To listen you must install Flash Player.

Wednesday 25 March 2015





എങ്ങനെ "ഒളിക്യാമറയില്‍" രക്ഷനേടാം.?

📌 നിങ്ങള്‍ കുടുംബ സമേതം ഒരു ദൂര യാത്രയിലൊ ബിസിനസ് യാത്രയിലൊ മറ്റ്‌ ടൂർ പ്രോഗ്രാമിലോ ആണെങ്കില്‍ ഒരു പക്ഷേ നിങ്ങള്‍ ഹോട്ടല്‍ OR ലോഡ്‌ജ്‌ റൂമുകളെ അശ്രയിച്ചേക്കാം......
📌പുറത്ത് ഹോട്ടലുകളില്‍ താമസിക്കുന്ന സമയത്ത് നിങ്ങളുടെ റൂമില്‍ ഒളിക്യാമറ ഉണ്ടോ എന്ന്‌ പരിശോധിക്കാന്‍ ഈ രീതി ഉപയോഗിക്കാം...
📌അദ്യായമായി നിങ്ങളുടെ റൂമിലെ കര്‍ട്ടണ്‍ അടച്ചന്ന് ഉറപ്പ് വെരുതുക.
ശേഷം റൂമിലെ ലൈറ്റുകള്‍ ഒഫാക്കുക എന്നിട്ട് നിങ്ങളുടെ സെല്‍ ഫോണിലെ ക്യാമറ ഒണാക്കുക (ഫ്ലാഷ് ലൈറ്റ് ഒണാക്കരുത്)
ശേഷം സെല്‍ ഫോണ്‍ ക്യാമറയിലൂടെ റൂം മുഴുവനായും നിരീക്ഷികുക
ക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നുണ്ടകില്‍ റൂമില്‍ വെബ് ക്യാമറ ഇന്‍സ്റ്റാള്‍ ചെയിതിട്ടുണ്ട് മനസിലാക്കാം.
 ഇനി ക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നി‍ല്ലെങ്കില്‍ റൂം ഒകെയാണ് മനസിലാക്കാം (നിങ്ങള്‍ക്ക്‌ ഇത്‌ നിങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ എങ്ങനെ കാണാം എന്ന്‌ പരീക്ഷിക്കണമെങ്കില്‍ നിങ്ങളുടെ ടീവിയുടേയോ 'CD OR DVD' പ്ലയറുകളുടേയോ മറ്റ്‌ ഏതെങ്കിലും റിമോട്ട്‌ എടുത്ത്‌ നിങ്ങളുടെ മൊബൈല്‍ ക്യാമറ ഓണ്‍ ആക്കിയതിന്‌ ശേഷം റിമോട്ട്‌ മൊബൈല്‍ ക്യാമറക്ക്‌ നേരെ പിടിച്ച്‌ റിമോട്ടിന്റ ഏതെങ്കിലും ബട്ടണുകള്‍ അമർത്തുക അപ്പോള്‍ നിങ്ങളുടെ കാമറയില്‍ റിമോട്ടിന്റ മുമ്പിലുള്ള റിമോട്ട്‌ സെന്‍സർ പ്രകാശിക്കുന്നതായി കാണാം
ഇത്‌പോലെ വെള്ളയോ ചുവപ്പോ ആയിരിക്കും കാമറയുടേയും സെന്‍സറില്‍ നിന്നും വരുന്നത്‌......
ഈ മെസ്സേജ് നിങ്ങള്‍ മാക്സിമം നിങ്ങളുടെ സുഹൃത്തുകളിലേക്ക്‌ ഷെയര്‍ ചെയുക ഒരു പക്ഷേ ഇത് ‌ അവരുടെ കുടുബത്തേയോ കൂട്ടുകാരെയോ വളരെ അധികം സഹായിച്ചേക്കാം .....


കടപ്പാട്-------പേടിക്കണ്ട ഓടിക്കോ



കുട്ടികളെ ചീത്തയാക്കാന്‍ ആറ് എളുപ്പവഴികള്‍ !! 
*********************************************************************




