To listen you must install Flash Player.

Friday, 19 July 2013


നിങ്ങള്‍ക്ക് വീട്ടുജോലി ചെയ്യാന്‍ മടിയാണോ




വീട്ടമ്മമാരായി ഒതുങ്ങിക്കൂടിയ തലമുറയാണ് പണ്ടത്തെ സ്ത്രീകളുടേത്. വീട്ടിലെ മാത്രമല്ല, പാടത്തും പറമ്പിലും പണിത് വീട്ടിലെ ജോലികളും വീടും ഭംഗിയായി നോക്കിയിരുന്ന ഒരു തലമുറ.
കാലം മാറിയതോടെ ജോലികളുടെ തരവും മട്ടുമെല്ലാം മാറി. ഓഫീസ് ജോലി ചെയ്യുന്ന വീട്ടമ്മമാരുടെ എണ്ണവും കൂടി. വീട്ടുജോലികള്‍ മിക്കവാറും മെഷീനുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
ജോലിത്തിരക്കിനിടയിലും വീട്ടുജോലികള്‍ ഭംഗിയായി നിര്‍വഹിയ്ക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നിരുന്നാലും വീട്ടുജോലികളില്‍ നിങ്ങള്‍ മടി കാണിക്കുന്നുണ്ടോയെന്നു തീരുമാനിക്കണോ,
നിങ്ങള്‍ക്ക്  വീട്ടുജോലി ചെയ്യാന്‍ മടിയാണോ
വീട്ടുജോലികള്‍ ആഴ്ചയവസാനത്തിലേക്കു മാറ്റി വയ്ക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. പാത്രങ്ങള്‍ വരെ സിങ്കില്‍ കുന്നുകൂടിക്കിടക്കുകയാണെങ്കില്‍ ഇത് അത്യാവശ്യം പണികള്‍ വരെ ചെയ്യാനുള്ള മടിയെന്നേ കരുതാനാവൂ. ഇത്തരം ശീലം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനും ഒപ്പം വൃത്തിയ്ക്കും ഗുണകരം.
വാഷിംഗ് മെഷീനില്‍ തുണി കഴുകുന്നതും താരതമ്യേന എളുപ്പമാണ്. എങ്കിലും ഇതുപോലും ചെയ്യാതെ തുണികള്‍ കുന്നുകൂട്ടിയിടുന്നവരുണ്ട്. ഇത് ദുര്‍ഗന്ധമുണ്ടാക്കും. പണി ചെയ്യാന്‍ മടിയാണെന്നു തെളിയിക്കുന്ന മറ്റൊരു കാര്യം.
തുണികള്‍ മടക്കാന്‍ മടിച്ച് അലമാരയില്‍ ചുരുട്ടിക്കൂട്ടി വയ്ക്കുന്നവരുണ്ട്.അലമാര തുറന്നാല്‍ തുണികള്‍ തലയിടൂടെ വീഴുന്ന പരുവം. ഇതും മടിയുടെ ലക്ഷണമാണ്.
രാവില എഴുന്നേറ്റാല്‍ കിടക്കവിരി വൃത്തിയായി വിരിയ്ക്കുകയെന്നത് ചെറിയൊരു കാര്യമാണ്. എന്നാല്‍ ഇതുചെയ്യാതിരിക്കുന്നവരുണ്ട്. മടിയ്ക്കുള്ള നല്ലൊന്നാന്തരം ഉദാഹരണമെന്നു പറയാം. ഇത്തരം ജോലികള്‍ക്കൊന്നും ഓഫീസ് ജോലിയേയോ മറ്റു തിരക്കുകളേയോ പഴി ചാരാനുമാവില്ല.
വൃത്തിയുള്ള വീടും അന്തരീക്ഷവും എല്ലാ വിധത്തിലും നമുക്കു പൊസറ്റീവ് എനര്‍ജി നല്‍കും. ഇതുകൊണ്ട് തിരക്കിനെയും സമയക്കുറവിനെയും പഴി ചാരാതെ വൃത്തിക്കു നിങ്ങളുടെ ജീവിതത്തില്‍ മുന്‍ഗണന നല്‍കുക.

0 comments:

Post a Comment