത്മവിശ്വാസവും ആശയവിനിമയം ചെയ്യാനുള്ള കഴിവും ധൈര്യവുമെല്ലാം ഒത്തിണങ്ങിയാല്‍ പിന്നെ ഏത് ഇന്റര്‍വ്യുവിലും അനായാസ വിജയം നേടാന്‍ സാധിക്കും.

കടപ്പാട് ---മാതൃഭൂമി 

Tuesday, 13 August 2013അഞ്ജലീന ജോളിയെ സൂക്ഷിക്കുക, ഇവള്‍ വൈറസ്

അഞ്ജലീന ജോളിയെ സൂക്ഷിക്കുക, ഇവള്‍ വൈറസ്
പ്രശസ്ത ഹോളിവുഡ് നടി അഞ്ജലീന ജോളിയുടെ പേരിലാണ് ഇപ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാനുള്ള വൈറസുകള്‍ എത്തുന്നത്. ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമെന്ന വാര്‍ത്ത സ്പാം മെയിലിന്റെ രൂപത്തില്‍ കമ്പ്യൂട്ടറില്‍ എത്തുന്നു. ഫോര്‍ബ്‌സ് മാസികയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഹോളിവുഡ് താരം അഞ്ജലീനയാണെന്ന വാര്‍ത്തയുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രോഗ്രാമുകളെ തകര്‍ക്കാനായി എത്തിയിരിക്കുന്നത്.

സി.എന്‍.എന്‍. ഐ.ബി.എന്‍ ചാനലിന്റെ മെയില്‍ ഐഡിയിലാണ് സ്പാം എത്തുന്നത്. ഇത് വ്യാജ മെയിലാണെന്ന് പെട്ടെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തില്‍ മെയിലുകള്‍ അയക്കുന്നത്. അഞ്ജലീനയുടെ വാര്‍ത്തയടങ്ങുന്ന സി.എന്‍.എന്നിന്റെ വെബ്‌പേജിന്റെ ചിത്രവും മെയിലില്‍ ഉണ്ടാകും. ഇത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. വാര്‍ത്തയിലേക്കുള്ള ലിങ്കും ഇതിനൊപ്പമുണ്ടാകും.

വാര്‍ത്ത വായിക്കാനായി ലിങ്ക് തുറന്നാല്‍ അഡോബ് ഫല്‍ഷ് പ്ലെയര്‍ ഫയലിനു സമാനമായ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനായി നിര്‍ദ്ദേശം വരും. ഇത് ഡൗണ്‍ലോഡ് ചെയ്യുക വഴി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തകരാറിലാവുന്നു. അഞ്ജലീനയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്. ഇത് ഉപയോഗപ്പെടുത്തിയാണ് വൈറസുകളെത്തുന്നത്.

ട്രോജന്‍ വൈറസുകള്‍ക്ക് സമാനമായ വൈറസാണിത്. നേരത്തെയും ഇത്തരത്തിലുള്ള പ്രശസ്തരുടെ പേരില്‍ വ്യാജ മെയിലുകള്‍ വഴി വൈറസുകള്‍ പരന്നിരുന്നു. വില്യംകെയ്റ്റ്‌സ് ദമ്പതികളുടെ മകനും ബ്രിട്ടനിലെ പുതിയ രാജകുമാരനുമായ ജോര്‍ജ് അലക്‌സാണ്ടര്‍ ലൂയിസിന്റെ പേരിലും വൈറസ് കമ്പ്യൂട്ടറുകളില്‍ എത്തിയിരുന്നു.
കടപ്പാട്-------

