This is featured post 1 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

This is featured post 2 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

This is featured post 3 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

Wednesday, 25 June 2014

കമ്പ്യൂട്ടറിന്റെ
വേഗം കൂട്ടുവാന്‍ 25 വഴികള്‍
ഒരു വേഗം കുറഞ്ഞ
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നമ്മെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍
ഏതാനും ചില നിസ്സാര കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യാതൊരു പണച്ചിലവുമില്ലാതെ
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാവുന്നതേയുള്ളു. കമ്പ്യുട്ടറിന്റെ പെര്‍ഫോമന്‍സ്
മെച്ചപ്പെടുത്താന്‍ ഇതാ ചില വിദ്യകള്‍.
1. ഡെസ്ക്ടോപ്പില്‍
അത്യാവശ്യമുള്ള ഐക്കണുകളില്‍ കൂടുതല്‍ ഇടരുത്. സ്ഥിരമായി ഉപയോഗമില്ലാത്തവ ഡിലീറ്റ്
ചെയ്യുക.
2. ഉപയോഗമില്ലാത്ത
സോഫ്റ്റ്‌വെയറുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. പല സോഫ്റ്റ്‍വെയറുകളും നാം
അറിയാതെ ബാക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
3. ആവശ്യമില്ലാത്ത
ഫയലുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുക. ഇതിനാല്‍ പ്രോസസ്സറിന് ഹാര്‍ഡ് ഡിസ്കില്‍
നിന്ന് എളുപ്പത്തില്‍ ഡാറ്റ തിരഞ്ഞ് കണ്ടെത്താന്‍ സാധിക്കും.
4. ആവശ്യമുള്ള നല്ല
കുറച്ചു ഫോണ്ടുകള്‍ മാത്രം ഉപയോഗിക്കുക. ഫോണ്ടുകള്‍ നിങ്ങള്‍ കരുതുന്നതിലും അധികം
കമ്പ്യുട്ടറിനെ സ്ലോ ആക്കുന്ന ഒന്നാണ്.
5. മാസത്തില്‍
ഒരിക്കലെങ്കിലും ഡിസ്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക. ഇത് ഹാര്‍ഡ് ഡിസ്കിന്റെ ജോലിഭാരം
കുറക്കും.
6. ഡിസ്ക് ഇററുകള്‍
ചെക്ക് ചെയ്യുകയും ശരിയാക്കുകയും ചെയ്യുക. ഇതും ഹാര്‍ഡ് ഡിസ്ക് പെര്‍ഫോമന്‍സ്
മെച്ചപ്പെടുത്തും.
7. ലൈവ്
ഡെസ്ക്ടോപ്പ്, സ്ലൈഡ് ഷോ
എന്നിവ ഒഴിവാക്കുക. ഇവ ബാക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
പ്രോഗ്രാമുകളാണ്. ഇവ പ്രോസസ്സിങ്ങ് പവര്‍ ദുരുപയോഗം ചെയ്യുകയാണ്.
8. ആവശ്യമില്ലാത്ത
വിന്‍ഡോസ് ഫീച്ചറുകള്‍ നീക്കം ചെയ്യുക. ഇതും പ്രോസസ്സറിങ്ങ് പവറിന്റെ ദുരുപയോഗം
കുറക്കും.
9. ടെമ്പററി
ഫയലുകള്‍ നീക്കം ചെയ്യുക. ഇത് റാം ഫ്രീ ആകാനും ഹാര്‍ഡ്‍ഡിസ്ക് സ്പേസ് ലാഭിക്കാനും
സഹായിക്കും.
10.വിന്‍ഡോസ്
അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ ഒറിജിനല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ്
സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ പുതിയ അപ്‍ഡേറ്റുകള്‍ ചെക്ക് ചെയ്ത് ഇന്‍സ്റ്റാള്‍
ചെയ്യുക.
11. റെജിസ്റ്ററി
ക്ലീന്‍ ചെയ്യുകയും ഫിക്സ് ചെയ്യുകയും ചെയ്യുക. ഇതിന് സി-ക്ലീനര്‍ പോലുള്ള
സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ പെര്‍ഫോമന്‍സ് വളരെയധികം
മെച്ചപ്പെടുത്തും.
12. ഇന്റര്‍നെറ്റ്
ഹിസ്റ്ററി നീക്കം ചെയ്യുക. ഒരുപാട് ടെമ്പററി ഫയലുകള്‍ സൃഷ്ടിക്കുന്ന ഒന്നാണ്
ഇന്റര്‍നെറ്റ് ഹിസ്റ്ററി.
13. ഒരുപാട്
പ്രോഗ്രാമുകള്‍ തുറന്നിടുന്നത് മെമ്മറി ഉപയോഗം വര്‍ദ്ധിപ്പിക്കും. അതുപോലെ
ബ്രൌസറില്‍ നിരവധി ടാബുകള്‍ തുറന്നിടുന്നതും ഒഴിവാക്കുക.
14. ഒരേ സമയം
ഒന്നിലധികം ഫയല്‍ കോപ്പി ചെയ്യാതിരിക്കുക. ഇത് ഹാര്‍ഡ്‍ഡിസ്കിന് ജോലിഭാരം
കൂട്ടുകയാണ് ചെയ്യുന്നത്. ഓവറോള്‍ പെര്‍ഫോമന്‍സ് കുറയുന്നതാണ് ഇതിന്റെ ഫലം.
15. ഒരു ഫോള്‍ഡറില്‍
തന്നെ വളരെയധികം ഫയലുകള്‍ സൂക്ഷിക്കരുത്. സബ് ഫോള്‍ഡറുകള്‍ ഉപയോഗിക്കുക.
പ്രോസസ്സറിന് കൂടുതല്‍ ഫയലുകളുള്ള ഫോള്‍ഡറുകള്‍ ആക്സസ്സ് ചെയ്യാന്‍ വളരെയധികം സമയം
വേണ്ടിവരും.
16. അനാവശ്യമായ
സ്റ്റാര്‍ട്ട്അപ് പ്രോഗ്രാമുകള്‍ നീക്കം ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പെട്ടെന്ന
പ്രവര്‍ത്തന സജ്ജമാകാന്‍ സഹായിക്കും.
17. ആവശ്യമായ എല്ലാ
ഡ്രൈവറുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഡിസ്പ്ലേ, വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയുടെ ഡ്രൈവറുകള്‍
ഇല്ലെങ്കില്‍ അവ പ്രവര്‍ത്തിക്കാതിരിക്കുകയോ പെര്‍ഫോമന്‍സ് വളരെ മോശമാവുകയോ
ചെയ്യും
18. ഡ്രൈവറുകള്‍
അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ ഡ്രൈവറുകള്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നല്‍കും.
