This is featured post 1 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

This is featured post 2 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

This is featured post 3 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

Saturday, 23 May 2015


സ്ത്രീകള്‍ ഒന്ന് മനസ്സിലാക്കണം,
നിങ്ങളില്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴും ഉണ്ട്... ഇന്ന് ഗള്‍ഫിലുള്ള
നിങ്ങളുടെ ഭര്‍ത്താവ് അവന്‍ എത്ര കഴിവുള്ളവന്‍ ആണെങ്കിലും അല്ലെങ്കിലും അതെന്‍റെ
ഭര്‍ത്താവാണ് അല്ലെങ്കില്‍ അത് എന്‍റെ കുഞ്ഞിന്‍റെ പിതാവാണ് എന്ന് നിങ്ങള്‍ ആദ്യം കരുതുക....ഗള്‍ഫിലും
മറ്റു വിദേശ രാജ്യങ്ങളിലും ഒരുപാട് ഭര്‍ത്താക്കന്മാരെ ദിനംപ്രതി കാണാറുണ്ട്
....അവരില്‍ മിക്കവരും ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുന്നവരും ആണ്... എന്നാല്‍
ഇന്നും ആ ഒരു സ്നേഹം അവര്‍ക്ക് തിരിച്ച് നല്‍കുന്ന ഭാര്യമാര്‍ ഇന്ന് കേരളത്തില്‍
എത്രയുണ്ട് ???...
അതിരാവിലെ ജോലിക്ക് പോയി
പാതിരാത്രിയില്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിട്ടിയ സമയംകൊണ്ട് വീട്ടിലേക്ക്
ഒന്ന് വിളിക്കുമ്പോള്‍ സന്തോഷത്തോടെ നല്ല നാല് വാചകം പറയുന്ന ഭാര്യമാര്‍ ഇന്ന്
ആരെങ്കിലും ഉണ്ടോ?... പോട്ടെ.. ഇനി കഴിഞ്ഞത് കഴിഞ്ഞു...
പാസ്റ്റ് ഈസ് പാസ്റ്റ്.... ഇനിയെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന്
മനസ്സിരുത്തി വായിച്ച് അതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍
ഇന്നുള്ള എണ്‍പത് ശതമാനം ജീവിതവും സന്തോഷകരം ആകും എന്നുള്ളത് നിസ്സംശയം പറയാന്‍
കഴിയും......
നല്ല ഭാര്യയാവാന്‍ പത്ത് വഴികള്‍....
***********************************
1. നിങ്ങളുടെ ഭര്‍ത്താവ് സ്ഥിരമായി
നിങ്ങളെ ഫോണ്‍ ചെയ്യുന്ന ആളാണെങ്കില്‍ സംസാരിക്കുന്ന സമയങ്ങളില്‍ കുറച്ച്
ബഹുമാനമൊക്കെയാവാം. എന്‍റെ ഭര്‍ത്താവല്ലേ, എന്നെ അറിയുന്ന
ആളല്ലേ, പിന്നെ ഞാനെന്തിന് അത് പ്രകടിപ്പിക്കണം എന്നൊക്കെ
നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടങ്കില്‍ നിങ്ങള്‍ക്ക് തെറ്റി..എപ്പോഴും ഒന്ന്
ചിന്തിക്കുക സ്നേഹം,ബഹുമാനം എന്നിവയൊക്കെ കൊടുത്താലേ അത്
തിരിച്ച് പ്രതീക്ഷിക്കാന്‍ തരമുള്ളൂ...അത് ഇനി നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന
ഭര്‍ത്താവായാലും ഇനി വീട്ടില് നിങ്ങളൊക്കെ കാവലിന് നിര്‍ത്തുന്ന ശ്വാനനായാലും....
2. അദ്യേഹം നിങ്ങളോട് സംസാരിക്കുന്ന
വേളയില്‍ ആ ശബ്ദം പ്രത്യേകം നിരീക്ഷിക്കുക.... കാരണം ജോലിയിലുള്ള ഭാരം മൂലമോ
അതുമല്ലെങ്കില്‍ നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലോ ചിലപ്പോള്‍
സങ്കടം ഉണ്ടാകാം അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ സന്തോഷവാനും
ആയിരിക്കാം...അങ്ങിനെയാണെങ്കില്‍ അവസരത്തിനൊത്ത് സംസാരിക്കാന്‍ ശ്രദ്ധിക്കുക...
ഉദാഹരണത്തിന് വിഷമത്തില്‍ നില്‍ക്കുന്ന ആളോട് '' നിങ്ങള്‍ക്ക്
ഞങ്ങളെക്കുറിച്ച് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യാ???..നിങ്ങളെന്താ
കാശ് അയക്കാത്തത്??...'' എന്നീ രീതിയില്‍ ഒന്നും പറയാതെ ''നോക്കൂ നിങ്ങള്‍ വിഷമിക്കരുത് , കൂടെ
ഞാന്‍ ഇല്ലേ'' എന്നൊന്നു പറഞ്ഞ് നോക്കൂ... മതി ,
അതുമതി അതുവരെ ആദ്യേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം
പമ്പകടക്കുന്നത് നിങ്ങള്‍ക്ക് കാണാം....
3. നിങ്ങള്‍ ചെയ്യുന്നതോ അതുമല്ലെങ്കില്‍
ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ വീട്ടിലെ കുടുംബനാഥനായ ആദ്യേഹത്തിനോടു അഭിപ്രായം
ചോദിച്ചത്കൊണ്ട് മാനംപൊട്ടി വീഴുകയൊന്നും ഇല്ല.... കാരണം ഇത്തരം അഭിപ്രായം
ചോദിക്കുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളില്‍ പ്രത്യേക ഇഷ്ടവും ബഹുമാനവും
ഇരട്ടിക്കാനേ ഇടയാക്കൂ..... അതുപോലെത്തന്നെ ആദ്യേഹത്തോടു അഭിപ്രായം ചോദിക്കാതെ
നിങ്ങള്‍ ഒരു മാറ്റങ്ങളും ജീവിതത്തിലും കുടുംബത്തിലും വരുത്താന്‍ പാടില്ല.....
4. പല ഭര്‍ത്താക്കന്മാരും പലവിധം ആണ്...
ചിലര്‍ ഉപദേശിക്കാന്‍ താല്പര്യം എപ്പോഴും പ്രകടിപ്പിക്കും.. മറ്റുചിലര്‍
കുറ്റപ്പെടുത്താന്‍ മേനക്കെടുന്നവരായിരിക്കാം... ഇവിടെയാണ് ഒരു യഥാര്‍ത്ഥ
ഭാര്യയുടെ കഴിവ് നിങ്ങള്‍ തെളിയിക്കേണ്ടത്... കാരണം ഇന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക്
ഇല്ലാത്ത ഒരു കഴിവാണ് കേള്‍വിക്കുറവ്... ഒരു നല്ല ഭാര്യയുടെ ശരിയായ ഗുണം ആണ് നല്ല
കേള്‍വിക്കാരിയാവുന്നത്... ഈയൊരു മനോഭാവം നിങ്ങള്‍ ജീവിതത്തില്‍വച്ച് പുലര്‍ത്താന്‍
ശ്രമിക്കൂ, എന്നാല്‍ ജീവിതം പാതി വിജയിച്ചു.......
5. ഭര്‍ത്താവിന്‍റെ മുന്നില്‍ വാചാലയാവാം,
അതും നല്ല ഗുണം ആണ്.... എന്നാല്‍ അതിനും ഉണ്ടല്ലോ ഒരു പരിധി....
നമ്മുടെ കുടുംബജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളെക്കുറിച്ചും
ഭര്‍ത്താവിന് മുന്നില്‍ വാചാലയാവാന്‍ പാടുള്ളതല്ല.... ഉദാഹരണത്തിനു മക്കളുടെ
പഠനത്തെക്കുറിച്ചോ അതുമല്ലങ്കില്‍ മക്കളിലെ വികൃതികളെക്കുറിച്ച് വാചാലയാവുന്നതോ
ഒരിക്കലും ഒരു ഭര്‍ത്താവും കുറ്റപ്പെടുത്തില്ല.. അതിന് പകരമായി ഭര്‍ത്താവിന്‍റെ
കഴിവുകുറവുകള്‍ ഭര്‍ത്താവിന് മുന്നില്‍ വച്ച് വിളമ്പിയാല്‍ കുടുംബം എളുപ്പം
നമുക്ക് കട്ടപ്പുറത്ത് ഇരുത്താം.....
