This is featured post 1 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

This is featured post 2 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

This is featured post 3 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

Thursday, 21 August 2014


ജീവിതത്തില്‍
വിജയങ്ങള്‍ സ്വന്തമാക്കാന്‍
എന്ന്
ആഗ്രഹിക്കാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. വിജയിക്കണം എന്ന അദമ്യമായ ആഗ്രഹവും അതിനു
വേണ്ട കഴിവുകളും മിക്കവാറും ആളുകള്‍ക്ക് ഉണ്ടാവാറുമുണ്ട്. പക്ഷെ, എന്നിട്ടും
വന്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്താവാം ഇതിനു കാരണം
എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം നാം ശ്രദ്ധിക്കേണ്ടത് വിജയിച്ചു കാണിച്ചു തന്നവരുടെ
ജീവിത മാതൃകകളാണ്. എന്താണ് അവരെ നമ്മില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത് എന്ന
ചോദ്യത്തില്‍ നിന്നും നമ്മുടെ ജീവിതത്തിലും വിജയവഴി കണ്ടെത്താന്‍ നമ്മുക്ക്
എളുപ്പം സാധിക്കും.
നമ്മുടെ രാഷ്ട്രപിതാവ്
മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞു, “നിങ്ങള്‍
ആരാവണം എന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നുവോ അത് നിങ്ങള്‍ ആയിത്തീരും” എന്ന്. ഇതാണ് ആദ്യ പടി.
ഒരു വക്കീല്‍ ആകണം എന്ന് ആഗ്രഹിക്കുന്ന ആള്‍ ആദ്യം ചെയ്യേണ്ടത് വലിയ സ്ഥാനങ്ങളില്‍
ഇരിക്കുന്ന വക്കീലന്മാരെ നോക്കി പഠിക്കുകയും അവര്‍ പാലിക്കുന്ന ശീലങ്ങള്‍ സ്വന്തം
ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകയും ആണ്. അതുപോലെ തന്നെ ഒരു കമ്പനിയുടെ
തലപ്പത്ത് എത്താന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെപ്പോലെ
ജീവിക്കാന്‍ ശീലിക്കുക എന്നതാണ്. ഇതിന്റെ അര്‍ഥം അവരെപ്പോലെ കാശ് ചിലവഴിക്കണം
എന്നോ കൂടുതല്‍ സൌകര്യങ്ങള്‍ നേടിയെടുക്കണം എന്നോ അല്ല. മറിച്ച്, അവര്‍ക്ക്
കൈവശമായിട്ടുള്ള ആത്മവിശ്വാസം നമ്മളും നേടിയെടുക്കണം. ചില ചെറിയ കാര്യങ്ങള്‍
ശ്രദ്ധിച്ചാല്‍ ഇത് വളരെ എളുപ്പത്തില്‍ നടപ്പാക്കാവുന്നതേയുള്ളൂ.
1.സ്ഥിരമായി വ്യായാമം ചെയ്യുക. വ്യായാമം
ചെയ്യുന്നത് കൊണ്ട് ശാരീരികമായ മെച്ചം മാത്രമല്ല ഉള്ളത്. അത് നിങ്ങളുടെ തലച്ചോറിനു
കൂടുതല്‍ ഉണര്‍വും ഉന്മേഷവും പ്രധാനം ചെയ്യും. എല്ലാ ദിവസവും കുറച്ചു നേരമെങ്കിലും
ഓടുന്നത് ടെന്‍ഷന്‍ അകറ്റാനും ഏറെ സഹായകരമാണ്. വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറില്‍
നിന്നും പുറപ്പെടുന്ന ചില ഹോര്‍മോണുകള്‍ നിങ്ങളുടെ മനസിനെ കൂടുതല്‍
ശുഭാപ്തിവിശ്വാസം ഉള്ളതാക്കും. രാവിലെ ഒരു നല്ല ഓട്ടം നടത്തിയാല്‍ കിട്ടുന്ന
സുഖകരമായ ഒരു ക്ഷീണം ഉണ്ട്. അത് ഒരുതവണ എങ്കിലും ശ്രമിച്ചു നോക്കിയിട്ടുള്ളവര്‍ക്ക്
മനസിലാവും. ഇത് ആ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും.
അതുപോലെ നന്നായി കാത്തുസൂക്ഷിച്ച ഒരു ശരീരം എല്ലായിടത്തും നിങ്ങളെ ശ്രദ്ധാകേന്ദ്രം
ആക്കുകയും അതുവഴി നിങ്ങളുടെ ആത്മവിശ്വാസത്തെ വളര്‍ത്തുകയും ചെയ്യും.
2.നന്നായി വസ്ത്രം ധരിക്കുക ശരിയായ വസ്ത്രധാരണവും
ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നിങ്ങള്ക്ക്
ചേരുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കുക, നന്നായി അലക്കി തേച്ചു അത്
ധരിക്കുക എന്നതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും മറ്റുള്ളവരുടെ മുന്നില്‍
ഇത്തരം കാര്യങ്ങള്‍ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് ഉയരാന്‍ ഇടയാക്കും. അത്
നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അതുപോലെ കൃത്യമായി നഖം വെട്ടുക,
നന്നായി മുടി ചീകുക, പല്ലുകള്‍ വൃത്തിയായി
സൂക്ഷിക്കുക, രണ്ടു നേരം കുളിക്കുക എന്നിങ്ങനെ ചെറുതെന്ന്
തോന്നുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നല്‍കുന്ന ഊര്‍ജം ഒട്ടും ചെറുതല്ല.
3.മറ്റുള്ളവരുമായി നന്നായി ഇടപഴകുക മറ്റു ആളുകളോടുള്ള നല്ല
പെരുമാറ്റം നിങ്ങളുടെ മനസിനെ അലട്ടുന്ന പല പ്രശ്നങ്ങളെയും മറികടക്കുവാന്‍ നിങ്ങളെ
സഹായിക്കും. ഒരുപാട് ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ അതുതന്നെ വീണ്ടും വീണ്ടും
ചിന്തിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുകയേയുള്ളൂ. അതുകൊണ്ട് അത്തരം
സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും നിങ്ങളാല്‍ കഴിയും
വിധം അവരെ സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ ചിട്ടയും ക്രമവും
കണ്ടെത്താന്‍ ആവുന്നില്ല എങ്കിലും മറ്റൊരാള്‍ക്ക് ഒരു ചെറിയ ഉപകാരം എങ്കിലും
ചെയ്യാനായി എന്നത് നിങ്ങളുടെ മനസിന് സന്തോഷവും സമാധാനവും നല്‍കും. അതുപോലെ
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള തുറവി
ഉണ്ടാവണം. ചിലപ്പോള്‍ അവരുടെ അനുഭവസമ്പത്ത് കൊണ്ട് അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍
കഴിഞ്ഞേക്കും.
4.ദുഷ്ചിന്തകളെ ദൂരെയെറിയുക ചില തിരിച്ചടികള്‍
ഉണ്ടാകുമ്പോള്‍ നാം സ്വയം കുറ്റപ്പെടുത്താറുണ്ട്. എന്തിനു അങ്ങനെ ചെയ്തു? എന്തിനു
ഇപ്പോള്‍ ഇത് ചെയ്യുന്നു? എന്നൊക്കെ ഓര്‍ത്തു
വിലപിക്കുന്നവര്‍ വീണ്ടും പ്രശ്നങ്ങളിലേയ്ക്ക് ആണ് പോകുന്നത് എന്ന് ഓര്‍ക്കുക.
കഴിഞ്ഞുപോയ കാര്യങ്ങളെ മാറ്റാനുള്ള ശക്തി നമ്മുക്ക് ആര്‍ക്കും ഇല്ല. എങ്കില്‍
പിന്നെ എന്തിനാണ് അവയെ ഓര്‍ത്തു നിരാശരായി ഇരിക്കുന്നത്? നാളെ
ഞാന്‍ വിജയം നേടും എന്ന ചിന്ത ആണ് ഇപ്പോഴും നമ്മെ നയിക്കേണ്ടത്. നെഗറ്റീവ് ആയ
ചിന്തകള്‍ ഉണ്ടാകുമ്പോള്‍ അവയെ അപ്പാടെ പിഴുതു ദൂരെ എറിയുകയും ശുഭപ്രതീക്ഷയുള്ള
ചിന്തകളാല്‍ മനസ് നിറയ്ക്കുകയും ചെയ്യുന്നവര്‍ക്കെ വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍
സാധിക്കൂ.
5.നിരന്തരം അധ്വാനിക്കുക മോഹന്‍ലാലിനോട് ഒരു
അഭിമുഖത്തില്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു.”ഇപ്പോഴും എങ്ങനെയാണ് ഇത്ര ഊര്‍ജത്തോടെ അഭിനയിക്കാന്‍ പറ്റുന്നത്?” എന്നായിരുന്നു ആ ചോദ്യം. അതിനു
നമ്മുടെ അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസക്തമാണ്.”എന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ
ഷോട്ടിനുവേണ്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്ന അതേ പരിഭ്രമത്തോടും അത്ഭുതത്തോടും
അഭിനയത്തോടുള്ള ആവേശത്തോടും കൂടിത്തന്നെയാണ് ഞാന്‍ ഇപ്പോഴും അഭിനയിക്കുന്നത്.
അതാണ് എന്റെ വിജയരഹസ്യം”. അതെ, പാതിവഴിയില്‍
തളര്‍ന്നു ഇരിക്കുന്നവര്‍ക്ക് വിജയികള്‍ ആവാന്‍ പറ്റില്ല. സ്ഥിരമായി
അധ്വാനിക്കാനുള്ള മനസും അതിനുള്ള തന്റേടവും വേണം. നാളെ നാളെ നീളെ നീളെ എന്ന്
കേട്ടിട്ടില്ലേ. ഇന്ന് ചെയ്യാനുള്ളത് ഇന്ന് ചെയ്യുക. ഒന്നും നാളേയ്ക്കു
മാറ്റിവയ്ക്കാതിരിക്കുക. വിജയം നിങ്ങളെ തേടിയെത്തും.