Friday, 9 August 2013

Monday, 5 August 2013

ഇന്കമിംഗ് ഫോണ്‍ കാളുകൾ എടുക്കാൻ ആന്ദ്രൊയ്ഡ് ഫോണിനു വേണ്ടി ഒരു ആപ്പ്

നമസ്കാരം സുഹൃത്തുകളെ കുറെ നാളായി ഞാൻ ഇത് വഴി വന്നിട്ട് , എന്തായാലും ഇനി വരുമ്പോൾ നല്ല ഒരു മൊബൈൽ ആപ്ലികേഷൻ നിങ്ങള്ക്ക് കൊണ്ട് വരണമെന്ന് വിചാരിക്കുമ്പോഴാണ് ഈ ഒരു ആപ്പ് എന്റെ കൈയ്യിൽ കിട്ടുന്നത്. ഞാൻ ഉപയോഗിച്ച് നോക്കി സംഗതി ഉഗ്രൻ. ഇത് ഞാൻ മാത്രം ഉപയോഗിച്ചാൽ പോരല്ലോ എന്റെ സുഹൃത്തുക്കളും ഉപയോഗിച്ച് നോക്കണം . സംഗതി എന്താണെന്നു വച്ചാൽ സാധാരണ കീപാഡ് ഉള്ള മൊബൈലിൽ ഫോണ്‍ കാൾ വരുമ്പോൾ കീയിൽ ഞെക്കി ഫോണ്‍ എടുക്കും ടച് സ്ക്രീൻ ഫോണ്‍ ആണെങ്കില തോണ്ടി വിളിക്കും . ഞാൻ തരുന്ന ഈ ആപ്പ് നിങ്ങളുടെ ടച് സ്ക്രീൻ ആന്ദ്രൊയ്ഡ് ഫോണിൽ ഇട്ടാൽ ഇനി കാൾ വരുമ്പോൾ തോണ്ടി എടുക്കണ്ട ഫോണിനു മുകളിലൂടെ വെറുതെ കൈ ഓടിച്ചാൽ മതി കാൾ അറ്റൻഡ് ആയികൊള്ളും. ഇത് സെൻസർ ഉള്ള ഫോണിൽ മാത്രമേ വർക്ക് ചെയുകയുള്ളൂ . അപ്പോൾ സംഗതി ഇട്ടു നോക്കാം അല്ലെ ആവശ്യമുള്ളവർ ഇവിടെ നിന്നും സാധനം എടുത്തുകൊള്ളൂ . സംഗതി ഇഷ്ടപെട്ടാൽ ലൈക്‌ തരില്ലേ . അപ്പോൾ വീണ്ടും കാണാം
ഈ അപ്പിന്റെ വീഡിയോ ഇവിടെ കാണാം

Sunday, 4 August 2013ഉദരരോഗങ്ങള്‍  അകറ്റാന്‍


രോഗ ചികിത്സക്കും പ്രതിരോധത്തിനും ഉപയോഗിക്കാവുന്ന നാട്ടു ചികിത്സകളാണ് ഇത്പ്രകൃതിദത്തമായ ചേരുവകളാല്‍ മാത്രം തയ്യാറാക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഒറ്റമൂലികളുടെ സവിശേഷത.


നമ്മുടെ ഉദര സംബന്ദമായ എല്ലാ രോഗങ്ങള്‍ക്കും മുഖ്യ കാരണങ്ങളില്‍ ഒന്ന്
 ദഹനക്കുറവാണ്.

    നാം കഴിക്കുന്ന ആഹാരം ശെരിയായ രീതിയില്‍ ദഹിക്കുയാണെ
ങ്കില്‍ഒരു വിധം ഉദര രോഗങ്ങള്‍ ഒന്നും തന്നെ നമ്മെ അലട്ടുകയില്ല
.
  നാം ആഹാരം കഴിക്കുമ്പോള്‍ വായ നിറച്ചു ഒരിക്കലും കഴിക്കരുത്. അങ്ങിനെ കഴിച്ചാല്‍ ഭക്ഷണത്തില്‍ ശെരിയായരീതിയില്‍ ആഹാരം ദഹിപ്പിക്കുന്നതിനുള്ള ഉമിനീര്‍ ലഭിക്കുകയില്ല.. ഭക്ഷണം കുറച്ചു മാത്രം എടുത്തു വായിലിടുകയം.  അത് നന്നായി ചവച്ചരച്ചു കഴിക്കുകയും ചെയ്യ്താല്‍ മാത്രമേ നാം കഴിക്കുന്ന ആഹാരത്തിലുള്ള നമുക്ക് വേണ്ട വിറ്റാമിന്സും മിനറല്‍സും നമുക്ക് ലഭിക്കുകയുള്ളൂ. നമ്മുടെ ഉമിനീരിനു നമ്മുടെ ശരീരത്തിന് വേണ്ട ഘടകങ്ങള്‍ വലിചെടുക്കാനും ആവശ്യമില്ലാത്തത് പുറം തള്ളാനുമുള്ള കഴിവുണ്ട്. സാവധാനം നന്നായി ചവച്ചരച്ചു ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് ഡോക്ടറെ കാണേണ്ട അവസ്തയുണ്ടാകില്ല.

ദഹനത്തിനും അത് പോലെ മറ്റു ഉദര രോഗങ്ങള്‍ക്കുമുള്ള ചില ആയുര്‍വേദ ഒറ്റമൂലികള്‍ താഴെ കൊടുക്കുന്നു
.
1. ദഹനം എളുപ്പമാകാന്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
മൂന്നോ നാലോ വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ്‌ പശുവിന്‍ പാലിലിട്ടു ഇരട്ടി വെള്ളമൊഴിച്ചു തിളപ്പിച്ച്‌ അല്പം പഞ്ചസാര ചേര്‍ത്തു കഴിക്കുക. ഗ്യാസ് ട്രബിള്‍ മാറിക്കിട്ടും
.
2. പത്തു ഗ്രാം പഞ്ചസാര വറുത്ത് കറുപ്പ് നിറമാകുമ്പോള്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വയറു വേദന ശമിക്കും.

3. അമ്പഴത്തിന്റെ തൊലി ചതച്ച് ഒരു സ്പൂണ്‍ നീരെടുത്ത് ഒരു ഗ്ലാസ്‌ അട്ടിന്‍പാലില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക നല്ല ശോദന ലഭിക്കും.