ഒരു കുടുംബത്തില്‍ കുട്ടിയുണ്ടാകുകയും ആ കുട്ടി കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാതെ താന്തോന്നിയായി നടക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അവനെ എഴുതിത്തള്ളുന്ന രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. യഥാര്‍ഥത്തില്‍ അവനെ ശരിയായ പാതയിലേക്ക് നയിച്ചുകൊണ്ടുപോകാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും മാതാപിതാക്കള്‍ ചെയ്യുന്നില്ലെന്നതാണ് വാസ്തവം.
വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് പലപ്പോഴും കുടുംബജീവിതത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് സീരിയലുകളിലും സിനിമകളിലും കാണുംപോലെയുള്ള സുന്ദരികളെ സ്വന്തമാക്കി ചുറ്റിയടിച്ചുനടക്കാമെന്ന് ഒരുകൂട്ടര്‍ വിചാരിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ, ബിസിനസിലിറക്കാനോ, ജോലി കരസ്ഥമാക്കാനോ പൈസ ആവശ്യമായിവരുമ്പോള്‍ അതിനുള്ള എളുപ്പവഴി കണ്ടെത്തുന്നു. ലക്ഷ്യം പിഴച്ച വിവാഹജീവിതത്തിലാണ് അനുസരണയില്ലാത്തവരും മനസമാധാനം തരാത്തവരുമായ സന്താനങ്ങള്‍ ഉണ്ടാവുന്നത്. ഇസ് ലാം അതുകൊണ്ടാണ് സന്താനങ്ങളോടുള്ള ബാധ്യത എണ്ണിപ്പറഞ്ഞപ്പോള്‍ നല്ല മാതാവിനെ അവര്‍ക്ക് നല്‍കണമെന്ന് ആണുങ്ങളോട് കല്‍പിച്ചത്.
കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും പ്രധാനപ്പെട്ടതാണ്. പഴയകാലസിനിമകളിലൊക്കെ കുറച്ചെങ്കിലും മാതാപിതാക്കളെയൊക്കെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സന്താനങ്ങളെ ചിത്രീകരിച്ചിരുന്നു. ഇന്നാകട്ടെ, സിനിമകളിലും സീരിയലുകളിലും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ധിക്കരിക്കുകയും അവരോട് ദേഷ്യപ്പെടുകയും ചെയ്യുന്ന ബാല്യങ്ങളെയും കൗമാരങ്ങളെയും ദൃശ്യവത്കരിക്കുന്നു. ഭാവിയെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാനും അവ മിനക്കെടുന്നില്ല. അവിഹിതബന്ധങ്ങളുടേയും വിവാഹമോചനങ്ങളുടെയും അമ്മായിഅമ്മപോരിന്റെയും സംഘര്‍ഷഭാഷയാണ് അവരെ പഠിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കുട്ടികളെ നശിപ്പിച്ചെടുക്കാന്‍ കച്ചവടലക്ഷ്യംമാത്രമുള്ള ചാനലുകള്‍ തന്നെ മതിയായവയാണ്. മാതാപിതാക്കളുടെ അശ്രദ്ധ എങ്ങനെ കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കിത്തീര്‍ക്കുന്നുവെന്നാണിവിടെ ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.
1. കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തവിധം തിരക്കുകളില്‍ മുഴുകുക:
കുട്ടികള്‍ ദിനേന വളരുന്ന ചെടികളെപ്പോലെയാണ്. ദൈനംദിനപരിചരണങ്ങളും ശുശ്രൂഷയും അവയ്ക്കാവശ്യമുണ്ട്. തക്കാളിച്ചെടി മുളച്ചുപൊന്തുമ്പോള്‍ കോഴിയോ മറ്റോ വന്ന് മുളപൊട്ടിയത് കൊത്തിനശിപ്പിക്കാതെ നോക്കണം. തണ്ടിന് നീളം വെച്ച് വലുതാകുമ്പോള്‍ അതിന് താങ്ങായി കോല്‍ കുത്തിനാട്ടണം. അല്ലെങ്കില്‍ മഴയത്ത് തല്ലിയലച്ച് മണ്ണില്‍ വീണുകിടക്കും. അങ്ങനെ വന്നുകഴിഞ്ഞാല്‍ ഇലകള്‍ക്ക് ചീച്ചില്‍ ബാധിക്കും. കായ്കള്‍ കേടുവരും. സമയത്ത് സൂര്യപ്രകാശം,വെള്ളം, വളം, എന്നിവ അതിന് ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടി നശിച്ചതുതന്നെ.
കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിരന്തരപരിചരണം ആവശ്യമാണ്. അല്ലാത്തപക്ഷം ആകാശത്തേക്കുയരേണ്ട അവര്‍ മണ്ണില്‍ പുതഞ്ഞ് കിടക്കും. കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവരെ ശ്രദ്ധിക്കാതെ അവഗണിക്കുകയെന്നതാണ്. അവര്‍ക്ക് എങ്ങെനയൊക്കെ ട്രെയ്‌നിങ് കൊടുക്കാം എന്നതിന് ആസൂത്രണം നടത്തണം. കുട്ടികള്‍ക്ക്് രക്ഷിതാക്കളുടെ പുഞ്ചിരിയും അംഗീകാരവുമാകുന്ന സൂര്യപ്രകാശം ആവശ്യമാണ്. ഓരോ ദിവസവും ദിശാബോധം നല്‍കേണ്ടതനിവാര്യമാണ്. ചെടിക്ക് വളമെന്നപോലെ കുട്ടികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ വളര്‍ച്ചയ്ക്കാവശ്യമാണ്. വളമിട്ടുകഴിഞ്ഞാല്‍ വെള്ളം വേരുകളെ ആവളം വലിച്ചെടുക്കാന്‍ സഹായിക്കും. ഉപദേശനിര്‍ദേശങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ പുഞ്ചിരിയും പ്രോത്സാഹനവും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്.
2.മോശം മാതൃക കാഴ്ച വെക്കുക
