To listen you must install Flash Player.

Friday, 19 July 2013

ബെഡ്‌റൂമിന് പുതുമ നല്‍കാന്‍


ഒരാള്‍ക്ക്, അല്ലെങ്കില്‍ ദമ്പതികള്‍ക്ക് സ്വകാര്യത നല്‍കുന്ന ഒന്നാണ് ബെഡ്‌റൂം. തന്നെത്തെന്ന പൂര്‍ണമായും ശ്രദ്ധിക്കാന്‍ അവസരം നല്‍കുന്ന ഒന്ന്.
എന്നാല്‍ ചിലപ്പോഴെങ്കിലും ബെഡ്‌റൂം നിങ്ങളെ വല്ലാതെ മുഷിപ്പിക്കുന്നതായി തോന്നാറുണ്ടോ. എങ്കില്‍ ഇതാ, ചില പരിഹാരങ്ങള്‍.


കര്‍ട്ടനുകള്‍

ബെഡ്‌റൂമില്‍ നല്ല നിറമുള്ള കര്‍ട്ടനുകള്‍, പ്രത്യേകിച്ച് ജനലുകള്‍ക്ക് നല്ല നിറമുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കാം. ഇത് മനസിന് ഉന്മേഷവം സന്തോഷവും നല്‍കും.

ഫര്‍ണിച്ചറുകള്‍

ബെഡ്‌റൂമില്‍ കഴിവതും കുറച്ചു ഫര്‍ണിച്ചറുകള്‍ മാത്രം ഉപയോഗിക്കുക. ഉള്ളവ ബെഡ്‌റൂമില്‍ സ്ഥലമുണ്ടെന്നു തോന്നിപ്പിക്കും വിധം ഒതുക്കിയിടുകയും ചെയ്യണം. സ്ഥലമുള്ള ബെഡ്‌റൂം മനസില്‍ ഒരു ആശ്വസം തോന്നിയ്ക്കും. വീര്‍പ്പുമുട്ടലൊഴിവാക്കാന്‍ 

പെയിന്റുകള്‍

ബെഡ്‌റൂമില്‍ തെളിഞ്ഞ, എന്നാല്‍ അധികം തീക്ഷ്ണതയില്ലാത്ത പെയിന്റുകള്‍ ഉപയോഗിക്കുക. നിറമുള്ള ബെഡ്ഷീറ്റുകള്‍ മുറിയ്ക്ക് നല്ല ആകര്‍ഷകത്വം നല്‍കും. കിടക്കാന്‍ സുഖമുള്ള, ഏംബ്രോയ്ഡറികളില്ലാത്ത ബെഡ്ഷീറ്റുകള്‍ 

ലൈറ്റുകളും ഫഌവര്‍വേസുകളും

ഫഌവര്‍വേസുകളും അധികം തെളിച്ചമില്ലാത്ത ലൈറ്റുകളും ബെഡ്‌റൂമില്‍ ഉപയോഗിക്കാം. കടുത്ത പ്രകാശം പുറമെ നിന്നും വരാത്ത വിധത്തില്‍ ബെഡ്‌റൂമിലെ ജനലുകളും വാതിലുകളും മറ്റും ക്രമീകരിക്കുക.

നിങ്ങളുടേയോ കുടുംബാംഗങ്ങളുടേയോ ഒരുമിച്ചുള്ള ഫോട്ടോകളും അലങ്കാരവസ്തുക്കളുമെല്ലാം ബെഡ്‌റൂമില്‍ സൂക്ഷിയ്ക്കാം.

അലമാര

ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒതുങ്ങിയ ഒരു അലമാരയുണ്ടാകുന്നതു നല്ലത്. മൊബൈല്‍ പോലുള്ളവ ഇവിടെ സൂക്ഷിയ്ക്കാം. ഇത് കട്ടിലില്‍ നിന്നും കയ്യെത്തുന്ന ദൂരത്താണെങ്കില്‍ കൂടുതല്‍ നല്ലത്.


നല്ല കിടപ്പു മുറി


നല്ല കിടപ്പു മുറി നല്ല ഉറക്കത്തിന് പ്രധാനമാണെന്ന കാര്യം മറക്കരുത്.

0 comments:

Post a Comment