ശരീരഭാരം ചില അടിസ് ഥാന വിവരങ്ങൾ :
നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന ഊര്ജ്ജത്തിന്റെ അളവ് ആണ് "കലോറി". (വിവിധ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള കലോറിയും വിവിധ ശാരീരിക വ്യായാമാങ്ങൾക്ക് ചിലവാകുന്ന കലോറിയും താഴെ കൊടുക്കുന്നു.)
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറി ശരീരം വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന കലോറിയേക്കാൾ കൂടുതലാകുമ്പോൾ ശരീര ഭാരം കൂടുന്നു. (അധികം വരുന്ന കലോറി കൊഴുപ്പായി ശരീരത്തിൽ സംഭരിക്കപെടുന്നു.തത്ഫലമായി ഭാരം കൂടുന്നു)
നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ശാരീരിക പ്രവര്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കപ്പെടുമ്പോൾ ശരീര ഭാരം കുറയുന്നു.
നമ്മുടെ ശരീരത്തിലെ വിവിധ ആന്തരീക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒരു ദിവസം ഏകദേശം 1500 മുതൽ 1800 കലോറി വരെ ആവശ്യമുണ്ട്.
ഒരാൾക്ക് ഒരു കിലോ ഭാരം കുറക്കാൻ ഏകദേശം 7000 കലോറിയുടെ കുറവ് വരുത്തണം. അത് കഴിക്കുന്ന കലോറി കുറച്ചോ അല്ലെങ്കിൽ ചിലവഴിക്കുന്ന കലോറി കൂട്ടിയോ ആകാം. തീരെ ഭക്ഷണം കഴിക്കാ തിരുന്നോ ഭാരിച്ച അധ്വാനം ചെയ്തോ ഒറ്റയടിക്ക് ഭാരം കുറക്കുന്നത് നല്ലതല്ല.
.............................. .............................. .............................. ......................
ഏറ്റവും അനുയോജ്യമായ ഭാരം :
നിങ്ങളുടെ സെന്റി മീറ്ററിലുള്ള ഉയരത്തിൽ നിന്നും 100 കുറച്ചാൽ കിട്ടുന്ന സംഖ്യ എത്രയാണോ അത്രയും കിലോഗ്രാമാണ് നിങ്ങള്ക്ക് യോജിച്ച തൂക്കം.അതിൽ നിന്ന് 10 കിലോ കൂടി കുറച്ചാൽ ഏറ്റവും അനുയോജ്യമായ ഭാരവും 10 കിലോ കൂടിയാൽ പൊണ്ണ തടിയും ആകും.
ഉദാ:- നിങ്ങളുടെ ഉയരം 175 സെ.മി ആണെങ്കിൽ
അനുയോജ്യമായ തൂക്കം : 175 - 100 = 75
ഏറ്റവും യോജിച്ച തുക്കം : 75 - 10 = 65
പൊണ്ണതടി : 75 + 10 = 85
.............................. .............................. .............................. ......................
ഒരു മണിക്കൂർ വിവിധ വ്യായാമം ചെയ്യുന്നതിലൂടെ ചിലവഴിക്കപ്പെടുന്ന കലോറികൾ -
പതുക്കെയുള്ള നടത്തം - 270
വേഗത്തിലുള്ള നടത്തം - 410
പതുക്കെയുള്ള ഓട്ടം - 650
വേഗത്തിലുള്ള ഓട്ടം - 1225
പതുക്കെയുള്ള നീന്തൽ - 570
വേഗത്തിലുള്ള നീന്തൽ - 820
പതുക്കെയുള്ള സൈക്കിൾ ചവിട്ടൽ - 490
വേഗത്തിലുള്ള സൈക്കിൾ ചവിട്ടൽ - 820
ഫുട് ബോൾ കളി - 650
വോളി ബോൾ കളി - 245
ബാട്മിന്റാൻ കളി - 360
വീട്ടു ജോലികൽ(വൃത്തിയാക്കൽ, അലക്കൽ തുടങ്ങിയവ) - 280
0 comments:
Post a Comment