4. വയറു വേദനക്ക് പച്ച ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് അര ഔന്‍സ് നീരെടുത്ത് അതില്‍ ഒരു നുള്ള് ഉപ്പും ഒരു കാന്താരിമുളകും ചേര്‍ത്തു രാവിലെ വെറും വയറ്റില്‍ കഴിക്കുക.
ഒരു ചെറിയ സ്പൂണ്‍ അയമോദകം ഒന്നര ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിച്ച്‌ അരിച്ചു പലതവണ കുടിക്കുക..

5. ഒരു വലിയ സ്പൂണ്‍ കൃഷ്ണതുലസിയില പിഴിഞ്ഞ നീര് കുടിച്ചാല്‍ വയറു വേദന മാറും...

6. ജാതിക്ക അരച്ചത്‌ കല്‍ ചെറിയ സ്പൂണ്‍ , ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം പെട്ടെന്ന് സുഖമാവും.

7. ദഹനക്കേട്‌ മാറാന്‍ ഒരു ചെറിയ കഷ്ണം ഇഞ്ചിയും രണ്ടോ മോന്നോ വെളുത്തുള്ളിയും നന്നായി ചവച്ചു കഴിക്കുക.

8. ഒരു കഷ്ണം ഇഞ്ചി ഉപ്പുകല്ല് ചേര്‍ത്തു ചവച്ചു കഴിച്ചാല്‍ പെട്ടെന്ന് ദഹനം നടക്കും.

9. വെളുത്തുള്ളി നാലോ അഞ്ചോ അല്ലി ചുട്ടു തിന്നാല്‍ ഗ്യാസ് ട്രബിള്‍ ശമിക്കും.

10. കുമ്പളങ്ങാ നീരോ മാതളനാരങ്ങ നീരോ ഒരു ഗ്ലാസ് രാവിലെ വെറും വയറ്റില്‍ കഴിക്കുക. ദഹന ശക്തിക്ക് നല്ലതാണ്.
ഷത.

പനി അകറ്റാന്‍പനി അകറ്റാന്‍
പണ്ട് കാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ പ്പനികള്‍ വാളേ ബുദ്ധി മുട്ടുണ്ടാക്കുന്നതാണ്. വന്നു കഴിഞ്ഞാല്‍ പിന്നെ പിന്നെ വിട്ടു പോകാന്‍ കുറച്ച പ്രയാസ മാന്. അനങ്ങാന്‍ വയ്യാത്തവിധം ശരീരവേദന, വിശപ്പില്ലായ്മ എന്നിവ കൂടെ യുണ്ടാവും. ഇതു തരത്തി ലുല്ലവയാണ് ഇതെന്നും തിരി ച്ച്ചരിയാനും കഴിയില്ല. എന്നാലും രോഗങ്ങള്‍ വന്നു കഴിഞ്ഞാല്‍ ആശു പത്രികളിലെക്ക് പോകുന്നതിനു മുന്‍പ് നാട്ടുവൈദ്യം ശ്രമിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരുധിവരെ ഒഴിവാക്കാനാകും. ഔഷധസസ്യങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയുംകുറിച്ചും അല്പം അറിവുണ്ടായാല്‍ മതി. 
 
ജലദോഷപ്പനി വന്നാല്‍
 
അല്‍പം തേനില്‍ ചെറുനാരങ്ങാനീര്  ചേര്‍ത്തു കഴിക്കുന്നത് ഉത്തമം. ഒരുപിടി ആടലോടകം ഇളം ചൂടുവെള്ളത്തില്‍ പതിനഞ്ച് മിനിറ്റ് ഇട്ടുവച്ചത്തിനു ശേഷം പിഴിഞ്ഞെടുത്ത് അരക്കപ്പ് ലായനി രാവിലെയും വൈകിട്ടും വീതം മൂന്നു ദിവസം കഴിക്കുന്നതും പനി മാറാന്‍ സഹായിക്കും. നാടന്‍ മഞ്ഞള്‍ പൊടിച്ചത് ഒരു ടിസ്പൂണ്‍ എടുത്ത് തിളപ്പിച്ച പാലില്‍ ചേര്‍ത്തു മൂന്നുനേരം വീതം ഏഴുനാള്‍ സേവിക്കുന്നതും ജലദോഷമകറ്റും. രണ്ടോ നാലോ ആടലോടകത്തിന്റെ വേര് നാലു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു കപ്പാക്കിയശേഷം മൂന്നു നേരംവീതം മൂന്നു ദിവസം കഴിച്ചാലും മതി. തുളസിയിലയും കുരുമുളകും അരക്കപ്പ് വീതം ചേര്‍ത്തു കഷായം വച്ച് ഏഴു ദിവസം കഴിക്കുന്നതും നല്ലതാണ്.
 
ഒന്നരാടപ്പനിക്ക് ചെയേണ്ടത്
 
തുളസി നീര് കുരുമുളകുപൊടി ചേര്‍ത്തു സേവിക്കുന്നതും. മുത്തങ്ങ, കടുക്ക, ചിറ്റമൃത് എന്നിവ കഷായം വച്ച് തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്. കടുക്ക പൊടിച്ച് തേന്‍ ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്.