6. ചില ഭര്‍ത്താക്കന്‍മ്മാര്‍ മുന്‍ശുന്ടി
ഉള്ളവരാകാം...അങ്ങനെയുള്ളവരെ അടക്കാന്‍ ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ല...
അത്തരം ആളുകള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും സ്വയം ക്ഷമിച്ച് കേള്‍ക്കാന്‍
ശ്രമിക്കുക.. കാറും കോളും അടങ്ങി ഇത്തരം ആളുകള്‍ വീണ്ടും ക്ഷമചോദിക്കാന്‍ തിരിച്ച്
നിങ്ങളെത്തന്നെ വിളിക്കും..അത് തീര്‍ച്ച... കണവന്‍ സൈലന്‍റ് ആയ സമയത്ത് നിങ്ങള്‍
വൈലന്റ്റ് ആകാതിരിക്കാന്‍ ശ്രമിക്കുക അപ്പോള്‍ ... '' ആ
സമയത്ത് ചിരിച്ച്കൊണ്ട് 'എനിക്കറിയാം എന്നെ
ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് ദേഷ്യപ്പെട്ടത്' എന്നോ
അതുമല്ലെങ്കില്‍ 'ഈ മുന്‍ശുണ്ടിക്കാരനെ എനിക്ക് ഇപ്പഴും
ഇഷ്ടമാണ്' എന്ന് വെറുതേയെങ്കിലും തട്ടിവിടാന്‍ ശ്രമിച്ച്
നോക്കൂ.. പിന്നെ പുള്ളിക്കാരന്‍ ജീവിതത്തില്‍ ചൂടാവുന്ന പല സ്ഥലങ്ങളിലും തണുപ്പന്‍
പ്രതികരണത്തിലേക്ക് സ്വമേധയാ മാറാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് ഫീല്‍
ചെയ്യും.....
7. പ്രശ്നങ്ങള്‍ ഇല്ലാത്ത ജീവിതങ്ങള്‍
ഒരിക്കലും എവിടെയും നമുക്ക് കാണാന്‍ സാധിക്കില്ല... നോക്കൂ നമ്മള്‍ എപ്പോഴും
ചെയ്യാന്‍ ശ്രമിക്കുന്നതും ഇപ്പോള്‍ ചെയ്യുന്നതും ആയ ഒരു പ്രവര്‍ത്തിയാണ് ഭര്‍ത്താവിന്റെ
ആളുകളുടെ കുറ്റങ്ങളും കുറവുകളും ഭര്‍ത്താവിന് മുന്‍പില്‍ നിരത്തുകയും തന്മൂലം അതുമൂലം
ഉണ്ടാകുന്ന അവഹേളനങ്ങളും.... നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇതൊരു ശരിയായ
രീതിയാണെന്ന്.... നോക്കൂ നിങ്ങള്‍ ഇപ്പോഴും അറിയാത്ത മറ്റൊന്നുണ്ട് നിങ്ങളെ
കാണുന്നതിന് മുന്‍പ് ഇത്രയും കാലം കൂടെക്കഴിഞ്ഞിരുന്ന വ്യക്തികളെക്കുറിച്ച്
ഇത്തരം അപവാദം പറയുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് മുന്നില്‍ നിങ്ങളുടെ വില
ഇടിയുകയാണ് സത്യത്തില്‍ ഇവിടെ ഉണ്ടാക്കുന്നത്... ചിന്തിക്കുക ഇന്ന് തെറ്റുകളും
കുറ്റങ്ങളും ഇല്ലാത്തവര്‍ ഭൂമിയില്‍ ഇല്ല... പരസ്പരം മനസ്സിലാക്കി തെറ്റുകള്‍
പൊറുത്ത്കൊടുത്ത് നല്ലരീതിയില്‍ ഇനിയെങ്കിലും ജീവിക്കാന്‍ ശ്രമിക്കുക.....
8. നിങ്ങള്‍ എന്തോക്കെയാണോ ചെയ്യാന്‍
പ്ലാന്‍ ചെയ്തിരിക്കുന്നത് അതെല്ലാം നിങ്ങളുടെ ഭര്‍ത്താവിന്റെ പരിധിക്കുള്ളില്‍
വരുന്നതാണെന്ന് സ്വയം വിലയിരുത്തുക... നിങ്ങള്‍ക്ക് മാസം ഭര്‍ത്താവ് അയച്ച്
തരുന്ന ധനത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് ആഗ്രഹിക്കുക... ദൂര്ത്ത് ഒഴിവാക്കാന്‍
എപ്പോഴും ശ്രമിക്കുക.....
9. ഇനി നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട
മറ്റൊന്നുണ്ട് നിങ്ങളുടെ ജീവിതത്തില്‍.... ഒരിക്കലും ഭര്‍ത്താവിന്‍റെ മുന്നില്‍
നിങ്ങള്‍ പരപുരുഷന്‍മ്മാരെക്കുറിച്ച് പുകഴ്ത്തിപ്പറയാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കുക... കാരണം ഇന്ന് ഒരു ഭര്‍ത്താവും ഇഷ്ടപ്പെടാന്‍ താല്പര്യം ഇല്ലാത്ത
ഒന്നാണത്...ആര് എന്ത് എത്ര വലിയവന്‍ ആയിക്കോട്ടെ നിങ്ങളുടെ ഭര്‍ത്താവിനോളം
ഒരിക്കലും നിങ്ങളെ കെയര്‍ ചെയ്യാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍
കഴിയും....
10. കുടുംബം എന്ന സ്വര്‍ഗ്ഗത്തിന് മാറ്റുരക്കുന്നത്
ഭാര്യമാരുടെ ശരിയായ പ്രവര്‍ത്തനവും അതില്‍ അവര്‍ക്കുള്ള നല്ല പങ്കും സഹകരണവും
ആണ്....മക്കളെ ശരിയായ രീതിയില്‍ വളര്‍ത്തുകയും ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സ്ന്
വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ഭാര്യയാണ് നിങ്ങളെങ്കില്‍ അതില്‍പരം ഒരു
നല്ല കുടുംബം വേറെയില്ല എന്നുതന്നെ പറയാം...നരകം ആക്കുന്ന ഒരു പ്രവര്‍ത്തിയോ മറ്റോ
ഉണ്ടാക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക. മനുഷ്യജന്മം എന്ന ഇത്രയും നല്ലൊരു
ജന്മംകൊണ്ട് വേരിട്ടരീതിയിലുള്ള ഒരു കുടുംബജീവിതം നയിച്ച് സമൂഹത്തിന് മുന്‍പില്‍
ഒരു മാതൃകയാകാന്‍ എപ്പോഴും ശ്രമിക്കുക.....
Monday, 11 May 2015


എൽ.പി. ജി... നിങ്ങൾ അറിയേണ്ടത്.
..
കടപ്പാട് : Muhammed Shan Sharafudeen Palodan
_______________________________________
പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.
കടപ്പാട് : Muhammed Shan Sharafudeen Palodan
_______________________________________
പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.
എൽ.പി.ജി. യുടെ അലക്ഷ്യമായ ഉപയോഗം മൂലം ഒരു കുടുംബം കൂടി അഗ്നിക്ക് ഇരയായി എന്ന നൊമ്പരപ്പെടുത്തുന്ന വേദനയിൽ നിന്നാണ് എൽ.പി.ജി.യെ കുറിച്ച് ഇപ്പോൾ നിങ്ങളോട് സംസാരിക്കാൻ ഞാൻ (Muhammed Shan)തയാറാകുന്നത്..
ഞാൻ ഒരു എച്ച്.എസ്.സി (ഹെൽത്ത് സേഫ്റ്റി ആൻ്റ് എൻവിയോൺമെൻ്റ് ) പ്രൊഫഷണൽ ആയത് കൊണ്ട് തന്നെ ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കുകയും അത് നിത്യജീവിതത്തിൽ പകർത്തുകയും ചെയ്യാം...
