To listen you must install Flash Player.

Monday, 18 November 2013


നല്ല പങ്കാളിക്ക്‌ വേണ്ട ഏഴ്‌ ഗുണങ്ങള്‍
പങ്കാളിയുടെ ഗുണങ്ങള്‍ കണക്കാക്കുമ്പോള്‍ മിക്കവരും ഭൗതിക സൗന്ദര്യത്തിന്‌ മാത്രമാണ്‌ പ്രാധാന്യം നല്‍കുക. എന്നാല്‍, ഇത്‌ മാത്രമല്ല നല്ല ഗുണം. ഇത്‌ ഒരു ശതമാനം മാത്രമെ വരു. ഒരു നല്ല പങ്കാളിയ്‌ക്കുണ്ടായിരിക്കേണ്ട ഏഴ്‌ ഗുണങ്ങള്‍ ഇതാ


1. നിങ്ങള്‍ ആരാണോ അത്‌ അംഗീകരിക്കുക

നല്ല പങ്കാളിക്കുണ്ടായിരിക്കേണ്ട എറ്റവും പ്രധാന ഗുണങ്ങളില്‍ ഒന്ന്‌ നിങ്ങളെ നിങ്ങളായി തന്നെ അംഗീകരിക്കുക എന്നതാണ്‌. നല്ല കാര്യങ്ങള്‍ മാത്രമെ ചിലര്‍ അംഗീകരിക്കുകയുള്ളു. ആ വ്യക്തിയുടെ മറ്റൊരു വശം എങ്ങനെയാണന്ന്‌ മനസ്സിലാക്കില്ല. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അങ്ങനെ തന്നെ നിങ്ങളെ അംഗീകരിക്കുന്നവരാണ്‌ നല്ല പങ്കാളി.

2. വാക്ക്‌ പാലിക്കുക

വിനീതനും, ബഹുമാന്യനും, പങ്കാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുന്നവനാണ്‌ ഒരു നല്ല പങ്കാളി. വിഷമഘട്ടങ്ങളില്‍ ഒറ്റയ്‌ക്കാക്കി രക്ഷപെടുന്നവനായിരിക്കില്ല നല്ലൊരു പങ്കാളി. നിങ്ങള്‍ക്ക്‌ വാക്ക്‌ തരുന്ന കാര്യങ്ങള്‍ പാലിക്കുന്നവനായിരിക്കും നല്ല പങ്കാളി. വാക്ക്‌ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തക്കതായ വിശദീകരണം നല്‍കാനെങ്കിലും ശ്രമിക്കും


3. പിന്തുണ നല്‍കും

നല്ലൊരു പങ്കാളി ബന്ധങ്ങള്‍ക്കും അപ്പുറം വ്യക്തിപരമായ വളര്‍ച്ചയുടെ പ്രാധാന്യം മനസ്സിലാക്കും. പങ്കാളിയുടെ നേട്ടം സ്വന്തം നേട്ടമായി കരുതും. സ്വന്തം ആഗ്രഹങ്ങള്‍ മറന്നും പങ്കാളിക്ക്‌ മുമ്പോട്ട്‌ പോകാനുള്ള പ്രോത്സാഹനങ്ങള്‍ നല്‍കും


4. സ്‌നേഹം നിരന്തരം പ്രകടിപ്പിക്കും

നല്ലൊരു പങ്കാളിക്ക്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രത്യേക അവസരത്തിന്റെ ആവശ്യമില്ല. അവര്‍ നിരന്തരമത്‌ പ്രകടിപ്പിക്കും. ലോകത്തിലെ ഏറ്റവും ഉത്തമയായ പങ്കാളിയാണ്‌ നിങ്ങളെന്നവര്‍ പുകഴ്‌ത്തും. മറ്റുള്ളവര്‍ ശ്രദ്ധ ആകര്‍ഷിച്ചാലും നിങ്ങളില്‍ തന്നെ അവര്‍ ഉറച്ച്‌ നില്‍ക്കും.


5. ക്ഷമാശീലരായിരിക്കും

നല്ല പങ്കാളി ഒരിക്കലും അവരുടെ കൂടെ നില്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കില്ല. കാര്യങ്ങള്‍ അവരുടെ ഇഷ്‌ടത്തിന്‌ നടക്കണമെന്ന വാശി കാണിക്കില്ല. പകരം നിങ്ങളുടെ സ്‌നേഹം അവര്‍ക്ക്‌ വിലപെട്ടാതാണന്ന്‌ ധരിപ്പിക്കാന്‍ ശ്രമിക്കും.