കടപ്പാട്----------

ഉലുവക്കഞ്ഞി ശരീരപുഷ്ടിക്കു നല്ലത്ഉലുവക്കഞ്ഞി ശരീരപുഷ്ടിക്കു നല്ലത്
നമ്മുടെ ശരീരത്തിനു എപ്പോഴും നല്ലത് ഔഷധ ഗുണമുള്ള ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നതാണ്. ഔഷധ ഗുണമുള്ള ധന്യങ്ങളില്‍ ഒന്നാണ് ഉലുവ. വാതരോഗങ്ങള്‍ക്കും ഗഭാശായ രോഗങ്ങള്‍ക്കും ഉലുവ പ്രതിവിധിയായ ഒന്നാണ്. 
 
ഉളുവക്കഞ്ഞിതയ്യാറാക്കുന്ന വിധം
 
തലേദിവസം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേ ദിവസം രാവിലെ വെള്ളം കളഞ്ഞ് ഉലുവയുടെ എട്ടിലൊന്ന് ഉണക്കലരിയും ചേര്‍ത്ത് വേവിച്ചെടുക്കുക. നന്നായി വെന്തുകഴിഞ്ഞ് ആവിശ്യത്തിന് ശര്‍ക്കര ചേര്‍ക്കാവുന്നതാണ് (മധുരം കഴിക്കാത്തവര്‍ക്ക് ഉപ്പ് ഇതിനായി ഉപയോഗിക്കാം). ശേഷം നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി അടപ്പത്ത് നിന്ന് വാങ്ങിവെക്കുക. സ്വാദിനായി ഒരു സ്പൂണ്‍ നെയ്യ ചേര്‍ക്കുന്നത് ഉത്തമം. ഉലുവ ദാഹം കൂട്ടുമെങ്കിലും മിതമായി കഴിക്കുക. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പു കഞ്ഞിയാണ് കണക്ക്. പിന്നീടുള്ള സമയങ്ങളിലെക്ക് കഞ്ഞി നേരത്തെ ഉണ്ടാക്കി വെക്കാതെ അപ്പപ്പോള്‍ ഉണ്ടാക്കി കഴിക്കുന്നത് ഉത്തമം.
 
ഗുണങ്ങള്‍
 
ആയുര്‍വേദ വിധിപ്രകാരം ബലത്തെ വര്‍ദ്ധിപ്പിക്കും. ഹൃദയത്തിനും ഉലുവ നല്ലതാണ്. ഛര്‍ദ്ധി, ജ്വരം, കൃമി, അരുചി, കഫം, ചുമ, ക്ഷയം, എന്നിവയെ ഉലുവ ഇല്ലാതാക്കും. കൂടാതെ സപ്തധാതുക്കളെയും (രക്തം, മാംസം, രസം, മഞ്ജ, ശുക്ലം) ഉലുവ പോഷിപ്പിക്കും. ഉഷ്ണകാലങ്ങളില്‍ ഉലുവയുടെ ഉപയോഗം കുറക്കാന്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവക്കഞ്ഞി നല്ലതാണ്. രാവിലെ തന്നെ ഒരുകപ്പ് ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും. പുരുഷന്‍ മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ഇത് കുട്ടികള്‍ക്കും നല്ലതാണ് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അളവ് കുറച്ച നല്‍കണം.


കടപ്പാട്-------------വമ്പന്‍ ഗുണമുള്ള രംഭയില


സുഗന്ധം നല്‍കാന്‍ ഉപയോഗിക്കാവുന്ന ഇലച്ചെടിയാണ് 'രംഭയില അഥവാ ബിരിയാണിക്കൈത' മൊളുക്കാസ് ദ്വീപസമൂഹങ്ങളില്‍ ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരംനേടിവരികയാണ്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില്‍ വളരെ നേരത്തേതന്നെ ചിലര്‍ ഇത് വളര്‍ത്തിവന്നിരുന്നു. പല നഴ്‌സറികളിലും രംഭയിലച്ചെടി വില്പന നടന്നുവരുന്നുണ്ട്.

താഴമ്പക എന്ന തഴക്കൈതയുടെ വിഭാഗത്തില്‍പ്പെട്ട ചെടിയാണിത്. സസ്യശാസ്ത്രത്തില്‍ പണ്ടാനസ് അമാരിലിഫോളിയസ് എന്നും 'പണ്ടാനസ് ലാറ്റിഫോളിയസ്' എന്നും പറയും. സാധാരണഗതിയില്‍ ഈ ചെടി പൂക്കില്ല. എന്നാല്‍, മൊളുക്കാസ് ദ്വീപില്‍ വളരെ അപൂര്‍വമായി ആണ്‍പുഷ്പങ്ങള്‍ ഉത്പാദിപ്പിക്കാറുണ്ട്.