6.എപ്പോഴും പുഞ്ചിരിക്കുക ചിരിയും വിജയവും
തമ്മില്‍ എന്താണ് ബന്ധം എന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുക. ചിരിയും വിജയവും
തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഇപ്പോഴും ചിരിക്കുന്ന ഒരാളുടെ ശരീരവും മനസും
ഇപ്പോഴും ഊര്ജസ്വലം ആയിരിക്കും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
ദിവസവും നമ്മള്‍ കണ്ടുമുട്ടുന്ന ആളുകള്‍ക്ക് ഒരു ചെറു പുഞ്ചിരി നല്‍കുന്നതില്‍
എന്ത് പ്രയാസം ആണുള്ളത്! അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് നിങ്ങളെപ്പറ്റിയുള്ള
മതിപ്പ് കൂടുകയും നിങ്ങളുടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുകയും ചെയ്യും. അതുപോലെ
നന്നായി ചിരിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള
കാര്യമാണ്. അപ്പോള്‍ നന്നായി ചിരിക്കുക. അങ്ങനെ നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുക.
ഈ ആറു കാര്യങ്ങള്‍ പറഞ്ഞുവെച്ചത് കൊണ്ട്
ഇതുമാത്രമാണ് ശരി എന്ന് അര്‍ത്ഥമില്ല. വിജയത്തിന് അങ്ങനെ കൃത്യമായ
സൂത്രവാക്യങ്ങളില്ല. പക്ഷെ ഒരു രഹസ്യമുണ്ട്. നിങ്ങളുടെ വിജയം അത് നിങ്ങളുടെ മാത്രം
ഉത്തരവാദിത്വം ആണ്. വിജയിക്കാന്‍ ശരിയെന്നു തോന്നുന്ന എന്തും നിങ്ങള്‍ക്ക്
ചെയ്യാം. അപ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലാതാവുന്നില്ല. അവ ശരിയായി
ഉപയോഗിക്കുന്നിടത്താണ് നിങ്ങുടെ മിടുക്ക്. എല്ലാ ഭാവുകങ്ങളും.
കടപ്പാട് -------boolokam
Tuesday, 19 August 2014


സന്തോഷകരമായ ദാമ്പത്യജീവിതത്തിന് പത്തുകൽപ്പനകൾ
1. രണ്ടുപേരും ഒരേസമയം ദേഷ്യപ്പെടരുത്.
2. വീട്ടിനു തീ പിടിച്ചാലല്ലാതെ രണ്ടുപേരും ഒരേസമയത്ത് അലറിവിളിക്കരുത്.
3. വാദത്തിൽ ആരെങ്കിലും ഒരാൾക്ക് ജയിച്ചേ തീരൂ എന്നാണെങ്കിൽ നിങ്ങളുടെ പങ്കാളിയെ വിജയിക്കാൻ അനുവദിക്കുക.
4. വിമർശിക്കാൻ തോന്നിയാൽ അതല്പം മധുരതരമായിട്ടാവുക
5. ഭൂതകാലത്തിലെ തെറ്റുകുറ്റങ്ങൾ വീണ്ടും പൊക്കിക്കൊണ്ട് വരാതിരിക്കുക.
6. തമ്മിൽത്തമ്മിൽ അവഗണിക്കുന്നതിലും നല്ലത് നമുക്കു ചുറ്റുമുള്ള ലോകത്തെ അവഗണിക്കുന്നതാണ്.
7. ഒരു വഴക്കും തീർക്കാതെ ഉറങ്ങാൻ പോകരുത്.
8. ദിവസേന ഒരുതവണയെങ്കിലും പങ്കാളിയെക്കുറിച്ച് ഒരു നല്ല വാക്ക് പറയാൻ ശ്രമിക്കുക.
9. തെറ്റായി എന്തെങ്കിലും ചെയ്തുപോയാൽ അതിനെ സമ്മതിക്കാനും മാപ്പ് ചോദിക്കാനുമുള്ള മനസ്കത കാട്ടുക.
10. ഒരു വഴക്കിന് എപ്പോഴും രണ്ടാൾക്കാർ കൂടിയേ തീരൂ .. അതിൽത്തന്നെ ഏറ്റവും കൂടുതൽ ബഹളം വയ്ക്കുന്ന ആളിന്റെയായിരിക്കും തെറ്റ്
1. രണ്ടുപേരും ഒരേസമയം ദേഷ്യപ്പെടരുത്.
2. വീട്ടിനു തീ പിടിച്ചാലല്ലാതെ രണ്ടുപേരും ഒരേസമയത്ത് അലറിവിളിക്കരുത്.
3. വാദത്തിൽ ആരെങ്കിലും ഒരാൾക്ക് ജയിച്ചേ തീരൂ എന്നാണെങ്കിൽ നിങ്ങളുടെ പങ്കാളിയെ വിജയിക്കാൻ അനുവദിക്കുക.
4. വിമർശിക്കാൻ തോന്നിയാൽ അതല്പം മധുരതരമായിട്ടാവുക
5. ഭൂതകാലത്തിലെ തെറ്റുകുറ്റങ്ങൾ വീണ്ടും പൊക്കിക്കൊണ്ട് വരാതിരിക്കുക.
6. തമ്മിൽത്തമ്മിൽ അവഗണിക്കുന്നതിലും നല്ലത് നമുക്കു ചുറ്റുമുള്ള ലോകത്തെ അവഗണിക്കുന്നതാണ്.
7. ഒരു വഴക്കും തീർക്കാതെ ഉറങ്ങാൻ പോകരുത്.
8. ദിവസേന ഒരുതവണയെങ്കിലും പങ്കാളിയെക്കുറിച്ച് ഒരു നല്ല വാക്ക് പറയാൻ ശ്രമിക്കുക.
9. തെറ്റായി എന്തെങ്കിലും ചെയ്തുപോയാൽ അതിനെ സമ്മതിക്കാനും മാപ്പ് ചോദിക്കാനുമുള്ള മനസ്കത കാട്ടുക.
10. ഒരു വഴക്കിന് എപ്പോഴും രണ്ടാൾക്കാർ കൂടിയേ തീരൂ .. അതിൽത്തന്നെ ഏറ്റവും കൂടുതൽ ബഹളം വയ്ക്കുന്ന ആളിന്റെയായിരിക്കും തെറ്റ്
Monday, 18 August 2014


കട്ടൻ
ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കട്ടൻ ചായ അഥവാ തേയില വെള്ളത്തിൽ ഒരു കപ്പ്
കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്റെ പകുതി മാത്രമെ
അടങ്ങിയിട്ടുണ്ടാവു.
നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതിനാലും പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും
സ്ഥിരമായുള്ള ആഹാരക്രമത്തില്‍ കട്ടന്‍ ചായ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
കട്ടന്‍ ചായയുടെ ഉയര്‍ന്ന ഓക്‌സിഡേഷന്‍ മറ്റ് ചായകളിലേതിനേക്കാള്‍ ഇതിന്റെ
കഫീന്റെ അളവും കടുപ്പവും ഉയര്‍ത്തും. മറ്റ് ചായകളേക്കാള്‍ കട്ടന്‍ ചായയുടെ
രുചിയും മണവും ദീര്‍ഘനേരം നിലനില്‍ക്കും .
കട്ടന്‍ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും. മറ്റ് ഗുണങ്ങള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ് രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.
ശരീരഭാരം കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും കൊഴുപ്പ്, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത് തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന് പരിഹാരം നല്‍കുന്നതിന് പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ് കുടല്‍ വീക്കം കുറയാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കുറഞ്ഞ അളവിലുള്ള കഫീന്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ദിവസം നാല് കപ്പ് കട്ടന്‍ ചായ വീതം ഒരു മാസം കുടിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തില്‍ വളരെ കുറവ് വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ് ഇതിന് കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. പാര്‍ക്കിസണ്‍സ് രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത് സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്‌ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ സ്വതന്ത്രറാഡിക്കലുകളുടെ എണ്ണം ഉയരാന്‍ കാരണമാകും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇത്തരം സ്വതന്ത്ര റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും വിവിധ തരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധത്തിന് കട്ടന്‍ ചായ വളരെ മികച്ചതാണ് കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത് തടയാന്‍ സഹായിക്കും. ഇത് പ്രോസ്‌റ്റേറ്റ്, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. കട്ടന്‍ ചായ സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കും.ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും. കട്ടന്‍ ചായ രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത് സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ് വളരെ ഫലപ്രദമാണ്. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും
കട്ടന്‍ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും. മറ്റ് ഗുണങ്ങള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ് രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.
ശരീരഭാരം കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും കൊഴുപ്പ്, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത് തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന് പരിഹാരം നല്‍കുന്നതിന് പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ് കുടല്‍ വീക്കം കുറയാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കുറഞ്ഞ അളവിലുള്ള കഫീന്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ദിവസം നാല് കപ്പ് കട്ടന്‍ ചായ വീതം ഒരു മാസം കുടിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തില്‍ വളരെ കുറവ് വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ് ഇതിന് കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. പാര്‍ക്കിസണ്‍സ് രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത് സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്‌ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ സ്വതന്ത്രറാഡിക്കലുകളുടെ എണ്ണം ഉയരാന്‍ കാരണമാകും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇത്തരം സ്വതന്ത്ര റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും വിവിധ തരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധത്തിന് കട്ടന്‍ ചായ വളരെ മികച്ചതാണ് കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത് തടയാന്‍ സഹായിക്കും. ഇത് പ്രോസ്‌റ്റേറ്റ്, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. കട്ടന്‍ ചായ സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കും.ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും. കട്ടന്‍ ചായ രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത് സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ് വളരെ ഫലപ്രദമാണ്. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും
sakalathum
Saturday, 16 August 2014


sshZypXn em`n¡m\mbn
km[mcW _Ä_pIÄ¡p ]Icw Syq_v sseäpIÄ, FÂCUn, knF^vF F¶nh D]tbmKn¨m \à Afhn sshZypXn em`n¡mw. \qdp hm«v _Ä_nsâ AtX shfn¨w e`n¡m³ 18 hm«v knF^vF aXnsb¦n FÂCUn emw]v 10 hm«ntâXp aXnbmIpw. 60 hm«nsâ _Ä_v amän 10 hm«nsâ FÂCUn D]tbmKn¨m AXnsâ {]hÀ¯\ Imemh[nbn (10,000 aWn¡qÀ) 500 bqWnäntesd sshZypXnbmWp em`n¡m\mIpI. Ct¸mgs¯ KmÀlnI icmicn \nc¡\pkcn¨p cWvSmbnct¯mfw cq]bmWp em`n¡m\mIpI.