19. ഓട്ടോമാറ്റിക്
അപ്ഡേറ്റുകള്‍ ഡിസേബിള്‍ ചെയ്യുക. അല്ലെങ്കില്‍ കമ്പ്യുട്ടര്‍ ഇന്റര്‍നെറ്റുമായി
കണക്ട് ചെയ്യുമ്പോള്‍ തന്നെ ഇവ അപ്ഡേറ്റ് തിരയാന്‍ തുടങ്ങും, ഇന്റര്‍നെറ്റിന്റെ വേഗത കുറയും.
20. നിങ്ങളുടെ
ബഡ്ജറ്റിനും, കമ്പ്യൂട്ടറിനും
ഇണങ്ങിയ ഒരു ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക. സൌജന്യ ആന്റിവൈറസ് ആയാലും മതി.
എന്തായാലും സ്ഥിരമായി അപ്‍ഡേറ്റ് ചെയ്യണമെന്ന് മാത്രം.
21. പ്രൈമറി ബൂട്ട്
ഓപ്ഷന്‍ ഹാര്‍ഡ്‍ഡിസ്ക് ആയി സെറ്റ് ചെയ്യുക. ഇത് ബൂട്ടിങ്ങ് സമയം കുറക്കും.
അല്ലെങ്കില്‍ പ്രോസസ്സര്‍ മറ്റ് ഡിവൈസുകള്‍ എല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ
ഹാര്‍ഡ്‍ഡിസ്കില്‍ നിന്ന് ബൂട്ട് ചെയ്യാനാരംഭിക്കു.
22. ഉപയോഗമില്ലാത്ത
ഹാര്‍ഡ്‌വെയര്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യുക ഫ്ലോപ്പി, മോഡം തുടങ്ങിയവ ഉപയോഗിക്കുന്നില്ലെങ്കില്‍
നീക്കം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
23. റാം കപ്പാസിറ്റി
വര്‍ദ്ധിപ്പിക്കുന്നത് വേഗം കൂട്ടാന്‍ വളരെ പ്രയോജനകരമാണ്. നിങ്ങളുടെ മദര്‍ബോര്‍ഡ്
സപ്പോര്‍ട്ട് ചെയ്യുന്ന റാം വാങ്ങി ഉപയോഗിക്കുക.
24. സിസ്റ്റം പൂര്‍ണ്ണമായും
ഫോര്‍മാറ്റ് ചെയ്യുന്നത് ഏറെ പ്രയോജനകരമാണ്. പല സോഫ്റ്റ്‍വെയറുകളും മറ്റും ഒരുപാട്
ഫയലുകള്‍ നമ്മുടെ കമ്പ്യുട്ടറില്‍ അവശേഷിപ്പിക്കും. ഇവ നീക്കം ചെയ്യാന്‍ ഫോര്‍മാറ്റിങ്ങ്
ആണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
25. ഇനിയും
തൃപ്തികരമായ വേഗം ലഭിച്ചിലെങ്കില്‍ ഒരു പുതിയ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനെകുറിച്ച്
ആലോചിക്കുക.
Monday, 23 June 2014

ഒന്നും കഴിക്കാത്ത ഹീരാമനേക്
സി.പി. ബിജു

ഹീരാരത്തന്‍ മനേക് ഒരു പ്രതിഭാസമാണ്. നമ്മുടെ സാമാന്യബുദ്ധിക്കും യുക്തിക്കും അത്രയെളുപ്പം ഉള്‍ക്കൊ ള്ളാന്‍ കഴിയാത്ത ഒരു വിശേഷ പ്രതിഭാസം. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ അതിനെ എച്ച്.ആര്‍.എം പ്രതിഭാസം (HRM phenomenon) എന്നു വിളിക്കുന്നു. എച്ച്.ആര്‍.എം. എന്നാല്‍ ഹീരാ രത്തന്‍ മനേക്.
ജീവിക്കാന്‍ ഭക്ഷണം ആവശ്യമില്ല എന്നു വാദിക്കുന്നു അദ്ദേഹം. സ്വന്തം ജീവിതം കൊണ്ട് അതു തെളിയിക്കുകയും ചെയ്യുന്നു. ഹീരാരത്തന്‍ നമ്മള്‍ കഴിക്കുന്നതരം ഖരരൂപത്തിലുള്ള ആഹാരം കഴിക്കുന്ന ഏര്‍പ്പാട് നിര്‍ത്തിയിട്ട് ഒന്‍പതു വര്‍ഷം കഴിഞ്ഞു. പച്ചവെള്ളം, ഇളനീര്, മോര്, ചായ, കരിമ്പിന്‍നീര് എന്നിവ മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നത്. ഇതിനിടെ പലപ്പോഴും വെള്ളം മാത്രം കുടിച്ച് മാസങ്ങള്‍ നീളുന്ന ഉപവാസവും.
സൂര്യനില്‍ നിന്നു നേരിട്ട് ഊര്‍ജം സ്വീകരിക്കാന്‍ കഴിയും എന്നതാണ് ഹീരാരത്തന്‍ മനേകിന്റെ സിദ്ധാന്തം. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഊര്‍ജം മതിയാകുമത്രെ. ഊര്‍ജം ഇങ്ങനെ കിട്ടുന്നതിനാല്‍ ഭക്ഷണം കഴിക്കേണ്ടിവരുന്നതേയില്ല. ശരീരത്തിന് ഊര്‍ജം ആവശ്യമായി വരുമ്പോഴാണല്ലോ ഭക്ഷണം കഴിക്കണം എന്ന തോന്നലും വിശപ്പും ഉണ്ടാകുന്നത്. ഊര്‍ജം നേരിട്ടു സ്വീകരിക്കുമ്പോള്‍ പിന്നെ ഭക്ഷണത്തോടു താത്പര്യമോ വിശപ്പോ ഉണ്ടാവുകയില്ല. ഇത് ഉപവാസമല്ല. ഉപവാസത്തില്‍ വിശപ്പും ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവുമൊക്കെയുണ്ടാകും. മനഃപൂര്‍വം അതിനെ കീഴടക്കുകയാണ് ചെയ്യുന്നത്.
സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് നല്ലതാണ്. മാനസികമായ തയ്യാറെടുപ്പോടെ എല്ലാ ദിവസവും ചിട്ടയോടെ ഇങ്ങനെ സൂര്യനെ നോക്കുമ്പോള്‍ ക്രമേണ സൗരോര്‍ജം നേരിട്ടു സ്വീകരിക്കാനുള്ള കഴിവ് കണ്ണുകള്‍ക്കുണ്ടാകുമെന്ന് ഹീരാരത്തന്‍ പറയുന്നു. തലച്ചോറിന്റെ ഭാഗം തന്നെയാണു കണ്ണുകള്‍. അവിടെയെത്തുന്ന ഊര്‍ജം ക്രമേണ തലച്ചോറിലേക്കും എത്തും. നാം കഴിക്കുന്ന ആഹാരത്തില്‍നിന്ന് ലഭിക്കുന്ന ഊര്‍ജത്തില്‍ ബഹുഭൂരിഭാഗവും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനായാണ് വിനിയോഗിക്കുന്നത്. അല്ലെങ്കില്‍ തലച്ചോറിന്റെ നിര്‍ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്.