ഞാൻ ഒരു എച്ച്.എസ്.സി (ഹെൽത്ത് സേഫ്റ്റി ആൻ്റ് എൻവിയോൺമെൻ്റ് ) പ്രൊഫഷണൽ ആയത് കൊണ്ട് തന്നെ ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കുകയും അത് നിത്യജീവിതത്തിൽ പകർത്തുകയും ചെയ്യാം...
പ്രിയമുള്ളവരെ എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയതികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..
എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം
ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
പ്രിയപ്പെട്ടവരെ ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോ അതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ആ ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..
എൽ.പി.ജി ലീക്ക് ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..
പ്രിയമുള്ളവരെ എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ ആ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിൻ്റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിൻ്റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിൻ്റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിൻ്റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്.
നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിൻ്റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..
ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..
1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
2, ഫ്യുവൽ അല്ലെങ്കിൽ ഇന്തനം
3, ഹീറ്റ് അല്ലെങ്കിൽ ചൂട്
ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.
നമുക്ക് എൽ.പി.ജിയിലേക്ക് തന്നെ തിരികെ വരാം.
സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്തനം. ആ ഇന്തനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്തനം. ആ ഇന്തനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്തനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്പോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിൻ്റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...
ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സപോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..
നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള ടെൻ്റൻസി വളരെയതികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം ടെൻ്റൻസി കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെൻ്റൻസി കാണിക്കുകയും വലിയ സ്പോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..
ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.
പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാതമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !
എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.
പ്രിയപ്പെട്ടവരെ കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സംബർഗത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ.
നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സംബർഗത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ.
നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു പോസിബിലിറ്റി കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽ നിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി ഈ തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..
ഇനിഎൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...
1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിൻ്റെ അരുകിലോ, വാതിലൻ്റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോദിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കൻ്റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാൾവ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിൻ്റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാൾവ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അതികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആൻ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ -101)
3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതക്കാൻ..
4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവദാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവതി കൂട്ടാൻ ശ്രമിക്കുക..
5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6, എൽ.പി.ജി ലീക്ക് ആയ റൂമിൻ്റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോൾസ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9, ഫയർ ആൻ്റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിൻ്റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...
എൻ്റെ അറിവിൻ്റെ പരിമിതിയിൽ നിന്ന് കൊണ്ട് ഞാൻ ഇത്രയും കാര്യങ്ങൾ നിങ്ങളുമായി ഷെയർ ചെയ്തു.. വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...
ഇതിൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ അവരുടെ അറിവുകൾ കൂടി രേഖപ്പെടുത്തുക..
ഇനിയും എന്തെങ്കിലും സംശയം ഉള്ളവർ ചോദിക്കുക.. അറിയുന്നത് ആണെങ്കിൽ തീർച്ചയായും പറഞ്ഞ് തരാൻ ശ്രമിക്കും...
ഇനിയും എന്തെങ്കിലും സംശയം ഉള്ളവർ ചോദിക്കുക.. അറിയുന്നത് ആണെങ്കിൽ തീർച്ചയായും പറഞ്ഞ് തരാൻ ശ്രമിക്കും...
ഇനിയും ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഇട വരാതിരിക്കട്ടെ..
Wednesday, 29 April 2015


ജപ്പാനില്‍ നടന്ന
ഒരു സംഭവകഥ (A Must read !)
-------------------------------------------------------------------
ഒരു ജാപ്പനീസ് ഭവനം പൊളിച്ചു പണിയുന്നതിന്‍റെ ഭാഗമായി ജോലിക്കാരന്‍ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
-------------------------------------------------------------------
ഒരു ജാപ്പനീസ് ഭവനം പൊളിച്ചു പണിയുന്നതിന്‍റെ ഭാഗമായി ജോലിക്കാരന്‍ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ജപ്പാനിലെ
വീടുകളുടെ മരംകൊണ്ടുണ്ടാക്കിയ ഭിത്തികള്‍ക്കിടയില്‍ ചൂടും തണുപ്പും
നിയന്ത്രിക്കാനായി പൊള്ളയായ ഭാഗമുണ്ടായിരിക്കും.
ഭിത്തി പൊളിച്ചു
കൊണ്ടിരുന്ന ജോലിക്കാരന്‍ ആ കാഴ്ചകണ്ട് ഒരുനിമിഷം ശ്രദ്ധിച്ചു. കാലില്‍ ഒരു ആണി തുളച്ചു കയറിയതിനാല്‍ മതിലില്‍ കുടുങ്ങിപ്പോയ ഒരു പല്ലി.
അയാള്‍ക്ക്
സഹതാപം തോന്നി, അതിനെ രക്ഷിക്കാന്‍ ആലോചിക്കുന്ന സമയത്താണ് അഞ്ചു വര്‍ഷം മുന്‍പ് - വീട് പണിത സമയത്ത് - ഭിത്തിയില്‍ അടിച്ചു കയറ്റിയ
ആണിയായിരുന്നല്ലോ അതെന്നോര്‍ത്തത് !
എന്ത് ? നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ഇരുണ്ട ഈ ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ കാല്‍ അനക്കാനാവാതെ ഇതേ അവസ്ഥയില്‍ ഈ
പല്ലി ജീവിച്ചിരുന്നെന്നോ -
അവിശ്വസനീയം !!
പല്ലിയുടെ
ആശ്ചര്യകരമായ അതിജീവനത്തിന്‍റെ രഹസ്യമറിയാനായി അയാള്‍ ജോലി നിര്‍ത്തി
പല്ലിയെത്തന്നെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.
കുറെ സമയം
കഴിഞ്ഞപ്പോള്‍ എവിടെനിന്നെന്നറിയാതെ മറ്റൊരു പല്ലി പ്രത്യക്ഷപ്പെട്ടു. അതിന്‍റെ വായില്‍ കുറച്ചു ഭക്ഷണമുണ്ടായിരുന്നു. വന്ന പല്ലി വായില്‍ കരുതിയിരുന്ന ഭക്ഷണം കാല്‍കുരുങ്ങിയ
പല്ലിക്ക് നല്‍കി.
'ആഹ് !'
വികാരവിക്ഷോഭത്താല്‍
അയാളൊരു നിമിഷം പുളഞ്ഞുപോയി.
കേവലം നിസ്സാരനായ
ഒരു പല്ലി ആണിയില്‍ കാല്‍കുടുങ്ങി അനങ്ങാനാവാത്ത - രക്ഷപ്പെടുമെന്നു യാതൊരു പ്രതീക്ഷയുമില്ലാത്ത - മറ്റൊരു പല്ലിക്ക് വേണ്ടി നീണ്ട അഞ്ചുവര്‍ഷങ്ങള്‍ - ഒരു ദിവസം
പോലും മുടങ്ങാതെ - ഭക്ഷണം കൊണ്ട് വന്നു
നല്‍കുന്നു.
സവിശേഷ ബുദ്ധിയോടെ
സൃഷ്ടിക്കപ്പെട്ടു എന്നഹങ്കരിക്കുന്ന മനുഷ്യന് പോലും
സാധിക്കാത്ത ഒരു മനസ്സോ നിസ്സാരമെന്നു
കരുതപ്പെടുന്ന ഈ
കൊച്ചു ജീവിക്ക് ?
മാറാരോഗിയായ
പങ്കാളിയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്ന
മനുഷ്യരുള്ള ഇക്കാലത്ത് നിസ്സാരനായ ഒരു
പല്ലിയുടെ
നിസ്വാര്‍ത്ഥമായ സ്നേഹം ഒരു പാഠമാകേണ്ടതാണ്.
നിങ്ങളുടെ
പ്രിയപ്പെട്ടവരേ ഒരിക്കലും കൈവെടിയാതിരിക്കുക.
അടുപ്പമുള്ളവര്‍
നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുമ്പോള്‍ ഒരിക്കലും തിരക്കാണെന്ന് കാരണം പറഞ്ഞ്
അവരില്‍ നിന്നൊഴിഞ്ഞു മാറാതിരിക്കുക.