ഇത് തെക്കുകിഴക്കേഷ്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, ബോര്‍ണിയോ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ ഇന്ത്യയിലും ഈ ചെടി പ്രചാരത്തിലുണ്ട്. കേരളത്തിലെ നഗരങ്ങളില്‍ പലരും ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിച്ചുവരുന്നുണ്ട്. കൈതവര്‍ഗമാണിത്.

ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്ക് സുഗന്ധവും രുചിയും നല്‍കാന്‍ ഇല ചേര്‍ക്കുന്നു. അലങ്കാര സസ്യമായി നടാന്‍ ഇത് നല്ലതാണ്. കറികള്‍ക്കും മാംസാഹാരത്തിനും മണംപകരാന്‍ ഇല ഉപയോഗിക്കുകയും ചെയ്യാം. ചോറും തേങ്ങാപ്പാലും രംഭയിലയുമടങ്ങിയ 'നാസികുനിങ്' എന്ന വിശിഷ്ട വിഭവം ഇന്‍ഡൊനീഷ്യയില്‍ ഏറെ പ്രിയമുള്ളതാണ്.
പാചകത്തിന് പുറമേ ഐസ്‌ക്രീം, പുഡ്ഡിങ്, മധുരവിഭവനിര്‍മാണം എന്നിവയിലും ഇതുപയോഗിച്ചുവരുന്നു. ശീതളപാനീയങ്ങള്‍ക്ക് നിറവും ഗന്ധവും പകരാനും നല്ലതാണ്.

സ്വാഭാവികമായി വളരുന്നവയസരത്തില്‍ ഉദ്ദേശം ഒന്നരമീറ്ററോളം ഉയരത്തില്‍ ശിഖരങ്ങളില്ലാതെ, ഒറ്റത്തടിയായിട്ടാണ് ഈ ചെടി വളരുന്നത്. ഇതില്‍ത്തന്നെ ചെറിയതരം ഇലകളോടുകൂടിയ കുറ്റിച്ചെടിയായി നില്‍ക്കുന്ന ഒരിനവുമുണ്ട്. വലിപ്പമേറിയ ഇലകള്‍ തരുന്നയിനവുമുണ്ട്. സാവധാനത്തിലേ വളര്‍ന്നുപൊങ്ങുകയുള്ളൂ. ഇതിന്റെ കടഭാഗത്തുനിന്ന് നിറയെ ചിനപ്പുകള്‍ പൊട്ടാറുണ്ട്. നിത്യഹരിത ഇലച്ചെടിയായതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട് ഉദ്യാനത്തിലും വെക്കാം.

ബസുമതി അരിക്ക് സുഗന്ധം നല്‍കുന്നതുപോലെ രംഭച്ചീരയിലയ്ക്കും സുഗന്ധം നല്‍കുന്ന ഘടകം 'അസറ്റെല്‍ പൈറോളീന്‍' ആണ്. ബസുമതിയിലേതിനേക്കാള്‍ കൂടുതല്‍ അളവിലാണ് ഈ ഘടകം രംഭയിലുള്ളത്.

ഈ ഇല ചൂടുവെള്ളത്തിലോ വെയിലത്തോ ഇട്ട് വാട്ടിയെടുത്താല്‍ നല്ല സുഗന്ധം പുറത്തുവരും. ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ട്. മാതൃചെടിയുടെ ചുവട്ടില്‍നിന്ന് വളരുന്ന കുഞ്ഞുതൈകള്‍ നടാം. ജൈവവളങ്ങള്‍ നല്‍കി കൃഷിയിറക്കാം. തൈ നട്ട് അഞ്ചാറുമാസമായാല്‍ ഇല നുള്ളി ഉപയോഗിക്കാം. സാധാരണ അരിയുടെ കൂടെ നാലഞ്ചിലയിട്ട് പാകംചെയ്താല്‍ ബസുമതിയരിപോലെ മണം ലഭിക്കും. ഗവേഷണഫലമായി രംഭയിലയില്‍നിന്ന് ഔഷധഗുണമുള്ള 'പന്‍ഡാനില്‍' എന്ന മാംസ്യം വേര്‍തിരിച്ചിട്ടുണ്ട്. ഇതിന് ഫ്ലൂ, ഹെര്‍പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. ദന്തരോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും നല്ലതാണ് രംഭയില.

രംഭയിലയിട്ടുണ്ടാക്കിയ ഗന്ധച്ചായ ചില രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു. വായ്‌നാറ്റം വരാതിരിക്കാന്‍ ഇത് ചവച്ചുതുപ്പിയാല്‍ മതി.
ഇത് ഏത് കാലാവസ്ഥയിലും നന്നായി വളരും. രംഭയിലയെ വയനാട്ടില്‍ ചിലര്‍ ഗന്ധപുല്ല് എന്നാണ് പറയുന്നത്. പുട്ട് ചുടുന്നതിനൊപ്പവും ചക്കയപ്പം തയ്യാറാക്കുന്നതിനൊപ്പവും ഇതിട്ടാല്‍ നല്ലമണവും രുചിയും കിട്ടും.