6. സ്വന്തം തെറ്റുകള്‍ തിരിച്ചറിയും

നല്ല പങ്കാളി എപ്പോഴും സ്വന്തം തെറ്റുകള്‍ തിരിച്ചറിയുകയും സാഹചര്യങ്ങള്‍ എന്തു തന്നെയായാലും സ്വന്തം തെറ്റിന്‌ ക്ഷമ ചോദിക്കുകയും ചെയ്യും. സ്വന്തം തെറ്റുകള്‍ അംഗീകരിക്കാതെ മറ്റുള്ളവരുടെ മുമ്പില്‍ നിങ്ങളെ ചെറുതാക്കുന്നവര്‍ യഥാര്‍ത്ഥ പങ്കാളികളല്ല.

7. നിങ്ങള്‍ക്കായി സമയം കണ്ടെത്തും

എത്ര തിരക്കാണെങ്കിലും നല്ല പങ്കാളിയാണെങ്കില്‍ അവര്‍ നിങ്ങള്‍ക്കായി എപ്പോഴും സമയം കണ്ടെത്തും. ജോലി തിരക്കു മൂലം നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതില്‍ അവര്‍ക്ക്‌ ക്ഷമ പറയേണ്ടി വരില്ല.


കടപ്പാട്---- Boldsky

Monday, 4 November 2013



EXERCISE PRESCRIPTION വളരെ വിശാലമായ ഒരു ക്ലാസ്
EXERCISE എങ്ങനെ ചെയ്യണം ,അതിനെ എത്രായി വിഭാഗിച്ചിരിക്കുന്നു . അതിന്‍റെ .CALCULATION എന്ന് തുടങ്ങി എല്ലാം വളരെ ലളിതമായി വിവരിച്ചു തരുന്നു .നമ്മള്‍ക്ക് അറിയാന്‍ വയ്യാത്ത ധാരാളം കാര്യങ്ങള്‍ ഈ ചെറിയ ക്ലിപ്പില്‍ വിവരിചിരിക്കുന്നു ഒന്ന് കാണുക

കടപ്പാട്-----------Jeevitha vijayam

Friday, 1 November 2013
















കടപ്പാട്-------keraladay

Thursday, 31 October 2013








കടപ്പാട്-------keraladay






കടപ്പാട്-------keraladay

Saturday, 12 October 2013


ഇന്റര്‍നെറ്റ്‌ ERROR കോഡുകളും അതിനര്‍തവും

.. ഇന്റര്‍നെറ്റ്‌ ERROR കോഡുകളും അതിനര്‍തവും ...

ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില്‍ നമ്മള്‍ ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില എറര്‍ കോഡുകള്‍ മാത്രമേ കാണാന്‍ പറ്റു..അതെന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയണ്ടേ...
1. Error 400 = ടൈപ്പ് ചെയ്ത വെബ് അഡ്രസ്സില്‍ വന്ന തെറ്റായ അക്ഷരങ്ങള്‍ ഇന്റര്‍നെറ്റ് സേര്‍വറിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല്. ശരിയായ വെബ്അഡ്രസ് ടൈപ്പ് ചെയ്യുക
2. Error 401 = നമ്മുക്ക് അവകാശമില്ലാത്ത വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോഴാണ് Error 401 എന്ന് കാണിക്കുക. അല്ലെങ്കില്‍ തെറ്റായ User Name ഉം Pass Word ഉം നല്‍കിയാവും നിങ്ങള്‍ സൈറ്റില്‍ കയറാന്‍ ശ്രമിച്ചത്.

3. Error 402 = പണം അടച്ച് പ്രവേശിക്കേണ്ട സൈറ്റുകളില്‍ പണമിടപാടുസംബന്ധിച്ച് Payment Optionല്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍.
4. Error 403 = നിരോധിച്ച/അനുവദനീയമല്ലാത്ത/അനര്‍ഹമായ സൈറ്റുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ വരുന്നതാണിത്.
5. Error 404 = നീക്കം ചെയ്തതോ പുനര്‍നാമകരണം ചെയ്തതോ ആയ വെബ് സൈറ്റുകളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ കോഡ് ദൃശ്യമാകുന്നത്. ശരിയായ വെബ് അഡ്രസ് (URL) നല്‍കുക.
6. Error 408 = ഇത് സൂചിപ്പിക്കുന്നത് ഇന്റര്‍നെറ്റ് സേര്‍വര്‍ (Server) അനുവദിച്ച നിശ്ചിത സമയത്തിനുശേഷം നിങ്ങള്‍ സൈറ്റില്‍ പ്രവേശിക്കുന്നതും ദീര്‍ഘനേരത്തെ വിശ്രമത്തിനുശേഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൈറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോഴോ ആണിത് സംഭവിക്കുന്നത് .....