To listen you must install Flash Player.

Sunday, 21 July 2013


ഹൃദയാഘാത സാധ്യതകള്‍




ഹൃദയാഘാതമോ ഹൃദ്രോഹമോ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളുടെ പട്ടികയില്‍ അമിത രക്തസമ്മര്‍ദ്ദമുണ്ട്.  അമിത രക്തസമ്മര്‍ദ്ദം ഹൃദയത്തിലേക്കുള്ള രക്തവാഹിനി കുഴലുകളെ രോഗാതുരമാക്കുന്നു. രക്തവാഹിനിക്കുഴലുകളുടെ ഭിത്തികള്‍ കൂടുതല്‍ ഇടുങ്ങിയതാകുന്നു.  ഇത് രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. മാത്രമല്ല, ഹൃദയരക്തക്കുഴലുകളില്‍ കൊഴുപ്പു തന്‍മാത്രകള്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സം നേരിടുമ്പോള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.  രക്തസമ്മര്‍ദ്ദ തോത് വര്‍ദ്ധിക്കുമ്പോള്‍ ഹൃദയത്തിന് തകരാറുകള്‍ ഉണ്ടാകും.  രക്തവാഹിനികളിലെ ഒഴുക്ക് കുറയുമ്പോള്‍, രക്തവും, വേണ്ടത്ര പ്രാണവായു സമ്മിശ്ര രക്തവും, ലഭിക്കാതെയാകുമ്പോള്‍ ഹൃദയ സ്തംഭനമുണ്ടാകുന്നു.  ഇടുങ്ങിയ ആര്‍ട്ടറികളില്‍നിന്നും ആവശ്യമുള്ളത്ര രക്തം ഹൃദയപേശികള്‍ക്ക് ലഭിക്കാതെ വരുമ്പോള്‍, പേശികള്‍ക്ക് തകരാര്‍ സംഭവിക്കാറുണ്ട്. ഇതും ഹൃദ്രോഗ കാരണമാണ്
വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം മൂലം ആര്‍ട്ടറി ഭിത്തികള്‍ക്ക് വര്‍ദ്ധിച്ച മര്‍ദ്ദം ഏല്‍ക്കുന്നതും ഹൃദയസംബന്ധിയായ തകരാറുകള്‍ സംഭവിക്കാന്‍ ഇടയാക്കുന്നതാണ്, പതിവില്‍ കവിഞ്ഞ രക്തസമ്മര്‍ദ്ദം ഹൃദയധമനികള്‍ക്ക് പരിക്കുണ്ടാക്കുമെന്ന് പറഞ്ഞല്ലോ. പരിക്കേറ്റ ഹൃദയധമനികളുടെ ഉള്‍ഭിത്തികള്‍ കട്ടികൂടുകയും, മംസളമായ ചെറുതന്മാത്രകള്‍ അടിഞ്ഞുകൂടി കേടുപാടുകളുണ്ടാകുന്നതിനാല്‍ ആര്‍ട്ടറികള്‍ക്ക് ഹൃദയത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും അവയവങ്ങള്‍ക്കും വേണ്ടത്ര പ്രാണവായും എത്തിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.  ഇതുകൊണ്ട് തന്നെയാണ് അമിത രക്തസമ്മര്‍ദ്ദം വൃക്കകളേയും മസ്തിഷ്കത്തേയും ബാധിക്കുന്നത്.  ഇതുപോലെ തന്നെ, തീരെ താണ രക്തസമ്മര്‍ദ്ദ തോതും ഹൃദയാഘാതത്തിനും പക്ഷപാതത്തിനും കാരണമാകുന്നുണ്ട്.

ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങളിലൊന്ന് രക്തസമ്മര്‍ദ്ദതോത് അമിതമായി വര്‍ദ്ധിക്കുന്നതും അതുപോലെ കുറയുന്നതുമാണ്.  എന്നാല്‍, രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ നേര്‍ കാരണങ്ങള്‍ മറ്റുപലതുമാകും. കൊളസ്ട്രോള്‍ മൂലവും രക്തസമ്മര്‍ദ്ദമുണ്ടാകുന്നുണ്ട്. ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് രക്തസമ്മര്‍ദ്ദതോതില്‍ വലിയ ഉയര്‍ച്ച താഴ്ചകളില്ലാതിരിക്കണം. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഹൃദയരോഗികള്‍ പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുയാണ്. ഇതിന്റെ കാരണങ്ങളില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള പങ്ക് ഏറെ വലുതാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
f

0 comments:

Post a Comment