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെമുമ്പില്‍ മോശം മാതൃകകാഴ്ചവെക്കുമ്പോള്‍ കുട്ടികള്‍ അത് വളരെ വേഗം അനുകരിക്കുന്നു. സാധാരണനിലയില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍ ശണ്ഠ കൂടരുതെന്ന് പറയാറുണ്ട്. പക്ഷേ,അതിനെക്കാള്‍ അപകടകരമാണ് പരിഹാരങ്ങളൊന്നുമില്ലാതെ തുടര്‍ന്നുപോകുന്ന തര്‍ക്കങ്ങള്‍. വ്യക്തിപരമായ ഈഗോകളല്ല, മറിച്ച് ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന ചില കുടുംബങ്ങളുണ്ട്. അവസാനം തര്‍ക്കവിഷയത്തിന്റെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യപ്പെട്ടശേഷം അതിന് പരിഹാരമുണ്ടാകുന്നു. പരിഹാരമുണ്ടായത് ഏത് നന്‍മ മുന്‍നിര്‍ത്തിയാണെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. തെരുവില്‍ വഴക്കുംവാക്കേറ്റവുമുണ്ടാകുമ്പോള്‍ അത് മാന്യന്‍മാരായ ആളുകള്‍ ഇടപെട്ട് പരിഹരിക്കുന്നത് അവര്‍ കാണുമ്പോള്‍ വിട്ടുവീഴ്ച ,ഐക്യം, സ്‌നേഹം എന്നിവയുടെ പ്രാധാന്യം അവര്‍ക്ക് ബോധ്യപ്പെടുന്നു. വീടിനകത്ത് ഉമ്മയും ബാപ്പയും ശണ്ഠ കൂടുമ്പോള്‍ 'നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ട് എനിക്ക് ദേഷ്യം വന്നതാണെന്നും മേലില്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. എന്നോടു ക്ഷമിക്കണം' എന്നിങ്ങനെ പറയുമ്പോള്‍ അവര്‍ക്കിടയില്‍ സ്‌നേഹവും പരസ്പരധാരണയും അതിജയിക്കുന്നതായി കുട്ടികള്‍ മനസ്സിലാക്കുന്നു. അതേസമയം, വേറെ ചില ദമ്പതിമാരുണ്ട്്. കുട്ടികളറിയേണ്ടെന്നുകരുതി അവര്‍ പരസ്യമായി ശണ്ഠ കൂടാറില്ല. കിടപ്പറയില്‍നിന്ന് വാക്കേറ്റങ്ങളുടേയും ബഹളങ്ങളുടെയും ശബ്ദം അവര്‍ ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്. മക്കളുടെ മുമ്പില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നത് പരസ്പരം സംസാരിക്കാതെ, ഈര്‍ഷ്യനിറഞ്ഞ മുഖഭാവത്തോടെയാകുമ്പോള്‍ അത് കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. മാതാപിതാക്കളുടെ മനസ്സകത്ത് കൂടുകൂട്ടിയിരിക്കുന്ന വെറുപ്പ് കുട്ടികള്‍ സ്വാംശീകരിക്കുന്നു.
3.അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുക
പലപ്പോഴും കുട്ടികളെ ശകാരിച്ചും പിണങ്ങിയും നേരെയാക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളേറെയാണ്. കുട്ടികളുടെ കുസൃതി പരിധിവിടുമ്പോഴോ അനുസരണക്കേട് കാണിക്കുമ്പോഴോ ആണ് തങ്ങള്‍ ദേഷ്യപ്പെടുന്നതെന്ന് അവര്‍ കാരണം പറയുന്നു. കുട്ടികളുടെ പ്രസ്തുത സ്വഭാവവൈകല്യത്തിന് ഇടവരുത്തിയത് മാതാപിതാക്കളുടെ അനിഷ്ടപ്രകടനമാണെന്ന് വ്യക്തമാക്കുമ്പോള്‍ അവരുടെ മറുപടി തങ്ങളവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നായിരിക്കും. എന്തെങ്കിലും കാര്യം ചെയ്യാന്‍ കല്‍പിച്ചാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അതുകാണുമ്പോള്‍ രണ്ടുകൊടുക്കാനല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നുവത്രെ. അങ്ങനെ ചെയ്യരുതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യാഥാര്‍ഥ്യം എന്താണ് ? കുട്ടികള്‍ അധികസമയവും കുസൃതിക്കാരായിരിക്കും. ഈ അധികസമയവും മാതാപിതാക്കള്‍ തങ്ങളുടെ അനിഷ്ടവും കോപവും കുട്ടികളോട് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിയുടെ മോശംസ്വഭാവം നിങ്ങളുടെ അനിഷ്ടകരമായ മുഖഭാവത്തേയും പ്രസ്തുതമുഖഭാവം മോശംചിന്താഗതിയേയും തുടര്‍ന്നത് പരുക്കന്‍വൃത്തികെട്ടസ്വഭാവത്തേയും പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്നു. നിങ്ങള്‍ക്ക് കുട്ടികളെ നല്ലരീതിയില്‍ അനുസരിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അവരുടെ കുസൃതിയുടെ നിലവാരത്തിലേക്ക് നിങ്ങളിറങ്ങിവരുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുകയാണ് അവരോട് ക്രോധഭാവത്തില്‍ പെരുമാറുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് കരണീയം. അനുസരണക്കേടും പിടിവാശിയും കാട്ടുന്ന കുട്ടിയില്‍ അതോടൊപ്പം വെറുപ്പും അസംതൃപ്തിയും കുത്തിവെക്കണോ? കുട്ടിയില്‍ എന്തുനല്ല സ്വഭാവങ്ങളാണോ നിങ്ങളാഗ്രഹിക്കുന്നത് അത് ആദ്യം നിങ്ങളില്‍ ഊട്ടിവളര്‍ത്തുവാന്‍ ശ്രമിക്കുക.
അനുസരണക്കേടുകാട്ടുന്ന കുട്ടിയെ നന്നാക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നല്ല പറയുന്നത്. നിങ്ങള്‍ കുട്ടിയോടുകാട്ടുന്ന ദേഷ്യത്തിന്റെയും ശിക്ഷയുടെയും നടപടി ഒട്ടും ശരിയല്ല എന്നത് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇല്ലെങ്കില്‍ അവന്‍ കൂടുതല്‍ കുസൃതിക്കാരനാകും. അതനുസരിച്ച് നിങ്ങള്‍ മുഖം കറുപ്പിക്കും, അവനോട് അസംതൃപ്തി കാണിക്കും;'എനിക്ക് നിന്റെ മുഖം കാണണ്ട, എങ്ങോട്ടെങ്കിലും പൊയ്‌ക്കോ, ഏത് കഷ്ടകാലത്തിന് ഞാന്‍ നിന്റെ അമ്മയായി?' എന്ന് വാക്കുകളിലൂടെ ആ അസംതൃപ്തി പുറത്തേക്ക് വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മാത്രമാണ് അവര്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ മുതിരുകയുള്ളൂ എന്ന് തിരിച്ചറിയുക.
4.കുട്ടികളെ തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുക
