ചില പ്രമേഹധാരണകള്‍
പ്രമേഹം ലോകത്തെ മൂന്നിലൊന്നു വിഭാഗം ആളുകള്‍ക്കുമുണ്ടെന്നാണ് കണക്ക്. ഇപ്പോഴത്തെ ജീവിതശൈലിയില്‍ ഇത് വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു.
പ്രമേഹത്തെ പറ്റി ധാരണകളും തെറ്റിദ്ധാരണകളും അനേകമുണ്ട്. ഇതെക്കുറിച്ച് ശരിയായ ധാരണകളില്ലാതെ ഈ രോഗം നിയന്ത്രിക്കാനോ തടയാനോ സാധ്യമല്ല.
പ്രമേഹത്തെ പറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍ അറിയണോ,
ചില പ്രമേഹധാരണകള്‍
മധുരം കഴിക്കാത്തവര്‍ക്ക് പ്രമേഹം വരില്ലെന്നൊരു ധാരണയുണ്ട്. ഇത് തികച്ചും തെറ്റാണ്. മധുരം മാത്രമല്ല, പ്രമേഹം വരുത്തുന്ന മറ്റു പല ഘടകങ്ങളുമുണ്ട്.
ചില പ്രമേഹധാരണകള്‍
ഇന്‍സുലിന്‍ കുത്തവയ്പ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത് പ്രമേഹം അവസാനഘട്ടത്തിലെത്തുമ്പോഴാണെന്ന് ഒരു ധാരണയുണ്ട്. ഇതും ശരിയല്ല. പ്രമേഹമുള്ളവര്‍ക്ക്, ഇത് കൂടിയ അവസ്ഥയിലല്ലെങ്കിലും ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ കുത്തിവയ്പ് നിര്‍ദേശിക്കാറുണ്ട്.
ചില പ്രമേഹധാരണകള്‍
പ്രമേഹമുള്ളവതു കൊണ്ട് കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതും നല്ലതല്ല. കാരണം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് കാര്‍ബോഹൈഡ്രേറ്റുകളും അത്യാവശ്യമാണ. ഇത് പൂര്‍ണമായും ഒഴിവാക്കിയാലും നല്ലതല്ല.
ചില പ്രമേഹധാരണകള്‍
മത്തങ്ങ മധുരമുള്ള പച്ചക്കറിയായതു കൊണ്ട് പ്രമേഹമുള്ളവര്‍ കഴിയ്ക്കരുതെന്ന ധാരണയും ശരിയല്ല. ഇതിന് മധുരമുണ്ടെങ്കിലും ഗ്ലൂക്കോസ് തോത് കുറവാണ്.
ചില പ്രമേഹധാരണകള്‍
പഞ്ചസാരയും മറ്റു മധുരങ്ങള്‍ക്കും പകരം തേനും പഴവര്‍ഗങ്ങളും ഉപയോഗിക്കുക. സാക്കറൈന്‍ അടങ്ങിയ സാധനങ്ങള്‍ ഒഴിവാക്കുക. ഇവ ക്യാന്‍സര്‍ സാധ്യത വരുത്തുന്നവയാണ്.
ചില പ്രമേഹധാരണകള്‍
കുടുംബത്തിലാര്‍ക്കും പ്രമേഹമില്ലെങ്കില്‍ തനിക്കും പ്രമേഹമുണ്ടാകില്ലെന്ന ധാരണയും ശരിയല്ല. ഒരു വലിയ തോതില്‍ പാരമ്പര്യം ഇതിന് കാരണമാകുമെങ്കിലും ജീവിതരീതികളും വളരെ പ്രധാനമാണ്.
ചില പ്രമേഹധാരണകള്‍
തടിയില്ലെങ്കില്‍ പ്രമേഹമുണ്ടാകില്ലെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇതും തെറ്റു തന്നെ. പ്രമേഹം കൊണ്ടും ചിലരുടെ തടി കുറയാം. തടി കുറഞ്ഞവര്‍ക്കും പ്രമേഹമുണ്ടാവാം
ചില പ്രമേഹധാരണകള്‍
ഡയബെറ്റിസില്‍ തന്നെ കൂടുതല്‍ അപകടകരമായ ടൈപ്പ് 2 ഡയബെറ്റിസ് കുട്ടികള്‍ക്ക് വരില്ലെന്ന ധാരണയും തെറ്റാണ്. കുട്ടികള്‍ക്കും ഇത്തരം പ്രമേഹം വരാം.
ചില പ്രമേഹധാരണകള്‍
ഗര്‍ഭകാല പ്രമേഹം പ്രസവത്തോടെ മാറുമെന്ന ധാരണയും ശരിയല്ല. സാധാരണ ഇങ്ങനെ സംഭവിക്കുമെങ്കിലും ചിലരില്‍ ഗര്‍ഭകാല പ്രമേഹം പിന്നീട് ടൈപ്പ് 2പ്രമേഹമായി മാറാം.
ചില പ്രമേഹധാരണകള്‍
ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതു കൊണ്ട് പ്രമേഹമുണ്ടെങ്കിലും ഭക്ഷണനിയന്ത്രണം വേണ്ടെന്ന ധാരണയും തെറ്റ്. ഇന്‍സുലിന്‍ ഇഷ്ടമുള്ളതെല്ലാം കഴിയ്ക്കാനുള്ള ലൈസന്‍സല്ലെന്നു തിരിച്ചറിയുക.
0 comments:
Post a Comment