ലോകം മുഴുവനും
നിങ്ങളുടെ കാല്‍ക്കീഴിലായിരിക്കാം ,
പക്ഷെ അവരുടെ
ലോകമെന്നത് നിങ്ങള്‍ മാത്രമായിരിക്കും !
ഒരുനിമിഷത്തെ
അവഗണന മതി, ഒരു യുഗം കൊണ്ട് പടുത്തുയര്‍ത്തിയ
സ്നേഹവും വിശ്വാസവും തകര്‍ത്തു കളയാന്‍ !
അതുകൊണ്ട്
ചിന്തിക്കൂ - നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം മതി ,
നേടാന്‍ ജന്മം
മുഴുവനും പോരാതെ വന്നേക്കാം !
Friday, 24 April 2015


അഗ്രചർമ്മത്തിന്റെ(foreskin) ധർമ്മമെന്ത്?
പരിണാമപരമായി
പുരുഷലിംഗത്തിന്റെ ആകൃതിയ്ക്ക് ലൈംഗികതയ്ക്കും, പ്രതുല്പാദനക്ഷമതയ്ക്കുമുള്ള പങ്ക് വളരെ വലുതാണ്.
ലൈംഗികതയിൽ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തിന് ശരിയായരീതിയിൽ തെന്നിനീങ്ങാൻ
വേണ്ടത്ര അഗ്രചർമ്മമാണ് ഓരോ പുരുഷനിലും ഉള്ളത്. അതോടൊപ്പം സ്ത്രീയ്ക്കുണ്ടാകുന്ന
ലൂബ്രിക്കേഷൻ പുറത്തോട്ട് വരാതെ യോനിക്കുള്ളിൽ തന്നെ നിലനിർത്തുന്നതിനും
അഗ്രചർമ്മം അത്യാവശ്യമാണ്.
അഗ്രചർമ്മം
ഇല്ലാത്തവരുമായി ബന്ധപ്പെടുമ്പോൾ സ്ത്രീയ്ക്ക് വല്ലാത്ത ഘർഷണം അനുഭവപ്പെടുകയും
തന്മൂലം ലൈംഗികബന്ധം വേദനാജനകമായിത്തീരുകയും ചെയ്യുന്നു, അതിനാൽ തന്നെ മിക്കവാറും പ്രത്യേക ലൂബ്രിക്കന്റുകൾ
ഉപയോഗിക്കേണ്ടിവരുന്നതാണ്. ഇത്തരക്കാരുമായി ബന്ധപ്പെടുമ്പോൾ ലിംഗത്തിന്റെ
പുറകോട്ടുള്ള ചലനം മൂലം സ്ത്രീയ്ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ലൂബ്രിക്കേഷൻ
പുറത്തേയ്ക്ക് വരികയും ബാഷ്പീരിച്ച് നഷ്ടമാവുകയും ചെയ്യുന്നതിനാൽ കൂടുതൽ ലൂബ്രിക്കേഷൻ
ആവശ്യമായി വരുന്നു. അഗ്രചർമ്മം ഇല്ലാത്ത പുരുഷന്മാർക്ക് പക്ഷെ അവരുടെ സംവേദന
ഞെരമ്പുകൾ മുറിഞ്ഞുപോയതിനാൽതന്നെ ഇതൊന്നും അനുഭവപ്പെടില്ല, പക്ഷെ സ്ത്രീകൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.
അഗ്രചർമ്മം
ഉള്ളവരിൽ ലിംഗം പുറകോട്ട് വലിക്കുമ്പോളും ചർമ്മം ഉള്ളിൽ തന്നെ നിൽക്കുന്നതിൽ
ഇത്തരം പ്രശ്നങ്ങൾ ഒന്നും അനുഭവിക്കേണ്ടതില്ല.
ലിംഗയോനീസംയോഗത്തിലെ
മറ്റൊരു പ്രധാനസവിശേഷത ബീജത്തെ വേണ്ടരീതിയിൽ നിക്ഷേപിക്കാനുള്ള ലിംഗത്തിന്റെ കഴിവ്
ആണ്. ലിംഗത്തിന്റെ മുന്നോട്ടുള്ള ചലനം ബീജത്തെ മുന്നോട്ട് തള്ളുന്നുവെങ്കില്പോലും
അതിന്റ് പുറകോട്ടുള്ള ചലനം മൂലം ബീജം പുറകോട്ട് വരാതേയും നോക്കേണ്ടതുണ്ട്.
അഗ്രചർമ്മം
ഇല്ലാത്തവരുടെ മറ്റൊരു പ്രശ്നം അവരുടെ ലിംഗം യോനിയ്ക്കുള്ളിൽ മർദ്ദവ്യതിയാനം
ഉണ്ടാക്കുന്നു എന്നതാണ്. അതായത് പുറകോട്ടുള്ള ചലനം അവരുടെ ബീജത്തേയും
യോനിക്കുള്ളിൽ നിന്ന് പുറകോട്ട് വലിക്കുന്നു. തന്മൂലം ഇത്തരക്കാരുമായി
ബന്ധപ്പെടുമ്പോൾ ശുക്ലം പുറത്തോട്ട് വരാൻ സാധ്യത ഉണ്ട്. അഗ്രചർമ്മം ഉള്ളവരിൽ
അവരുടെ അഗ്രചർമ്മം യോനിയിലെ ഈ മർദ്ദവ്യതിയാനം ഉണ്ടാകാതെ നോക്കുന്നതിനാൽ അവരുടെ
ബീജത്തിന് കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകാനാകും. ആയതിനാൽ അവർക്ക്
പ്രത്യുല്പാദനക്ഷമത കൂടുതൽ ആയിരിക്കും.
കടപ്പാട്------Aarabhi Devi Lakshman
Wednesday, 25 March 2015


എങ്ങനെ
"ഒളിക്യാമറയില്‍" രക്ഷനേടാം.?
📌 നിങ്ങള്‍ കുടുംബ സമേതം ഒരു ദൂര യാത്രയിലൊ ബിസിനസ് യാത്രയിലൊ
മറ്റ് ടൂർ പ്രോഗ്രാമിലോ ആണെങ്കില്‍ ഒരു പക്ഷേ നിങ്ങള്‍ ഹോട്ടല്‍ OR ലോഡ്‌ജ് റൂമുകളെ അശ്രയിച്ചേക്കാം......
📌പുറത്ത് ഹോട്ടലുകളില്‍ താമസിക്കുന്ന സമയത്ത് നിങ്ങളുടെ
റൂമില്‍ ഒളിക്യാമറ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഈ രീതി ഉപയോഗിക്കാം...
📌അദ്യായമായി നിങ്ങളുടെ റൂമിലെ കര്‍ട്ടണ്‍ അടച്ചന്ന് ഉറപ്പ്
വെരുതുക.
ശേഷം റൂമിലെ
ലൈറ്റുകള്‍ ഒഫാക്കുക എന്നിട്ട് നിങ്ങളുടെ സെല്‍ ഫോണിലെ ക്യാമറ ഒണാക്കുക (ഫ്ലാഷ്
ലൈറ്റ് ഒണാക്കരുത്)
ശേഷം സെല്‍ ഫോണ്‍
ക്യാമറയിലൂടെ റൂം മുഴുവനായും നിരീക്ഷികുക
ക്യാമറയില്‍
ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നുണ്ടകില്‍ റൂമില്‍ വെബ് ക്യാമറ ഇന്‍സ്റ്റാള്‍
ചെയിതിട്ടുണ്ട് മനസിലാക്കാം.
