സന്ധിവാതം (Osteoarthretics)
വാതരോഗങ്ങള്‍ എല്ലാം സന്ധികളില്‍ സംഭവിക്കുന്നതിനാല്‍ പൊതുവെ ഇവയെ സന്ധി രോഗങ്ങളായിട്ടാണ് അനുഭവപ്പെടുക. വളരെ ചുരുങ്ങിയ ചില വ്യത്യാസങ്ങളും ലക്ഷണങ്ങളും ഇവയെ പരസ്പരം വേര്‍തിരിക്കുന്നു. ഇതുകൊണ്ടു കൂടിയാണ് വാതരോഗങ്ങളെ കൃത്യമായി നിര്‍ണ്ണയിച്ചെടുക്കാന്‍ കാലതാമസം നേരിടുന്നത്. വാതരോഗികള്‍, പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ സൂക്ഷ്മതയോടെ, സമഗ്രമായി വിശകലനം ചെയ്തെടുത്താലെ അതേത് വിഭാഗത്തിലുള്ള വാതരോഗമാണെന്ന് സ്പഷ്ടവും കൃത്യവുമായി നിര്‍ണ്ണയിച്ചെടുക്കാനാകൂ.
സന്ധിവാതം(Osteoarthretics) കാല്‍മുട്ടുകളിലാണ് ഭൂരിപക്ഷവും കണ്ടുവരുന്നത്. മുട്ടിലെ തേയ്മാനവും നീര്‍ക്കെട്ടുമാണ് ഇതിന് കാരണങ്ങള്‍.
പൊതുവെ മുട്ടുവേദനയായി തോന്നും, കാല്‍മുട്ട് മടക്കി നിവര്‍ത്താന്‍ അല്പസ്വല്പം വേദയുണ്ടാകും, അസ്വസ്ഥത വിങ്ങലായും അനുഭവപ്പെട്ടേക്കാം. കുറച്ചു സമയം വിശ്രമിച്ചാല്‍ ശമനവും സ്വസ്ഥവുമാകുന്നു. ടോയിലെറ്റില്‍ പോകാനും മുട്ടുകുത്തി നില്‍ക്കാനുമെല്ലാം അല്പം പ്രയാസം തോന്നും. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കാല്‍മുട്ടിനു വേദന തോന്നുന്നതും തുടര്‍ന്നുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടും വെയില്‍ ഉദിച്ച് അന്തരീക്ഷത്തിനു ചൂടുപിടിക്കുമ്പോള്‍ കുറേശെയായി കുറയുന്നതു കാണാം.
ഉച്ചയോടെ കാല്‍മുട്ടുവേദന പാടെ മാറുന്നതായും അനുഭവപ്പെടുന്നു. ഇത് സന്ധിവാതത്തിന്റെ ആരംഭഘട്ടത്തിലെ ലക്ഷണങ്ങളാണെങ്കില്‍ രോഗം മൂര്‍ച്ചിക്കുമ്പോള്‍ നടക്കാനോ മറ്റ് കായിക പ്രവര്‍ത്തനങ്ങള്‍ക്കോ കഴിയാതെ വരുന്നു. കാല്‍മുട്ടിലെ രണ്ട് ഏപ്പുകള്‍ക്കിടയിലുള്ള തരുണാസ്ഥികളുമായി ബന്ധപ്പെട്ട ധമനികളിലെ രക്തചംക്രമണത്തിന്റെ ക്ഷമതക്കുറവ്, തരുണാസ്ഥികളുടെ തകരാറിന് കാരണമാക്കുന്നു. ഇത് മുട്ടിനെ ദുര്‍ബലപ്പെടുത്തുകയും ശരീരത്തിന്റെ ഭാരം താങ്ങുന്നതോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയോ/പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. മുട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്തായിട്ടാകും വേദന സാധാരണ നിലയില്‍ കേന്ദ്രീകരിച്ചിരിക്കുക. ഇത് എവിടെയാണെന്ന് പരിശോധനയിലൂടെ നിര്‍ണയിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സകള്‍ നല്‍കുന്നത്.
ആവുന്നതും മുട്ടുകുത്തിനില്‍ക്കലും ചമ്രം പടിഞ്ഞിരിപ്പും ഒഴിവാക്കുന്നതാണ് നല്ലത്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമവും രോഗിയുടെ ഭാഗത്തുനിന്നും ഉണ്ടാകണം - ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ ക്രമീകരണം, മുട്ടുവേദനയോ മറ്റ് അസ്വസ്ഥകളോ കാണുമ്പോള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാതിരിക്കുക.
മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍വരെ കേരളത്തിലെ പല ആശുപത്രികളിലും ലഭ്യമായിക്കൊണ്ടിരിക്കുമ്പോള്‍ സന്ധിവാതത്തിനും അനുബന്ധ ബുദ്ധിമുട്ടുകള്‍ക്കും ആധുനിക ചികിത്സയും രീതികളും ഏറെ സൌഖ്യദായകമാണ്.
0 comments:
Post a Comment