മഴക്കാലമേഘം വന്നാല്‍...
മണ്‍സൂണ്‍ മേഘങ്ങള്‍ ആദ്യമെത്തിച്ചേരുക കേരളത്തിലാണ്. രാജ്യമെമ്പാടും ആദ്യത്തെ മഴയുടെ വാര്‍ത്തയ്ക്കായി കേരളത്തിലേക്ക് കണ്ണും കാതും നട്ടിരിക്കും. പക്ഷെ മണ്‍സൂണ്‍ എപ്പോഴും നല്ല വാര്‍ത്തകള്‍ മാത്രമല്ല നല്‍കുന്നത്. ഡങ്കി, പിങ്കി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പേരുകളില്‍ വിവിധയിനം പനികള്‍ സംസാഥാനത്തെ ബാധിച്ചു തുടങ്ങും. പനിയുടെ ഏറ്റവും പുതിയ ട്രന്‍ഡുകള്‍ പോലും യൂറോപ്പ്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം കേരളത്തിലെത്തിച്ചേരും.
മണ്‍സൂണിന്‍റെ ഭാഗമായി വരുന്ന കെടുതികള്‍ വല്ലാതെ ബാധിക്കുന്ന ഒരു കൂട്ടരാണ് വാഹന ഉടമകള്‍. സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ട സമയമാണിത്. സുരക്ഷിതമായി ഈ മണ്‍സൂണ്‍ കടന്നുപോകുവാനുള്ള ടിപ്പുകളാണ് ഇവിടെ നല്‍കാനുദ്ദേശിക്കുന്നത്.
1. കാറിന്‍റെ കണ്ടീഷന്‍ നന്നായി പരിശോധിക്കുക. ടയറുകള്‍, ബ്രേക്കുകള്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, വൈപ്പറുകള്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കുക. മാറ്റേണ്ടവ മാറ്റുക
2. വാഹനത്തെ മഴയത്തിറക്കും മുമ്പ് ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് വാട്ടര്‍ പ്രൂഫിംഗ് സംവിധാനമാണ്. വിന്‍ഡോ, ഡോറുകള്‍, സണ്‍റൂഫ് എന്നിവിടങ്ങളിലെ സീലുകളും ഗാസ്‌കറ്റുകളും നന്നായി പരിശോധിക്കുക. പ്രശ്‌നമുണ്ടെങ്കില്‍ ഉടന്‍ തന്നെ മാറ്റുക.
3. മഴക്കാലത്ത് കാറുകള്‍ എപ്പോഴും അധികസേവനമാണ് നല്‍കുന്നത്. തോണീയാത്രയുടെ സുഖം കൂടി കാറില്‍ ഇരുന്നനുഭവിക്കാം എന്നത് നമുക്ക് അപരിചിതമല്ല. ഈ അധിക സേവനത്തിന് വില നല്‍കേണ്ടിയും വരുന്നുണ്ട്. തുരുമ്പ് എന്ന മാരകവ്യാധിയാണത്. ഇതിനെതിരെ ആന്റി കൊറൊസ്സിവ് കോട്ടിംഗ് നല്‍കുന്നത് നല്ലതാണ്.
4. എല്ലാ ജോയിന്റുകളിലും വേണ്ടമാതിരി ഗ്രീസ് പുരട്ടുവാന്‍ ശ്രദ്ധ വെക്കണം. ഇത് ഇടക്കിടെ ചെയ്യേണ്ടത് ആവശ്യമാണ്. മഴയാണ് ഒലിച്ചുപോകാന്‍ സാധ്യത ഏറെ.
5. വാഹനത്തിന്റെ ഇലക്ട്രിക്കല്‍ പാര്‍ട്ടുകള്‍ വളരെ പ്രാധാന്യത്തോടെ പരിചരിക്കേണ്ടവയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന പ്രശ്‌നത്തെ നേരിടേണ്ടതുണ്ട്. ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്‌ലൈറ്റുകള്‍ എന്നിവ നന്നായി പ്രവര്‍ത്തിക്കേണ്ട കാലമാണ് മണ്‍സൂണ്‍.
6. പഴകിത്തേഞ്ഞ ടയറുകള്‍ ഒന്ന് മാറ്റിയിടുക. ടയറിന്‍റെ ട്രഡ് ആഴം വഴുക്കല്‍ കുറയ്ക്കുന്നതിന് അത്യാവശ്യമാണ്. കൂടാതെ ചവുട്ടിയാല്‍ 15 മീറ്റര്‍ അപ്പുറത്ത് സഡന്‍ ബ്രേക്കിടുന്ന ആ ബ്രേക്കിംഗ് സംവിധാനവും മാറ്റിയാല്‍ കൊള്ളാം. മഴക്കാലത്ത് 15 മീറ്റര്‍ എന്നത് 25 മീറ്ററാകുമെന്നത് താങ്കള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.
0 comments:
Post a Comment