ഇനി ക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ്
കാണുന്നില്ലെങ്കില്‍ റൂം ഒകെയാണ് മനസിലാക്കാം (നിങ്ങള്‍ക്ക് ഇത് നിങ്ങളുടെ
മൊബൈല്‍ ക്യാമറയില്‍ എങ്ങനെ കാണാം എന്ന് പരീക്ഷിക്കണമെങ്കില്‍ നിങ്ങളുടെ
ടീവിയുടേയോ 'CD OR DVD' പ്ലയറുകളുടേയോ
മറ്റ് ഏതെങ്കിലും റിമോട്ട് എടുത്ത് നിങ്ങളുടെ മൊബൈല്‍ ക്യാമറ ഓണ്‍ ആക്കിയതിന്
ശേഷം റിമോട്ട് മൊബൈല്‍ ക്യാമറക്ക് നേരെ പിടിച്ച് റിമോട്ടിന്റ ഏതെങ്കിലും
ബട്ടണുകള്‍ അമർത്തുക അപ്പോള്‍ നിങ്ങളുടെ കാമറയില്‍ റിമോട്ടിന്റ മുമ്പിലുള്ള
റിമോട്ട് സെന്‍സർ പ്രകാശിക്കുന്നതായി കാണാം
ഇത്‌പോലെ വെള്ളയോ
ചുവപ്പോ ആയിരിക്കും കാമറയുടേയും സെന്‍സറില്‍ നിന്നും വരുന്നത്......
ഈ മെസ്സേജ്
നിങ്ങള്‍ മാക്സിമം നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഷെയര്‍ ചെയുക ഒരു പക്ഷേ ഇത്
അവരുടെ കുടുബത്തേയോ കൂട്ടുകാരെയോ വളരെ അധികം സഹായിച്ചേക്കാം .....
കടപ്പാട്-------പേടിക്കണ്ട
ഓടിക്കോ


കുട്ടികളെ
ചീത്തയാക്കാന്‍ ആറ് എളുപ്പവഴികള്‍ !!
*********************************************************************
ഒരു കുടുംബത്തില്‍
കുട്ടിയുണ്ടാകുകയും ആ കുട്ടി കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാതെ
താന്തോന്നിയായി നടക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അവനെ എഴുതിത്തള്ളുന്ന
രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. യഥാര്‍ഥത്തില്‍ അവനെ ശരിയായ പാതയിലേക്ക്
നയിച്ചുകൊണ്ടുപോകാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും മാതാപിതാക്കള്‍
ചെയ്യുന്നില്ലെന്നതാണ് വാസ്തവം.
വേണ്ടത്ര
തയ്യാറെടുപ്പുകളില്ലാതെയാണ് പലപ്പോഴും കുടുംബജീവിതത്തിലേക്ക് ആളുകള്‍
കടന്നുവരുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് സീരിയലുകളിലും സിനിമകളിലും
കാണുംപോലെയുള്ള സുന്ദരികളെ സ്വന്തമാക്കി ചുറ്റിയടിച്ചുനടക്കാമെന്ന് ഒരുകൂട്ടര്‍
വിചാരിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ, ബിസിനസിലിറക്കാനോ, ജോലി
കരസ്ഥമാക്കാനോ പൈസ ആവശ്യമായിവരുമ്പോള്‍ അതിനുള്ള എളുപ്പവഴി കണ്ടെത്തുന്നു. ലക്ഷ്യം
പിഴച്ച വിവാഹജീവിതത്തിലാണ് അനുസരണയില്ലാത്തവരും മനസമാധാനം തരാത്തവരുമായ സന്താനങ്ങള്‍
ഉണ്ടാവുന്നത്. ഇസ് ലാം അതുകൊണ്ടാണ് സന്താനങ്ങളോടുള്ള ബാധ്യത എണ്ണിപ്പറഞ്ഞപ്പോള്‍
നല്ല മാതാവിനെ അവര്‍ക്ക് നല്‍കണമെന്ന് ആണുങ്ങളോട് കല്‍പിച്ചത്.
കുട്ടികള്‍ വളര്‍ന്നുവരുന്ന
സാഹചര്യങ്ങളും പ്രധാനപ്പെട്ടതാണ്. പഴയകാലസിനിമകളിലൊക്കെ കുറച്ചെങ്കിലും
മാതാപിതാക്കളെയൊക്കെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സന്താനങ്ങളെ
ചിത്രീകരിച്ചിരുന്നു. ഇന്നാകട്ടെ, സിനിമകളിലും
സീരിയലുകളിലും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ധിക്കരിക്കുകയും അവരോട്
ദേഷ്യപ്പെടുകയും ചെയ്യുന്ന ബാല്യങ്ങളെയും കൗമാരങ്ങളെയും ദൃശ്യവത്കരിക്കുന്നു.
ഭാവിയെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാനും അവ മിനക്കെടുന്നില്ല.
അവിഹിതബന്ധങ്ങളുടേയും വിവാഹമോചനങ്ങളുടെയും അമ്മായിഅമ്മപോരിന്റെയും സംഘര്‍ഷഭാഷയാണ്
അവരെ പഠിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കുട്ടികളെ നശിപ്പിച്ചെടുക്കാന്‍ കച്ചവടലക്ഷ്യംമാത്രമുള്ള
ചാനലുകള്‍ തന്നെ മതിയായവയാണ്. മാതാപിതാക്കളുടെ അശ്രദ്ധ എങ്ങനെ കുട്ടികളെ ഒന്നിനും
കൊള്ളാത്തവരാക്കിത്തീര്‍ക്കുന്നുവെന്നാണിവിടെ ഇവിടെ സൂചിപ്പിക്കാന്‍
ശ്രമിക്കുന്നത്.
1. കുട്ടികളെ
ശ്രദ്ധിക്കാന്‍ സമയമില്ലാത്തവിധം തിരക്കുകളില്‍ മുഴുകുക:
കുട്ടികള്‍ ദിനേന
വളരുന്ന ചെടികളെപ്പോലെയാണ്. ദൈനംദിനപരിചരണങ്ങളും ശുശ്രൂഷയും അവയ്ക്കാവശ്യമുണ്ട്.
തക്കാളിച്ചെടി മുളച്ചുപൊന്തുമ്പോള്‍ കോഴിയോ മറ്റോ വന്ന് മുളപൊട്ടിയത്
കൊത്തിനശിപ്പിക്കാതെ നോക്കണം. തണ്ടിന് നീളം വെച്ച് വലുതാകുമ്പോള്‍ അതിന് താങ്ങായി
കോല്‍ കുത്തിനാട്ടണം. അല്ലെങ്കില്‍ മഴയത്ത് തല്ലിയലച്ച് മണ്ണില്‍ വീണുകിടക്കും.
അങ്ങനെ വന്നുകഴിഞ്ഞാല്‍ ഇലകള്‍ക്ക് ചീച്ചില്‍ ബാധിക്കും. കായ്കള്‍ കേടുവരും.
സമയത്ത് സൂര്യപ്രകാശം,വെള്ളം, വളം, എന്നിവ അതിന് ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടി
നശിച്ചതുതന്നെ.
കുട്ടികളെ
സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിരന്തരപരിചരണം ആവശ്യമാണ്. അല്ലാത്തപക്ഷം
ആകാശത്തേക്കുയരേണ്ട അവര്‍ മണ്ണില്‍ പുതഞ്ഞ് കിടക്കും. കുട്ടികളോടു ചെയ്യാവുന്ന
ഏറ്റവും വലിയ ദ്രോഹം അവരെ ശ്രദ്ധിക്കാതെ അവഗണിക്കുകയെന്നതാണ്. അവര്‍ക്ക്
എങ്ങെനയൊക്കെ ട്രെയ്‌നിങ് കൊടുക്കാം എന്നതിന് ആസൂത്രണം നടത്തണം. കുട്ടികള്‍ക്ക്്
രക്ഷിതാക്കളുടെ പുഞ്ചിരിയും അംഗീകാരവുമാകുന്ന സൂര്യപ്രകാശം ആവശ്യമാണ്. ഓരോ ദിവസവും
ദിശാബോധം നല്‍കേണ്ടതനിവാര്യമാണ്. ചെടിക്ക് വളമെന്നപോലെ കുട്ടികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍
വളര്‍ച്ചയ്ക്കാവശ്യമാണ്. വളമിട്ടുകഴിഞ്ഞാല്‍ വെള്ളം വേരുകളെ ആവളം വലിച്ചെടുക്കാന്‍
സഹായിക്കും. ഉപദേശനിര്‍ദേശങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ പുഞ്ചിരിയും
പ്രോത്സാഹനവും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്.