\nehmcapÅ CeIvt{SmWnIv tNm¡pw 36 hm«nsâ Énw Syq_pw D]tbmKn¡pt¼mÄ kmZm Syq_nt\¡mÄ 25 apXÂ 30 hsc iXam\w sshZypXn em`n¡m\mIpsa¶mWp IW¡v. kotdm _Ä_v F¶dnbs¸Sp¶ IfÀ emw]pIfpsS bYmÀY thmÄt«Pv 15 apXÂ 30 hscbmWv. CXv Hgnhm¡p¶Xpw \ÃXmWv.
ASp¡fbnepw aäpw Bhiyamb Øe¯p {]Imiw tI{µoIcn¡p¶ dn^vfÎtdmSp IqSnb knF^vF emw]pIÄ D]tbmKn¡mw. emw]v tjUv, _Ä_v XpS§nbh CSbv¡nsS s]mSn XpS¨p hr¯nbm¡p¶Xp IqSpX shfn¨w apdnIfn ]c¡p¶Xn\nSbm¡pw. Hcp apdnbn Htckabw cWvSpw aq¶pw sseänSp¶Xpw Hgnhm¡Ww. hoSp \nÀan¡p¶ kab¯pXs¶ kzm`mhnI shfn¨hpw Imäpw ]camh[n e`yamIpwhn[w ¹m³ Xbmdm¡nbm ]I kabs¯ sshZypXn D]tbmKw Hcp ]cn[nhsc Ipd¡msa¶p hnZKv[À NqWvSn¡m«p¶p.
sshZypXn em`n¡m\mbn HmÀabn kq£nt¡WvSNne Imcy§Ä:
D]tbmKw IgnªmepS³ seäpIfpw ^m\pIfpw aäp]IcW§fpw Hm^v sN¿m³ ad¡cpXv.
sshZypXn Gähpa[nIw D]tbmKn¡p¶ sshIpt¶cw Bdp apX cm{Xn ]¯p hscbpÅ kab§fn anIvkn, hmjnwKv sajo³, CkvXncns¸«n, ss{KâÀ, hm«À loäÀ, hm«À ]¼v XpS§nbh D]tbmKn¡mXncp¶m \sÃmcfhn sshZypXn em`n¡m\mIpw. C¯cw D]IcW§Ä thK¯n tISmIm\pÅ km[yX Hgnhm¡m\pamIpw.
DuÀP Imcy£aX IqSnb ÌmÀ ]ZhnbpÅ FbÀ IWvSojWÀ, {^nUvPv XpS§nbh D]tbmKn¡pI.
Bhiy¯n\pam{Xw hen¸apff d{^nPtdäÀ sXscsªSp¡pI,
km[mcW sdKpteädpIÄ¡p ]Icw CeIvt{SmWnIv sdKpteädpIÄ D]tbmKn¨p icmicn thK¯n ^m³ {]hÀ¯n¸n¨m sshZypX D]tbmKw aq¶nsem¶p Ipdbv¡mw.
{^nUvPv sshIpt¶cw Bdp apX H¼Xp hscbpÅ aq¶p aWn¡qÀ Hm^m¡nbm \à Afhn sshZypXn em`n¡mw
Fkn D]tbmKn¡p¶hÀ kabw ap³Iq«n {IaoIcn¨v Hm^m¡pI. XWp¸v 20þ 26 Un{Kn td©n skäv sN¿pI.
hm«À]¼v hm§pt¼mÄ Bhiy¯n\pam{Xw tijnbpÅXp hm§pI. tijn IqSnb ]¼pIÄ Idâp Xo\nIfmsW¶v HmÀ¡pI.
BgvNbn Hcn¡Â am{Xw CkvXncnbnSpI
CkvXncns¸«nbn Hmt«mamänIv BWv A`nImayw. NqSp Ipd¨p am{Xw thWvSXpWnIÄ BZytam Asæn Ahkm\tam CkvXncnbnSpI.
anIvknbn km[\§Ä Ip¯n\nd¨v Acbv¡p¶ ioew Hgnhm¡nbm tamt«mdnsâ {]hÀ¯\Imew Iq«m\pw DuÀPw em`n¡m\pw Ignbpw.
cmhnse Ignbp¶{X kqcy{]Imiw ho«n\pÅn sImWvSphcm³ {ian¡pI. sshZypX hnf¡pIÄ ]I {]hÀ¯n¸n¡p¶Xv Hgnhm¡mw.
`n¯n¡pw koenwKn\pw Cfw\ndamWp \ÃXv. IqSpX shfn¨w apdn¡pÅn {]Xn^en¡pw. ISpw\nd§Ä {]Imis¯ BKncWw sN¿pItb DÅq.
icnbmb shântej³ apdnIÄ¡v DWvSmIWw. {]Imihpw hmbphpw \Ãt]mse DÅnse¯pw.
BUw_c¯n\mbn sU¡tdäohv, I¬koÂUv sseäpIÄ ]nSn¸n¡p¶Xv Hgnhm¡pI.
hbdnwKv sN¿pt¼mÄ icnbmb sskknepÅ hbÀ D]tbmKn¡m³ {i²n¡pI. sshZypXn \ãw Ipsd Ipdbv¡m³ CXp klmbn¡pw.
apdnIfntem lmfntem ]mÀ«oj³ adbpsWvS¦n Ignbp¶{X Dbcw Ipdbv¡m³ {i²n¡pI. At¸mÄ HcnS¯p\n¶pÅ sseäv adphi¯pw In«pw.
koenwKv ^m\ns\¡mfpw Dbc¯n FIvtkmÌv ^m³ ]nSn¸n¡pI.
koenwKv ^m\v bYmkabw {Kokn«p sImSp¡Ww. A\mhiy LÀjWhpw IdWvSp \ãhpw Hgnhm¡mw.
H¶ntesd XhW dosh³Uv sNbvX ^m³ D]tbmKn¡p¶Xp IqSpX sshZypXn \ã¯nSbm¡pw.
sd{^nPtdädnsâ hmXn \Ãt]mse ASbv¡m³ {i²n¡pI. Csæn IqSpX sshZypXn ]mgmIpw. CSbv¡nsS Xpd¡p¶Xpw ASbv¡p¶Xpw Hgnhm¡pI.
sd{^nPtdädn\pw `n¯n¡panSbn Kym¸v DWvSmIWw. Npän\pw hmbp k©mcapd¸m¡m\mWnXv. sd{^nPtdäÀ NqSmIp¶Xp Ipdbv¡m\pw AXphgn sshZypXn D]tbmKw t\cnb tXmXnse¦nepw Xmgv¯m\pw km[n¡pw.
{^nUvPnsâ ]n¶nse {KnÃn XpWntbm atäm Xq¡nbnScpXv. NqSphmbp sI«n\n¶p sshZypXn \ã¯n\nSbm¡pw. hep¸w IqSnb {KnÃpw NqSp Ipdª hmbp e`yXbpw d{^nPtdädnsâ DuÀP£aX hÀ[n¸n¡pw.
`£Wkm[\§Ä Ihdntem ]m{X¯ntem kq£n¡pI. Csæn \\hpWvSmhpIbpw Iw{]kÀ IqSpXembn {]hÀ¯nt¡WvSnhcnIbpw sN¿pw. NqSpÅ km[\§Ä {^nUvPn hbv¡msX {i²n¡Ww.
CeIv{SnIv Ìuhn Ip¡nwKn\mbn ]dªn«pÅ {]tXyI kab¯n\p an\näpIÄ¡p ap³]p sshZypXn Hm^m¡mw.
sshZypXn Ipd¨p]tbmKn¡p¶ ^vfmämb ASn`mKapÅ ]m³ hbv¡pI.
Iw]yq«dnsâ tamWnäÀ D]tbmKw Ignª DS³ Hm^m¡mw.
Éo]v tamUn skäpsNbvXm Iw]yq«À D]tbmKtijw X\nsb Hm^mIpw. sshZypXn em`n¡m³ CXp klmbn¡pw. D]tbmKanÃm¯t¸mÄ ]hÀ ]vfKv tkm¡änÂ\n¶v DucnbnSmw.
^pÄ temUp sNbvXtijta hmjnwKv sajo³ {]hÀ¯n¸n¡mhq.
C³shÀ«dpIfpsS D]tbmKw ]camh[n Ipdbv¡pI. CXp NmÀPv sN¿m³ tkmfmÀ ]m\ D]tbmKn¡p¶Xp \ÃXmbncn¡pw.
Hcp bqWnäv sshZypXn D]tbmKn¨p sshZyptXm]IcW§Ä {]hÀ¯n¸n¡m³ Ignbp¶ icmicn kabw
100 hm«nsâ _Ä_vþ 10 aWn¡qÀ.
40 hm«nsâ Syq_v þ 25 aWn¡qÀ.
15 sâ knF^vFÂþ 66. 30 aWn¡qÀ.
^m³þ 16.30 aWn¡qÀ.
Snhnþ 11 aWn¡qÀ.
{^nUvPvþ A©p aWn¡qÀ.
anIvknþ cWvSp aWn¡qÀ.
CkvXncns¸«nþ A©p aWn¡qÀ.
C³UIvj³ Ip¡Àþ Ac aWn¡qÀ.
ssat{Imthhv Ahv³þ Hcp aWn¡qÀ.
കടപ്പാട്---------------- ----ദീപിക
Friday, 15 August 2014


ടിവി ചാനല്‍ തുറന്നാല്‍ നാപ്കിനുകളുടെ ആകര്‍ഷകമായ പരസ്യങ്ങള്‍. ചിറകുള്ളവ, ചിറകില്ലാത്തവ, വലിപ്പം കൂടിയ, കുറഞ്ഞവ, വില കൂടിയത്, കുറഞ്ഞത്. പകല്‍ സ്കൂളിലും ജോലിക്കും പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇരിക്കാനുള്ളത് എത്ര തരം വേണം. നല്ല വില കൊടുത്ത് വങ്ങുകയും ചെയ്യുന്നവരാണ്, സ്ത്രീകള്‍. കാരണം എല്ലാ മാസത്തിലും സ്ത്രീകള്‍ക്ക് നാപ്കിന്‍ ഒരു അത്യാവശ്യ വസ്തു തന്നെയാണ്, അതുകൊണ്ട് തന്നെ മിക്ക സ്ത്രീകളുടേയും ബാഗുകളില്‍ ഒരു കവര്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഇത്തരം നാപ്കിനുകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ആരുടേയും കണ്ണുകളെത്തുന്നില്ലെന്നു തോന്നുന്നു.