കുട്ടികളുടെ ഓരോ പ്രവൃത്തിയിലും നല്ലതും ചീത്തയും ഏതെന്ന് വേര്‍തിരിച്ചുകൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികളെ അവരുടെ പാട്ടിനുവിടുകഎന്നത് എളുപ്പമുള്ള സംഗതിയാണ്. കുട്ടികളെ സ്‌നേഹംകൊണ്ടുമൂടിയാല്‍ കുട്ടികള്‍ നന്നായിക്കൊള്ളും എന്ന് വിചാരിക്കരുത്.
പല രക്ഷിതാക്കളും എളുപ്പവഴിസ്വീകരിച്ചിരിക്കുന്നത് കുട്ടികളെ വിലക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ കാഴ്ചക്കാരന്റെ റോളില്‍ നിന്നുകൊണ്ടാണ്. കാരണം കുട്ടിയുടെ എതിര്‍പ്പോ വാശിയോ ഒന്നും കാണേണ്ട എന്ന സൗകര്യം അവര്‍ ഇത്തരം നിലപാടിലൂടെ ലക്ഷ്യമിടുന്നു. കുട്ടികള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍തന്നെ തെറ്റും ശരിയും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ നമുക്കവരെ സ്വതന്ത്രരായി വിടാമായിരുന്നു. കുട്ടികള്‍ അവര്‍ക്ക് നല്ലതെന്നുതോന്നുന്നതാണ് ചെയ്യുക. കുട്ടികളെ നല്ല വഴിക്ക് തെളിച്ചില്ലെങ്കില്‍ അവര്‍ ആത്മവ്യാപാരങ്ങളില്‍ മുഴുകും. അതിനാല്‍ നല്ല ധാര്‍മികസദാചാരപരമായ കാര്യങ്ങള്‍ അവരെ ശീലിപ്പിക്കേണ്ടതുണ്ട്. അതിനെപ്പറ്റി അടിസ്ഥാനപരമായ അറിവുകിട്ടിക്കഴിഞ്ഞാല്‍ മോശമായ ലൈംഗികതൃഷ്ണകളെപ്പോലും അതിജയിക്കാന്‍ അവര്‍ക്കുകഴിയും. നല്ല ശീലങ്ങള്‍ പരിശീലിക്കുന്നതോടെ സദ്‌സ്വഭാവങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള കരുത്ത് അവന് ലഭിക്കുകയും പുരുഷോത്തമനായി തീരുകയും ചെയ്യും.
5.ചീത്തകൂട്ടുകെട്ടില്‍ പെടുക
കുട്ടികളെ വീട്ടില്‍നിന്ന് നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ആ കുട്ടികള്‍ പുറത്ത് ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് തിരക്കാന്‍ ശ്രമിക്കാറില്ല. കുട്ടികളെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസത്തില്‍ അഭിരമിക്കുകയാണ് അവര്‍. എന്നാല്‍ മോശം വ്യക്തിത്വമുള്ള കുട്ടികളുമായാണ് മക്കള്‍ ചങ്ങാത്തം കൂടുന്നതെങ്കില്‍ കൂട്ടുകാരുടെ പ്രേരണയ്ക്ക് വശംവദരായി അവര്‍ ദുഃശീലങ്ങള്‍ സ്വായത്തമാക്കുമെന്ന് നാം തിരിച്ചറിയുക. ഇരുപതുവയസുവരെയെങ്കിലും മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്റെ നേട്ടങ്ങളും ദുഷ്‌കൃത്യത്തിന്റെ കോട്ടങ്ങളും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം. കുട്ടികളെ ചീത്തയാക്കാനുള്ള ഏറ്റവും നല്ല വഴി അവരെ ഡേകെയറുകളില്‍ ചേര്‍ത്തലാണ് ! അവിടെ എല്ലാത്തരം സ്വഭാവങ്ങളുടെ നടുക്ക് ചെന്നുപെടുന്ന നിങ്ങളുടെ മകന്‍ ധാര്‍മികഗുണങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം പിന്നിലായിരിക്കും. ആ പൊട്ടക്കുളത്തിലെ വെള്ളം നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായിരിക്കും. അതില്‍ മലമൂത്രവിസര്‍ജനം നടത്തി വൃത്തികേടാക്കാന്‍ ഒരുത്തന്‍ മാത്രം മതിയാകും. ക്ലാസില്‍ പ്രശ്‌നക്കാരനായ ഒരുകുട്ടിയെ അവന്റെ വര്‍ത്തമാനംകൊണ്ടും പെരുമാറ്റംകൊണ്ടും നമുക്ക് മറക്കാനാകുകയില്ല. അതിനാല്‍ ചെറുപ്രായത്തിലേ കുട്ടികളുടെ ചുറ്റുപാടുകളെ ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
6. ഉത്തരവാദിത്വബോധമുണ്ടാക്കാന്‍ സഹായിക്കുന്ന ചുമതലകളേല്‍പിക്കാതിരിക്കുക
കുട്ടികളുടെ കഴിവിനനുസരിച്ച് അവരെ വ്യത്യസ്ത ചുമതലകളേല്‍പിക്കുക. നടക്കാന്‍ കഴിയുന്ന ഒരുകുട്ടിയെ സംബന്ധിച്ച് തന്റെ മുഷിഞ്ഞ ഉടുപ്പ് വാഷിങ്‌മെഷീനില്‍ കൊണ്ടുപോയിടാന്‍ പരിശീലിപ്പിക്കുന്നതുമുതല്‍ക്ക് ഇത് ആരംഭിക്കുന്നു. ചെരിപ്പ് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ ചെരുപ്പുകുത്തിയുടെ അടുക്കല്‍ കൂടെക്കൂട്ടി അതെങ്ങനെ ചെയ്യിക്കുന്നു എന്ന് കാണിച്ചുകൊടുത്തും ചുമതലാബോധം ഉണ്ടാക്കാം. കൗമാരപ്രായത്തില്‍ ക്രിക്കറ്റുകളിക്കുന്നതിനിടെ പന്ത് അയല്‍പക്കത്തെ ജനല്‍ ചില്ലുതകര്‍ത്തുവെങ്കില്‍ അത് ശരിയാക്കിക്കൊടുക്കുവാന്‍ അവനെ പ്രേരിപ്പിക്കണം. എങ്കില്‍മാത്രമേ ഭാവിയില്‍ അത്തരം കളികളില്‍ നഷ്ടങ്ങളില്ലാതെയിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുകയുള്ളൂ. അത്തരത്തില്‍ ചുമതലകളേറ്റെടുക്കാനും അത് വീഴ്ചകൂടാതെ ചെയ്യാനും ശ്രമിക്കുന്ന കുട്ടികളാണ് ഏറ്റവും സന്തോഷവാന്‍മാരായി കാണപ്പെട്ടിട്ടുള്ളത്.
കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോഴുള്ള അശ്രദ്ധ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയല്ലോ. ആദ്യകുട്ടിയെ വളര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സന്താനങ്ങളെ വളര്‍ത്തുന്നതില്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധപതിപ്പിക്കുമെന്നുറപ്പാണ്.