2.മോശം മാതൃക കാഴ്ച
വെക്കുക
മാതാപിതാക്കള്‍
തങ്ങളുടെ കുട്ടികളുടെമുമ്പില്‍ മോശം മാതൃകകാഴ്ചവെക്കുമ്പോള്‍ കുട്ടികള്‍ അത് വളരെ
വേഗം അനുകരിക്കുന്നു. സാധാരണനിലയില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍
ശണ്ഠ കൂടരുതെന്ന് പറയാറുണ്ട്. പക്ഷേ,അതിനെക്കാള്‍ അപകടകരമാണ് പരിഹാരങ്ങളൊന്നുമില്ലാതെ തുടര്‍ന്നുപോകുന്ന തര്‍ക്കങ്ങള്‍.
വ്യക്തിപരമായ ഈഗോകളല്ല, മറിച്ച് ചില താല്‍പര്യങ്ങള്‍
മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന ചില കുടുംബങ്ങളുണ്ട്. അവസാനം തര്‍ക്കവിഷയത്തിന്റെ
ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യപ്പെട്ടശേഷം അതിന് പരിഹാരമുണ്ടാകുന്നു.
പരിഹാരമുണ്ടായത് ഏത് നന്‍മ മുന്‍നിര്‍ത്തിയാണെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം
വളരെ പ്രധാനമാണ്. തെരുവില്‍ വഴക്കുംവാക്കേറ്റവുമുണ്ടാകുമ്പോള്‍ അത് മാന്യന്‍മാരായ
ആളുകള്‍ ഇടപെട്ട് പരിഹരിക്കുന്നത് അവര്‍ കാണുമ്പോള്‍ വിട്ടുവീഴ്ച ,ഐക്യം, സ്‌നേഹം എന്നിവയുടെ പ്രാധാന്യം അവര്‍ക്ക് ബോധ്യപ്പെടുന്നു. വീടിനകത്ത് ഉമ്മയും
ബാപ്പയും ശണ്ഠ കൂടുമ്പോള്‍ 'നിങ്ങള്‍ അങ്ങനെ
ചെയ്തതുകൊണ്ട് എനിക്ക് ദേഷ്യം വന്നതാണെന്നും മേലില്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍
നമുക്ക് ശ്രദ്ധിക്കാം. എന്നോടു ക്ഷമിക്കണം' എന്നിങ്ങനെ പറയുമ്പോള്‍ അവര്‍ക്കിടയില്‍ സ്‌നേഹവും
പരസ്പരധാരണയും അതിജയിക്കുന്നതായി കുട്ടികള്‍ മനസ്സിലാക്കുന്നു. അതേസമയം, വേറെ ചില ദമ്പതിമാരുണ്ട്്.
കുട്ടികളറിയേണ്ടെന്നുകരുതി അവര്‍ പരസ്യമായി ശണ്ഠ കൂടാറില്ല. കിടപ്പറയില്‍നിന്ന്
വാക്കേറ്റങ്ങളുടേയും ബഹളങ്ങളുടെയും ശബ്ദം അവര്‍ ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്.
മക്കളുടെ മുമ്പില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നത് പരസ്പരം സംസാരിക്കാതെ, ഈര്‍ഷ്യനിറഞ്ഞ മുഖഭാവത്തോടെയാകുമ്പോള്‍ അത്
കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. മാതാപിതാക്കളുടെ മനസ്സകത്ത്
കൂടുകൂട്ടിയിരിക്കുന്ന വെറുപ്പ് കുട്ടികള്‍ സ്വാംശീകരിക്കുന്നു.
3.അനിഷ്ടം
പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുക
പലപ്പോഴും
കുട്ടികളെ ശകാരിച്ചും പിണങ്ങിയും നേരെയാക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളേറെയാണ്.
കുട്ടികളുടെ കുസൃതി പരിധിവിടുമ്പോഴോ അനുസരണക്കേട് കാണിക്കുമ്പോഴോ ആണ് തങ്ങള്‍
ദേഷ്യപ്പെടുന്നതെന്ന് അവര്‍ കാരണം പറയുന്നു. കുട്ടികളുടെ പ്രസ്തുത
സ്വഭാവവൈകല്യത്തിന് ഇടവരുത്തിയത് മാതാപിതാക്കളുടെ അനിഷ്ടപ്രകടനമാണെന്ന്
വ്യക്തമാക്കുമ്പോള്‍ അവരുടെ മറുപടി തങ്ങളവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നായിരിക്കും.
എന്തെങ്കിലും കാര്യം ചെയ്യാന്‍ കല്‍പിച്ചാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
അതുകാണുമ്പോള്‍ രണ്ടുകൊടുക്കാനല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നുവത്രെ. അങ്ങനെ
ചെയ്യരുതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യാഥാര്‍ഥ്യം
എന്താണ് ? കുട്ടികള്‍ അധികസമയവും
കുസൃതിക്കാരായിരിക്കും. ഈ അധികസമയവും മാതാപിതാക്കള്‍ തങ്ങളുടെ അനിഷ്ടവും കോപവും
കുട്ടികളോട് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിയുടെ മോശംസ്വഭാവം നിങ്ങളുടെ
അനിഷ്ടകരമായ മുഖഭാവത്തേയും പ്രസ്തുതമുഖഭാവം മോശംചിന്താഗതിയേയും തുടര്‍ന്നത്
പരുക്കന്‍വൃത്തികെട്ടസ്വഭാവത്തേയും പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്നു. നിങ്ങള്‍ക്ക്
കുട്ടികളെ നല്ലരീതിയില്‍ അനുസരിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അവരുടെ
കുസൃതിയുടെ നിലവാരത്തിലേക്ക് നിങ്ങളിറങ്ങിവരുകയും അവരെ സന്തോഷിപ്പിക്കുകയും
ചെയ്യുകയാണ് അവരോട് ക്രോധഭാവത്തില്‍ പെരുമാറുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് കരണീയം.
അനുസരണക്കേടും പിടിവാശിയും കാട്ടുന്ന കുട്ടിയില്‍ അതോടൊപ്പം വെറുപ്പും
അസംതൃപ്തിയും കുത്തിവെക്കണോ? കുട്ടിയില്‍
എന്തുനല്ല സ്വഭാവങ്ങളാണോ നിങ്ങളാഗ്രഹിക്കുന്നത് അത് ആദ്യം നിങ്ങളില്‍ ഊട്ടിവളര്‍ത്തുവാന്‍
ശ്രമിക്കുക.
അനുസരണക്കേടുകാട്ടുന്ന
കുട്ടിയെ നന്നാക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നല്ല പറയുന്നത്. നിങ്ങള്‍
കുട്ടിയോടുകാട്ടുന്ന ദേഷ്യത്തിന്റെയും ശിക്ഷയുടെയും നടപടി ഒട്ടും ശരിയല്ല എന്നത്
സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇല്ലെങ്കില്‍ അവന്‍ കൂടുതല്‍ കുസൃതിക്കാരനാകും.
അതനുസരിച്ച് നിങ്ങള്‍ മുഖം കറുപ്പിക്കും, അവനോട് അസംതൃപ്തി കാണിക്കും;'എനിക്ക് നിന്റെ
മുഖം കാണണ്ട, എങ്ങോട്ടെങ്കിലും
പൊയ്‌ക്കോ, ഏത്
കഷ്ടകാലത്തിന് ഞാന്‍ നിന്റെ അമ്മയായി?' എന്ന് വാക്കുകളിലൂടെ ആ അസംതൃപ്തി പുറത്തേക്ക് വരികയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ
സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മാത്രമാണ് അവര്‍ നിങ്ങളെ
സന്തോഷിപ്പിക്കാന്‍ മുതിരുകയുള്ളൂ എന്ന് തിരിച്ചറിയുക.
4.കുട്ടികളെ
തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുക
കുട്ടികളുടെ ഓരോ
പ്രവൃത്തിയിലും നല്ലതും ചീത്തയും ഏതെന്ന് വേര്‍തിരിച്ചുകൊടുക്കേണ്ടത് വളരെ
അത്യാവശ്യമാണ്. കുട്ടികളെ അവരുടെ പാട്ടിനുവിടുകഎന്നത് എളുപ്പമുള്ള സംഗതിയാണ്.