എച്ച്.ഐ.വി. പരിശോധനയ്ക്ക് വെറുമൊരു ഡി.വി.ഡി. മതി!
ലോകത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നമാണ് എച്ച്.ഐ.വി. എന്ന അണുബാധയെ തുടര്‍ന്ന് മനുഷ്യനുണ്ടാകുന്ന എയ്ഡ്‌സ്. കഴിഞ്ഞ വര്‍ഷം എയ്ഡ്‌സ് മൂലം മരണമടഞ്ഞവരുടെ എണ്ണം 17 ലക്ഷമാണ്. എയ്ഡ്‌സിന് ഇന്നും മരുന്നൊന്നും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, എച്ച് ഐ.വി. ബാധിച്ച മനുഷ്യന്‍ പൂര്‍ണമായ എയ്ഡ്‌സ് രോഗിയായി മാറാതെ നോക്കുന്നതില്‍ നിലവിലുള്ള റിട്രോവൈറല്‍ ചികിത്സ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. അണുബാധയുടെ കാര്യം കഴിവതും വേഗം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ അത് ഫലിക്കൂ.

എച്ച്. ഐ.വി. പരിശോധന ഇന്നും ദരിദ്രരാജ്യങ്ങളില്‍ വ്യാപകമല്ല എന്നതാണ് വാസ്തവം. രോഗനിര്‍ണയ സാമഗ്രികള്‍ ഇന്നും ചിലവേറിയതാണ്, രോഗനിര്‍ണയത്തിന് സമയം കൂടുതല്‍ വേണം. ഇതുകൊണ്ട് തന്നെ എയ്ഡ്‌സിന്റെ വിളനിലമായ സഹാറയ്ക്ക് തെക്കുള്ള (സബ്‌സഹാറന്‍) ആഫ്രിക്കയില്‍ അണുബാധയുടെ വ്യാപനം കാര്യമായി നിയന്ത്രിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയുന്നുമില്ല.

ഈ സാഹചര്യത്തിലാണ് സ്വീഡനിലെ ഒരു സംഘം ഗവേഷകരുടെ കണ്ടുപിടിത്തം പ്രത്യാശയാകുന്നത്. സ്വീഡനിലെ റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന അമാന്‍ റസ്സോമിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വെറുമൊരു ഡി.വി.ഡി ഉപയോഗിച്ച് നിമിഷങ്ങള്‍ കൊണ്ട് രോഗനിര്‍ണയം നടത്താനുള്ള വിദ്യ കണ്ടുപിടിച്ചത്.

പ്രത്യേകമായി വികസിപ്പിച്ച അര്‍ദ്ധസുതാര്യമായ ഡിസ്‌കുകളിലെ സൂക്ഷ ചാനലുകളില്‍ രക്തസാമ്പിള്‍ ലോഡ് ചെയ്യുന്നു. ഈ ഡിസ്‌ക് ഒരു ഡിസ്‌ക് റീഡറില്‍ സ്‌കാന്‍ ചെയ്യുന്നു. മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നു വരെ തിരിച്ചറിയാന്‍ ശേഷിയുള്ള സ്‌കാനറിന്, ചാനലുകളിലൂടെ കടന്നു വരുന്ന പ്രകാശത്തിന് രക്താണുക്കള്‍, ആര്‍.എന്‍.എ., ഡി.എന്‍.എ പ്രോട്ടീനുകള്‍ എന്നിവ തിരിച്ചറിയാന്‍ കഴിയും. അതായത് രക്തപരിശോധനയുടെ ഫലം നിമിഷങ്ങള്‍ കൊണ്ട് ലഭിക്കുമെന്നര്‍ത്ഥം.

എയ്ഡ്‌സ് ബാധ വലിയ പ്രശ്‌നമായ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എരിട്രിയയില്‍ ജനിച്ച റുസോമിന് ഡി.വി.ഡി. ഉപയോഗിച്ചുളള രക്തപരിശോധന രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രവാര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. 'ആദ്യവര്‍ഷം ഞങ്ങള്‍ ഈ സാങ്കേതികവിദ്യ കുറേക്കൂടി കുറ്റമറ്റതാക്കും, അതിനു ശേഷം ഒരു ക്ലിനിക്കല്‍ സാമ്പിളില്‍ പരീക്ഷിച്ചുനോക്കും. പിന്നീട് ഈ വിദ്യ ഉപയോഗിക്കാന്‍ തയ്യാറുള്ള പങ്കാളികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യും' - അദ്ദേഹം പറഞ്ഞു.

ഇതേ വരെയുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയനാണ് ധനസഹായം ചെയ്തത്. ഗവേഷണസംഘം ഇപ്പോള്‍ അന്വേഷിക്കുന്നത് ഈ സാങ്കേതികവിദ്യ രോഗികളിലെത്തിക്കാന്‍ കഴിവുള്ള പങ്കാളികളെയും കൂടുതല്‍ ധനസഹായവുമാണ്.

