ഏറ്റവും വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈഗിള്‍ ഗെറ്റ്
സദാസമയവും ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ ഉള്ളടക്കങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനുണ്ടാകുന്നത് സ്വാഭാവികം മാത്രം. ഡോക്യുമെന്റുകള്‍ , അപ്പ്ളിക്കേഷനുകള്‍ , വീഡിയോകള്‍ , മ്യൂസിക് ഫയലുകള്‍ തുടങ്ങി ഡൌണ്‍ലോഡ് ചെയ്യാനുള്ളതെന്തുമായിക്കൊള്ളട്ടെ, ഈഗിള്‍ ഗെറ്റ് നിങ്ങള്‍ക്ക് ഉപകരിക്കും. വളരെ കാര്യക്ഷമതയോടെ അതിവേഗത്തില്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഡൌണ്‍ലോഡ് ആക്സിലേറ്ററാണ് ഈഗിള്‍ ഗെറ്റ്. ഡൌണ്‍ലോഡ് ചെയ്യേണ്ടുന്ന ഐറ്റത്തെ പല ഭാഗങ്ങളായി വിഭജിച്ച് ഒരേ സമയം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലൂടെ ഉയര്‍ന്ന ഡൌണ്‍ലോഡ് സ്പീഡ് ഉറപ്പാക്കപ്പെടുന്നു. ഇതിന്റെ മള്‍ട്ടി ത്രഡഡ് ടെക്നോളജി നമ്മുടെ നെറ്റ്വര്‍ക്ക് ബാന്‍ഡ് വിഡ്ത്ത് മാക്സിമൈസ് ചെയ്യുന്നതിലും ഡൌണ്‍ലോഡ് ടൈം ലഘുകരിക്കുന്നതിലും സഹായിക്കും. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്സ് തുടങ്ങിയ മുന്‍നിര വെബ് ബ്രൌസറുകളുമായെല്ലാം കോംപാറ്റിബിളാണെന്നതുകൂടാതെ HTTP, FTP, MMS, HTTPS, RTSP തുടങ്ങി മള്‍ട്ടിപ്പിള്‍ പ്രോട്ടോകോള്‍ പിന്തുണയും ഉള്ളതാണീ പ്രോട്ടോക്കോള്‍ . കൂടാതെ മോസില്ല ഫയര്‍ഫോക്സ് അതിഷ്ടിത വെബ് ബ്രൌസറായ പെയ്ല്‍ മൂണിനെയും, കൊമെഡോ ഡ്രാഗണ്‍ ഇന്റര്‍നെറ്റ് ബ്രൌസറിനെയും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സമോ, സിസ്റ്റം തകരാറോ, ഇന്റര്‍നെറ്റ് കണക്ടിവിറ്റി നഷ്ടമായതിനാലോ തുടങ്ങി എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഡൌണ്‍ലോഡിംഗ് പ്രക്രിയ തടസ്സപ്പെടുകയാണെങ്കില്‍ ഒരൊറ്റ ക്ലിക്കില്‍ ഡൌണ്‍ലോഡിംഗ് വീണ്ടെടുക്കാനാകുന്നുവെന്നത് ഈഗിള്‍ ഗെറ്റിന്റെ മേന്മയാണ്. യുട്യൂബ്, ഫേസ്ബുക്ക്, ഡെയ്ലിമോഷന്‍, ഗൂഗിള്‍ വീഡിയോ തുടങ്ങി ഏത് വെബ്സൈറ്റിലെയും മീഡിയ കണ്ടന്റുകള്‍ ഓട്ടോമാറ്റിക്കായി ഈഗിള്‍ ഗെറ്റ് ഡിറ്റകട് ചെയ്യും. ക്രോം, ഫയര്‍ഫോക്സ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ പ്ലേ ചെയ്യുന്ന എച്ച്.ഡി. വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യുക മാത്രമല്ല, ഓഡിയോ കണ്‍വേര്‍ട്ടര്‍ എന്ന നിലയ്ക്കുകൂടി പ്രവര്‍ത്തിക്കാന്‍ ഇനി ഈഗിള്‍ ഗെറ്റിനായേക്കും. ഡൌണ്‍ലോഡ് ചെയ്ത ഓണ്‍ ലൈന്‍ മ്യൂസിക് വീഡിയോകളെ MP3 ഫോര്‍മാറ്റിലേക്ക് പരിവര്‍ത്തനപ്പെടുത്തി ആവശ്യമെങ്കില്‍ ഐഫോണുകള്‍ക്കും മറ്റ് മൊബൈല്‍ ഫോണുകള്‍ക്കും റിംഗ് ടോണ്‍ നിര്‍മിക്കുകയുമാകാം. അതും ഒറ്റക്ലിക്കില്‍ത്തന്നെ. നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമല്ല. മികവുറ്റ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്റര്‍ഫേസും, ടാസ്ക് മാനേജറും ഈഗിള്‍ ഗെറ്റിന്റെ ഉപയോകം ഏത് സാധാരണക്കാരനും അനായാസമാക്കുന്നു. ഇന്ന് പ്രചാരത്തിലുള്ള യുട്യൂബ് ഡൌണ്‍ലോഡറിനെയും യുട്യൂബ് കണ്‍വെര്‍ട്ടറുകളെയും അപേക്ഷിച്ച് തികച്ചും സൗജന്യമായും ലഭിക്കുന്നുവെന്നതും ഈഗിള്‍ ഗെറ്റിന്റെ പകിട്ടുയര്‍ത്തുന്നു.
0 comments:
Post a Comment