നാപ്കിനുകളുടെ നിര്‍മ്മാണ രീതി വളരെ ഹൈജീനിക്ക് തന്നെയാണെന്നതിനു സംശയമില്ല എന്നാല്‍ അതിലുപയോഗികുന്ന വസ്തുക്കള്‍ മനുഷ്യ ശരീരത്തിനു അപകടം തന്നെയാണുണ്ടാക്കുക. ആസ്ബറ്റോസില്‍ റയോണ്‍ ഫൈബര്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്, അതിനു ആഗിരണശേഷി ഉണ്ടാകുന്നത്. സിലിക്കയുടെ ഘടകങ്ങളില്‍ ഒന്നാണ്, അസ്ബറ്റോസ്. ഇത് ശരീരത്തിനെ അമിതമായി ചൂടാക്കുന്ന ഒരു ഘടകമാണ്. വളരെ മൃദുവായ ശരീരഭാഗത്താണ്, നാപ്കിനുകള്‍ ഉപയോഗിക്കുന്നത് എന്നതു കൊണ്ടു തന്നെ ഏറ്റവും കരുതലോടു കൂടി ഉപയോഗിക്കേണ്ട ഈ ഭാഗം ഇത്തരം വസ്തുക്കളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കൊണ്ട് അപകടകരമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരും.
പരുത്തി അകത്തു വച്ച് മടക്കി പുറമെ ആസ്ബറ്റോസ് റയോണ്‍ ഉള്‍പ്പെടെ പൊതിഞ്ഞാണ്, നാപ്കിനുകളുടെ നിര്‍മ്മാണ രീതി. എന്നാല്‍ ഇപ്പോള്‍ ചില കമ്പനികള്‍ പരുത്തിയ്ക്കു പകരം സെല്ലുലോസ് ജെല്‍ ഉപയോഗിക്കുന്നു. വര്‍ദ്ധിച്ച ആഗിരണശേഷി എന്നുള്ളതു കൊണ്ട് ഇത്തരം നാപ്കിനുകള്‍ക്ക് ചിലവ് കൂടുതലാണെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇത്തരം ജെല്ലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാപ്കിനുകള്‍ക്ക് നല്ല വെളുത്ത നിറം നല്‍കുന്ന വസ്തുവാണ്, ഡയോക്സിന്‍ എന്ന രാസവസ്തു. രോഗപ്രതിരോധശേഷി നശിപ്പിക്കാനും വന്ധ്യതക്കും ഈ രാസ വസ്തു ഇടയാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പല കമ്പനികളും ഇതേ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ നാപ്കിന്‍ ഉല്‍പ്പാദനം തുടരുന്നു.
സ്ത്രീകളുടെ ഇടയില്‍ ഇപ്പോള്‍ ഗര്‍ഭാശയമുഖ ക്യാന്‍സര്‍ വളരെ വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഇത്തരം നാപ്കിനുകളുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ പോലെയുള്ള മാരക അസുഖങ്ങളിലേയ്ക്കു നയിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. പണ്ടൊക്കെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന വൃത്തിയും ശുദ്ധിയുമുള്ള തുണിക്കഷ്ണങ്ങള്‍ ഇന്ന് ആരും ഉപയോഗിക്കാറില്ല, സൌകര്യത്തിന്‍റേയും സുരക്ഷിതത്വത്തിന്‍റേയും പേരു പറഞ്ഞ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ പരസ്യങ്ങളില്‍ ആകൃഷ്ടരായി വാങ്ങുകയാണ്, നാം ചെയ്യുന്നത്. പല ഓഫീസുകളിലും സ്കൂളുകളിലും ബാത്റൂമില്‍ പോകാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം മണിക്കൂറുകള്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്, ശരീരത്തിനു ഉണ്ടാക്കുക. അതുപൊലെ ഉപയോഗ ശേഷം ടോയിലറ്റില്‍ ഇടാതെ വെയ്സ്റ്റ് പാത്രത്തില്‍ ഇടുന്നതും അപകടമാണ്. ഉപയോഗശേഷം അതിലുള്ള പ്ലാസ്റ്റിക് ഒഴികെയുള്ള ഭാഗം ക്ലോസറ്റിലിട്ട് ഫ്ലഷ് അടിക്കുക തന്നെയാണ്, വേണ്ടത്. പ്ലാസ്റ്റിക് ഭാഗം പൊതിഞ്ഞ് വെയ്സ്റ്റ് ബാസ്കറ്റിലിടാം. അതു തന്നെയാണ്, ആരോഗ്യപരമായ രീതി.
എന്തു തന്നെയായാലും നാപ്കിനുകളുടെ ഉപയോഗം ഉപേക്ഷിക്കാനാകാത്തതാണ്, സ്ത്രീകള്‍ക്ക്. പക്ഷേ ഇത് തിരഞ്ഞെടുകുമ്പോള്‍ ആകര്‍ഷകമായതു വാങ്ങാതെ മികച്ച ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളെങ്കിലും വാങ്ങി ഉപയോഗിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ തനി നാടന്‍ രീതിയാണ്, യഥാര്‍ത്ഥത്തില്‍ ശരീരത്തിനു ആരോഗ്യകരം. ഒന്നോര്‍ക്കുക, ഇന്ത്യയിലെ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും സ്ത്രീകള്‍ ഉപയോഗിക്കാന്‍ തുണികള്‍ പോലുമില്ലാതെ വൈക്കോല്‍ മുതലായവ നാപകിനുകള്‍ക്ക് പകരം ഉപയോഗിക്കുന്നവരുണ്ട്. ഇവിടെയുള്ളവര്‍ക്ക് അത്ര ബുദ്ധിമുട്ടില്ലല്ലോ. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു സ്ത്രീ സമൂഹത്തിനേ ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂ, അത്യാവശ്യമായതു കൊണ്ടു തന്നെ നാപ്കിന്‍ പ്രശ്നത്തില്‍ സ്ത്രീകള്‍ കാര്യമായി ആലോചിക്കേണ്ട സമയം കഴിഞ്ഞു. ശുദ്ധമായ സാധനങ്ങള്‍ കണ്ടെത്തി ഉപയോഗിക്കുക. പരസ്യങ്ങളില്‍ ആകൃഷ്ടരായി ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്താതെയിരിക്കുക.
കടപ്പാട്----malayorakattuWednesday, 13 August 2014


ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും
പ്രധാനപ്പെട്ട സമയമാണ് ഗര്‍ഭധാരണം. ഈ സമയം മുതല്‍പ്രസവം വരെ സ്‌ത്രീകള്‍
ഹൃദയത്തില്‍ സൂക്ഷിക്കേണ്ട 101 കാര്യങ്ങള്‍
1-ാം മാസം
1. ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ് ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും
ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല.
2. ശരീരത്തിന്റെ താപനില ഇടയ്‌ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍
ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
ഡോക്‌ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല.
3. അടിക്കടി മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്.
ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.4. ഗര്‍ഭം ധരിച്ചു എന്ന കാര്യം പല സ്‌ത്രീള്‍ക്കും
തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. ആര്‍ത്തവം നിലച്ചാല്‍ പ്രത്യേക ഗര്‍ഭപരിശോധനയിലൂടെ
ഗര്‍ഭം സ്‌ഥിരീകരിക്കാം.
5. ഗര്‍ഭധാരണം നടന്നശേഷം പതിനഞ്ച് മുതല്‍ ഇരുപതുശതമാനം പേരില്‍ അബോര്‍ഷന്‍
ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യത്തെ പത്ത് ആഴ്‌ചയ്‌ക്കുള്ളിലുണ്ടാകുന്ന ഈ അബോര്‍ഷനെ
ക്ലിനിക്കല്‍ അബോര്‍ഷന്‍ എന്നാണ് പറയുന്നത്.
6. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ ആദ്യത്തെ മൂന്നു മാസം ലൈംഗിക ബന്ധം
പാടില്ല. അവസാനത്തെ മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമൂലം
രോഗസംക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാലാണിത്. ഇക്കാലത്ത് സ്‌നേഹലാളനകള്‍കൊണ്ട്
ഭാര്യാ ഭര്‍ത്താക്കന്മാര്‍ തൃപ്‌തിപ്പെടേണ്ടി വരും.
7. ക്ലേശകരമായ യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് യാത്രകള്‍കൊണ്ട്
ഒരു വിധത്തിലും ആയാസമുണ്ടാകരുത്. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമുള്ള യാത്രകള്‍
പാടില്ല.
8. ഗര്‍ഭിണിയായാല്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നത് നന്നായിരിക്കും.
ദിനചര്യകളില്‍ അടുക്കും ചിട്ടയും ശുചിത്വവും പാലിക്കേണ്ടതാണ്. നടപ്പിലും
യാത്രകളിലും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത് ഇക്കാലത്താണ്. എന്നുകരുതി സാധാരണ
ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുകൊണ്ടു കുഴപ്പവുമില്ല.
9. മൂന്നാഴ്‌ച പിന്നിടുന്നതോടെ ഭ്രൂണം ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നു.
അതോടെ ശക്‌തിയായ വയര്‍ വേദന, യോനി ഭാഗത്തുകൂടിയുള്ള രക്‌തസ്രാവം, ഛര്‍ദി എന്നിവ ഉണ്ടായെന്നു വരും. ഇവയെല്ലാം അസഹനീയമായി തുടരുകയാണെങ്കില്‍
മാത്രം ഡോക്‌ടറുടെ സഹായം തേടിയാല്‍ മതിയാവും.
10. വൈകാരിക മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഒന്നാം മാസം സാധ്യതയുണ്ട്. താനൊരു
അമ്മയാകാന്‍ പോകുന്നു എന്ന ചിന്ത ചില സ്‌ത്രീകളില്‍ ഉത്‌കണ്‌ഠനിറയ്‌ക്കും. ഭര്‍ത്താവ്
വേണം ഇക്കാര്യത്തില്‍ ഭാര്യയെ സഹായിക്കാന്‍. ദേഷ്യം, സങ്കടം തുടങ്ങിയവ ചിലരില്‍ ഇക്കാലത്ത് കൂടുതലായി കാണപ്പെടും.