ഫ്ലോപ്പി ഡിസ്‌കുക്കളെ ഡി.വി.ഡി.കള്‍ കാലഹരണപ്പെടുത്തിയതു പോലെ പെന്‍ഡ്രൈവുകളും മെമറി കാര്‍ഡുകളും ഡി.വി.ഡിയെയും കാലഹരണപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും വളരെ സുസജ്ജമായ ഡി.വി.ഡി. നിര്‍മാണ സംവിധാനങ്ങള്‍ ഇന്നും നാട്ടില്‍ സുലഭമാണ്. അതുപോലെത്തനെ ഉയര്‍ന്ന റിസൊല്യൂഷന്‍ ശേഷിയുള്ള റീഡറുകളും.

റുസ്സോമിന്റെ സ്വപനം സാക്ഷാത്കരിക്കുകയാണെങ്കില്‍ ഇന്നത്തെ നിലയില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ആയിരക്കണക്കിന് എച്ച്.ഐ.വി. അണുബാധിതരെ ചികിത്സയുടെ കുടക്കീഴില്‍ എത്തിക്കാന്‍ ഡി.വി.ഡി.പരിശോധനകള്‍ക്ക് സാധിക്കും.

കടപ്പാട്-------------Mathrubhumi 
ഭാവിയിലെ പാസ്‌വേഡ് ഗുളിക രൂപത്തില്‍ !
Posted on: 01 Jun 2013

-തലവേദന മാറാന്‍ ഗുളിക കഴിക്കാറില്ലേ. അതുപോലെ നിങ്ങളുടെ ഈമെയില്‍ അക്കൗണ്ട് തുറക്കാനും ഫെയ്‌സ്ബുക്ക് പേജില്‍ കയറാനും ഗുളിക കഴിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. കമ്പ്യൂട്ടറാകട്ടെ സ്മാര്‍ട്ട്‌ഫോണോ ടാബ്‌ലറ്റോ ആകട്ടെ, അത്തരമൊരു ഗുളിക കഴിക്കുന്നതോടെ ആ ഉപകരണങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയുമെങ്കില്‍!

മോട്ടറോളയുടെ ഭാവി പരിപാടികളിലൊന്നാണ് ഇത്തരം 'പാസ്‌വേഡ് ഗുളിക' വികസിപ്പിക്കുന്നതെന്ന് അറിയുമ്പോള്‍ കാര്യങ്ങള്‍ക്ക് ഗൗരവമേറുന്നു. ഗുളിക മാത്രമല്ല, ശരീരത്തില്‍ 'ഇലക്ട്രോണിക് പച്ചകുത്തി'ന്റെ ( electronic tattoo ) രൂപത്തില്‍ പാസ്‌വേഡ് പതിച്ചുവെയ്ക്കാവുന്ന സംവിധാനവും മോട്ടറോളയുടെ പരിഗണനയിലാണ്.

വിവിരസാങ്കേതിക വിദ്യ നിത്യജീവിതത്തിന്റ ഭാഗമായതോടെ ഏതാണ്ട് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് പെരുകിക്കൊണ്ടിരിക്കുന്ന പാസ്‌വേഡുകള്‍. ഓരോ സര്‍വീസിനും ഓരോ പാസ്‌വേഡ് വേണമെന്നതാണ് സ്ഥിതി. ഫെയ്ബുക്കിനൊന്ന്, ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് മറ്റൊന്ന്, ട്വിറ്ററിനൊന്ന്, റെയില്‍വെ ടിക്കറ്റ് ബുക്കുചെയ്യാന്‍ വേറൊന്ന്....ഇങ്ങനെ നീളുന്നു ആ പട്ടിക.

ഒരു സര്‍വീസിനുള്ള പാസ്‌വേഡ് മറ്റൊന്നില്‍ ഉപയോഗിക്കരുത്, ലളിതമായ പാസ്‌വേഡുകള്‍ ഒന്നിലും പാടില്ല, സങ്കീര്‍ണ്ണപാസ്‌വേഡുകളാണ് നന്ന്, അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും കലര്‍ന്ന പാസ്‌വേഡാണ് കൂടുതല്‍ സുരക്ഷിതം....ഇതാണ് സ്ഥിതി. മാത്രമോ, ഇതെല്ലാം ഓര്‍ത്തുവെയ്ക്കുകയും വേണം!

ഈ പൊല്ലാപ്പിനുള്ള മറുമരുന്നായാണ് പുതിയ ആശയങ്ങള്‍ മോട്ടറോള അവതരിപ്പിക്കുന്നത്. പാസ്‌വേഡുകള്‍ക്ക് പകരം ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട് ശരീരത്തില്‍ പച്ചകുത്തുക, 'പാസ്‌വേഡ് ഗുളിക' എന്നീ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി, മോട്ടറോളയിലെ സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് മേധാവി റജീന ദുഗാന്‍ പറഞ്ഞു.


തൊലിപ്പുറത്ത് പതിപ്പിച്ച് വെയ്ക്കുന്നത് 'ഇലക്ട്രോണിക് പച്ചകുത്ത്' ആയതിനാല്‍, നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്ക് അത് മനസിലാക്കി, നിങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.