കടപ്പാട്-------------ആരോഗ്യമാണ്-സമ്പത്ത്

Wednesday 18 March 2015

ശുഭാപ്തിവിശ്വാസിയാകൂ... രോഗശാന്തി എളുപ്പത്തിലാക്കും

 ഡോ. എം.പി. മണി

ശരീരവും മനസ്സും വേര്‍പെടുത്താനാവാത്തതാണ് മനുഷ്യസൃഷ്ടിയില്‍. ശരീരം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, മനസ്സ് കാണാന്‍ കഴിയില്ല; അനുഭവിച്ചറിയാന്‍ കഴിയും. മാത്രമല്ല, ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മനസ്സിനെയും മനസ്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശരീരത്തെയും ബാധിക്കുന്ന രീതിയില്‍ പരസ്പരബന്ധിതമാണ്.
മനസ്സിന് രണ്ട് ഭാഗങ്ങളാണുള്ളത്. ബോധമനസ്സും ഉപബോധമനസ്സും. ബോധമനസ്സാണ് വ്യക്തമായി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഉപബോധമനസ്സിലാണ് തോന്നലുകള്‍ സൃഷ്ടിക്കുന്നത്. നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍നിന്നാണ് വ്യക്തമായ തോന്നലുകള്‍ ഉണ്ടാകുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലുകള്‍ ഉപബോധ മനസ്സിലാണ് സൂക്ഷിച്ചുവെക്കുന്നത്. ചിന്തകളിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങളൊക്കെ നടക്കുന്നത്. ചിന്തകളെ നിയന്ത്രിക്കുന്നത്, ഓരോരുത്തരിലും നേരത്തേ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ ആസ്പദമാക്കിയായിരിക്കും. ഇതുകൊണ്ടാണ് ഓരോരുത്തരും ഒരേ വിഷയത്തില്‍ വിവിധ ഭാവങ്ങളില്‍ പ്രതികരിക്കാറുള്ളത്. ഓരോരുത്തരിലും സ്വഭാവം, പെരുമാറ്റം, ഇഷ്ടാനിഷ്ടങ്ങള്‍, രോഗങ്ങള്‍ എന്നിവയുടെ പിന്നിലെല്ലാം മനസ്സിന്‍െറ ഈ രീതിയിലുള്ള സ്വാധീനമാണുള്ളത്. രോഗികളില്‍ 70 ശതമാനത്തിലധികം പേരിലും രോഗത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ഘടകം മാനസികവും വൈകാരികവുമായ പ്രശ്നങ്ങളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒരാള്‍, ഒരു ജനക്കൂട്ടത്തിനിടയിലേക്ക് കല്ളെടുത്തെറിയുകയാണെങ്കില്‍ എല്ലാവരും ഒരേ തരത്തിലായിരിക്കുകയില്ല പ്രതികരിക്കുക. ചിലര്‍ ഏറുകൊള്ളാതിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ വേറെ ചിലര്‍ ആ കല്ല് പിടിക്കാനായിരിക്കും ശ്രമിക്കുക. വേറൊരാള്‍ ചിലപ്പോള്‍ ഒരു കല്ളെടുത്ത് നേരത്തേ കല്ളെറിഞ്ഞ ആളെ എറിഞ്ഞെന്നുവരാം.ആ കല്ളേറില്‍ പരിക്കുപറ്റിയാല്‍ പോലും ഒന്നും പ്രതികരിക്കാത്തവരുംകാണും. ശാരീരികമായി പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ പ്രതികരണങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് അവരുടെയൊക്കെ ചിന്തകളില്‍ നിന്നുണ്ടായ പ്രേരണകളാണ്. ഇതില്‍ ആദ്യം പറഞ്ഞ വ്യക്തി ഭീരുവായിരിക്കും. എന്നാല്‍, പ്രസരിപ്പുള്ളവനായിരിക്കും. പെട്ടെന്ന് പേടിക്കുന്നവനുമായിരിക്കും. അതുകൊണ്ടാണ് ഏറു കൊള്ളാതിരിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ സമര്‍ഥരായിരിക്കും, പ്രതികരിക്കുന്ന സ്വഭാവമുള്ളവരും. മൂന്നാമത് പറഞ്ഞവര്‍ അസ്വസ്ഥരാണ്. പെട്ടെന്ന് അക്രമസ്വഭാവം കാണിക്കും. നാലാമത് പറഞ്ഞത് ഊമയായിരിക്കും. ചിലപ്പോള്‍ ഇവര്‍ നീരിക്ഷണശക്തി കുറവുള്ളവരായിരിക്കും. പ്രതികരിക്കുന്ന കാര്യത്തില്‍ വളരെയേറെ പിന്നിലുമായിരിക്കും.
ശാരീരിക പ്രശ്നങ്ങള്‍ക്ക് പിന്നിലും മാനസികമായി ഒരു പശ്ചാത്തലമുണ്ടായിരിക്കും. ശാരീരികരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കപ്പെടാറില്ല. രോഗികളില്‍ കൂടുതല്‍ പേരിലും രോഗാവസ്ഥയും വൈകാരികാവസ്ഥയും പലപ്പോഴും പ്രതീക്ഷക്കപ്പുറമായി നല്ലതും ചീത്തയുമായി സംഭവിക്കാറുണ്ട്.
രോഗം വരുമ്പോള്‍ എല്ലാ രോഗികളിലും ശരീരത്തിലും മനസ്സിലും അതിന്‍െറ പ്രതികരണങ്ങള്‍ ഉണ്ടാകും. ചികിത്സയുടെ ഭാഗമായി ഈ പ്രതികരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തിന് മാത്രമല്ല, മനസ്സിലും പ്രശ്നങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമാണ് പൂര്‍ണരോഗശമനം ലഭിക്കുന്നത്.
പൂര്‍ണ സ്വസ്ഥതയുള്ള മനസ്സ്, നല്ല ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതാണ്. അതുകൊണ്ട്, നല്ല ആരോഗ്യാവസ്ഥയിലായിരിക്കണമെങ്കില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ കഴിയണം. വെപ്രാളം, ഉത്കണ്ഠ തുടങ്ങിയ സ്വഭാവങ്ങളുള്ളവര്‍ അത് എത്രയും വേഗം മാറ്റിയെടുക്കണം. ഇതിന് ഡോക്ടര്‍മാരുടെ സഹായം തേടാവുന്നതാണ്.
കുറച്ച് നേരമെങ്കിലും നമ്മുടെ മനസ്സിലുള്ള ചിന്തകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കണം. അതോടൊപ്പം മനസ്സില്‍ സ്വസ്ഥതയും സന്തോഷവും നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്നും ചിന്തിക്കണം.
ഭയം, ഉത്കണ്ഠ തുടങ്ങിയ നെഗറ്റിവ് വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ വ്യക്തിയുടെ രക്തത്തില്‍ നെഗറ്റിവ് ഹോര്‍മോണുകളുടെ സാന്നിധ്യമുണ്ടാകും. മനസ്സ് നമ്മുടെ ശരീരത്തിലെ ജൈവരാസപ്രക്രിയയില്‍ ചെലുത്തുന്ന സ്വാധീനത്തിന്‍െറ ഫലമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നെഗറ്റിവ് ഹോര്‍മോണുകളുടെ സാന്നിധ്യമുണ്ടാകുമ്പോള്‍, രോഗി കഴിക്കുന്ന മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയില്ല. മാത്രമല്ല, രോഗം വേഗത്തില്‍ മുന്നോട്ടു പോകുകയും ചെയ്യും. കാന്‍സര്‍ രോഗികളെ നിരീക്ഷിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. കാരണം, രോഗം കാന്‍സറാണെന്ന് അറിയുന്ന ദിവസം മുതലാണ് രോഗി പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത്.
നമ്മുടെ മനസ്സില്‍ ശുഭാപ്തിവിശ്വാസം നിറയുമ്പോള്‍ രക്തത്തില്‍ പോസിറ്റിവ് ഹോര്‍മോണുകളുടെ സാന്നിധ്യമാണുണ്ടാകുന്നത്. ഇത്തരം വ്യക്തികളില്‍ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ വളരെ വേഗത്തില്‍ ഫലപ്രദമാകുകയും രോഗശാന്തി എളുപ്പത്തിലാക്കുകയും ചെയ്യും.
കടപ്പാട്------------Madhyamam Health



