നല്ല ഹെല്‍മെറ്റ് തെരഞ്ഞെടുക്കാം
മുന്നൂറ് രൂപ മുതല്‍ വിലയുള്ള ഹെല്‍മെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഈ വിലയില്‍ കിട്ടുന്ന ഹെല്‍മെറ്റ് പെറ്റിയടിയില്‍ നിന്ന് ഒഴിവാകാന്‍ പറ്റിയ ഒരുപാധി എന്ന നിലയില്‍ ഉപയോഗിക്കാവുന്നതാണ്. ആക്സിഡന്‍റ് വല്ലതും സംഭവിച്ചാല്‍ തലയില്‍ ഇത്തരം ഹെല്‍മെറ്റ് ഇല്ലെങ്കില്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും. അത്ര മികച്ച ഗുണനിലവാരമാണ് ഇവയ്ക്കുള്ളത്.
ഗുണനിലവാരം കൂടിയ ഹെല്‍മെറ്റുകള്‍ തന്നെ പല വിധമുണ്ട്. യോജിച്ച ഹെല്‍മെറ്റ് തെരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഹെല്‍മെറ്റ് വാങ്ങുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നല്‍കുന്നത്.
ഏത് തരം വാഹനമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആസ്പദിച്ച് ഹെല്‍മെറ്റ് തെരഞ്ഞെടുക്കണം. ഒരു സാധാരണ സ്കൂട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ സാധാരണ ഹെല്‍മെറ്റ് തെരഞ്ഞെടുക്കാം. അതേസമയം റേസിംഗിനും മറ്റും പോകുന്ന ശീലമുണ്ടെങ്കില്‍ സലയ്ക്കും താടിയെല്ലിനുമെല്ലാം മികച്ച സംരക്ഷണം നല്‍കുന്ന ഹെല്‍മെറ്റുകള്‍ ലഭ്യമാണ്.
ഹെല്‍മെറ്റുകള്‍ നല്ല തെളിച്ചമുള്ള നിറത്തിലുള്ളവയായിരിക്കണം. അതിരെ വരുന്നവന്‍റെ കണ്ണടിച്ചു പോകാന്‍ വേണ്ടിയല്ല ഇത്. പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്ന ഇത്തരം നിറങ്ങള്‍ ആക്സിഡന്‍റ് സാധ്യതകള്‍ കുറയ്ക്കും.
തലയില്‍ കൃത്യമായി ഫിറ്റായിരിക്കുന്ന ഹെല്‍മെറ്റായിരിക്കണം. പലപ്പോഴും തലയില്‍ക്കിടന്ന് വട്ടം കറങ്ങുന്ന ഹെല്‍മെറ്റുകളാണ് പലരും ഉപയോഗിക്കുന്നത്. ഇത് തലയ്ക്ക് വളരെ പരിമിതമായ സംരക്ഷണം മാത്രമാണ് നല്‍കുക.
ഐഎസ്ഐ മുദ്രയുള്ളത് തന്നെ നോക്കി വാങ്ങുക എന്നത് മുഖ്യമാണ്. ഹെല്‍മെറ്റിന്‍റെ പുറംഭാഗം വേണ്ടത്ര ബലമുള്ളതുതന്നെയല്ലേ എന്ന് ശ്രദ്ധിക്കുക. ഉള്ളിലെ എപിഎസ്സി(Expanded Polystyrene foam)ന് വേണ്ടത്ര കനമില്ലേ എന്നും പരിശോധിക്കുക. അപകടസമയങ്ങളില്‍ തലയ്ക്ക് വേണ്ട സംരക്ഷണം നല്‍കുന്നത് മേല്‍പ്പറഞ്ഞ രണ്ട് ഘടകങ്ങളും ചേര്‍ന്നാണ്.
കഴുത്തില്‍ കുടുക്കിയിടുന്ന ചിന്‍ സ്ടാപ് മികച്ച നിലവാരമുള്ളതല്ലേയെന്ന് നോക്കുക. ഹെല്‍മെറ്റിന്‍റെ വിന്‍ഡ്‍ഷീല്‍ഡ് പൂര്‍ണമായ കാഴ്ച പുറത്തേക്ക് നല്‍കാന്‍ ഉതകുന്നതല്ലേയെന്നതും പരിശോധിക്കു. വൈകുന്നേരങ്ങളിലാണ് ഹെല്‍മെറ്റ് വാങ്ങാന്‍ പറ്റിയ സമയം എന്ന് പറയും. വ്യക്തമായ കാഴ്ച നല്‍കുന്നതാണോ എന്നത് ഇതുവഴി പരിശോധിക്കാന്‍ സാധിക്കും.
0 comments:
Post a Comment