സൂര്യനില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന തന്റെ പദ്ധതിയെ സൂര്യനമസ്‌കാരം എന്നാണ് ഹീരാരത്തന്‍ വിശേഷിപ്പിക്കുന്നത്, അല്ലെങ്കില്‍ സൂര്യദര്‍ശനം (sun gazing). ആദ്യദിവസങ്ങളില്‍ ഏതാനും സെക്കന്റു നേരമേ സൂര്യനെ നോക്കാനാവൂ. ക്രമേണ സമയം കൂട്ടിക്കൊണ്ടുവരുന്നു. മൂന്നുമാസം കൊണ്ട് 10-15 മിനിട്ടു വരെ സൂര്യദര്‍ശനം സാധിക്കും. 9-10 മാസം കൊണ്ട് മുക്കാല്‍ മണിക്കൂര്‍ വരെയാക്കാനാവും. കണ്ണില്‍നിന്ന് തലച്ചോറിലേക്കുള്ള നാഡികളുടെ ഓരോ കോശത്തെയും ക്രമേണ ഉത്തേജിപ്പിച്ചു കൊണ്ടു മാത്രമേ തലച്ചോറിലേക്കുള്ള ഊര്‍ജപ്രവാഹം സാധിക്കുകയുള്ളൂ. തലച്ചോറ് ഊര്‍ജം സ്വീകരിച്ചുതുടങ്ങുന്നതോടെ ഭക്ഷണം ആവശ്യമില്ലാതായിത്തുടങ്ങും. ഇതാണ് ഹീരാരത്തന്‍ മനേകിന്റെ സൗരസിദ്ധാന്തം.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഏതാണ്ടെല്ലാ രാജ്യത്തെയും പ്രാചീന ജനസമൂഹങ്ങള്‍ സൂര്യനെയാണ് ആരാധിച്ചിരുന്നത്. അക്കാലത്തുതന്നെ നിലനിന്നിരുന്നതാണ് ഈ 'സൂര്യനമസ്‌കാര' രീതി. സംന്യാസികളും സൂര്യനെ ഉപാസിക്കുന്നവരുമൊക്കെയായി നൂറുകണക്കിനാളുകള്‍ ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നുണ്ടെന്ന് ഹീരാരത്തന്‍ പറയുന്നു. അവരൊക്കെ ഇത് ദിവ്യസിദ്ധിയാണ്, അല്ലെങ്കില്‍ ദൈവാനുഗ്രഹമാണ് എന്നു ധരിച്ചിരുന്നു. ആധ്യാത്മികതയുടെ ഒരു തലം ഉണ്ടെങ്കിലും തന്റെ സൗരോര്‍ജ സിദ്ധാന്തം തികച്ചും ശാസ്ത്രീയമാണെന്ന് ഹീരാരത്തന്‍. ആര്‍ക്കുവേണമെങ്കിലും പരീക്ഷിക്കാവുന്നതും ശാസ്ത്രീയമായി വിശകലനം ചെയ്യാവുന്നതുമാണിത്. 2000 ജന വരി ഒന്നുമുതല്‍ 411 ദിവസം നീണ്ട ഉപവാസത്തിലൂടെ അദ്ദേഹമിതു തെളിയിച്ചിട്ടുമുണ്ട്. അ ക്കാലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു.
ഒരുനൂറ്റാണ്ടുമുമ്പ് കച്ചവടത്തിനായി ഗുജറാത്തില്‍ നിന്ന് കോഴിക്കോട്ടെത്തിയതാണ് ഇദ്ദേഹത്തിന്റെ പിതാമഹന്‍. ഹീരാരത്തന്‍ മനേക് പിറന്നുവളര്‍ന്നത് കോഴിക്കോട്ടുതന്നെ. ഇപ്പോള്‍ വയസ്സ് 66. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയെങ്കിലും വ്യാപാരരംഗത്താണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
ജൈനമതത്തില്‍ സാധാരണമായ ഉപവാസങ്ങളൊക്കെ അനുഷ്ഠിക്കാറുണ്ട് എന്നതിനപ്പുറം ഇത്തരം കാര്യങ്ങള്‍ക്ക് അദ്ദേഹം ഏറെ പ്രാധാന്യം കല്പിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ്, ലോകത്തെമ്പാടും നിലനിന്നിരുന്ന സൂര്യാരാധനാ സമ്പ്രദായങ്ങളെക്കുറിച്ച് പഠിച്ചുതുടങ്ങിയത്. യൂറോപ്പിലും ഏഷ്യയിലുമൊക്കെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും സൂര്യാരാധന നിലനിന്നിരുന്നു. സൂര്യനില്‍ നിന്ന് ഊര്‍ജം നേരിട്ടു സ്വീകരിച്ചിരുന്ന സം ന്യാസിമാരെക്കുറിച്ചും മറ്റും പഠിച്ചു. പ്രശസ്ത മായ സൂര്യകാലടി മനയിലെ ഒരംഗം അറുപതു വര്‍ഷത്തോളം പാനീയങ്ങള്‍ മാത്രം കഴിച്ചു ജീവിച്ചിരുന്നതായി ഹീരാരത്തന്‍ പറയുന്നു. ഇത് ഒരത്ഭുതശക്തിയല്ല എന്നു തെളിയിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി ഏതുതരം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കും സ്വന്തം ശരീരം വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറാണ്.
സൂര്യനില്‍ നിന്ന് നേരിട്ട് ഊര്‍ജം സ്വീകരിക്കാനുള്ള ലളിതമായ കര്‍മപദ്ധതി പരിശീലിപ്പിക്കാനായാല്‍ ലോകത്തുനിന്ന് പട്ടിണി നിര്‍മാര്‍ജനം ചെയ്യാനാവുമെന്ന് ഹീരാരത്തന്‍. മനുഷ്യന്റെ ശാസ്ത്രീയ മുന്നേറ്റങ്ങളില്‍ നല്ലൊരുപങ്കും അനാവശ്യമായിരുന്നു എന്നും അവ വിശ്വശാന്തിയിലേക്കല്ല, മറിച്ച് യുദ്ധങ്ങളിലേക്കാണ് നയിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണവും വിസര്‍ജനവും വലിയ പ്രശ്‌നമാണ്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹീരാരത്തന്റേത് എന്നു മനസ്സിലാക്കിയാണ് അമേരിക്കയിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'നാസ' അദ്ദേഹത്തെ തേടിയെത്തിയത്. ഭക്ഷണം ഇല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിനു വിസര്‍ജനവും പ്രശ്‌നമല്ല. മോര് കൂടുതല്‍ കഴിച്ചാല്‍ ആ ദിവസങ്ങളില്‍ അപൂര്‍വമായി മലശോധനയുണ്ടാകും. അതൊഴിച്ചാല്‍ ഹീരാരത്തന്‍ അക്ഷരാര്‍ഥത്തില്‍ നിര്‍'മല'നാണ്.