Sunday 1 March 2015

സുഖമുള്ള ജീവിതത്തിന് ചില ചിട്ടകള്‍ 
*********************************************************
മരുന്ന് കഴിച്ചതുകൊണ്ടു മാത്രം കാര്യമില്ല, ചിട്ടയായ ജീവിതം കൂടി ചേരുമ്പോഴാണ് ആയുര്‍വേദം ഫലപ്രദമാകുന്നത്...
ആയുര്‍വേദ വിധിപ്രകാരം, എല്ലാ രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ടുകിടക്കുന്നു.ജീവിത ശൈലി എന്നതുകൊണ്ട് മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ആഹാരം, ഉറക്കം, ലൈംഗികത. ചെറിയൊരു ചിട്ട ഈ മൂന്ന് കാര്യത്തിലും വേണം. നാലാമതായി, വ്യായാമം കൂടി ഇതിലുള്‍പ്പെടുത്തണമെന്ന് ആയുര്‍വ്വേദഗ്രന്ഥങ്ങളില്‍ പറയുന്നു.
ഇക്കാലത്ത്, പ്രധാനമായും രണ്ടാണ് നമ്മുടെ പ്രശ്‌നങ്ങള്‍. ആസക്തിയും ആലസ്യവും. ആസക്തി എന്നത് വിശപ്പിലും ലൈംഗികതയിലും ഉറക്കിലുമുണ്ട്. ധനം സമ്പാദിക്കുന്നതിലും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കിട്ടുന്നതിലുമുണ്ട്. ആവശ്യം ആസക്തിയായി തീരുന്നു. എന്തൊക്കെയോ ആയിത്തീരാനുള്ള, എവിടെയൊക്കെയോ എത്തിച്ചേരാനുള്ള അമിതമായ ആഗ്രഹത്തില്‍ പെട്ട് ശരീരവും മനസ്സും രോഗാതുരമാവുന്നു. ആലസ്യമെന്നാല്‍ തളര്‍ന്നുകിടക്കല്‍ മാത്രമല്ല, അലംഭാവം കൂടിയാണ്. ഇത്രയൊക്കെ മതി എന്ന ചിന്ത. തത്ഫലമായി തലച്ചോറിനെ ഊര്‍ജ്ജസ്വലതയോടെ ഉപയോഗിച്ച് ജീവിതത്തില്‍ പുരോഗമിക്കാനുള്ള ആഗ്രഹം കുറയുന്നു.
രോഗം വരാതെ നോക്കാം
രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കാന്‍ ശദ്ധിക്കാം. കൃത്യസമയത്ത് ആഹാരം കഴിക്കുക. കാലത്തിനനുസരിച്ച് ഭക്ഷിക്കുക. രണ്ടു തരം കാലമുണ്ട്. ഒന്ന് ശരീരത്തിന്റെ കാലം. അതായത് പ്രായം. പ്രായമേറുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറയുന്നു. അപ്പോള്‍ ഭക്ഷണം കുറച്ചു മതി. രണ്ടാമത്തേത് പ്രകൃതിയിലെ കാലഭേദങ്ങള്‍. തണുപ്പ് കൂടുമ്പോഴും ചൂട് കൂടുമ്പോഴും അതിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കണം. വേനല്‍ക്കാലത്ത് പഴങ്ങളുടെ ലഭ്യത കൂടും .അപ്പോള്‍ പഴങ്ങള്‍ നന്നായി കഴിക്കുക. വേനലില്‍ കഞ്ഞി കഴിക്കുന്നത് ആരോഗ്യകരമാണ്. സംഭാരം ഈ കാലത്ത് ഉപയോഗിക്കാവുന്ന മികച്ച പാനീയമാണ്.
ഹിതമായ ആഹാരം കഴിക്കേണ്ടതും പ്രധാനം തന്നെ. മനസ്സിനിഷ്ടപ്പെട്ട, വയറിന് സുഖം തരുന്ന ആഹാരം എന്നര്‍ത്ഥം. ചിലര്‍ക്ക് പരിപ്പ് ഉള്‍പ്പെട്ട ഭക്ഷണം കഴിച്ചാല്‍ വയറില്‍ അസ്വസ്ഥത തോന്നും. ദഹനക്കേടോ ഗ്യസ് പ്രശ്‌നമോ മന്ദതയോ വരും. അക്കൂട്ടര്‍ പരിപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുക തന്നെ വേണം.
സത്ക്കാരങ്ങളും പാര്‍ട്ടികളും ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ ഒരു ദോഷമുണ്ട്. പാര്‍ട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കുന്നു. വിശപ്പില്ലെങ്കിലും നമ്മള്‍ വാരിവലിച്ച് കഴിക്കുന്നു. പലപ്പോഴും ആവശ്യത്തിലധികം അളവില്‍. അതും, ധാരാളം എണ്ണയും കൊഴുപ്പും ഉപയോഗിച്ചുണ്ടാക്കിയവ. ഇത്തരം ശീലങ്ങള്‍ ശരീരത്തിന്റെ ആരോഗ്യസ്ഥിതി എളുപ്പം നഷ്ടമാക്കുന്നു.
വ്യായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏറ്റവും കുറഞ്ഞത് നടത്തമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം ഒഴിച്ച് മറ്റെല്ലാ സമയവും വ്യായാമം ചെയ്യാം. ഉപവാസവും നല്ലതാണ്. കലോറി കത്തിച്ചുകളയാന്‍ ഇത് സഹായിക്കുന്നു. വെറുതെ നടക്കല്‍ വ്യയാമമാവില്ല. ശരീരത്തിലെ അവയവങ്ങളെല്ലാം ഈ വ്യായാമത്തില്‍ ഉള്‍പ്പെടണം. രാവിലെ ഏതെങ്കിലും തുറസ്സായ സ്ഥലത്ത് നടക്കുന്നതാണ് നല്ലത്. വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തിന് വൈറ്റമിനുകള്‍ കിട്ടുന്നു. ഇത് ആരോഗ്യകരമായ ശാരീരികമാറ്റങ്ങള്‍ക്കിടയാക്കുന്നു. നടത്തത്തിന്നിടയ്ക്ക് ഇളംവെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുക.
ഉപവാസം നല്ലത്
ആഴ്ചയില്‍ രണ്ടു ദിവസമങ്കിലും ഉപവാസം ശീലിക്കുക. ഉപവാസം എന്നാല്‍ പട്ടിണി അല്ല.സാധാരണ കഴിക്കുന്ന ആഹാരം ഒഴിവാക്കി , ഇളനീര്‍, കൂവപ്പൊടി, പഴങ്ങള്‍ തുടങ്ങിയവ മാത്രം കഴിച്ച് വിശപ്പില്ലാതാക്കി കഴിയുക എന്നാണ്. ഉപവാസം വയറിന് വളരെ സ്വാസ്ഥ്യം പകരും.
ഉറങ്ങുമ്പോള്‍ വാമശയനം ചെയ്യണമെന്നാണ് പറയുന്നത്. ഇടത് ഭാഗം ചെരിഞ്ഞ് ഉറങ്ങുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മലര്‍ന്ന് കിടന്നാല്‍ കഴിച്ച ഭക്ഷണം ഡയഫ്രത്തെ ഞെരുക്കും എന്നതുകൊണ്ടാണിത്.
മലമൂത്രാദികള്‍ ശരീരത്തില്‍ പിടിച്ച് നിര്‍ത്താന്‍ പാടില്ല. തുമ്മലായാലും കോട്ടുവായ് ആയാലും കണ്ണീരായാലും ഇത് ബാധകമാണ്. ശരീരത്തിന്റെ ഒരുതരം ഡ്രെയിനേജ് സംവിധാനമാണിവ. ആണായാലും പെണ്ണായാലും കരയാന്‍ വല്ലാതെ തോന്നുന്നേരം കരയുക തന്നെ വേണം. വൈകാരിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും.