2-ാം മാസം
11. മൂത്രം ഒഴിക്കുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞുവരും. മൂത്രം കൂടെക്കൂടെ
ഒഴിക്കുന്നു എന്ന കാരണത്താല്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. ഒരു ദിവസം
ശരാശരി പതിനാറ് മുതല്‍ പതിനെട്ട് ഗ്ലാസ് വെള്ളം കുടിക്കണം.
12. ഗര്‍ഭകാലത്ത് മൂത്രം പിടിച്ചു നിര്‍ത്തരുത്. മൂത്രാശയത്തില്‍
അണുബാധയുണ്ടാകാന്‍ ഇതിടയാക്കും. അതിനാല്‍ വീട്ടിലായാലും ഓഫീസിലായാലും
മൂത്രാശങ്കയുണ്ടായാല്‍ തടഞ്ഞുനിര്‍ത്തരുത്.
13. രണ്ടാം മാസം മുതല്‍ ഓക്കാനവും ഛര്‍ദിയും വര്‍ധിക്കും. ശരീരത്തില്‍ ഹോര്‍മോണിന്റെ
ഉദ്‌പാദനം കൂടുന്നതാണ് ഛര്‍ദിയുണ്ടാകാന്‍ കാരണം. സാധാരണ രാവിലെ ഉണരുമ്പോഴാണ്
ഛര്‍ദി അനുഭവപ്പെടുക. അനിയന്ത്രിതമായ ഛര്‍ദിയുണ്ടെങ്കില്‍ മാത്രം ഡോക്‌ടറെ കാണുക.
14. അനിയന്ത്രിതമായ ഛര്‍ദി ശമിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിയ്‌ക്കുന്നത്
നല്ലതാണ്. ആഹാരം ഒന്നിച്ച് കഴിക്കാതെ പല തവണയായി കഴിക്കുന്നതാണ് ഉത്തമം.
അതിനായി യാത്രയിലും മറ്റും കഴിക്കാന്‍ പഴം, ബിസ്‌ക്കറ്റ് തുടങ്ങിയവ കരുതുന്നത് നല്ലതാണ്.
15. രണ്ടാം മാസം മുതല്‍ ആഹാരത്തില്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക.
ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകാന്‍ ഇതു കാരണമാകുന്നു.
16. പുറത്തു നിന്നും ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നത് നന്നല്ല. പലതരത്തിലുമുള്ള
മാലിന്യങ്ങളും വിഷവസ്‌തുക്കളും അവയില്‍ അടങ്ങിയിരിക്കാനിടയുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക്
രുചി വര്‍ദ്ധിപ്പിക്കാനും ഭംഗിക്കുമായി രാസവസ്‌തുക്കളും കൃത്രിമ നിറങ്ങളും ചേര്‍ക്കാറുണ്ട്.
ഇത് ഗര്‍ഭിണിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.
17. രണ്ടാം മാസം ഗര്‍ഭിണികള്‍ക്ക് നെഞ്ചെരിച്ചിലും ക്ഷീണവും അനുഭവപ്പെടും. ക്ഷീണം
മാറാന്‍ പോഷകമൂല്യമുള്ള ഭക്ഷണം ധാരാളമായി കഴിക്കുക. രാത്രിഭഷണം
നേരത്തേയാക്കുന്നതും അച്ചാറുകള്‍ കഴിക്കാതിരിക്കുന്നതും നെഞ്ചെരിച്ചില്‍
ഒഴിവാക്കാന്‍ സഹായിക്കും.
18. ഗ്യാസിന്റെ ഉപദ്രവമുള്ളവര്‍ ഗ്യാസ് ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍
കഴിക്കരുത്. വയറില്‍ ഗ്യാസ്‌കെട്ടിയാല്‍ ഛര്‍ദിയും വയര്‍ വേദനയുമുണ്ടാകും.
19. മധുരം,
മധുര പലഹാരങ്ങള്‍
എന്നിവ കഴിക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരിക. മധുരപലഹാരങ്ങള്‍ഗര്‍ഭിണികള്‍ക്ക്
ഒരുവിധ പോഷകവും പ്രദാനം ചെയ്യുന്നില്ല. മാത്രമല്ല അവ പല്ലിന്റെ ആരോഗ്യം
നശിപ്പിക്കുകയും ചെയ്യും.
20. സ്‌തനങ്ങള്‍ക്ക് മാറ്റങ്ങള്‍ രണ്ടാം മാസം മുതല്‍ വ്യക്‌തമാകും. സ്‌തനങ്ങള്‍
തടിച്ചു തുടങ്ങും. ക്ഷീരഗ്രന്ഥികളില്‍ ഒരു നേര്‍ത്ത ദ്രാവകം ഉത്‌പാദിപ്പിക്കപ്പെടുകയും
ചെയ്യുന്നു. ചെറിയ തോതില്‍ വേദന അനുഭവപ്പെടും. സ്‌തനത്തില്‍ നേരിയ സ്‌പര്‍ശം
പോലും ചില സ്‌ത്രീകളില്‍ വേദനയുണ്ടാക്കും.
3-ാം മാസം.
21. ആദ്യത്തെ സ്‌കാനിംഗ് മൂന്നാം മാസം നടത്താം. ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടെ
നടത്തുന്ന അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനം, ആരോഗ്യനില തുടങ്ങിയവയെല്ലാം അറിയാനാവും.
കൂടാതെ കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്നും സ്‌കാനിംഗിലൂടെ
അറിയാം.
22. ഹീലുള്ള ചെരുപ്പ് ഉപയോഗിക്കുന്നവര്‍ അത് ഉപേക്ഷിക്കുക. ഹീലുള്ള ചെരുപ്പ്
ഗര്‍ഭിണികളില്‍ പരതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നു. പ്രസവശേഷം വിട്ടുമാറാത്ത
നടുവേദനയ്‌ക്കും കാരണമായേക്കാം.
23. രക്‌തവും മൂത്രവും ഇതിനൊപ്പം പരിശോധിക്കാം. ഗര്‍ഭിണിയുടെ ശരീരത്തിലെ
ഹീമോഗ്ലോബിന്റെ അളവ്,
പഞ്ചസാരയുടെ
അളവ് എന്നിവ സാധാരണ നിലയിലാണോ എന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്ലെന്നും
സ്‌ഥിരീകരിക്കാനും ഈ പരിശോധനകള്‍ സഹായിക്കും.
24. മലബന്ധം അനുഭവപ്പെട്ടു തുടങ്ങും. ശരീരത്തില്‍ പ്ര?ജസ്‌റ്ററോണ്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്‌പാദിപ്പിക്കുന്നതുകൊണ്ടാണിത്.
മലബന്ധം ഒഴിവാക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍
മതിയാവും. മലബന്ധം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്‌ടറെ
സമീപിക്കേണ്ടതാണ്.
25. തലവേദന,
തലചുറ്റല്‍
തുടങ്ങിയ അസ്വസ്‌ഥതകള്‍ അടിക്കടിയുണ്ടാകും. മൂന്നുമാസം പിന്നിടുന്നതോടെ ഇവ
മാറുകയും ചെയ്യും. പ്രത്യേക മരുന്നിന്റെ ആവശ്യം വരുന്നില്ല.
26. മുലക്കണ്ണുകള്‍ക്കു ചുറ്റും ഇരുണ്ട നിറത്തിലുള്ള വൃത്തം കൂടുതല്‍ കറുപ്പു
നിറമാവുകയും ചര്‍മം കൂടുതല്‍ മാര്‍ദവമേറിയതാവുകയും ചെയ്യുന്നു. തുടര്‍ന്ന്
മുലക്കണ്ണുകള്‍ക്കു ചുറ്റും ചെറിയ കുരുക്കള്‍ രൂപപ്പെടുന്നു.
27. സ്‌തനങ്ങളിലേക്കുള്ള രക്‌തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ നീലഞരമ്പുകള്‍
തെളിഞ്ഞുവരുന്നു. കുഞ്ഞിന് മുലയൂട്ടുന്നതിന് അമ്മയുടെ സ്‌തനങ്ങള്‍
പാകമാകുന്നതിന്റെ ലക്ഷണമാണിത്.
28. ആഹാരത്തിന് രുചിക്കുറവ് അനുഭവപ്പെടാം. എന്നാല്‍ പോഷകാഹാരങ്ങള്‍
കഴിക്കാതിരിക്കുകയുമരുത്. അതേസമയം ചില പ്രത്യേക ആഹാരസാധനങ്ങളോട് താല്‍പര്യം
കൂടുകയും ചെയ്യും. പ്രത്യേകിച്ച് പുളിയുള്ള സാധനങ്ങളോട്‌്.
29. മൂക്കില്‍ നിന്നും വെള്ളം ഒലിക്കുന്നത് ഗര്‍ഭകാലലക്ഷണമായി കണക്കാക്കാറുണ്ട്.
എന്നാല്‍ ഇതിന് ശാസ്‌ത്രീയമായ വിശദീകരണമില്ല. ഇത് മൂന്നു മാസം കഴിയുന്നതോടെ
തനിയേ മാറും.
30. ഓഫീസ് ജോലി ചെയ്യുന്നവര്‍ ദീര്‍ഘനേരം ഒരേയിരുപ്പില്‍ ഇരുന്ന് ജോലി
ചെയ്യരുത്. ഒരു മണിക്കൂര്‍ ഇടവിട്ട് അല്‍പം നടക്കുന്നത് ഉത്തമമാണ്. ഗര്‍ഭിണികള്‍ക്ക്
സാധാരണയുണ്ടാകാനിടയുള്ള നടുവേദന ഒഴിവാക്കാന്‍ ഇതു സഹായിക്കും.
4-ാം മാസം
31. ചെറിയ തോതിലുള്ള പനിയുണ്ടാകാം. എന്നാല്‍ കടുത്തപനിയുണ്ടെങ്കില്‍ ഡോക്‌ടറെ
ഉടന്‍ കാണേണ്ടിവരും. ഇതോടൊപ്പം ശക്‌തിയായ തലവേദന, തലകറക്കം,
കിതപ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദന, ബ്ലീഡിംഗ് എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം.