അമേരിക്കയിലെ പ്രഗല്ഭ ന്യൂറോളജിസ്റ്റ് ജോര്‍ജ് ബ്രെയ്‌ന്യാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഹീരാരത്തന്‍ പ്രതിഭാസത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്. ഇതിനായി ഇപ്പോള്‍ ഒരു വര്‍ഷത്തി ലേറെയായി അദ്ദേഹം കൂടുതല്‍ സമയവും അമേരിക്കയിലാണ്. അമേരിക്കക്കാര്‍ നല്ലതാണെന്നു പറഞ്ഞാലേ തന്റെ ജീവിതരീതിയെ നാട്ടുകാര്‍ അംഗീകരിക്കുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു! ആധുനിക ശാസ്ത്രത്തിന്റെ അംഗീകാരത്തിനും പരീക്ഷണങ്ങള്‍ക്കുമായി സ്വന്തം ജീവിതം സമര്‍പ്പിച്ചു കാത്തിരിക്കുകയാണ് ഹീരാരത്തന്‍ .
(ആരോഗ്യവും ഭക്ഷണക്രമവും എന്ന പുസ്തകത്തില്‍ നിന്ന്)
Sunday, 22 June 2014

അഴകിന്റെ
ആയുര്‍വേദം
അഴകിന്റെ ഒരുപാട് രഹസ്യങ്ങളുണ്ട് ആയുര്‍വേദത്തില്‍. തലമുറകള്‍ കൈമാറിവന്ന ആ ഔഷധക്കൂട്ടുകളെ അടുത്തറിയാം..
ഒന്ന് വീട്ടുമുറ്റത്തേക്കിറങ്ങുകയേ വേണ്ടൂ. ചെമ്പരത്തിച്ചെടി ഒരു പിടി പച്ചിലകള്‍ വെച്ച് നീട്ടും. ചെമ്പരത്തിയിലയും പൂവും കശക്കിപ്പിഴിഞ്ഞാല്‍ അസ്സല്‍ താളിയായി. നല്ല കൊഴുപ്പും തണുപ്പുമുള്ള പച്ചിലനീര്. ഏത് ഷാംപൂവിനോടും കിടപിടിക്കും. ഒട്ടും ചെലവുമില്ല. താളിതേച്ചുള്ള കുളി കഴിഞ്ഞാലോ...പ്രകൃതിയുടെ സൗമ്യസ്പര്‍ശംപോലെ തലയോട്ടിയില്‍ കുളിര്‍മ പടരും.
കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളിയാണ് നല്ലത്. ഫ്ലറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും കറുപ്പും നല്‍കാന്‍ സഹായിക്കുകയും ചെയ്യും. താളി മിക്‌സിയിലിട്ട് അരച്ചെടുക്കരുത്. അരയുമ്പോള്‍ ഉണ്ടാവുന്ന ചൂട് അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും. ഇലകള്‍ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞാല്‍ നീര് നന്നായി കിട്ടും. ചീവയ്ക്കാപ്പൊടി, വെള്ളില, കൊട്ടത്തിന്റെ ഇല എന്നിവയും താളിയുണ്ടാക്കാന്‍ നല്ലതാണ്.
എണ്ണ തേച്ചുകുളി
എന്നും രണ്ടുനേരവും കുളിക്കുന്ന ശീലമാണ് മലയാളികളുടെ സൗന്ദര്യരഹസ്യം എന്ന് പറയാറുണ്ട്. വെറും കുളി അല്ല, നല്ലെണ്ണ തേച്ചുള്ള കുളിയാണത്. എണ്ണ തേച്ചുകുളിക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. തണുത്ത എണ്ണ അത്രവേഗം ദേഹത്ത് പിടിക്കില്ല. അതിനാല്‍ ഒഴിഞ്ഞ പാത്രം ചെറുതായി ചൂടാക്കിയെടുക്കുക. തീയണച്ച് പാത്രത്തിലേക്ക് അല്‍പം നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാറിയാല്‍ 20 മിനുട്ട് ദേഹത്ത് തേച്ച് പിടിപ്പിക്കാം. രാവിലെയുള്ള കുളിയാണ് നല്ലത്. വൈകീട്ടാണെങ്കില്‍ അസ്തമയത്തിനു മുന്‍പ് കുളിക്കണം.
ദേഹത്തും തലമുടിയിലും എണ്ണ പുരട്ടണം. തിളപ്പിച്ച് ജലാംശം നീക്കിയ വെളിച്ചെണ്ണയാണ് തലമുടിക്ക് നല്ലത്. മുടിയിഴകളുടെ ഏറ്റവും അടിഭാഗത്ത് ശിരോചര്‍മത്തിലാണ് എണ്ണ പുരട്ടേണ്ടത്. മുടിയിഴകള്‍ ജീവനില്ലാത്ത കോശങ്ങളായതിനാല്‍ അവയില്‍ എണ്ണ തേച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടില്ല.
ദേഹത്തെ മെഴുക്ക് കളയാന്‍ ചെറുപയര്‍പൊടി ഉപയോഗിക്കാം. സാധാരണ ബാത്തിങ് സോപ്പുകളില്‍ കാസ്റ്റിങ്‌സോഡ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടും ജൈവമായ പൊടികളാണ് തേച്ചുകുളിക്കാന്‍ നല്ലത്. ചെറുപയര്‍ ഒന്ന് ചൂടാക്കിയെടുക്കുക. അപ്പോള്‍ മിക്‌സിയില്‍ നന്നായി പൊടിക്കാന്‍ കഴിയും. ഈ പൊടി അരിച്ചെടുത്ത് സൂക്ഷിക്കാം. വരണ്ട തൊലിയുള്ളവര്‍ക്ക് കുതിര്‍ത്ത ഉഴുന്ന് അരച്ചത് സോപ്പിനു പകരം ഉപയോഗിക്കാം.
നല്ല നിറം കിട്ടാന്‍
ഗര്‍ഭകാലത്ത് കുങ്കുമപ്പൂ അരച്ച് പാലില്‍ച്ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നല്ല നിറം ലഭിക്കും എന്ന് പറയാറുണ്ട്. സത്യത്തില്‍ ചര്‍മത്തിന്റെ നിറം പൂര്‍ണമായും പാരമ്പര്യമായി കിട്ടുന്നതാണ്. എങ്കിലും ശുദ്ധമായ കുങ്കുമപ്പൂ 2-4 എണ്ണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ചര്‍മത്തിന് ശോഭ വരുമെന്നത് നേരാണ്.