കടപ്പാട്-------ആരോഗ്യമാണ് സമ്പത്ത് -
കുട്ടികള്‍ വാശികാണിക്കുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍ *********************************************************************************
കല്യാണഹാളില്‍ പൊടുന്നനെ ഒരു പിഞ്ചുകുട്ടി അലറിക്കരയാന്‍ തുടങ്ങി. സാധനങ്ങള്‍ വലിച്ചെറിയുന്നു, കിടന്നുരുളുന്നു... എന്തോ ചെറിയ വാശിയാണ്. കുട്ടിയുടെ അമ്മ അടുത്തുണ്ടണ്ട്, സങ്കടവും ദേഷ്യവുമൊക്കെയടക്കി. നമുക്കൊക്കെ പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍ (temper tantrums) എന്നാണ് പൊടുന്നനെ, മുന്നാലോചനയില്ലാതുള്ള ഇത്തരം കോപപ്രകടനങ്ങളെ പറയുന്നത്. ഒന്നു മുതല്‍ നാലുവയസ്സു വരെയാണ് ഈ പ്രവണത ഏറ്റവുമധികം.

വീട്ടിലെ പൊരുത്തക്കേടുകള്‍

കുട്ടികള്‍ രണ്ടോമൂന്നോ വയസ്സാവുമ്പോള്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് കുറേയൊക്കെ സ്വായത്തമാക്കും. എന്നാല്‍ വികാരവിചാരങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കാനുള്ള ശേഷി കൈവരില്ല. ആവശ്യങ്ങളോ വിഷമങ്ങളോ ദേഷ്യമോ ഒക്കെ കൂടെയുള്ളവരോട് പറഞ്ഞുവ്യക്തമാക്കാനുള്ള കഴിവോ പദസമ്പത്തോ പൂര്‍ണ്ണമായി കൈവശം വന്നിട്ടുണ്ടാവില്ല. അഭ്യര്‍ത്ഥനകളും പ്രതിഷേധങ്ങളുമൊക്കെ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് വാശിവഴക്കുകള്‍ ഉപയോഗിക്കേണ്ടിവരുന്നു.
ചിലതരം സാഹചര്യങ്ങള്‍ വാശിവഴക്കുകള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കൂട്ടുന്നതായി കണ്ടിട്ടുണ്ട്. വിശക്കുക, ക്ഷീണിക്കുക, മാനസികസമ്മര്‍ദ്ദമുണ്ടാവുക, എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെടുക, ഇഷ്ടമില്ലാത്തതിന് നിര്‍ബന്ധിക്കപ്പെടുക, ആവശ്യങ്ങള്‍ നിരസിക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ചില കുട്ടികള്‍ ഈയൊരു പ്രവണത കൂടുതലായി പ്രകടിപ്പിക്കാറുണ്ട്. സംസാരശേഷിയെ താറുമാറാക്കുന്നതരം അസുഖങ്ങളുള്ളവരും, ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുള്ളവരും, കളിക്കാനും മറ്റും വേണ്ടത്ര അവസരം കിട്ടാത്തവരും മുന്‍ശുണ്ഠിക്കാരാവുന്നു. അച്ഛനമ്മമാര്‍ക്കിടയില്‍ പൊരുത്തക്കേടുകളുണ്ടാവുക, അവരിലാര്‍ക്കെങ്കിലും വൈകാരികപ്രശ്‌നങ്ങളുണ്ടാവുക, അവര്‍ സ്ഥിരതയില്ലാതെ പെരുമാറുക, കുട്ടിയുടെ ശാഠ്യങ്ങളോട് ഓരോ നേരത്ത് ഓരോ രീതിയില്‍ പ്രതികരിക്കുന്നവരാവുക, കുട്ടിക്ക് അവരുടെ മതിയായ സ്‌നേഹമോ ശ്രദ്ധയോ നല്‍കാതെ പോവുക, കുട്ടിയും സഹോദരങ്ങളും തമ്മില്‍ സ്പര്‍ദ്ധയുണ്ടാവുക തുടങ്ങിയവയും വാശിവഴക്കുകള്‍ക്കുള്ള സാധ്യത കൂട്ടാറുണ്ട്.

കൂടുതല്‍ മുതിര്‍ന്ന കുട്ടികള്‍ ശ്രദ്ധ പിടിച്ചുപറ്റുക, കാര്യസാധ്യം നടത്തുക, പക വീട്ടുക, പ്രതിഷേധമറിയിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ മനഃപൂര്‍വം തന്നെ ഇത്തരം വഴക്കുകള്‍ പുറത്തെടുക്കാറുണ്ട്.

