To listen you must install Flash Player.

Sunday, 21 July 2013


രക്തസമ്മര്‍ദ്ദവും അസ്ഥിശോഷണവും



 അതി രക്തസമ്മര്‍ദ്ദവും അസ്ഥിശോഷണവും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ചിലര്‍ നെറ്റിചുളിക്കും. കാരണം, പലര്‍ക്കും ഇതറിഞ്ഞു കൂടെന്നതാണ് സത്യം.  അതിരക്തസമ്മര്‍ദ്ദം, ഹൃദയഘാതം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുമായി ഏറെ ബന്ധമുള്ളതുപോലെ തന്നെ രക്തസമ്മര്‍ദ്ദത്തിനും അസ്ഥിശോഷണ രോഗവുമായി അടുത്ത ബന്ധമാണുള്ളത്.  മാത്രമല്ല, പ്രമേഹവും മുഖ്യ ഉപദ്രവകാരിയാണ്.  രക്തസമ്മര്‍ദ്ദതോത് കൂടുന്നതോടെ രക്തവാഹിനിക്കുഴലുകളില്‍ ചംക്രമണ തടസ്സങ്ങളും സ്തംഭനവും ഉണ്ടാകുമ്പോള്‍ വേണ്ടത്ര കാത്സ്യത്തിന്റെ അഭാവമാണ് അസ്ഥികള്‍ക്ക് പ്രതികൂലമായി ബാധിക്കുക.  കാത്സ്യത്തിന്റെ കുറവ്, എല്ലുകളിലെ ഞരമ്പുകളില്‍ സൂക്ഷിക്കുന്ന കാത്സ്യത്തെ പുറത്തെടുക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ് ചെയ്യുന്നത്. ഇത് അസ്ഥിക്ഷയം ഉണ്ടാക്കുന്നു. നീണ്ടകാലം ഈയ്യവസ്ഥ തുടരുന്ന പക്ഷം. അസ്ഥികള്‍ക്ക് ശോഷണം സംഭവിച്ച് ഓസ്റ്റിയോപൊറോസിസ് (Osteoporosis) രോഗമുണ്ടാകുന്നു.

    സ്ത്രീകളില്‍ ആര്‍ത്തവ വിരാമശേഷവും പുരുഷന്മാരില്‍ അമ്പത്തിയഞ്ച് വയസ്സിന് ശേഷവുമാണ് പൊതുവായി ഇത് കണ്ടുവരുന്നത്. കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാനുള്ള ചികിത്സകള്‍ക്കൊപ്പം രക്തസമ്മര്‍ദ്ദത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ ഇടയ്ക്കിടെ പരിശോധിച്ച് അിറഞ്ഞിരിക്കുന്നതും ഒരു മുന്‍കരുതലെന്ന നിലയില്‍ ഉത്തമമാണ്. അസ്ഥിശോഷണരോഗം പിടിപ്പെട്ടവര്‍ പ്രായമായവരായാലും വീഴ്ചകള്‍ (കുളിമുറിയില്‍, ചവിട്ടുകള്‍ കയറുമ്പോള്‍,...) ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവരില്‍ സാധാരണ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് അനുഭവപ്പെടുക. ഇത്തരക്കാര്‍ക്ക് അസ്ഥിശോഷണരോഗവും ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വിദഗ്ദരായ ഡോക്ടര്‍മാരുടേയും ഗവേഷകരുടേയും അഭിപ്രായം. 

    അസ്ഥിശോഷണരോഗമുള്ളവര്‍ക്ക് അതിരക്തസമ്മര്‍ദ്ദവും സാധാരണ കണ്ടുവരുന്നു. എന്നാല്‍ അതി രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അസ്ഥിശോഷണരോഗം ഉണ്ടാകാനുള്ള സാധ്യതകള്‍ ഉള്ളതായിട്ടാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇതൊക്കെ കൊണ്ടുതന്നെ രക്തസമ്മര്‍ദ്ദം ശ്രദ്ധയോടെ വിവേചിച്ചറിഞ്ഞ് അമിതമോ, കുറവോ ആണെന്ന് മനസ്സിലാക്കിയാല്‍, മുന്നറിയിപ്പെന്ന നിലയില്‍ ഗുണകരമാകുന്നു.

0 comments:

Post a Comment