മുഖത്തെ പാടുകള്‍ പോവാനും ചര്‍മം മൃദുവാകാനും വിശേഷപ്പെട്ടതാണ് കുങ്കുമാദിതൈലം. ഇത് വിലകൂടിയ ഒരു തൈലമാണ്
രണ്ടോ മൂന്നോ തുള്ളി കൈവെള്ളയിലെടുത്ത് മുഖത്ത് പുരട്ടിയിടുക. മുക്കാല്‍ മണിക്കൂറിനു ശേഷം നേരിയ ചൂടുവെള്ളത്തില്‍ കഴുകുക.
പ്രകൃതിദത്തമായ ഫലങ്ങള്‍ പലതിനും ഔഷധഗുണമുണ്ട്. പഴസത്ത് നേരിട്ട് ഫെയ്‌സ്പാക്കായി ഉപയോഗിക്കാം. യാതൊരു പാര്‍ശ്വഫലവും ഉണ്ടാവില്ല . തക്കാളിനീരും ചെറുനാരങ്ങാനീരും ഓരോ സ്പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് 30 മിനുട്ട് മുഖത്ത് പുരട്ടുക. കഴുകിയാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. തേനും നാരങ്ങാനീരും ഇതുപോലെ സമം ചേര്‍ത്ത് പുരട്ടാം.
തിളപ്പിക്കാത്ത പാല്‍ 50 മില്ലി എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. പാല്‍ പിരിയാതിരിക്കാന്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. നേര്‍ത്ത കോട്ടണ്‍ തുണികൊണ്ട് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകാന്‍ യോജിച്ച കൂട്ടാണ് ഇത്. വെള്ളരിക്ക അരച്ചതില്‍ നാരങ്ങാനീര് ചേര്‍ത്ത മിശ്രിതവും ഇതുപോലെ ഫെയ്‌സ്പാക്ക് ഇടാം.
കൈമുട്ട്, കാല്‍മുട്ട് എന്നീ സന്ധികളില്‍ ചര്‍മം ഇരുണ്ടും കടുപ്പമേറിയും കാണാം. ഏലാദിതൈലം,നാല്‍പാമരാദിതൈലം, ദിനേശവല്യാദിതൈലം എന്നിവയില്‍ ഏതെങ്കിലുമൊന്ന് ദേഹത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ പരുപരുപ്പ് കുറയ്ക്കും.
തണുപ്പ് കൂടുതലുളള കാലാവസ്ഥയില്‍ നല്ലെണ്ണയാണ് ദേഹത്ത് പുരട്ടാന്‍ നല്ലത്. ചര്‍മത്തില്‍ വരള്‍ച്ചയും മൊരിയും ഉണ്ടെങ്കില്‍ പടോലകേരഘൃതം പുരട്ടാം. കൊച്ചുകുട്ടികളില്‍ ഇതിന്റെ ഫലം വേഗം കാണാം. കുളി കഴിഞ്ഞാലും പടോലകേരഘൃതം രണ്ടു തുള്ളി എടുത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനില്‍ക്കാന്‍ ഇത് സഹായിക്കും.
കണ്ണുകള്‍ക്ക് അഞ്ജനം
കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം കൊണ്ട് എഴുതുന്നത് നല്ലതാണ്. കണ്‍മഷി ഉണ്ടാക്കുന്നതിന് പാരമ്പര്യമായി ഒരു നാടന്‍രീതി ഉണ്ട്. അഞ്ജനക്കല്ല് (പച്ചമരുന്നുകടയില്‍ കിട്ടും) മൃദുവായി പൊടിച്ചെടുക്കുക. പൊടി എള്ളെണ്ണയില്‍ കുഴച്ച് കുഴമ്പുപരുവത്തിലാക്കണം. ഒരു ഓട്ടുവിളക്കില്‍ ഈ കുഴമ്പ് തേച്ച് പിടിപ്പിക്കണം. നല്ലെണ്ണയില്‍ നനച്ച തിരി കത്തിച്ച് ഇതിനുനേര്‍ക്ക് കാണിക്കുക. തേച്ച അഞ്ജനക്കുഴമ്പ് നന്നായി കറുത്താല്‍ തണുക്കാന്‍ വെക്കണം. പിന്നീട് ഇത് ചൂരണ്ടിയെടുത്ത് സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് കണ്ണെഴുതാം.
സ്ഥിരമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ക്കും രാത്രി ഉറക്കം കുറഞ്ഞവര്‍ക്കും കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വലയങ്ങള്‍ കാണാറുണ്ട്. തൈരിന്റെ തെളിയില്‍ തൈരിന് മീതെ ഊറിനില്‍ക്കുന്ന വെള്ളം ഏലാദിചൂര്‍ണം യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഈ പ്രശ്‌നം കുറയുന്നതു കാണാം. തിളപ്പിക്കാത്ത പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കും.
മഞ്ഞള്‍കാന്തി
ഔഷധഗുണത്തിന് പേര് കേട്ടതാണ് മഞ്ഞള്‍. ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുണ്ട് മഞ്ഞളിന്. എള്ളെണ്ണയില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്തത് കുട്ടികളുടെ ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. കൈകാലുകളിലെയും മുഖത്തെയും അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാനും മഞ്ഞള്‍ ഉപയോഗിക്കാം. ഗോതമ്പുപൊടിയും മഞ്ഞള്‍പ്പൊടിയും (മഞ്ഞള്‍ക്കഷണങ്ങള്‍ കുതിര്‍ത്ത് അരച്ചെടുത്തത്) സമം അളവിലെടുത്ത് നല്ലെണ്ണയില്‍ യോജിപ്പിക്കുക. മുഖത്ത് അര മണിക്കൂര്‍ നേരമെങ്കിലും പുരട്ടിയിടണം. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയി ചര്‍മം ഭംഗിയാവും.
പല്ലുകള്‍ക്ക് തിളക്കം
വല്ലാതെ മധുരമുള്ളതൊന്നും പല്ലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുതെന്നാണ് ആയുര്‍വേദം പറയുന്നത്.
പണ്ടുള്ളവര്‍ പഴുത്ത മാവി ലയോ ഉമിക്കരിയോ ആണ് പല്ല് തേക്കാന്‍ ഉപയോഗിച്ചിരുന്നത്. തിരക്കിട്ട ജീവിതത്തിലും അത്തരം പഴയ ശീലങ്ങള്‍ തുടരുന്നവര്‍ അപൂര്‍വമാണിന്ന്.