കുട്ടികളെ സ്‌നേഹംകൊണ്ടുമൂടിയാല്‍ കുട്ടികള്‍ നന്നായിക്കൊള്ളും എന്ന്
വിചാരിക്കരുത്.
പല രക്ഷിതാക്കളും
എളുപ്പവഴിസ്വീകരിച്ചിരിക്കുന്നത് കുട്ടികളെ വിലക്കുകയോ പ്രോത്സാഹിപ്പിക്കുകയോ
ചെയ്യാതെ കാഴ്ചക്കാരന്റെ റോളില്‍ നിന്നുകൊണ്ടാണ്. കാരണം കുട്ടിയുടെ എതിര്‍പ്പോ
വാശിയോ ഒന്നും കാണേണ്ട എന്ന സൗകര്യം അവര്‍ ഇത്തരം നിലപാടിലൂടെ ലക്ഷ്യമിടുന്നു.
കുട്ടികള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍തന്നെ തെറ്റും ശരിയും
മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ നമുക്കവരെ സ്വതന്ത്രരായി വിടാമായിരുന്നു. കുട്ടികള്‍
അവര്‍ക്ക് നല്ലതെന്നുതോന്നുന്നതാണ് ചെയ്യുക. കുട്ടികളെ നല്ല വഴിക്ക്
തെളിച്ചില്ലെങ്കില്‍ അവര്‍ ആത്മവ്യാപാരങ്ങളില്‍ മുഴുകും. അതിനാല്‍ നല്ല ധാര്‍മികസദാചാരപരമായ
കാര്യങ്ങള്‍ അവരെ ശീലിപ്പിക്കേണ്ടതുണ്ട്. അതിനെപ്പറ്റി അടിസ്ഥാനപരമായ
അറിവുകിട്ടിക്കഴിഞ്ഞാല്‍ മോശമായ ലൈംഗികതൃഷ്ണകളെപ്പോലും അതിജയിക്കാന്‍ അവര്‍ക്കുകഴിയും.
നല്ല ശീലങ്ങള്‍ പരിശീലിക്കുന്നതോടെ സദ്‌സ്വഭാവങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള
കരുത്ത് അവന് ലഭിക്കുകയും പുരുഷോത്തമനായി തീരുകയും ചെയ്യും.
5.ചീത്തകൂട്ടുകെട്ടില്‍
പെടുക
കുട്ടികളെ
വീട്ടില്‍നിന്ന് നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍
ശ്രദ്ധിക്കാറുണ്ടെങ്കിലും ആ കുട്ടികള്‍ പുറത്ത് ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന്
തിരക്കാന്‍ ശ്രമിക്കാറില്ല. കുട്ടികളെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസത്തില്‍
അഭിരമിക്കുകയാണ് അവര്‍. എന്നാല്‍ മോശം വ്യക്തിത്വമുള്ള കുട്ടികളുമായാണ് മക്കള്‍
ചങ്ങാത്തം കൂടുന്നതെങ്കില്‍ കൂട്ടുകാരുടെ പ്രേരണയ്ക്ക് വശംവദരായി അവര്‍
ദുഃശീലങ്ങള്‍ സ്വായത്തമാക്കുമെന്ന് നാം തിരിച്ചറിയുക. ഇരുപതുവയസുവരെയെങ്കിലും
മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്റെ നേട്ടങ്ങളും ദുഷ്‌കൃത്യത്തിന്റെ
കോട്ടങ്ങളും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം. കുട്ടികളെ ചീത്തയാക്കാനുള്ള ഏറ്റവും
നല്ല വഴി അവരെ ഡേകെയറുകളില്‍ ചേര്‍ത്തലാണ് ! അവിടെ എല്ലാത്തരം സ്വഭാവങ്ങളുടെ
നടുക്ക് ചെന്നുപെടുന്ന നിങ്ങളുടെ മകന്‍ ധാര്‍മികഗുണങ്ങളുടെ കാര്യത്തില്‍
അങ്ങേയറ്റം പിന്നിലായിരിക്കും. ആ പൊട്ടക്കുളത്തിലെ വെള്ളം നന്നാക്കാന്‍
ശ്രമിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായിരിക്കും. അതില്‍ മലമൂത്രവിസര്‍ജനം നടത്തി
വൃത്തികേടാക്കാന്‍ ഒരുത്തന്‍ മാത്രം മതിയാകും. ക്ലാസില്‍ പ്രശ്‌നക്കാരനായ
ഒരുകുട്ടിയെ അവന്റെ വര്‍ത്തമാനംകൊണ്ടും പെരുമാറ്റംകൊണ്ടും നമുക്ക്
മറക്കാനാകുകയില്ല. അതിനാല്‍ ചെറുപ്രായത്തിലേ കുട്ടികളുടെ ചുറ്റുപാടുകളെ ക്കൂടി
ശ്രദ്ധിക്കേണ്ടതുണ്ട്.
6. ഉത്തരവാദിത്വബോധമുണ്ടാക്കാന്‍
സഹായിക്കുന്ന ചുമതലകളേല്‍പിക്കാതിരിക്കുക
കുട്ടികളുടെ
കഴിവിനനുസരിച്ച് അവരെ വ്യത്യസ്ത ചുമതലകളേല്‍പിക്കുക. നടക്കാന്‍ കഴിയുന്ന
ഒരുകുട്ടിയെ സംബന്ധിച്ച് തന്റെ മുഷിഞ്ഞ ഉടുപ്പ് വാഷിങ്‌മെഷീനില്‍ കൊണ്ടുപോയിടാന്‍
പരിശീലിപ്പിക്കുന്നതുമുതല്‍ക്ക് ഇത് ആരംഭിക്കുന്നു. ചെരിപ്പ് റിപ്പയര്‍ ചെയ്ത്
ഉപയോഗിക്കാന്‍ ചെരുപ്പുകുത്തിയുടെ അടുക്കല്‍ കൂടെക്കൂട്ടി അതെങ്ങനെ ചെയ്യിക്കുന്നു
എന്ന് കാണിച്ചുകൊടുത്തും ചുമതലാബോധം ഉണ്ടാക്കാം. കൗമാരപ്രായത്തില്‍
ക്രിക്കറ്റുകളിക്കുന്നതിനിടെ പന്ത് അയല്‍പക്കത്തെ ജനല്‍ ചില്ലുതകര്‍ത്തുവെങ്കില്‍
അത് ശരിയാക്കിക്കൊടുക്കുവാന്‍ അവനെ പ്രേരിപ്പിക്കണം. എങ്കില്‍മാത്രമേ ഭാവിയില്‍
അത്തരം കളികളില്‍ നഷ്ടങ്ങളില്ലാതെയിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുകയുള്ളൂ.
അത്തരത്തില്‍ ചുമതലകളേറ്റെടുക്കാനും അത് വീഴ്ചകൂടാതെ ചെയ്യാനും ശ്രമിക്കുന്ന
കുട്ടികളാണ് ഏറ്റവും സന്തോഷവാന്‍മാരായി കാണപ്പെട്ടിട്ടുള്ളത്.
കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോഴുള്ള
അശ്രദ്ധ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയല്ലോ.
ആദ്യകുട്ടിയെ വളര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള
സന്താനങ്ങളെ വളര്‍ത്തുന്നതില്‍ അവര്‍ തീര്‍ച്ചയായും
ശ്രദ്ധപതിപ്പിക്കുമെന്നുറപ്പാണ്.
കടപ്പാട്-------------ആരോഗ്യമാണ്-സമ്പത്ത്
Wednesday, 18 March 2015


ശുഭാപ്തിവിശ്വാസിയാകൂ...
രോഗശാന്തി എളുപ്പത്തിലാക്കും
ഡോ. എം.പി. മണി
ശരീരവും മനസ്സും
വേര്‍പെടുത്താനാവാത്തതാണ് മനുഷ്യസൃഷ്ടിയില്‍. ശരീരം നമുക്ക് കാണാന്‍ കഴിയും.
എന്നാല്‍, മനസ്സ് കാണാന്‍ കഴിയില്ല;
അനുഭവിച്ചറിയാന്‍ കഴിയും. മാത്രമല്ല, ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മനസ്സിനെയും
മനസ്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശരീരത്തെയും ബാധിക്കുന്ന രീതിയില്‍
പരസ്പരബന്ധിതമാണ്.