ഇക്കാര്യം ഡോക്‌ടറെ അറിയിക്കണം.
32. ഗര്‍ഭാശയം വളരുന്നതിന് അനുസരിച്ച് വയറിന്റെ വലുപ്പം കൂടിവരുന്നു. അതിനാല്‍
അയഞ്ഞ വസ്‌ത്രങ്ങള്‍ വേണം ധരിക്കാന്‍. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്‌ത്രങ്ങള്‍
ധരിക്കരുത്. കോട്ടണ്‍ വസ്‌ത്രങ്ങളാവുന്നതാണ് ഉത്തമം.
33. ഗര്‍ഭിണി ആയതുമുതലുള്ള ശാരീരീക അസ്വസ്‌ഥകള്‍ക്ക് നാലാംമാസമെത്തുന്നതോടെ ആശ്വാസം
ലഭിക്കും. അതോടൊപ്പം ശരീരം തടിക്കാനും തുടങ്ങും.
34. ഗര്‍ഭിണിയുടെ വയറില്‍ സമ്മര്‍ദം ഉണ്ടാകാത്ത വിധത്തിലുള്ള ലൈംഗികബന്ധം നാലാം
മാസം മുതല്‍ സാധ്യമാണ്. ഇതിനായി പ്രത്യേക സംഭോഗ രീതികള്‍ സ്വീകരിക്കേണ്ടതാണ്.
ഇക്കാര്യത്തില്‍ ഡോക്‌ടറുടെ നിര്‍ദേശം തേടാന്‍ മടിക്കേണ്ടതില്ല.
35. വയര്‍ വലുതാകുന്നതോടെ സ്‌തനങ്ങള്‍ക്കും വലുപ്പം വച്ചുതുടങ്ങും. സ്‌തനങ്ങള്‍
തൂങ്ങാന്‍ ആരംഭിക്കുന്നു. സ്‌തനത്തില്‍ സ്‌ട്രച്ച് മാര്‍ക്കുകള്‍ ഉണ്ടാകാനും
തുടങ്ങും. ഇതൊഴിവാക്കാനായി അനുയോജ്യമായ ബ്രേസിയറുകള്‍ വേണം തെരഞ്ഞെടുക്കാന്‍.
ഗര്‍ഭത്തിന്റെ ഓരോഘട്ടത്തിലും സ്‌തനത്തിന്റെ വലിപ്പം മാറുന്നതിനനുസരിച്ച്
ബ്രേസിയര്‍ മാറ്റുന്നതും നല്ലതാണ്.
36. ഗര്‍ഭിണി ഉറക്കമിളയ്‌ക്കുന്നത് ഒഴിവാക്കണം. ഉറങ്ങാതിരിക്കുന്നത് ശരീരത്തിന്
ക്ഷീണം ഉണ്ടാകുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.
37. ശരീരത്തിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കണം. ശരാശരി പത്തുമുതല്‍ പന്ത്രണ്ടു കിലോ വരെയാണ് ഗര്‍ഭകാലത്ത്
ഉണ്ടാകേണ്ട ശരാശരി തുക്ക വര്‍ദ്ധനവ്. ആദ്യത്തെ മൂന്നു മാസം തൂക്കം വളരെകുറച്ചു
മാത്രമേ വര്‍ദ്ധിക്കാവു.
38. ആവശ്യത്തില്‍ കവിഞ്ഞ തുക്കം മുതുകിനും കാലിനും ഭാരമാവുകയും ഗര്‍ഭിണിക്ക്
ക്ഷീണവും നടുവേദനയും കാല്‍മുട്ടുവേദനയും അനുഭവപ്പെടുകയും ചെയ്യുന്നു.
പ്രസവസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത് കുഞ്ഞിന് അപകടകരമാണ്. കൂടാതെ അമിത
തൂക്കം പ്രസവത്തിനുശേഷം കുറയ്‌ക്കാനും ബുദ്ധിമുട്ടാണ്.
39. ഡോക്‌ടറെ കാണേണ്ടതെപ്പോഴെന്നും എത്രതവണ കാണണമെന്നും പലര്‍ക്കും നിശ്‌ചയമില്ല.
ആദ്യത്തെ ആറുമാസം,
മാസത്തില്‍ ഒരു
തവണയും പിന്നീട് രണ്ടാഴ്‌ചയിലൊരിക്കലും ഒന്‍പതാം മാസം മുതല്‍ എല്ലാ ആഴ്‌ചയിലും
ഡോക്‌ടറെ കാണണം. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നത് ഡോക്‌ടറായിരിക്കും.
40. നെല്ലുകുത്തുക,
ഭാരം ചുമക്കുക, വെള്ളം കോരുക തുടങ്ങിയ ഭാരിച്ച ജോലികള്‍
ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.
5-ാം മാസം
41. ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. അടുക്കളയിലാണെങ്കില്‍ ഇടയ്‌ക്ക്
ഇരിക്കാന്‍ സൗകര്യത്തിന് ഉറപ്പുള്ള കസേരയോ സ്‌റ്റൂളോ ഒരുക്കുന്നത്
നന്നായിരിക്കും. വീട്ടുജോലികള്‍ ഒറളറയടിക്ക് ചെയ്‌തുതീര്‍ക്കരുത്. ഇടവിട്ട്
ചെയ്‌തു തീര്‍ക്കണം.
42. വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്‌ക്കാന്‍ പ്രത്രേ്യകം
ശ്രദ്ധിക്കണം. കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരു ചെറിയ സ്‌റ്റൂളോ
കസേരയോ വച്ച് കാലുകള്‍ അതില്‍ വയ്‌ക്കാവുന്നതാണ്. എന്തായാലും കാലുകള്‍
തൂക്കിയിട്ട് ഇരിക്കരുത്.
43. ഗര്‍ഭിണികളുടെ ശരീരത്തിന്റെ മുന്‍ ഭാഗത്തിന് ഭാരം കൂടുതലായതിനാല്‍
നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ നിരപ്പായ
സ്‌ഥലത്തു കൂടിയാണെങ്കിലും നടക്കുമ്പോള്‍ സൂക്ഷിക്കണം.
44. കട്ടിലില്‍ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കാതിരിക്കുക. പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍
വയറിന് ആയാസമുണ്ടാവുകയും കുഞ്ഞിന് അത് ദോഷം ചെയ്‌തെന്നും വരാം. അതിനാല്‍
സാവകാശം സമയമെടുത്ത് വേണം എഴുന്നേല്‍ക്കാന്‍. ആദ്യം കൈ കുത്തി പിന്നീട് ചരിഞ്ഞു
എഴുന്നേല്‍ക്കുക.
45. ഗര്‍ഭകാലത്ത് ചര്‍മം വലിയുകയും പ്രസവത്തിനുശേഷം ചര്‍മത്തില്‍ വര വീഴുകയും
ചെയ്യുന്നത് പതിവാണ്. ഇതിനെതിരെ മുന്‍കരുതലുകളൊന്നും എടുക്കാനാവില്ല. എണ്ണ
ചെറുതായി ചൂടാക്കി പതിവായി തേക്കുന്നത് വരകളുടെ നിറം മങ്ങാന്‍ സഹായകരമാകും.
46. നടത്തം ഒരു ശീലമാക്കുക. രാവിലെയും വൈകിട്ടും മുറ്റത്ത് അല്‍പനേരം നടന്നാല്‍
ശരീരത്തിന് നല്ല വ്യായാമമാകും. ശരീരത്തിലെ മുഴുവന്‍ മസിലുകളും പ്രസവസമയത്തു
പ്രവര്‍ത്തിക്കുന്ന പ്രത്യേക മസിലുകളും ആരോഗ്യത്തോടെയിരിക്കാന്‍ ഇതു
സഹായിക്കുന്നു. എന്നാല്‍ വിയര്‍ത്തൊലിക്കുന്നതുവരെ നടക്കാതിരിക്കാനും
ശ്രദ്ധിക്കണം.
47. കൂടെകൂടെ മൂത്രമൊഴിക്കുന്ന പ്രവണ കുറഞ്ഞു വരുന്നു. ഗര്‍ഭസ്‌ഥശിശു ഉള്‍പ്പെടുന്ന
ഗര്‍ഭപാത്രത്തെ ശരീരം ഒരു അവയവമായിത്തന്നെ അംഗീകരിക്കുന്നതുകൊണ്ടാണിത്. എന്നാല്‍
എല്ലാവരിലും മൂത്രം പോക്ക് നിലയ്‌ക്കണമെന്നുമില്ല.
48. മോണയില്‍ ചെറിയതോതില്‍ രക്‌തം പൊടിയാന്‍ സാധ്യതയുണ്ട്. ഇതില്‍
ഭയപ്പെടേണ്ടതില്ല. പക്ഷേ അമിതമാണെങ്കില്‍ ഡോക്‌ടറുടെ സേവനം തേടണം. ചിലരില്‍
മൂക്കില്‍ നിന്നും രക്‌തം വരാം. വളരെ വിരളമായെ ഇത്തരത്തില്‍ കണ്ടുവരാറുള്ളു.
49. ചെറിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതിനെല്ലാം മരുന്നു
സേവിക്കുന്ന ശീലം പാടില്ല. സ്വയം ചികിത്സ നന്നല്ല. മരുന്നു കഴിക്കുന്നുണ്ടെങ്കില്‍
അത് ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം മതി.
50. ഗര്‍ഭകാലത്ത് ചിലരില്‍ മുടികൊഴിച്ചിലുണ്ടാകും. മറ്റുചിലരില്‍ മുടി
തഴച്ചുവളരുന്നതായും കാണാറുണ്ട്. തലയോട്ടിയില്‍ ത്വക്‌രോഗങ്ങള്‍
ബാധിച്ചിട്ടില്ലെങ്കില്‍ മുടികൊഴിച്ചില്‍ അത്ര കാര്യമാക്കേണ്ടതില്ല. എന്നാല്‍
കുളിക്കുമ്പോള്‍ തലയും മുടിയും നന്നായി തേച്ചുകഴുകി വൃത്തിയാക്കണം.
