To listen you must install Flash Player.

Friday 24 January 2014




ഏഴിലമ്പാലയാണ്‌ രാത്രി കാലങ്ങളില്‍ കൂടിയ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വിസര്‍ജ്ജിക്കുന്ന മരങ്ങളില്‍പ്പെട്ടതെന്നും അതിന്നടിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ ശ്വാസം മുട്ടി മരിക്കുമെന്നും അറിയാമായിരുന്ന പണ്ടിതര്‍ കണ്ണുകൊണ്‍ടു കാണാന്‍ കഴിയാത്ത വാതകത്തെ കുറിച്ച് ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രയോഗിച്ച ഒന്നാകാം യക്ഷി കഥ. അതേ യുക്തിയില്‍ ആലിലകളില്‍ നിന്നും വരുന്നെന്ന് പറയപ്പെടുന്ന ഓക്സിജന്‍ ആറ്റങ്ങള്‍ രാത്രി കാല യാമങ്ങളില്‍ കാറ്റിന്‍ ഗതി നില്‍ക്കുമ്പോള്‍ രണ്ട് ആറ്റങ്ങള്‍ ചേര്‍ന്ന് ഓക്സിജന്‍ ആകുന്നതിനു പകരം മൂന്നെണ്ണം ഒന്നിക്കാന്‍ ഇടവരുന്ന സാഹചര്യത്താല്‍ ഓസോണ്‍ എന്ന വാതകം ഉണ്ടാകപ്പെടുകയും അത് ആല്‍മരങ്ങള്‍ക്ക് താഴെ ഒരു സ്തംഭമായി നിലകൊള്ളുകയും ചെയ്യും. ചെറിയ കോണ്‍സെന്റ്രേഷനില്‍ മാത്രമായുള്ള ഈ പ്രക്രുതിയുടെ വരദാനം കാറ്റു വീശാന്‍ തുടങ്ങിയാല്‍ തുലോം കുറഞ്ഞു പോകുമത്രെ. അതിനാല്‍ ബ്രാഹ്മമുഹുര്‍ത്തത്തില്‍ ആലിന്ന് താഴെ നല്ല വണ്ണം ശ്വാസം ഉള്ളിലേക്കേടുത്ത് സ്വയം ശുദ്ധീകരിക്കപ്പെടുവാന്‍ ജനത്തെ നിശ്ചിത സമയം നിര്‍ബന്ധിതരാക്കപ്പെടുന്ന ആചാരം തെരെഞ്ഞെടുത്ത ഒരുഗ്രന്‍ തന്ത്രമാകാം ഏഴു തവണ നടത്താന്‍ നിര്‍ദേശിക്കപ്പെട്ട അരയാല്‍ പ്രദക്ഷിണം. നിശ്ചിത അളവിലുള്ള ഓസോണ്‍ വായുവും ജലവും ശുചീകരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗവുമാണ്‌.ആധുനീക കാലത്ത് ഏറ്റവും അനുയോജ്യമായ ജലശുചീകരണമാര്‍ഗം ഓസോണ്‍ ഉപയോഗിച്ച് നടത്തുന്നതാണ്‌ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?എന്നാല്‍ ഓസോണ്‍ കൂടുതല്‍ കോണ്‍സെന്റ്രേഷനില്‍ വിഷമാണ്‌. അത് അറിഞ്ഞാകണം പ്രദക്ഷിണ സമയം നിജപ്പെടുത്തിയതും.ആലിന്നടിയില്‍ നേര്‍ത്ത അളവിലാണെങ്കിലും കൂടുതല്‍ സമയം എടുക്കുന്നത് ദോഷം വരുത്തിയില്ലെങ്കിലും ഗുണം തരില്ല എന്നും അത് ഏതെങ്കിലും തരത്തില്‍ തടയാനും ബുദ്ധിപരമായ പല ആചാരങ്ങളില്‍ കൂടെ നടപ്പില്‍ വരുത്തിയതായി ഇപ്പോള്‍ മനസ്സിലാക്കാന്‍ നമുക്കാകും.

കടപ്പാട്---Pradeep KT

0 comments:

Post a Comment