ചീത്ത പറയേണ്ട

വാശികളുടെ ദുഷ്ഫലങ്ങള്‍ ലഘൂകരിക്കാനും മുതിരുന്നതിനനുസരിച്ച് കുട്ടി ഇതൊരു ശീലമാക്കുന്നതു തടയാനും അച്ഛനമ്മമാര്‍ക്ക് ചിലതൊക്കെ ചെയ്യാനാവും.
വഴക്കു തുടങ്ങുമ്പോള്‍ത്തന്നെ എന്താണ് കാരണങ്ങള്‍ എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. (വഴക്കിനു തൊട്ടുമുമ്പുനടന്ന കാര്യങ്ങള്‍ തന്നെയായിരിക്കണം എപ്പോഴും പ്രശ്‌നഹേതു എന്നില്ല; ആ ദിവസം അതേവരെ നടന്ന സംഭവങ്ങളോടുള്ള കുട്ടിയുടെ മൊത്ത പ്രതികരണമാവാം ചിലപ്പോള്‍ വഴക്കായിപുറത്തുവരുന്നത്.) വിശപ്പോ ഉറക്കച്ചടവോ ബോറടിയോ പോലെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഏതെങ്കിലും കാരണമാണെങ്കില്‍ സമാധാനമുണ്ടാക്കുക. എന്തെങ്കിലും ആവശ്യസാധ്യത്തിനു വേണ്ടിയാണ് കുട്ടി കലിതുള്ളുന്നത് എങ്കില്‍ ഒരു കാരണവശാലും വഴങ്ങിക്കൊടുക്കേണ്ട. അല്ലാത്തപക്ഷം കാര്യങ്ങള്‍ നേടിയെടുക്കാന്‍ വഴക്ക് നല്ല ഉപാധിയാണ് എന്നു കുട്ടികള്‍ പഠിച്ചെടുക്കാം.

കാരണം കണ്ടെത്തി കുട്ടിയെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ വഴക്കിന്റെ കാഠിന്യം കുറയ്ക്കാന്‍ നോക്കാം. അപകടകാരികളായേക്കാവുന്ന വസ്തുക്കള്‍ സമീപത്ത് നിന്ന് മാറ്റുക. വാശിക്കിടയില്‍ കുട്ടിക്കു പരിക്കേല്‍ക്കില്ലെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും തിരിച്ചുവിടാന്‍ ശ്രമിക്കുക. ആ സമയത്ത് ഉപദേശിക്കുകയോ കാര്യം വിശദീകരിക്കുകയോ തര്‍ക്കിക്കുകയോ ചീത്തപറയുകയോ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചുറ്റുപാടുകള്‍ സുരക്ഷിതമെങ്കില്‍ കുട്ടിയെ കഴിയുന്നത്ര അവഗണിക്കുക. വഴക്ക് നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു നല്ല ഉപാധിയാണ് എന്ന ധാരണ കുട്ടിക്കു കിട്ടാതിരിക്കാന്‍ ഇതു സഹായിക്കും. കലി ഒതുക്കി ശാന്തരായാല്‍ മാത്രമേ നിങ്ങള്‍ എന്തെങ്കിലും ചര്‍ച്ചയ്ക്കുള്ളൂ എന്നു വ്യക്തമാക്കുക. കോപം നിയന്ത്രിക്കുക. ശബ്ദം ഉയരാതിരിക്കാനും സംയമനം പാലിക്കാനും ശ്രദ്ധിക്കുക. ആകെയിളകിത്തുള്ളുന്ന കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കായികമായാണ് എന്ന ധാരണ കുട്ടിയിലുണ്ടാക്കാന്‍ ഇത് ഇടയാക്കാം.

വഴക്കിനുശേഷം

ബഹളം കഴിഞ്ഞ് കുട്ടി ശാന്തനായാല്‍ എന്താണ് വഴക്കിനു വഴിവെച്ചത് എന്ന് ചോദിച്ചറിയുക. അങ്ങനെയൊക്കെപെരുമാറിയത് ശരിയായി എന്ന് തോന്നുന്നുണ്ടോ എന്നാരായുക. അത്തരം ചെയ്തികള്‍ അനുവദനീയമല്ല എന്ന് വ്യക്തമാക്കാം. ക്ഷമാപണം ആവശ്യപ്പെടുക. ആഗ്രഹങ്ങള്‍ സാധിച്ചെടുക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമൊക്കെ ആരോഗ്യകരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നു വിശദീകരിക്കുക. കാര്യങ്ങളെ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്നുകൂടി നോക്കിക്കാണാന്‍ പ്രോത്സാഹിപ്പിക്കുക.

മുളയിലേ നുള്ളാം


വാശിപിടിച്ച് ബഹളം വെക്കുന്നതിനു മുമ്പ് കുട്ടിയില്‍ പൊതുവേ കാണപ്പെടാറുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കുക. പിന്നീടെപ്പോഴെങ്കിലും അത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ തക്ക നടപടികള്‍ സ്വീകരിച്ച് രംഗം വഷളാവാതെ നോക്കാം. ഉദാഹരണത്തിന് ചുണ്ടുകടിക്കുക, തുറിച്ചുനോക്കുക, മുഖം ചുവക്കുക തുടങ്ങിയവ ഒരു വാശിവഴക്കിന്റെ മുന്നോടിയാവാം. കുട്ടി ഇത്തരം ദുഃസൂചനകള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷയം മാറ്റാനോ, പ്രകോപനമുണ്ടായ സ്ഥലത്തുനിന്ന് കുട്ടിയേയുംകൊണ്ട് വേറെങ്ങോട്ടെങ്കിലും മാറാനോ, മറ്റേതെങ്കിലും രീതിയില്‍ ശ്രദ്ധ തിരിച്ചുവിടാനോ ശ്രമിക്കുക. നിങ്ങളുടെ ഏതെങ്കിലും പെരുമാറ്റമാണ് പ്രകോപനഹേതുവായത് എങ്കില്‍ അത് തിരുത്തുക. കുട്ടിയുടെ വാശിവഴക്കുകള്‍ പഴയപടിതന്നെ തുടരുന്നുവെങ്കില്‍ വിദഗ്ധസഹായം തേടാം. വിഷാദവും പഠനവൈകല്യങ്ങളും പോലുള്ള പ്രശ്‌നങ്ങളുടെ തുടക്കമണ്ടാ ണോ എന്നറിയാന്‍ ഈ പരിശോധന സഹായിക്കും.

കടപ്പാട്-------ആരോഗ്യമാണ് സമ്പത്ത് -