6-ാം മാസം
51. ആറാം മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും. വയറില്‍ ചെവി ചേര്‍ത്തു
വച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ക്കാം. ആറാം മാസവും ഗര്‍ഭസ്‌ഥശിശുവിന്റെ
ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്‌ടറെ അക്കാര്യം അറിയിക്കണം. ഇത് ഗൗരവമായി
കാണേണ്ട വിഷയമാണ്. കുഞ്ഞിന് അനക്കമില്ലാത്തതിന് കാരണങ്ങള്‍ പലതാണ്.
52. വിശദമായ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ഈ മാസം ആവശ്യമാണ്. കുഞ്ഞിന്
ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടോ എന്ന് ഈ പരിശോധനയില്‍
നിന്നും അറിയാന്‍ സാധിക്കും. കുഞ്ഞിന്റെ ആമാശയം, മുഖം എന്നിവ ഈ ടെസ്‌റ്റില്‍ കാണാന്‍ കഴിയും.
53. ഉറക്കമില്ലായ്‌മ അനുഭവപ്പെടും. അങ്ങനെയുണ്ടെങ്കില്‍ കിടക്കുമ്പോള്‍ പുറകില്‍, ആമാശയത്തിനുതാഴെ തലയിണ വച്ചു കിടന്നു
നോക്കുക. അല്ലെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചു പരീക്ഷിച്ചു നോക്കുക.
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്‌ക്കുക.
54. ഗര്‍ഭകാലത്ത് പല്ലുകള്‍ ദ്രവിക്കുന്നതായി ചിലര്‍ പരാതിപെടാറുണ്ട്. മറ്റു
കാലത്തെ അപേക്ഷിച്ച് ഈ കാലത്ത് ദന്ത രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു.
അതിനാല്‍ പല്ല് പല്ല് വൃത്തിയായി സൂക്ഷിക്കുക.
55. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ശിശുക്കളുടെ ദന്ത പരിചരണം ആരംഭിക്കണം. ഗര്‍ഭിണി
ദിവസവും രാവിലെ പല്ലു തേയ്‌ക്കണം. രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുതേയ്‌ക്കണം.
56. സാധാരണയില്‍ കവിഞ്ഞ ഹൃദയമിടിപ്പ് ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാം. ഇതില്‍
ഭയപ്പെടേണ്ടതില്ല. അല്‍പസമയത്തിനു ശേഷം ശമിക്കും. ശ്വാസതടസം
അനുഭവപ്പെടുന്നുണ്ടെങ്കില്‍ നീണ്ടു നിവര്‍ന്നിരിക്കുക.
57. ആറാം മാസത്തിലും യോനിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ ഡോക്‌ടറെ
സമീപിക്കണം. പ്ലാസന്റെയുടെ തകരാറും അണുബാധയുമൊക്കെ രക്‌തസ്രാവത്തിന് കാരണമാകാം.
58. കുനിഞ്ഞു നിന്നുള്ള ജോലികള്‍ ചെയ്യരുത്. കഴിയുന്നതും യൂറോപ്യന്‍ ക്ലോസറ്റ്
ഉപയോഗിക്കുക. സാധാരണ ക്ലോസറ്റിലിരിക്കുന്നത് വയറിന് കൂടുതല്‍ ആയാസമുണ്ടാക്കും.
59. അയണിന്റെ ആവശ്യം ഗര്‍ഭിണികള്‍ക്ക് ഈ സമയത്ത് കൂടുതലാണ്. അയണ്‍ ഗുളികകള്‍
കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. എന്നാല്‍ അത് തന്നിഷ്‌ടപ്രകാരമാകാന്‍ പാടില്ല.
ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഗുളിക മാത്രം
വാങ്ങിക്കഴിക്കുക.
60. ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഗര്‍ഭിണികളില്‍ ചൂട് കൂടുതലാവും. ഇതില്‍
നിന്നും രക്ഷനേടാനായി ഇടയ്‌ക്കിടെ ദേഹം തുടയ്‌ക്കുന്നത് നന്നായിരിക്കും.
രാവിലെയും വൈകിട്ടും കുളിക്കുകയുമാവാം. രണ്ടുനേരം കുളി ശീലമില്ലാത്തവര്‍ അത്
പ്രസവം കഴിയുന്നതുവരെയെങ്കിലും ശീലമാക്കുക.
7-ാം മാസം
61. കൂടുതല്‍ വായു സഞ്ചാരമുള്ള മുറി ഗര്‍ഭിണിക്ക് നല്‍കുക. അടച്ച്‌മൂടിയ മുറി ഗര്‍ഭിണി
ഉപയോഗിക്കരുത്. അധികം ഉയരമില്ലാത്ത കട്ടില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
കട്ടിലില്‍ ഇരുന്നാല്‍ കാല്‍ തറയില്‍ ചവിട്ടാന്‍ കഴിയണം.
62. യോനീ സ്രവങ്ങള്‍ കൂടുതലായതിനാല്‍ പാഡ് ഉപയോഗിക്കാം. ഗര്‍ഭകാലത്ത് പാഡുകള്‍
കൂടുതല്‍ കരുതുന്നതും നല്ലതാണ്. നനഞ്ഞ പാഡുകള്‍ എത്രയും വേഗം മാറ്റുകയും വേണം.
യോനിഭാഗത്ത് തങ്ങിനില്‍ക്കുന്ന ചെറിയ നനവുപോലും അണുബാധയ്‌ക്ക് കാരണമാകും.
63. യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. കോട്ടണ്‍ അടിവസ്‌ത്രങ്ങള്‍ വേണം
ഉപയോഗിക്കാന്‍. യോനീഭാഗം ഷേവ് ചെയ്യുന്നത് യോനീ സ്രവവും മറ്റും
കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ സഹായിക്കും.
64. കരിക്ക്,
വാഴപ്പഴം
മുതലായാവ കൂടുതലായി കഴിക്കുക. ഗര്‍ഭിണികള്‍ക്ക് ആവശ്യമുള്ള ധാരാളം പോഷകങ്ങള്‍
ഇവയില്‍ അടങ്ങിയിരിക്കുന്നു.
65. അനീമിയ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഹീമോഗ്ലോബിന്‍ പരിശോധനയും ഗര്‍ഭകാല
പ്രമേഹമുണ്ടോ എന്നറിയാന്‍ രക്‌ത പരിശോധനയും നടത്തണം.
66. അന്റാസിഡ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നത്
നല്ലതല്ല. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം അന്റാസിഡ് കഴിക്കുക.
67. സ്‌തനങ്ങളില്‍ നിന്നും ചില സ്രവങ്ങള്‍ ഊറിവരും. ഇവ മുലക്കണ്ണില്‍
പറ്റിപ്പിടിച്ചിരിക്കും. കുളിക്കുമ്പോള്‍ മുലക്കണ്ണു വൃത്തിയാക്കുന്നതിനൊപ്പം
മുലയുടെ അടിഭാഗവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
68. സ്‌തനങ്ങളില്‍ നിന്നും ഊറിവരുന്ന ദ്രാവകം ദിവസേന പിഴിഞ്ഞുകളയുന്നത് പ്രസവശേഷം
കൂടുതല്‍ പാല്‍ ഉത്‌പാദിപ്പിക്കുന്നതിനും സ്‌തനത്തില്‍ കൂടുതല്‍ പാല്‍ ഉള്‍ക്കൊള്ളുന്നതിനും
മുലവീക്കം,
നീര്‍ക്കെട്ട്
എന്നിവ ഒഴിവാക്കുന്നതിനും സഹായിക്കും.
69. വീട്ടില്‍ ധരിക്കാന്‍ നൈറ്റി ഉപയോഗിക്കുക. സല്‍വാര്‍ ഉപയോഗിക്കുന്നവര്‍
പാന്റില്‍ ഇലാസ്‌റ്റിക് പിടിപ്പിക്കുക. വയര്‍ ഭാഗത്ത് കൂടുതല്‍ മുറുകെയുള്ള
കെട്ട് വരാതിരിക്കാന്‍ ഇതു സഹായിക്കും.
70. ഗര്‍ഭിണികള്‍ക്ക് പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത് ആവി
പിടിക്കുന്നത് നല്ലതാണ്. ഇവിടം മൃദുവായി തടവുന്നതും പുറംവേദന മാറാന്‍ ഉത്തമമാണ്.
8-ാം മാസം
71. അമ്മയുടെ വയര്‍ വീര്‍ത്ത് പൊക്കിള്‍ പുറത്തേക്കു തള്ളിവരും. കുഞ്ഞ് വളര്‍ച്ചയെത്തുന്നതുകൊണ്ടാണിത്‌്.
കൂടാതെ കുഞ്ഞ് ഈ സമയത്ത് ഒന്നു മുതല്‍ ഒന്നേമുക്കാല്‍ കിലോയോളം ഭാരം വയ്‌ക്കും.
കുഞ്ഞ് പൂര്‍ണമായും മനുഷ്യരൂപത്തിലെത്തുകയും ചെയ്യും.
72. ഇരിക്കുമ്പോള്‍ കാലുകള്‍ പിണച്ചുവച്ച് ഇരിക്കരുത്. കാലുകള്‍
കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്‌്. ചെറിയതോതിലുള്ള വ്യായാമങ്ങള്‍ ചെയ്‌താല്‍ ഈ
പ്രശ്‌നം പരിഹരിക്കാനാകും. രാത്രികാലങ്ങളിലാണ് കോച്ചിപ്പിടുത്തമുണ്ടാവുക.
73. ഗര്‍ഭിണികള്‍ മാനസികമായി കൂടുതല്‍ സന്തോഷത്തിലായിരിക്കേണ്ട കാലമാണ്
ഇനിയുള്ളത്‌്. മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യുകയും
വേണം. ഭയപ്പെടുത്തുന്ന ടിവിസീരിയലുകളോ സിനിമകളോ കാണാതിരിക്കുക. നല്ല പുസ്‌തകങ്ങള്‍
വായിക്കുന്നതും മസിന് സന്തോഷം നല്‍കും.
74. വിശ്രമം ആവശ്യത്തിന് മാത്രം മതി. ഡോക്‌ടറുടെ നിര്‍ദേശം കുടാതെ ബഡ്‌റെസ്‌റ്റ്
എടുക്കേണ്ടതില്ല. അിമിതവിശ്രമം ആപത്താണ്. ശരീരത്തില്‍ രക്‌തയോട്ടം നിലയ്‌ക്കാനും
മരവിപ്പ് അനുഭവപ്പെടാനും ഇതു കാരണമാകും.