മനസ്സിന് രണ്ട്
ഭാഗങ്ങളാണുള്ളത്. ബോധമനസ്സും ഉപബോധമനസ്സും. ബോധമനസ്സാണ് വ്യക്തമായി എല്ലാം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഉപബോധമനസ്സിലാണ് തോന്നലുകള്‍
സൃഷ്ടിക്കുന്നത്. നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍നിന്നാണ്
വ്യക്തമായ തോന്നലുകള്‍ ഉണ്ടാകുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന
തോന്നലുകള്‍ ഉപബോധ മനസ്സിലാണ് സൂക്ഷിച്ചുവെക്കുന്നത്. ചിന്തകളിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങളൊക്കെ
നടക്കുന്നത്. ചിന്തകളെ നിയന്ത്രിക്കുന്നത്, ഓരോരുത്തരിലും നേരത്തേ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ
ആസ്പദമാക്കിയായിരിക്കും. ഇതുകൊണ്ടാണ് ഓരോരുത്തരും ഒരേ വിഷയത്തില്‍ വിവിധ
ഭാവങ്ങളില്‍ പ്രതികരിക്കാറുള്ളത്. ഓരോരുത്തരിലും സ്വഭാവം, പെരുമാറ്റം, ഇഷ്ടാനിഷ്ടങ്ങള്‍,
രോഗങ്ങള്‍ എന്നിവയുടെ പിന്നിലെല്ലാം മനസ്സിന്‍െറ
ഈ രീതിയിലുള്ള സ്വാധീനമാണുള്ളത്. രോഗികളില്‍ 70 ശതമാനത്തിലധികം പേരിലും രോഗത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്ന
അടിസ്ഥാന ഘടകം മാനസികവും വൈകാരികവുമായ പ്രശ്നങ്ങളാണെന്ന് മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടുണ്ട്.
ഒരാള്‍, ഒരു ജനക്കൂട്ടത്തിനിടയിലേക്ക്
കല്ളെടുത്തെറിയുകയാണെങ്കില്‍ എല്ലാവരും ഒരേ തരത്തിലായിരിക്കുകയില്ല പ്രതികരിക്കുക.
ചിലര്‍ ഏറുകൊള്ളാതിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ വേറെ ചിലര്‍ ആ കല്ല്
പിടിക്കാനായിരിക്കും ശ്രമിക്കുക. വേറൊരാള്‍ ചിലപ്പോള്‍ ഒരു കല്ളെടുത്ത് നേരത്തേ
കല്ളെറിഞ്ഞ ആളെ എറിഞ്ഞെന്നുവരാം.ആ കല്ളേറില്‍ പരിക്കുപറ്റിയാല്‍ പോലും ഒന്നും
പ്രതികരിക്കാത്തവരുംകാണും. ശാരീരികമായി പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ
പ്രതികരണങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് അവരുടെയൊക്കെ ചിന്തകളില്‍
നിന്നുണ്ടായ പ്രേരണകളാണ്. ഇതില്‍ ആദ്യം പറഞ്ഞ വ്യക്തി ഭീരുവായിരിക്കും. എന്നാല്‍,
പ്രസരിപ്പുള്ളവനായിരിക്കും. പെട്ടെന്ന് പേടിക്കുന്നവനുമായിരിക്കും.
അതുകൊണ്ടാണ് ഏറു കൊള്ളാതിരിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ സമര്‍ഥരായിരിക്കും,
പ്രതികരിക്കുന്ന സ്വഭാവമുള്ളവരും. മൂന്നാമത്
പറഞ്ഞവര്‍ അസ്വസ്ഥരാണ്. പെട്ടെന്ന് അക്രമസ്വഭാവം കാണിക്കും. നാലാമത് പറഞ്ഞത്
ഊമയായിരിക്കും. ചിലപ്പോള്‍ ഇവര്‍ നീരിക്ഷണശക്തി കുറവുള്ളവരായിരിക്കും.
പ്രതികരിക്കുന്ന കാര്യത്തില്‍ വളരെയേറെ പിന്നിലുമായിരിക്കും.
ശാരീരിക
പ്രശ്നങ്ങള്‍ക്ക് പിന്നിലും മാനസികമായി ഒരു പശ്ചാത്തലമുണ്ടായിരിക്കും.
ശാരീരികരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കപ്പെടാറില്ല. രോഗികളില്‍
കൂടുതല്‍ പേരിലും രോഗാവസ്ഥയും വൈകാരികാവസ്ഥയും പലപ്പോഴും പ്രതീക്ഷക്കപ്പുറമായി
നല്ലതും ചീത്തയുമായി സംഭവിക്കാറുണ്ട്.
രോഗം വരുമ്പോള്‍
എല്ലാ രോഗികളിലും ശരീരത്തിലും മനസ്സിലും അതിന്‍െറ പ്രതികരണങ്ങള്‍ ഉണ്ടാകും.
ചികിത്സയുടെ ഭാഗമായി ഈ പ്രതികരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
ശരീരത്തിന് മാത്രമല്ല, മനസ്സിലും
പ്രശ്നങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമാണ് പൂര്‍ണരോഗശമനം ലഭിക്കുന്നത്.
പൂര്‍ണ
സ്വസ്ഥതയുള്ള മനസ്സ്, നല്ല
ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതാണ്. അതുകൊണ്ട്, നല്ല ആരോഗ്യാവസ്ഥയിലായിരിക്കണമെങ്കില്‍ എപ്പോഴും സന്തോഷം
നിലനിര്‍ത്താന്‍ കഴിയണം. വെപ്രാളം, ഉത്കണ്ഠ തുടങ്ങിയ
സ്വഭാവങ്ങളുള്ളവര്‍ അത് എത്രയും വേഗം മാറ്റിയെടുക്കണം. ഇതിന് ഡോക്ടര്‍മാരുടെ
സഹായം തേടാവുന്നതാണ്.
കുറച്ച്
നേരമെങ്കിലും നമ്മുടെ മനസ്സിലുള്ള ചിന്തകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കണം.
അതോടൊപ്പം മനസ്സില്‍ സ്വസ്ഥതയും സന്തോഷവും നിലനിര്‍ത്താന്‍ എന്തൊക്കെ
ചെയ്യാമെന്നും ചിന്തിക്കണം.
ഭയം, ഉത്കണ്ഠ തുടങ്ങിയ നെഗറ്റിവ് വികാരങ്ങള്‍
ഉണ്ടാകുമ്പോള്‍ ആ വ്യക്തിയുടെ രക്തത്തില്‍ നെഗറ്റിവ് ഹോര്‍മോണുകളുടെ
സാന്നിധ്യമുണ്ടാകും. മനസ്സ് നമ്മുടെ ശരീരത്തിലെ ജൈവരാസപ്രക്രിയയില്‍ ചെലുത്തുന്ന
സ്വാധീനത്തിന്‍െറ ഫലമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നെഗറ്റിവ് ഹോര്‍മോണുകളുടെ
സാന്നിധ്യമുണ്ടാകുമ്പോള്‍, രോഗി കഴിക്കുന്ന
മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയില്ല. മാത്രമല്ല, രോഗം വേഗത്തില്‍ മുന്നോട്ടു പോകുകയും ചെയ്യും. കാന്‍സര്‍
രോഗികളെ നിരീക്ഷിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.
കാരണം, രോഗം കാന്‍സറാണെന്ന്
അറിയുന്ന ദിവസം മുതലാണ് രോഗി പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത്.
നമ്മുടെ മനസ്സില്‍
ശുഭാപ്തിവിശ്വാസം നിറയുമ്പോള്‍ രക്തത്തില്‍ പോസിറ്റിവ് ഹോര്‍മോണുകളുടെ സാന്നിധ്യമാണുണ്ടാകുന്നത്.
ഇത്തരം വ്യക്തികളില്‍ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ വളരെ വേഗത്തില്‍
ഫലപ്രദമാകുകയും രോഗശാന്തി എളുപ്പത്തിലാക്കുകയും ചെയ്യും.
കടപ്പാട്------------Madhyamam Health
Subscribe to:
Posts (Atom)