ദശനകാന്തിപോലുള്ള ചൂര്‍ണങ്ങള്‍ പല്ല് തേയ്ക്കാന്‍ നല്ലതാണ്. പല്ലുകളുടെ ഭംഗിക്കും ആരോഗ്യത്തിനും ഇത്തരം ചൂര്‍ണങ്ങള്‍ ഗുണം ചെയ്യും. വീട്ടില്‍ പൊടിച്ചെടുത്തതൊ വിപണിയില്‍ ലഭ്യമായതൊ ആയ ചൂര്‍ണങ്ങള്‍ തെരഞ്ഞെടുക്കാം. ടൂത്ത്ബ്രഷില്‍ പേസ്റ്റിനു പകരം ചൂര്‍ണം ഉപയോഗിക്കുക. രാസവസ്തുക്കളടങ്ങിയ ടൂത്ത്‌പേസ്റ്റിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചൂര്‍ണങ്ങള്‍ത്തന്നെ.
വായയുടെ ദുര്‍ഗന്ധം അകറ്റാന്‍ പലതരം മൗത്ത്‌റിഫ്രഷറുകള്‍ ഇന്ന് നാം ഉപയോഗിക്കുന്നു. ഇവയ്ക്ക് പകരം ഏലയ്ക്ക ചവച്ചുനോക്കൂ. ഏലയ്ക്കയുടെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് ഗ്രാമ്പൂ എടുക്കാം. തളിര്‍വെറ്റിലയും എലയ്ക്കാത്തരിയും ചേര്‍ത്ത് ചവയ്ക്കുന്നതും പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും.
-kadappad------------Sumesh Ayurveda

Wednesday, 11 June 2014

ഇതില്‍ കാണിച്ചിരിക്കുന്ന കുഞ്ഞന്‍ ഐഡിയ ഉപയോഗിച്ചാല്‍ മുയല്‍, കോഴി മുതലായവയെ വളര്‍ത്തുന്നവര്‍ക്ക് അവരുടെ ഓമനകള്‍ക്ക് ഔട്ടിങ്ങിന്നോരാശ്വാസമാകും
അടിവശം തുറന്നിരിക്കുന്ന ഒരു കൂട്, അതിനെ എളുപ്പം തള്ളി നീക്കാന്‍ ചക്രങ്ങളും ഹാന്‍ഡിലും. മുയലിനേയോ, കോഴികളേയോ കുറേ നേരം ഒരു സ്ഥലത്തു നിറുത്താം, വേണമെങ്കില്‍ ഇടക്കിടെ സ്ഥലം മാറ്റികൊടുക്കുകയും ആകാം.അവ അവിടെയുള്ള പുല്‍തിന്നുകോള്ളും, പട്ടിയോ മറ്റോ അവയെ പിടിക്കുമെന്ന പേടിയും വേണ്ടാ. കൊഴികളാണെങ്കില്‍ അവിടെ കോഴിവളം വീണു ഫലഭൂയിഷ്ടമാകും അവ നില്‍ക്കുന്ന സ്ഥലം. അങ്ങിനെ പല പല ദിവസങ്ങള്‍ കൂട് മാറ്റി സ്ഥാപിച്ച് പറമ്പു മുഴുവനായും വളക്കൂറുള്ളതാക്കി മാറ്റാം
Tuesday, 10 June 2014

ഇന്റര്‍വ്യൂകളില്‍ ഒഴിവാക്കേണ്ട 7 ശരീരഭാഷകള്‍
ഇത് വായിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ശരീരഭാഷ ഇന്റര്‍വ്യൂകളില്‍ നിങ്ങളെ ചതിക്കും. ശരീരഭാഷ ചില്ലറക്കാര്യമാണെന്ന് കരുതല്ലേ, കാരണം ഉദ്യോഗം ലഭിക്കുന്നതില്‍ പോലും ശരീരഭാഷയ്ക്ക് ഏറെ പങ്കുണ്ട്.
1.ഇരിപ്പ്
കുനിഞ്ഞിരിക്കുന്നത് പൊതുവേ മടിയന്‍മാരല്ലേ, അപ്പോള്‍ പിന്നെ ഒരു മടിയനെ എങ്ങനെ ജോലിയില്‍ പ്രവേശിപ്പിക്കും ? അഭിമുഖങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് നിങ്ങളുടെ ഇരിപ്പ്. കുനിഞ്ഞിരിക്കുകയോ കഴുത്തൊടിച്ചിരിക്കുകയോ ചെയ്യരുത്. പകരം നേരെ നിവര്‍ന്നിരിക്കുക.
2. കൈകള്‍
ഹ്യൂമന്‍ സൈക്കോളജി അനുസരിച്ച് കൈകെട്ടിവെക്കുന്നവര്‍ പലതും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരും എല്ലാത്തിനെയും വിമര്‍ശിക്കുന്നവരുമായിരിക്കും. അതിനാല്‍ കൈകെട്ടിവെയ്ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. അഭിമുഖം ചെയ്യുന്ന ആളുകള്‍ക്കും നിങ്ങളോട് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. കൈകള്‍ പിറകില്‍ കെട്ടിവെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
3. കൈ ചൂണ്ടരുത്
കൈ ചൂണ്ടി സംസാരിക്കുന്നത് മറ്റൊരാളുടെ പേഴ്സണല്‍ സ്പേസിനെ അപഹരിക്കുന്നത് പോലെയാണ്. അഭിമുഖങ്ങളില്‍ തീര്‍ച്ചയായും കൈ ചൂണ്ടല്‍ ഒഴിവാക്കേണ്ടതാണ്.
4. കണ്ണില്‍ നോക്കി സംസാരിക്കുക
തുറിച്ചു നോക്കരുത്, എന്നാല്‍ കണ്ണില്‍ നോക്കി സംസാരിക്കുകയും വേണം. കണ്ണുവെട്ടിച്ച് സംസാരിക്കുന്നത് നിങ്ങള്‍ പറയുന്നതില്‍ നിങ്ങള്‍ക്കു തന്നെ വിശ്വാസ്യത ഇല്ലായെന്നാണ് തെളിയിക്കുന്നത്. അഭിമുഖം തുടങ്ങുന്ന വേളയിലും സ്വയം പരിചയപ്പെടുത്തുമ്പോഴും കണ്ണില്‍ നോക്കി തന്നെ സംസാരിക്കുക. കൂടാതെ നിങ്ങളിലെ ആത്മവിശ്വാസവും ഊര്‍ജ്ജസ്വലതയും കണ്ണിലൂടെ അതിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും.
5. അതിയായ തലയാട്ടല്‍
തലയാട്ടുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അത് അമിതമായാല്‍ നിങ്ങള്‍ക്ക് പേടിയും ടെന്‍ഷനുമെല്ലാമുണ്ടെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
6. അസ്വസ്ഥരാകാതിരിക്കുക
വെറി പെടിച്ച ഒരാളെ കാണുന്നത് എങ്ങനെയിരിക്കും. അങ്ങനെയൊരാളോട് സംസാരിക്കാന്‍ പോലും ഒട്ടും താല്പര്യം തോന്നില്ല. അതു പോലെ തന്നെയാണ് അഭിമുഖങ്ങളിലും. ഇന്റര്‍വ്യൂവര്‍ക്കും നിങ്ങളെ ശ്രദ്ധിക്കാന്‍ പോലും താല്പര്യം തോന്നില്ല. കൈ കൊണ്ടുള്ള അമിതമായ ആംഗ്യഭാഷകളും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.