75. നഖം പൊട്ടിപ്പോകാനോ നിറം മങ്ങാനോ സാധ്യതയുണ്ട്. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ
കുറവുമൂലം ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. കാല്‍സ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണം
കഴിക്കാന്‍ ശ്രമിക്കണം.
76. ചിലസമയത്ത് അടിവയറില്‍ കടുത്ത വേദന അനുഭവപ്പെടാം. ഇത് പ്രസവ വേദനയാണെന്ന്
തെറ്റിദ്ധരിച്ച് ആശുപത്രിയിലേക്ക് ഓടേണ്ടതില്ല. ഗര്‍ഭപാത്രത്തിന്
പെട്ടെന്നുണ്ടാകുന്ന സങ്കോചവികാസമാണ് ഇത്. അല്‍പസമയത്തിനുള്ളില്‍ മാറുകയും
ചെയ്യും.
77. ദൂരെയാത്രകള്‍ ഒഴിവാക്കണം. ഫ്‌ളൈറ്റ് യാത്രയും ട്രെയിന്‍ യാത്രയും പാടില്ല.
നീണ്ട യാത്രകള്‍ നേരത്തേയുള്ള പ്രസവത്തിന് കാരണമാകാം.
78. രക്‌തത്തിന്റെ അളവ് കൂടുന്നതുകൊണ്ട് രക്‌താദി സമ്മര്‍ദം ഉണ്ടാകാം. തലകറക്കം
ഉണ്ടായാല്‍ ശ്രദ്ധിക്കണം.
79. ശാരീരികമായ ക്ഷീണം ഗര്‍ഭകാലങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.
ക്ഷീണമുള്ളപ്പോള്‍ നേരത്തേ ഉറങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്. ഉറക്കം
മതിയാവുന്നതുവരെ ഉറങ്ങുക.
80. രാത്രിയില്‍ കുറഞ്ഞത് ഒന്‍പതു മണിക്കൂറെങ്കിലും വിശ്രമം എടുക്കാന്‍
ശ്രമിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തിലും ഒടുവിലത്തെ മാസങ്ങളിലുമാണ് വിശ്രമം
ആവശ്യമായി വരുന്നത്.
9-ാം മാസം
81. ഉറക്കക്കുറവ് അനുഭവപ്പെടുന്നത് സാധാരണമാണ്‌്. ഗര്‍ഭകാലത്ത് ഉറക്കമില്ലെന്ന്
പരാതിപ്പെടാറുണ്ട്. ചിലര്‍ ഉറക്കഗുളികകള്‍ കഴിക്കാറുണ്ട്. രാത്രി ഉറക്കം
കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉറക്കഗുളികള്‍ കഴിക്കരുത്.
82. ചില സ്‌ത്രീകളില്‍ മുലക്കണ്ണുകള്‍ അകത്തേക്കു വലിഞ്ഞാണിരിക്കുന്നത്. ഇങ്ങനെ
മുലകണ്ണുകള്‍ പരന്നതോ ഉള്ളിലേക്ക് വലിഞ്ഞോ ഇരുന്നാല്‍ പ്രസവ ശേഷം ശിശുവിന്
മുലകുടിക്കാന്‍ പ്രയാസം നേരിടും. പതിവായി മുലക്കണ്ണില്‍ എണ്ണപുരട്ടിയാല്‍
ഇതൊഴിവാക്കാനാവും.
83. കാപ്പികുടി പൂര്‍ണമായും നിര്‍ത്തുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്‌ഥശിശുവിന്റെ
ആരോഗ്യത്തിന് ഹാനികരമാണ്. തിളപ്പിച്ചാറിയ ദാഹശമിനി കുടിക്കുന്നതാണ് ഉത്തമം.
84. വയര്‍ വലിപ്പം വച്ചതിനാല്‍ കട്ടിലില്‍ കിടക്കാനും ഉറങ്ങാനും ബുദ്ധിമുട്ടാവും.
ചില സ്‌ത്രീകള്‍ കമിഴ്‌ന്നു കിടന്ന് ഉറങ്ങിയാവും ശീലം. എന്നാല്‍ ഗര്‍ഭിണി ആയാല്‍
കമിഴ്‌ന്നു കിടന്നുറങ്ങാന്‍ പാടില്ല. അതിനാല്‍ ഉറക്കം വരുന്നില്ലെങ്കില്‍ കിടപ്പിന്റെ
രീതികള്‍ മാറ്റിനോക്കാം.
85. അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത് സാധാരണമാണ്. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്.
നീരുവരുന്നത് ഉയര്‍ന്ന രക്‌തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്‌ടറെ
കാണിക്കണം.
86. പഴവര്‍ഗങ്ങള്‍ തൊലികളയാതെയും പച്ചക്കറികളും ധാരാളം കഴിക്കുക. അതോടൊപ്പം
ലഘുവായ വ്യായാമവും ചെയ്യുന്നത് നന്ന്.
87. കാലുകഴപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്‌തക്കുഴലുകളില്‍
അനുഭവപ്പെടുമ്പോഴാണ് കാല്‍കഴപ്പ് ഉണ്ടാകുന്നത്. കാല്‍വണ്ണയിലെ മസിലുകള്‍ നിവര്‍ത്തുന്നത്
ഇതു കുറയ്‌ക്കാന്‍ സഹായിക്കും.
88. രക്‌തസ്രാവം,
യോനി, മലദ്വാരം, മുലക്കണ്ണ് എന്നിവയില്‍ നിന്നോ ചുമയ്‌ക്കുമ്പോള്‍ രക്‌തം വന്നാല്‍ ഉടന്‍
ഡോക്‌ടറെ കാണിക്കണം.
89. കാഴ്‌ചമങ്ങുക,
വിട്ടുമാറാത്ത
കഠിനമായ തലവേദന,
ശക്‌തമായ ഛര്‍ദി, കുളിരും പനിയും യോനിയില്‍ നിന്നും
പെട്ടെന്നു സ്രവം എന്നിവയുണ്ടെങ്കില്‍ ഡോക്‌ടറുടെ സഹായം തേടണം.
90. ഗര്‍ഭിണി പ്രസവത്തിന് തയാറാവുകയായി. ഗര്‍ഭിണിയുടെ ശരീരം പ്രത്യേകിച്ച് ഗര്‍ഭാശയവുമായി
ബന്ധപ്പെട്ട അവയവങ്ങള്‍. വയര്‍ കൂടുതല്‍ താഴേക്കു വരികയും അരക്കെട്ട്
വികസിക്കുകയും ചെയ്യും.
10-ാം മാസം
91. പ്രസവത്തിന് ആശുപത്രിയിലേക്കു പോകേണ്ടതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട
സമയം. ആശുപത്രി വാസത്തിനുള്ള വസ്‌ത്രങ്ങള്‍, ബെഡ്‌ഷീറ്റ്,
കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍, മെഡിക്കല്‍ രേഖകള്‍ മുതലായവ തയാറാക്കി വയ്‌ക്കുക.
92. ഡോക്‌ടര്‍ പ്രസവ തീയതി അറിയിച്ചിട്ടുണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശ
പ്രകാരം ആശുപത്രിയില്‍ അഡ്‌മിറ്റാവുക. വേദന അതിനു മുമ്പ് അനുഭവപ്പെട്ടാല്‍ ഉടന്‍
ആശുപത്രിയിലെത്തിക്കുക.
93. ആശുപത്രി ആവശ്യത്തിനുള്ള പണം സമ്പാദിച്ചു വയ്‌ക്കാന്‍ മറക്കരുത്. ഭര്‍ത്താവ്
ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
94 കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍ കോട്ടന്‍ വസ്‌ത്രങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം.
ബട്ടണുകള്‍ ഇല്ലാത്തതാവണം. കോളര്‍ ഇല്ലാത്തതാണ് നല്ലത്.
95. വേദന പിന്നില്‍ നിന്നു തുടങ്ങി വയറിന്റെ മുന്‍ഭാഗത്തേക്ക്, ഗര്‍ഭ പാത്രത്തിന്റെ തുടര്‍ച്ചയായി ചുരുങ്ങല്‍
കാരണം വേദന വ്യാപിക്കുന്നു. ജനനേന്ദ്രിയത്തിലൂടെ കുഞ്ഞിനെ പുറത്തേക്ക് തള്ളാന്‍
ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണിത്.
96. പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ് ഉണ്ടാകുന്നത്. 15 - 20 മിനിറ്റ് വിട്ട് വരുന്ന ഈ വേദനകള്‍ 30-35 സെക്കന്റുകള്‍ തുടരുന്നു. ക്രമേണ ചുരുങ്ങല്‍
കൂടുതല്‍ അടുത്തടുത്താവുന്നു.
97. കുഞ്ഞ് പുറത്തേക്കു വരാനുള്ള ശ്രമത്തില്‍ സെര്‍വിക്‌സില്‍ സമ്മര്‍ദം
വരുമ്പോള്‍ കഫരൂപത്തില്‍ ഒരു പ്ലഗ് അല്‌പം രക്‌തത്തോവടുകൂടി തുറന്ന സെര്‍വികസില്‍
നിന്നും പുറത്തുചാടും. രക്‌തം കലര്‍ന്നതായിരിക്കും ഇത്.
98. വളരെയധിം ജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ് കിടന്നിരുന്ന
വെള്ളസഞ്ചി (അമിനയോട്ടിക് അമ്ലം) പൊട്ടിയിരിക്കുന്നു എന്ന് മനസിലാക്കാം. ഉടര്‍
ഡോക്‌ടറെ വിവരം അറിയിക്കണം.
99. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആശുപത്രിയിലെത്തിയാലും ഗര്‍ഭിണിയുടെ
തൊട്ടരികെ ഭര്‍ത്താവ് ഉണ്ടായിരിക്കണം. പ്രസവവേദന സമയത്ത് ഭര്‍ത്താവിന്റെ
സാന്നിധ്യം ഗര്‍ഭിണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
100. പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന് ശരാശരി 12 മുതല്‍ 14 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.
101. സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്‌ടര്‍
എടുക്കുന്ന യുക്‌തി പൂര്‍വമായ തീരുമാനമാണിത്.
കടപ്പാട്
:മംഗളം
Subscribe to:
Posts (Atom)