ഓറഞ്ച് രസങ്ങള്‍
വേനലില്‍ തൊണ്ട വരളുമ്പോള്‍, നീണ്ട വിശ്രമത്തിന്റെ ക്ഷീണം വിട്ടൊഴിയാന്‍ ഒരു ഓറഞ്ച് കഴിച്ചാല്‍ മതി. ഒരായിരം ഗുണങ്ങളാണ് അതില്‍ കരുതിവെച്ചിരിക്കുന്നത്. ആരോഗ്യത്തിനൊപ്പം അഴകും പ്രദാനം ചെയ്യുന്ന ഇതിന്റെ ചേരുവകളുണ്ട്. പേര്‍ഷ്യന്‍ ഓറഞ്ച്, നേവല്‍ ഓറഞ്ച്, ബ്ളഡ് ഓറഞ്ച് തുടങ്ങിയവ എല്ലാം പോഷകങ്ങളുടെ കലവറയാണ്. 45 മില്ലിഗ്രാം ഓറഞ്ചില്‍ 75 ശതമാനമാണ് വിറ്റാമിന്‍ സി ഉള്ളത്. എല്ലുകളുടേയും, പല്ലുകളുടേയും ഉറപ്പിന് ഇത് ഉത്തമം. വിറ്റാമിന്‍ ബി 6, മഗ്നീഷ്യം, ഫോസ്ഫറസ്, കാര്‍ബോഹൈഡ്രേറ്റ്, സിങ്ക് എന്നിവയൊക്കെ ശരീരപുഷ്ടിക്കായി ഈ ഫലം കരുതിവെച്ചിരിക്കുന്നു. ഓറഞ്ചിന്റെ ഇലകളും, മൊട്ടുകളും ഉണക്കിപ്പൊടിച്ച് ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അനീമിയ ചെറുക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. ഓറഞ്ച് ജൂസ്, ഷേക്ക് തുടങ്ങി ഇതിന്റെ ആസ്വാദ്യതകള്‍ വ്യത്യസ്തങ്ങളാണ്.
ശരീരസൌന്ദര്യത്തിന് ഓറഞ്ചിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്താം. ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും കുഴച്ച് ഒരു സ്പൂണ്‍ വീതം ദിനം പ്രതി മുഖത്ത് തേയ്ക്കുക. മുഖകാന്തി വര്‍ദ്ധിപ്പിക്കും. ഇതിന്റെ തൊലിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ചാല്‍ തിളക്കം വര്‍ദ്ധിപ്പിക്കുമെന്ന മേന്‍മയുണ്ട്. ഓറഞ്ചിന്റെ കുരു ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് മുഖകുരുവിന് മരുന്നാണ്. ഓട്സ് പൊടിച്ചതും, ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും ചേര്‍ത്ത് ശരീരത്ത് തേയ്ക്കുന്നത് മസാജിലെ ഒരു രീതിയാണ്.
0 comments:
Post a Comment