7. അനാവശ്യമായ മുഖഭാവങ്ങള്‍
ചിലര്‍ ഊര്‍ജ്ജസ്വലരാണ് എന്നു കാണിക്കാന്‍ അനാവശ്യമായ മുഖഭാവങ്ങള്‍ കാണിക്കും. പക്ഷേ, ഓര്‍ക്കുക കാണുന്നവര്‍ക്ക് അത് അരോജകമായിത്തോന്നിയേക്കാം. അമിതമായ ഫേഷ്യല്‍ എക്സ്പ്രഷനുകള്‍ക്ക് അഭിമുഖങ്ങളില്‍ സ്ഥാനമില്ല.

കാറ്റ് വേഗതിയിൽ ഒത്തിരി വിശേഷങ്ങൾ...!!
കടപ്പാട്-------malayorakattu
കടപ്പാട്-------malayorakattu
Thursday, 22 May 2014

തടി കൂടുന്നതിലും കുറയുന്നതിലും പ്രധാന പങ്കാണ് ഭക്ഷണത്തിനുള്ളത്. ചില ഭക്ഷണങ്ങള്‍ തടി വര്‍ധിപ്പിക്കുമ്പോള്‍ ചിലത് കുറക്കുന്നു. തടി മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ധിക്കുക തൊലിയുടെ ഭംഗിയും നിറവും വര്‍ധിക്കുക, തുടങ്ങി നിരവധി കാര്യങ്ങളിലും ഭക്ഷണത്തിന് പ്രധാന റോളാണുള്ളത്. മെലിയാന്‍ കൊതിക്കുന്നവര്‍ക്കായി ഒമ്പത് ഭക്ഷണ കൂട്ടുകള്‍ നല്‍കുകയാണ് ഇവിടെ. ചിലത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ നെറ്റിചുളിച്ചേക്കാം. ഒരു തരത്തില്‍ അല്ളെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളുടെ പ്രതിദിന മെനുവില്‍ ഉള്‍ക്കൊള്ളുന്നവയാകും അവ. പക്ഷെ ഉറപ്പിച്ചോളൂ ഇവ ഒരുമിച്ച് കഴിക്കുന്ന പക്ഷം നിങ്ങളുടെ ശരീരത്തില്‍ അല്‍ഭുതങ്ങള്‍ കാണിക്കും തീര്‍ച്ച.
മുട്ടയും മാങ്ങയും
![]()
ചുവന്ന കപ്പല്‍മുളകും (കാപ്സിക്കം) കറുത്ത ബീന്‍സും
![]() മാര്‍ക്കറ്റില്‍ വില കൂടിയ ഇനങ്ങളാണെങ്കിലും ശരീരത്തിന് രോഗപ്രതിരോധ ശക്തിയുണ്ടാക്കാന്‍ ഇവയോളം നല്ല ഒന്നില്ല. കറുത്ത ബീന്‍സില്‍ അടങ്ങിയിട്ടുള്ള പ്ളാന്‍റ് അയേണ്‍ ആണ് ശരീരത്തില്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഈ ഇരുമ്പ് സത്തിനെ ശരീരത്തിന് ആഗീരണം ചെയ്യാന്‍ പ്രയാസമാണ്. ഈ കറിയിലേക്ക് വൈറ്റമിന്‍ കൂടുതലായി അടങ്ങിയ ഉണ്ടമുളക് ചേര്‍ന്നതോടെ ഈ ഇരുമ്പ് സത്ത് ശരീരത്തിന് ഉപയോഗിക്കാന്‍ തക്ക രീതിയിലേക്ക് മാറുന്നു.
ഒലീവ് എണ്ണയും തക്കാളിയും
![]() രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് ഇത് സഹായകമാണ്. ഓര്‍ഗാനിക്ക് പിഗ്മെന്‍റുകളായ കാരൊറ്റ്നോയ്ഡ്സില്‍ നാലെണ്ണത്തിന് പുറമെ കാന്‍സര്‍, ഹൃദ്രോഗ പ്രതിരോധത്തിന് സഹായകരമായ മൂന്ന് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് തക്കാളി. അപൂരിത കൊഴുപ്പിനാല്‍ സമ്പന്നമായ ഒലീവ് എണ്ണയില്‍ പാചകം ചെയ്യുന്നത് വഴി തക്കാളിയിലെ രോഗപ്രതിരോധ ഘടകങ്ങള്‍ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടുന്നു. ശരിയായ രീതി: ഫൈറ്റോ കെമിക്കലുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ തക്കാളിയുടെ തൊലി നീക്കുക. ഒലീവ് എണ്ണയാകട്ടെ ചൂടും വെളിച്ചവും തട്ടാതെ മാറ്റിവെക്കുക. അല്ലാത്ത പക്ഷം എണ്ണ പുളിക്കാനിടയുണ്ട്.
ബ്രോക്കോളിയും തക്കാളിയും
![]() കോളീഫ്ളവര്‍ പോലുള്ള പച്ചക്കറിയായ ബ്രോക്കോളിയും തക്കാളിയും ഒരുമിച്ചുള്ള കൂട്ട് കാന്‍സര്‍ പ്രതിരോധത്തിന് നല്ലതാണ്. രണ്ടും ഒറ്റക്കൊറ്റക്ക് കാന്‍സര്‍ പ്രതിരോധത്തിന് കഴിവുള്ളതാണെങ്കിലും ഒരുമിച്ച് കഴിക്കുന്ന പക്ഷം പ്രോസ്റ്റേറ്റ് ട്യൂമറുകളുടെ വളര്‍ച്ച കുറയുന്നതായി കണ്ടത്തെിയിട്ടുണ്ട്. പിസയോ സ്പാഗെറ്റിയോ ഒപ്പം കഴിക്കാം.
ഓട്സും സ്ട്രോബറിയും
![]() ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇത്. ഓട്സില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകളായ അവനെന്ത്രാമൈഡ്സും ഫിനോളിക്ക് ആസിഡും വൈറ്റമിന്‍ സിയും ചേര്‍ന്ന് ചീത്ത കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നു. ഇതുവഴി ഹൃദയത്തില്‍ആവരണങ്ങള്‍ ഉണ്ടാകുന്നത് തടയപ്പെടുകയും ഹൃദയാഘാത സാധ്യത കുറയുകയും ചെയ്യും. ശരിയായ രീതി: ദിവസവും രാവിലെ ഓട്സിനൊപ്പം അരക്കപ്പ് നുറുക്കിയ സ്ട്രോബെറി കഴിക്കുക.