പച്ചകുത്ത് ഇഷ്ടമാകാത്തവര്‍ക്കുള്ളതാണ് 'പാസ്‌വേഡ് ഗുളിക'. വിഴുങ്ങുന്ന ഗുളിക ഉള്ളിലെത്തുമ്പോള്‍, ആമാശയ ആസിഡ് ആ ഗുളികയ്ക്ക് ഊര്‍ജം പകരുകയും അതിനെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. ഗുളികയ്ക്ക് പ്രവര്‍ത്തിക്കാന്‍ ബാറ്ററി വേണ്ട എന്നുസാരം. ആമാശയ ആസിഡാണ് ബാറ്ററിക്ക് പകരം ഊര്‍ജംപകരുക.

പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഗുളിക പുറപ്പെടുവിക്കുന്ന 18 ബിറ്റ് സിഗ്നല്‍ ശരീരത്തിന് വെളിയിലെത്തുകയും, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്ക് അത് പിടിച്ചെടുത്ത് നിങ്ങളെ തിരിച്ചറിയാന്‍ കഴിയുകയും ചെയ്യും. ഗുളിക പ്രവര്‍ത്തനക്ഷമമായിരിക്കുന്ന സമയത്തോളം നിങ്ങളൊരു 'ചലിക്കുന്ന പാസ്‌വേഡാ'യി മാറുന്നു.

മോട്ടറോളയുടെ പരമ്പരാഗത ഗവേഷണത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഇത്തരം നീക്കങ്ങള്‍. മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നത് 2012 ലാണ്. ഇത്രകാലവും മൊബൈല്‍ ഫോണ്‍ കമ്പനി എന്ന നിലയ്ക്ക് മാത്രം അറിയപ്പെട്ടിരുന്ന മോട്ടറോള, ഭാവിയില്‍ അങ്ങനെ മാത്രമാവില്ല അറിയപ്പെടുക എന്നതിന്റെ സൂചന കൂടിയാണിത്.

യു.എസില്‍ കാലിഫോര്‍ണിയയിലെ റാന്‍കോ പാലോസ് വെര്‍ഡസില്‍ ഡി 11 കോണ്‍ഫറന്‍സില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ്, റജീന ദുഗാന്‍ തന്റെ ആശയങ്ങള്‍ പങ്കുവെച്ചത്. കടപ്പാട്----------Mathrubhumi 


ഭൂമിയെപ്പോലെ മൂന്ന് ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിപാരീസ്: ഭൂമിയുമായി സാമ്യമുള്ള മൂന്ന് ഗ്രഹങ്ങളെക്കൂടി ശാസ്ത്രലോകം കണ്ടെത്തി. ഭൂമി, വ്യാഴം എന്നിവയ്ക്ക് തുല്യമായ സാഹചര്യമുള്ള ഈ ഗ്രഹങ്ങളില്‍ ജീവനുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷണത്തിന് നേതൃത്വംനല്‍കിയ യുറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററി (ഇ.എസ്.ഒ) വക്താക്കള്‍ അറിയിച്ചു.

ഭൂമിയില്‍നിന്ന് 22 പ്രകാശവര്‍ഷം അകലെ 'ഗ്ലിയസ് 667 സി' എന്ന നക്ഷത്രത്തെയാണ് ഈ ഗ്രഹങ്ങള്‍ വലംവെക്കുന്നത്. 'സ്‌കോര്‍പ്പിയോ' എന്ന നക്ഷത്ര സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഇവ ഏഴ് ഗ്രഹങ്ങളടങ്ങിയ കുടുംബത്തിലെ അംഗങ്ങളാണെന്ന് ഉദ്യമത്തില്‍ പങ്കാളിയായ വാഷിങ്ടണ്‍ സര്‍വകാലാശാലയിലെ ബഹിരാകാശശാസ്ത്രജ്ഞന്‍ റോറി ബേണ്‍സ് പറഞ്ഞു.

പാറനിറഞ്ഞ ഉപരിതലമുള്ള ഈ ഗ്രഹങ്ങളില്‍ ജീവന് അനുകൂലമായ സാഹചര്യമാണുള്ളത്. താരതമ്യേന കുറഞ്ഞ വലിപ്പമുള്ള ഇവയില്‍ വെള്ളമുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒറ്റ ശാസ്ത്രപര്യവേക്ഷണത്തില്‍ ഇത്രയധികം ഗ്രഹങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായാണ്. ചിലിയില്‍ സ്ഥാപിച്ച അമേരിക്കയുടെ മഗെല്ലന്‍ ടെലിസ്‌കോപ്പുകള്‍, ഹവായിയിലെ ഡബ്ല്യു.എം. കെക്ക് വാനനിരീക്ഷണകേന്ദ്രം എന്നിവടങ്ങളില്‍ അത്യന്താധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിലാണ് ഈ ഗ്രഹങ്ങള്‍ കണ്ടെത്തിയത്.


കടപ്പാട്----------Mathrubhumi