ഗ്രീന്‍ ടീയും നാരങ്ങയും
![]() ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന കാറ്റെച്ചിന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. എന്നാല്‍ ഇതില്‍ 20 ശതമാനം മാത്രമേ ശരീരത്തില്‍ ആഗീരണം ചെയ്യപ്പെടുന്നുള്ളൂവെന്നാണ് കണക്ക്. എന്നാല്‍ നാരങ്ങാനീര് കൂടി ഇതില്‍ ചേര്‍ക്കുന്ന പക്ഷം 80 ശതമാനം ആന്‍റി ഓക്സിഡന്‍റുകളും ആഗീരണം ചെയ്യപ്പെടുന്നു. ശരിയായ രീതി: ഒരു കപ്പ് ഗ്രീന്‍ ടീ തയാറാക്കിയ ശേഷം ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.
കറുവാപ്പട്ടയും തവിട് കളയാത്ത ധാന്യം കൊണ്ടുണ്ടാക്കിയ ബ്രെഡും
![]() ശരീരഭാരം പെട്ടന്ന് കുറയാനും അധിക കരുത്ത് ലഭിക്കാനും സഹായകരമാകും. ധാന്യം കൊണ്ടുണ്ടാക്കിയ ബ്രെഡ് പൊരിച്ച് അതില്‍ കറുവാപ്പട്ടയുടെ പൊടി വിതറി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ നില ആരോഗ്യകരമായ നിലയില്‍ നില്‍ക്കും. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ളിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തിയാല്‍ ആമാശയം കാലിയാകുന്നതിന്‍െറ തോത് കുറയുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുകയും ചെയ്യും. ശരിയായ രീതി: തവിട് കളഞ്ഞ ധാന്യം കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് കറുവാപ്പട്ട സസ്യഎണ്ണയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഉണ്ടാക്കിയ ട്രാന്‍സ്ഫ്രീ കൊഴുപ്പായ മാര്‍ഗാരിനും ചേര്‍ത്ത് ഉപയോഗിക്കുക.
വെളുത്തുള്ളിയും സവാളയും
![]() ശരീരത്തിന് മൊത്തം സംരക്ഷണം നല്‍കാന്‍ പര്യാപ്തമാണ് ഈ രണ്ട് വസ്തുക്കളും. രണ്ടിലും ശരീരത്തിന് ഉപകാരപ്രദമായ നിരവധി ഓര്‍ഗാനോ സള്‍ഫര്‍ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളില്‍ ആവരണമുണ്ടാകാതെ തടയുന്ന പ്ളാന്‍റ് കെമിക്കലുകളും ഇവയില്‍ ഉണ്ട്. ശരീരത്തിലെ കാര്‍സിനോജനുകളെ ഇല്ലായ്മ ചെയ്യാനും ഇവയില്‍ ചിലതിന് കഴിവുണ്ട്. ശരിയായ രീതി: ഇന്ത്യയിലെ ഏതാണ്ടെല്ലാ പാചകരീതികളും ഈ രണ്ട് സാധനങ്ങളും ഉപയോഗിച്ചാണ്. പറ്റുമെങ്കില്‍ സൂപ്പിലും സോസിലും ഈ കൂട്ട് പ്രയോഗിച്ച് നോക്കുക.
ഗ്രീന്‍ ടീയും കറുത്ത കുരുമുളകും
![]() അരക്കെട്ടിന്‍െറ തടി കുറക്കാന്‍ ഭക്ഷണം കുറക്കുന്നവരുടെ ശ്രദ്ധക്ക്. ദിവസവും ഭക്ഷണത്തിന് ശേഷം ഇത്തിരി കുരുമുളക് ഇട്ട ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുക. ചായയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം കരിച്ചുകളയുന്ന ആന്‍റി ഓക്സിഡന്‍റായ ഇ.ജി.സി.ജി ശരീരത്തിലേക്ക് കൂടുതലായി ആഗീരണം ചെയ്യാന്‍ കറുത്ത കുരുമുളക് സഹായിക്കുന്നു. ഏതാണ്ട് 130 ശതമാനത്തോളം കലോറിയാണ് ഇങ്ങനെ കരിച്ചുകളയുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളാകട്ടെ വിശപ്പിനെയും മറ്റും നിയന്ത്രിക്കുന്ന ഹോര്‍മോണുകളെയും ബാധിക്കും. ശരിയായ രീതി - അര ടീസ്പൂണ്‍ കറുത്ത കുരുമുളക് ഗ്രീന്‍ ടീയില്‍ ഇട്ടാല്‍ ഗ്രീന്‍ ടീയില്‍ നിന്ന് ആവശ്യമുള്ള വസ്തുക്കളുടെ ആഗീരണം വര്‍ധിപ്പിക്കും.
കടപ്പാട് ----സകലതും .കോം
|

![]() ദഹനം ശരിയല്ലെങ്കില്‍ ഛര്‍ദി, വയറിളക്കം പോലുള്ള രോഗങ്ങളുണ്ടാകും, വയറ്റില്‍ കനം അനുഭവപ്പെടും. അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് തടി വര്‍ദ്ധിയ്ക്കുകയും ചെയ്യും. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ .... പാല്‍
പാല്‍, നെയ്യ് തുടങ്ങിയവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണമാണ്.
താറാവ്, മട്ടന്‍ താറാവ്, മട്ടന്‍ എന്നിവയും ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തന്നെ ബീഫ് ബീഫ് ആണ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തു. ചെമ്മീന്‍ മത്സ്യവര്‍ഗങ്ങളില്‍ ചെമ്മീന്‍ ദഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണമാണ്. ഐസ്‌ക്രീം ഐസ്‌ക്രീം മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണവസ്തുവാണ്. ബീന്‍സ് ബീന്‍സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഇതിലെ ഒലിയോസാക്കറൈഡ് എന്നൊരു മധുരമാണ് ഈ ബുദ്ധിമുട്ട് വരുത്തി വയ്ക്കുന്നത്. മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊന്നാണ് മസാല കലര്‍ന്ന ഭക്ഷണങ്ങള്‍.ഇവ ഈസോഫാഗസ് കുഴലിന്റെ ലൈനിംഗിനെ ബാധിയ്ക്കും. വറുത്തവ വറുത്ത ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്. ചോക്ലേറ്റ് ചോക്ലേറ്റ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്. കോളിഫ്ലവർ നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും കോളിഫ്ലവറിലെ റാഫിനോസ് എന്ന ഷുഗര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ്. ബ്രൊക്കോളി ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ബ്രൊക്കോളി പാസ്ത കുട്ടികളടക്കം പലര്‍ക്കും ഇഷ്ടമുള്ള ഇറ്റാലിയന്‍ രുചിയായ പാസ്ത ദഹിയ്ക്കാന്‍ പ്രയാസമുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്. തക്കാളി തക്കാളി പോലുള്ളവയിലെ സോലുബിള്‍ ഫൈബര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്. |
Subscribe to:
Posts (Atom)